വഞ്ചന

എ.എം.തോമസ്‌ചാഴി

“ആദിമ ക്രൈസ്തവസഭ വിശ്വാസികളുടെ കൂട്ടായ്മ ആയിരുന്നു .ഒരു ഹൃദയവും ഒരു ആത്മാവും ആയി ജീവിച്ചു. ആരും തങ്ങളുടെ വസ്തുക്കൾ സ്വന്തമെന്നു അവകാശപ്പെട്ടില്ല. എല്ലാം പൊതു സ്വത്തായിരുന്നു. അവരുടെ ഇടയിൽ ദാരിദ്ര്യം അനുഭവിക്കുന്നവർ ആരും ഉണ്ടായിരുന്നില്ല.” അപ്പസ്തോല പ്രവർത്തനങ്ങൾ നാലാം അദ്ധ്യായത്തിലെ മുപ്പത്തിരണ്ടു് മുതലുള്ള വാക്യങ്ങളാണിത് ക്രിസ്തു സാക്ഷികളായ അപ്പസ്തോലൻമാരുടെ നേതൃത്വത്തിൽ ആരംഭിച്ച വിശ്വാസ സമുഹത്തിൽ ഉള്ളവർ മുഴുവൻ തങ്ങളുടെ സ്വത്തുക്കൾ ശിഷ്യരെ ഏൽപ്പിക്കുകയും അവരത്‌ ഓരോരുത്തർക്കും ആവശ്യമനുസരിച്ച് വിതരണം ചെയ്യുന്ന രീതിയായിരുന്നു ആവിഷ്ക്കരിച്ചിരുന്നതു്. എന്നു പറഞ്ഞാൽ ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റു ഭരണവ്യവസ്ഥ. ഉള്ളവരും ഇല്ലാത്തവരും ഒരുമിച്ചു അദ്ധ്വാനിച്ച് ഒരുമിച്ചു പ്രാർത്ഥിച്ച് ഒരുമിച്ച് ഉണ്ടു് ജീവിതം ആനന്ദകരമാക്കി. വിശ്വാസത്തിലേക്കും ഈ കൂട്ടായ്മയിലേക്കും വരുന്നവർ വ്യക്തിപരമായ സാമ്പാദ്യം മുഴുവനും അപ്പസ്തോലന്മാരുടെ കാൽക്കൽ അർപ്പിച്ചു.നൂറു ശതമാനവും കളങ്കരഹിതവും സ്നേഹവും കാരുണ്യവും വിശ്വസ്ഥതയും സത്യസന്ധതയും പുലർത്തുന്ന ഈ സമൂഹത്തിലേക്കാണ് ഒ‌രു ഭാര്യയും ഭർത്താവും കടന്നു വരുന്നതു്. സഫീറയുംഅനനിയാസും. തങ്ങളുടെ പറമ്പുവിറ്റു് ഒരു ഭാഗം ഭാര്യയുടെ അറിവോടേ മാറ്റിവച്ചു. ബാക്കി അപ്പസ്തോലന്മാരുടെ കാൽക്കൽ സമർപിച്ചു .ശിഷ്യ മുഖ്യനായ പത്രോസു ചോദിച്ചു “അനനിയാസേ പരിശുദ്ധാത്മാവിനെ വഞ്ചിക്കാനും പറമ്പിൻ്റെ വിലയുടെ ഒരംശം മാറ്റിവയ്ക്കാനും സാത്താൻ നിൻ്റെ ഹൃദയത്തെ പ്രേരിപ്പിച്ചതെന്ത്?പറമ്പ് നിൻ്റെ സ്വന്തമായിരുന്നില്ലേ? വിറ്റു കിട്ടിയതും നിൻ്റെ അധീനതയിലായിരുന്നില്ലേ? ഈ പ്രവർത്തി ചെയ്യാൻ നിന്നെ പ്രേരിപ്പിച്ചതെന്താണ്? നീ വ്യാജം പറഞ്ഞത് മനുഷ്യനോടല്ല ദൈവത്തോടാണ്. “ഈ വാക്കു കേട്ട ഉടനെ അനനിയാസ് നിലത്തു വീണു മരിച്ചു. ഇതു കേട്ട വരെല്ലാം ഭയവിഹ്വലരായി. ഏകദേശം മൂന്നു മണിക്കൂർ കഴിഞ്ഞ് അവൻ്റെ ഭാര്യയും വന്നു. നടന്നതൊന്നും അവൾ അറിഞ്ഞിരുന്നില്ല. പത്രോസു് അവളോടു ചോദിച്ചു “ഈ തുകക്കു തന്നെയാണോ പറമ്പു് വിറ്റത് എന്നു് എന്നോടു പറയുക. “അവൾ പറഞ്ഞൂ :അതെ, ഈ തുകക്ക് ” തന്നെ: അപ്പോൾ പത്രോസ് പറഞ്ഞു: “‘ കർത്താവിൻ്റെ ആത്മാവിനെ പരീക്ഷിക്കാൻ നിങ്ങൾ ഒത്തു ചേർന്നതെന്തു? ഇതാ നിൻ്റെ ഭർത്താവിനെ സംസകരിച്ചവരുടെ കാലൊച്ച വാതിലിനു പുറത്തു കേൾക്കാം അവർ നിന്നെയും കൊണ്ടു പോകും “തൽക്ഷണം അവൾ അവൻ്റെ കാൽക്കൽ മരിച്ചുവീണു.ചെറുപ്പക്കാർ അകത്തു പ്രവേശിച്ചപ്പോൾ അവൾ മരിച്ചു കിടക്കുന്നതു കണ്ടു അവർ അവളെ എടുത്തു കൊണ്ടുപോയി ഭർത്താവിൻ്റെ സമീപം സംസ്കരിച്ചു. അപ്പസ്തോല പ്രവർത്തനങ്ങളിലെ അഞ്ചാം അദ്ധ്യായം ഒന്നു മുതലുള്ള വാക്യങ്ങൾ.ഈവചന ങ്ങൾ പല ആവർത്തി വായിച്ചു പക്ഷേ ഇന്നത്തെ നായകരിൽ എന്തുകൊണ്ടു് പരഹൃദയ ചിന്തകൾ അറിയുവാനോ വചനം കൊണ്ടു തന്നെ വഞ്ചകൻ്റെ കർമ്മഫലം അനുഭവിപ്പിക്കാൻ കഴിയുന്നില്ല.? എന്നാൽ ഇന്നും ഇത് സംഭവിക്കന്നുണ്ടു് സമുഹത്തിലുണ്ടാവുന്നതിന്മയുടെ വിതരണക്കാർ തകരുന്നതു് നാം കാണുന്നു അസ്വ സ്ഥതകൾ അവരിൽ നിന്നും ഒഴിഞ്ഞു പോവുന്നില്ല.അന്ന് പത്രോസു് സ്ലീഹാ സാക്ഷികളെ അന്വേഷിക്കുകയോ വിചാരണ ചെയ്യുകയോ ഒന്നും നടത്തിയതായി പറയുന്നില്ല. വിശുദ്ധസമുഹത്തിലേക്ക് അശുദ്ധർ കടന്നു വരുമ്പോൾ തന്നെ അറിയുകയും തടയുകയും ചെയ്യാൻ നായകർക്ക് അറിവും, അധികാരവും തൻ്റെ ശിഷ്യർക്ക് ലോക രക്ഷകനായ യേശു നലകിയിരുന്നു. രോഗികൾക്കു് സൗഖ്യവും മനസ്തപിക്കുന്ന പാപിക്കു പാപമോചനവും നൽകാനുള്ള വരവും അവർക്കുണ്ടായിരുന്നു. ഈ ലോകത്ത് നിങ്ങൾ കെട്ടുന്നതും അഴിക്കുന്നതും പിതാവായ ദൈവവും അംഗീകരിക്കുമെന്ന ഉറപ്പിലാണ് യേശു അപ്പസ്തോലന്മാരെ തൻ്റെ സുവിശേഷം അറിയിക്കുവാൻ ലോകമെങ്ങും അയച്ചത്.ശിഷ്യർക്കു നൽകിയ സിദ്ധികൾ തലമുറതലമുറയായി ഇന്നും സുവിശേഷാധിഷ്ഠിതമായ ജീവിതം നയിക്കുന്ന മനുഷ്യരിൽ കണ്ടെത്താം. വിശ്വാസവഞ്ചകർ അധികരിച്ച സമുഹത്തിനിടയിൽ വിശ്വാസ അധിഷ്ഠിത രാരെന്ന് അവനവൻ്റെ അനുഭവങ്ങളിലൂടെയും ആരാൻ്റെ അനുഭവപഠനങ്ങളിലൂടെയും ലഭിക്കുന്ന അറിവിലൂടെ അറിയാനാവും . പശ്ചാത്തപിക്കുന്ന പാപിക്കു മാത്രമേ പാപമോചന മുള്ളൂ. വിശ്വാസ വഞ്ചകർ ഇന്നും മരിച്ചുവീഴുന്നുണ്ടു്. ശാരിരിക നിശ്ചലതക്കപ്പുറം യശ്ശസും അറിവും അഭിമാനവും ഒക്കെ മരിച്ചുവീഴുന്നതു് ഇക്കാലത്ത് കാണാനാവും. അന്യൻ്റെ സ്വത്തുക്കൾ ആഗ്രഹിക്കുന്നതു തന്നെ പ്രമാണ ലംഘനമാണ് അപ്പോൾ പിന്നെ വിശ്വസിച്ചേൽപ്പിക്കുന്നവ വഞ്ചിച്ചെടുത്തു മുതലുണ്ടാക്കാൻ പായുന്നവരുടെ ജീവിതങ്ങൾ വേദനിക്കുന്നവൻ്റെ, വഞ്ചിക്കപ്പെവ ൻ്റെഗദ്ഗദം വചനമായി അവൻ്റെ മേൽ പതിക്കുന്നു.വഞ്ചകൻ്റെഈ ലോക സുഖം ഇരുമ്പ ഴിക്കുള്ളിലേക്കോ, അല്ലങ്കിൽ ആഗ്രച്ചതിനൊക്കെ എതിരായി ജീവിതത്തിൽ സംഭവിച്ച് വിലാപഗർത്തത്തി ലേക്കോ വീഴുന്നു. അനനിയാസിൻ്റെയും. സമീറയുടേയും പിൻമുറക്കാരാണ് അവരെന്ന് മനസ്സിലാക്കി നമുക്കുള്ളി ലെന്തെങ്കിലും മാലിന്യ മുണ്ടങ്കിൽ തിരുത്താനുള്ള സന്ദേശമായി വഞ്ചകൻ്റെ പതന കാഴ്ചപാoമാവേണ്ടതാണു്. .ഒരുവൻ്റെ ജീവിതത്തിൽ ഏറ്റവും അധികം നീണ്ടു നില്ക്കുന്ന വേദനയാണ് വിശ്വാസവഞ്ചനമൂലം ലഭ്യമാവുക. ആരെങ്കിലും മൂലം പറ്റിക്കപ്പെടാത്തവർ ചുരുക്കമാണുതാനും. ചതിയുടെ പിടിയിൽ പെടാതിരിക്കുക ഈ കാലത്ത് അസാദ്ധ്യമായിരിക്കുന്നു. ചിരിയും, കരച്ചിലും വാഗ്ദാനങ്ങളും പരസ്യങ്ങളും സാക്ഷ്യങ്ങളും ഒക്കെയിൽ നിന്ന് നല്ലതേതു് ചീത്തയേതു് എന്നു് സാധാരണക്കാർക്ക് കണ്ടുപിടിക്കാനാവില്ല.എന്നാൽ ചതിയിൽപെടുന്നവർ പോലും ചതിക്കാൻ മുതിക്കുന്നുണ്ടോ എന്ന് ആത്മപരിശോദന നടത്തുന്നതിന് അനുഭവങ്ങൾ കാരണമാവണം. ഒരോ ദിനങ്ങളും മരണത്തിലേക്കുള്ള ദൂരം കുറയ്ക്കുകയാണ്. അവിശുദ്ധ ചിന്തകളുമായി അടുത്തു വരുന്നവരെ അറിയുവാനുള്ള ജ്ഞാനത്തിനായി പ്രാർത്ഥിക്കാം. വിശ്വാസ ഘാതകരെ ദൈവത്തിനു മുമ്പിൽ സമർപ്പിക്കാം വഞ്ചനയിൽപ്പെട്ടു പണ നഷ്ടവും മാനഹാനിയും അനുഭവിക്കുന്നവർക്ക് ആശ്വാസവും ആനന്ദവും സർവേശ്വരൻ നല്കട്ടെ ,വഞ്ചിച്ചെടുത്തതിൻ്റെ നാലിരട്ടി മടക്കിക്കൊടുക്കാമെന്നു യേശുവിൻ്റെ മുമ്പിൽ പ്രതിജ്ഞ ചെയ്ത സക്കേവൂസിനെപ്പോലെ നാലിരട്ടി നല്കിയില്ലങ്കിലും വഞ്ചിച്ചെടുത്ത വയെങ്കിലും തിരിച്ചു കൊടുക്കാനുള്ള മനസ്സു് തട്ടിപ്പുകാർക്ക് ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു. ദൈവം സർവരേയും അനുഗ്രഹിക്കട്ടെ…

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy