അവനവൻ ശരി

എ.എം.തോമസ് ആര്യമണ്ണിൽ

എനിക്കാവശ്യമുള്ളവരും എന്നെ കൊണ്ട് ആവശ്യമുള്ളവരും തമ്മിൽ തുടങ്ങുന്ന ബന്ധങ്ങൾ കാര്യം കഴിയുമ്പോൾ വാഗ്ദാനങ്ങൾ ഏറെ നല്കിപിരിയുന്നു .അല്ലങ്കിൽ അടിച്ചു പിരിയുന്നു. രണ്ടായാലും ആവശ്യാധിഷ്ടിത ബന്ധങ്ങളെല്ലാം ദു:ഖമോ
പകയോ ഉല്പാ
ദിപ്പിക്കുന്നു. ഏതു തരത്തിലുള്ള ഇടപാടുകളാണ് വ്യക്തികൾ തമ്മിലുണ്ടായിരുന്ന തിനെ ആശ്രയിച്ചാണ് വികാരങ്ങളുടെ തീവ്രത നീ ളുന്നതും കുറയുന്നതും. എല്ലാ ബന്ധങ്ങളും എൻ്റെ ഇഷ്ടത്തിനു അനുകൂലമായിരിക്കുന്ന കാലത്തോളമേ നിലനില്ക്കുന്നുള്ളു .അപരൻ്റെ താല്പര്യം സംരക്ഷിക്കുന്നിടത്തോളംമേ എനിക്കും ഇടമുള്ളു. കുടുംബ ബന്ധങ്ങളും അയൽ ബന്ധങ്ങളും സുഹൃത്ബന്ധങ്ങളും തൊഴിൽ ബന്ധങ്ങളും ചുരുക്കി പറഞ്ഞാൽ മനുഷ്യബന്ധങ്ങൾക്കു് ഉപഭോഗവസ്തുവിൻ്റെ സ്ഥിതിയെത്തിയിരിക്കുന്നു. വിശപ്പു മാറിയാൽ പിന്നെ ഇലയിൽ ബാക്കി വരുന്നതു ഇലയോടൊപ്പം വലിച്ചെറിയുന്ന സ്ഥിതിയായിരിക്കുന്നു മാതാപിതാക്കളോടുള്ള മക്കളുടെ ബന്ധം വരെ. ആരോഗ്യം നശിച്ച് സൗന്ദര്യം പോയി ചുക്കിളിഞ്ഞ രൂപങ്ങളെ തെരുവിലും , വൃദ്ധമന്ദിരങ്ങളിലും, അമ്പലമുറ്റത്തും, അതു പറ്റാത്തവർ പട്ടിക്കൂട്ടിലും, തള്ളുന്നത് ഇന്ന് അത്ഭുതമല്ലാതായിക്കഴിഞ്ഞു.ഭാര്യ ഭർത്തു ബന്ധങ്ങൾ പലതും അപരദർശനത്തിൽ മാത്രമായിരിക്കുന്നു വിവാഹമോചനത്തിന്‌ മക്കൾ വരെ ഇന്നു തടസമല്ലാതായിരിക്കുന്നു പണ്ടൊക്കെ മക്കൾക്കു വേണ്ടി പിരിയാതിരി ക്കുക എന്ന രീതി ഇന്ന് എൻ്റെ സുഖം മാത്രമായിച്ചുരുങ്ങി.
സമുഹ ജീവിയായ മനുഷ്യന് പിറന്നൊടുങ്ങും വരെ അപരൻ്റെ താങ്ങും തലോടലും കൂടിയേ തീരൂ അമ്മയുടെ ആദ്യ ചുംബനം മുതൽ മക്കളുടെ അന്ത്യചുംബനം വരെ യുള്ള ജീവിതത്തിൽ ബന്ധങ്ങളുടെ സ്ഥിരതയാർജ്ജിക്കാൻ ഇന്നും കഴിയാവുന്നതേ ഉള്ളു. ശിഥില ബന്ധങ്ങൾ താൽക്കാലിക നേട്ടത്തിനു ശേഷം കൊടിയ ദു:ഖ ദുരിതക്കയങ്ങളിലേക്കാണ്ടു പോവുന്നതു നാം കാണാതെ ഗ്രഹിക്കാതെ അല്ലങ്കിൽ പഠിക്കാതെ പോവുന്നു.”നല്ല പ്രായത്തോളം ഭൂമിയിലിരിപ്പാൻ മാതാപിതാക്കളെ ബഹുമാനിക്കുക ” നല്ല പ്രായം എത്രയാണന്നു പറയുന്നില്ലങ്കിലും അതൊരക്കമല്ലന്നറിയുക. ഭൂമിയിലെ ജീവിതം മുഴുവൻ “മാതാപിതാ ഗുരു “ക്കളെ ദൈവമായി കാണുന്നവർക്കൊരിക്കലും നിത്യ ദുരിതക്കയത്തിൽ താഴണ്ടി വരില്ല തന്നെ. വിശ്വസ്ഥതയും സ്നേഹവും നന്ദിയും നിസ്വാർത്ഥതയും ബന്ധങ്ങളെ അനശ്വരമാക്കുന്നു ഇതൊക്കെ ഏതൊരു വൻ്റെയും ജീവിത വിജയത്തിൻ്റെ അടിത്തറയാണ് .മുൻ പിൻ നോക്കാതെയുള്ള ഇന്നത്തെ ലാഭം മാത്രം, ഇന്നത്തെ സുഖം മാത്രം നോക്കുന്നവർക്കായി കിട്ടുന്നതെന്താണന്ന് ഇക്കാലത്തെ മാദ്ധ്യമ വാർത്തകൾ മാത്രം നോക്കിയാൽ മതി അധികാരത്തിൻ്റെ മത്തു തലക്കു പിടിച്ചാൽ ബന്ധങ്ങൾ സ്വാർത്ഥതക്കടിയറവു പറഞ്ഞാൽ തലയിൽ മുണ്ടിട്ട് സമുഹമദ്ധ്യത്തിലൂടെ നിത്യ നാശത്തിലേക്കു പോവേണ്ടി വരും. പാലം പൊളിഞ്ഞത് പട്ടി വാലാട്ടി നടന്നതിനാലാണ്, വണ്ടി തട്ടിയത് വണ്ടി ഓടിയതിനാലാണ്, കല്ല് കാലിൽ തട്ടിയത് കല്ലവിടെ ഉണ്ടായിരുന്ന തിനാലാണ് ,നീ കട്ടതുകൊണ്ടു് ഞാനും മോഷ്ടിച്ചു അങ്ങിനെ അങ്ങിനെ ഈ ലോകജീവിതത്തിൽ സംഭവിക്കുന്നതിനൊക്കെ ന്യായികരണങ്ങൾ കണ്ടെത്തുന്നത് അൽപായുസായി ഒടുങ്ങുന്നതു് മനസ്സുള്ളവർക്കു എളുപ്പം അറിയാവുന്നതേ ഉള്ളു. ഓരോ ദിനവും സ്വയം വിമർശനം, വിചിന്തനം ചെയ്യാൻ, തമ്പുരാൻ്റെ മുമ്പിൽ അൽപ നേരമിരുന്നാൽ മനസ്സിലെ ഇരുട്ടുമായും ഒരു ദിനത്തിൻ്റെ ആയുസിൽ അരനാഴിക മതിമാന സാന്തരത്തിന് ബന്ധങ്ങൾ വീണ്ടും സദ്മാർഗത്തിലേക്കെത്തും അമ്മയുടെ ആദ്യ ചുംബനത്തിൻ്റെ അതിരില്ലാത്ത സ്നേഹത്തിൻ്റെ ചുംബനം മക്കളിൽ നിന്നേറ്റു വാങ്ങാനാവും സ്നേഹ പിതാവു കാത്തിരിക്കുന്നു ധൂർത്ത പുത്രനെ മാറോടണച്ചതു പോലെ നമ്മെയും സ്വീകരിക്കും

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy