സത്യസാക്ഷി

എ.എം.തോമസ് ചാഴി

ജനാധിപത്യ ഭരണമാണ് നമ്മുടെ ഭരണഘടനയുടെ അന്തസത്ത .ഒത്തിരി നിയമങ്ങളും വ്യവസ്ഥകളുമൊക്കെ ആ വലിയ ഭരണ നിയമ വ്യവസ്ഥ പുസ്തകത്തിലുണ്ടു്. സാധരണക്കാർക്ക് ആ ഭരണഘടന നിയമാവലി പുസ്തകത്തിലെ കാര്യങ്ങൾ പഠിക്കാനോ ഗ്രഹിക്കാനോ എളുപ്പമല്ലന്നു മാത്രമല്ല അതിനു വേണ്ടി മെനക്കെടാറുമില്ല. അതൊക്കെ നിയമപാലകർക്കം കോടതിക്കും നിയമസഭക്കും ലോകസഭക്കും രാജ്യസഭക്കും ഒക്കെയായി സാധാരണ ജനങ്ങൾ തങ്ങളെ ഭരിക്കാനായി തങ്ങൾ തെരഞ്ഞെടുത്തു വിടുന്നവർക്കായി മാറ്റി വച്ചിരിക്കുന്ന രീതിയാണ് നമ്മുടെ രാജ്യത്തുള്ളത്.അഞ്ചു വർഷം കൂടുമ്പോൾ വോട്ടു ചെയ്യുക എന്ന ഉത്തരവാദിത്വം ഓർമിപ്പിച്ചു കൊണ്ടു് രാഷ്ട്രീയ നേതാക്കളും സിൽബന്ധികളും വേട്ടക്കാർകാടി ളക്കി മൃഗങ്ങളെ പുറത്തു കൊണ്ടുവന്ന് വെടിവെച്ചു വീഴ്ത്തും പോലെ നാടിളക്കി ജനങ്ങളെ പുറത്തുകൊണ്ടു് വന്നു്വോട്ടു ചെയ്യിപ്പിക്കും.മുഖ്യ കക്ഷികൾ ചേരിതിരിഞ്ഞു് അധികാരസ്ഥാനങ്ങളിലേക്ക് ആളെ നിർത്തുകയും പഞ്ചായത്ത് വാർഡു മുതൽ ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അങ്ങിന്നെ സംസ്താനത്തിലേക്ക് മണ്ഡലം രാജ്യഭരണത്തിനായി ലോകസഭാ മണ്ഡലം എന്നീ സ്ഥാനങ്ങളിലേക്ക് പഞ്ചായത്തു വാർഡു്മുതൽ ലോക സഭാ മണ്ഡലം വരെ പലർ മത്സരാർത്ഥികളുണ്ടങ്കിലും ഒരാൾക്കു വീതം ജനങ്ങൾ വോട്ടുചെയ്യൂന്നു ., അതിൽ ഭൂരിപക്ഷം കിട്ടുന്ന ആൾ വാർഡു മെമ്പർ ബ്ലോക്കുമെമ്പർ ജില്ലാ പഞ്ചായത്തു മെമ്പർ നിയമസഭാ മെമ്പർ ലോകസഭാ മെമ്പർ എന്നീ പേരുകളിൽ അറിയപ്പെടുകയും ജയിച്ചു വരുന്ന വരിൽ ഭൂരിപക്ഷം കിട്ടുന്ന കക്ഷി അല്ലങ്കിൽ കക്ഷികൾഭരണത്തിലും എണ്ണം കുറഞ്ഞവർ പ്രതി പക്ഷത്തും ആയി പഞ്ചായത്തു ഭരണം മുതൽ രാജ്യഭരണം വരെ നടത്തുന്നു. ദൈവനാമത്തിലും ദൃഡമായും പ്രതിജ്ഞ ചെയ്തു ജനാധിപത്യ കാവൽക്കാരായി ജനക്ഷേമത്തിനായി ഭരണഘടനാ നിയമാവലിക്കനുസരണമായി ഭരിക്കുക എന്നതാണ് സത്യപ്രതിജ്ഞാ വാചകങ്ങളുടെ അർത്ഥകേന്ദ്രം.അഭിപ്രായ സ്വാതന്ത്ര്യം പ്രതിക്ഷേധിക്കാനുള്ള അവകാശം സമരം ചെയ്യാനുള്ള അവകാശം സ്വത്തവകാശം അങ്ങിനെ അങ്ങിനെ മതേതരത്വവും മതപ്രചാരണത്തിനും മതവിശ്വാസത്തിനും ഒക്കെ ഭരണഘടന സംരക്ഷണവും സ്വാതന്ത്ര്യവും നൽകുന്നു എന്നാണറിവു് .എന്നാൽ ഇവിടെ ഇന്ന്ഭരണത്തിലിരിക്കുന്നവർക്കെതിരെ പ്രതിപക്ഷത്തുള്ളവർ സമരം ചെയ്യുകയാണ്.ജനാധിപത്യ വ്യവസ്ഥയിൽ അവർക്കതിനവകാശുമുണ്ടു്. പക്ഷേ പാലാക്കാട്ടെ തെരുവീഥിയിൽ സമരം ചെയ്ത മനുഷ്യരെ ഭരണകൂടത്തിൻ്റെ “കൂട”മായ ക്രമസമാധാന പാലകരെ ഉപയോഗിച്ച് അടിച്ചു ചതച്ചപ്പോൾ ചോര തെറിച്ചു മുഖത്തു വീണപ്പോൾ ലോകത്തിലെ തന്നെ അറിയപ്പെടുന്ന ഒരു ധ്യാനഗുരുവായ ബ: വട്ടായിലച്ചൻ ഭരണ നേതാക്കളോടു് ഒന്നു ചോദിച്ചു പോയി “നിങ്ങൾ ഈ ചെയ്യുന്നത് ശരിയാണോ? ഒരു ജനകീയ സമരത്തെ ഇത്ര ഭീകരമായി അടിച്ചു ചതച്ചുതകർക്കാൻ മാത്രം ഈ മനുഷ്യർ എന്താണു ചെയ്തതു്?”തീർന്നു! അച്ചനെതിരെ വാളോങ്ങി, പുലഭ്യം പറഞ്ഞു് ഭരണകൂടതാങ്ങികൾ ജനാധിപത്യ സംരക്ഷകർ ! ഇന്നലെകളിൽ ചെയ്ത സമര രീതികളുമായി നോക്കുമ്പോൾ ഇന്നത്തെ പ്രതിഷേധ സമര രീതികൾ സൗമ്യമാണ് പൊതുമുതൽ നശീകരണം കാണുന്നില്ല ആരായാലും പേപ്പട്ടിയെ കൈകാര്യം ചെയ്യന്നതിലും ഭീകരമായിട്ടുണ്ടു് സമരത്തെ നേരിടുന്ന രീതി. അധികാരത്തിലിരിക്കുന്നവരുടെ പ്രതിജ്ഞാ ലംഘനങ്ങൾക്കെതിരെയാണ് സമരം. ഭരിക്കുന്നവരും പ്രതിപക്ഷത്തിരിക്കുന്നവരും ജനപ്രതിനിധികളാണ് ,ഓരോ മണ്ഡലത്തിലും ഭൂരിപക്ഷം കിട്ടിയ വരാണ് വോട്ടു കിട്ടി ജയിച്ചുഭരണ പ്രതിപക്ഷത്തെത്തുന്നവർ .രണ്ടു കൂട്ടരും മനുഷ്യാവകാശ സംരക്ഷകരാവണം. സത്യം കൺമുമ്പിൽ പിടഞ്ഞു വീഴുമ്പോൾ വേലി തന്നെ വിളവു തിന്നുന്നതു കാണുമ്പോൾ അനേകായിരങ്ങളെ അരക്ഷിത ജീവിതത്തിൽ നിന്നു് സുരക്ഷയുടെ പാതയിലേക്കാനയിച്ച ആനയിച്ചുകൊണ്ടിരിക്കുന്ന ബ: വട്ടാ ‘ യിലച്ചൻ്റെ പ്രതികരണ ശബ്ദം അധികാരികൾ ശ്രദ്ധിക്കേണ്ടതാണ് കസേര കളിയാണ് ഇന്നത്തെ രാഷ്ട്രീയമെന്നറിയാമെങ്കിലും എതിർ സ്വരങ്ങളെ അടിച്ചമർത്തിയും കൊന്നു തള്ളിയും തീർക്കാൻ കഴിയുമെന്ന് ഇന്ന് അധികാരക്കസേരയിലിരിക്കുന്നവർക്കാരും പറഞ്ഞു കൊടുക്കേണ്ടതില്ല. “ഓരോ തുള്ളി ചോരയിൽ നിന്നും ഒരായിരം പേരു യരുന്നു ” എന്ന റിയാവുന്നവരാണവർ .ദൃശ്യ മാദ്ധ്യമങ്ങളിലൂടെ അനുദിന സംഭവങ്ങൾ അറിയുകയും സ്വയം വിലയിരുത്തി ശരിതെറ്റുകൾ മനസ്സിലാക്കുന്ന സ്വതന്ത്ര ചിന്തകർ ഏറി വരുന്ന കാലമാണിതെന്നറി യുക. അധികാരക്കസേര കളിൽ അള്ളി പിടിച്ചിരിക്കുന്നവർ ചൂണ്ടുവിരലിൽ ചുട്ടി കുത്തുന്നവർക്കു മുമ്പിലേക്കു വരേണ്ട ഗതികേടു സമയമായിരിക്കുന്നുവെന്നറിയുന്നതു നല്ലതാണ് .കൊറോണാക്കാലത്തിൻ്റെ ഗതികേടുകൊണ്ടു തന്നെ പൊറുതിമുട്ടിയ സാധാരണ ജനങ്ങളുടെ അവശതക്കൽ പമെങ്കിലും ആശ്വാസം നല്കാനുള്ള പദ്ധതികൾ ആലോചിക്കാതെ “ഇന്നലെ നീ ചെയ്തില്ലേ ” എന്ന രീതിയിൽ പുരാണ കുറ്റം ഏഴുന്നള്ളിച്ച് ന്യായി കരിച്ചതു വിഴുങ്ങി യുറങ്ങുന്നവർ ഇന്നേറയില്ല. കാട്ടുമൃഗങ്ങൾ ചവിട്ടിമെതിച്ചു ചവച്ചരച്ച കാർഷിക വിളകൾ നോക്കി വിലപിക്കുന്ന കർഷകൻ വേലയും കൂലിയും ഇല്ലാതെ എല്ലാ മേഖലകളിലും ഉള്ള തൊഴിലാളികൾ വനാതാർത്ഥികളിൽ താമസിക്കുന്നവരായ മുഴുവൻ പേരെയും ജീവൻമരണ പോരാട്ടത്തിലേക്കു തള്ളിവിടുന്ന വന്യ ജീവി സങ്കേതം വിപുലമാക്കാനുദ്ദേശിക്കന്ന ബഫർ സോൺ പ്രഖ്യാപനവും പുതിയ കാർഷിക നിയമവും ഒക്കെയായി പൊതു ജനം വിറളി പിടിച്ചിരിക്കുന്ന കാലമാണെന്നതു് ഭരണസുഖംപററിയിരിക്കുന്നവർക്കും അവരെ സുഖിപ്പിച്ച് സുഖമാർ ജിക്കുന്നവരും ഒരു വലിയ വിലാപഗർത്തത്തിലേക്കുള്ള വഴിയിലാണന്ന് ഓർക്കുന്നത് ഈ സമയം നല്ലതാണ്.”ഞാനാണു് വഴിയും സത്യവും ജീവന്നും എൻ്റെ പിന്നാലെ നടക്കുന്നവൻ അന്ധകാരത്തിൽ വീഴില്ല ” എന്നു കൽപ്പിച്ച യേശുവിൻ്റെ പ്രതിപുരുഷനായ ബ: വട്ടായിലച്ചൻ്റെ വാക്കുകൾ തിന്മയിൽ നിന്ന് നന്മയിലേക്കു മനുഷ്യരെ വരുത്തുവാനുള്ള ആഹ്വാനമായി കരുതുന്നതാണ് കരണീയം. അർഹതയുള്ളവരെ വിസ്മരിച്ച് അനർഹരായ സ്തുതിപാഠകർക്കും സ്വന്തക്കാർക്കും ജോലി നൽകി പണ സമ്പത്തുകുന്ന് കൂട്ടുമ്പോൾ അനേക വർഷം പഠിച്ച് ജോലികൾക്കർഹത നേടിയവർ തങ്ങളുടെ രോഷം ഏതു തരത്തിൽ പ്രകടിപ്പിക്കുമെന്ന് അധികാരമേലാളർ, അനർഹ പദവിയിലിരിക്കുന്നവർ ഇപ്പഴെങ്കിലും ഓർമ്മിക്കുകയും തിരുത്താനുള്ള നേരമായന്നറിയുകയും ചെയ്യുന്നത് ഭാവിക്കു നല്ലതാണ്. സത്യത്തിനു നിരക്കാത്ത തൊന്നും നിലനിൽക്കില്ലന്നതാണ് സത്യം .എൻ്റെ നോട്ടത്തിൽ നീ കുറ്റവാളിയാണ് എൻ്റെ നോട്ടത്തിൽ ഞാനാരാണന്നറിയുകയാണ് സത്യാനേഷണത്വരയുള്ളവർ ആദ്യം ചെയ്യണ്ടതു്. എൻ്റെ കണ്ണിലെ തടിക്കഷണം വച്ചിട്ടു് ആരാൻ്റെ കണ്ണിലെ കരടെടുക്കാൻ പായുമ്പോൾ തട്ടി വീണ് നടുവൊടിയും മുമ്പേ തിരുത്തിയാൽ ദൈവാനുഗ്രഹം ലഭ്യമാവും. അധികാരികൾ മാനസ്സാന്തരപ്പെടാൻ പ്രാർത്ഥിക്കാം .അടിക്കു തിരിച്ചടി സമാധാനത്തിലേക്കുള്ള വഴിയല്ലാത്തതിനാൽ തിരുത്താം ചെയ്യുന്നവർക്കും ‘,കാണുന്നവർക്കും ,കേൾക്കുന്നവർക്കും, പറയുന്നവർക്കും, സത്യത്തിലേക്കുള്ള വഴി ഈശ്വരൻ കാണിക്കട്ടെ. സർവം അറിയുന്ന സർവേശ്വരൻ്റെ മുമ്പിൽ പ്രണമിക്കാം സർവ മനുഷ്യരേയും ദൈവം അനുഗ്രഹിക്കട്ടെ. സത്യത്തിൻ്റെ സാക്ഷികളായി ജീവിക്കാൻ ശക്തി ലഭിക്കട്ടെ.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy