അതിനു വീഴാനാവില്ല

(ജയിംസ് കൊച്ചുവേലിക്കകത്ത്, കൊട്ടിയൂര്‍)

പത്രമെത്രപേര്‍ കണ്ടന്നറിയില്ല
ചിത്രമിപ്പോഴും  തിളങ്ങുന്നെന്നുള്ളില്‍
പാതിരിമേടയില്‍ കാക്കികള്‍ റോന്തിനാല്‍
വേച്ചുവേച്ചിറക്കീയിടയനെ മടക്കി
വെണ്‍ മാലാഖാമാര്‍ വേതനം കൂടുവാന്‍
കണ്‍നിറഞ്ഞന്നുകേണിടുംനേരം
പിന്‍വാക്കിനാല്‍  ചൊല്ലിയാധന്യന്‍
ഇത്രമേലത്രയും ഏറയില്ലൊട്ടുമേ
ചാനലാമുലകിലെ നാലുകോണ്‍ കേള്‍ക്കുമാര്‍
മാന്യരാമേവരും പെയ്തൊരാപെരുമഴ
പാവമാമെന്നുടെ പെന്‍പ്രഭാസഭയുടെ
നാഴികകല്ലിലായ് നാശം വിതച്ചുവോ !!!
ഇനിയെന്‍ പേരുമാറ്റണമോ ?
മതമെന്‍ മാനമറിത്തിടുമോ ?
വധമിനിയേതോ വന്നിടേണ്ടൂ.?
ഭയമെന്നുള്ളില്‍ നിറഞ്ഞിടുന്നു.
ഒരുനാള്‍ പള്ളിയില്‍ പതിവാം വാക്കിനാല്‍
ഒരുള്‍ഭയത്താല്‍ ചെവിയോര്‍ത്തിരിക്കേ
കരള്‍നുറുങ്ങുമാനിറവാക്കോതിയാ
പാവമാംപാതിരിയെന്നകം നിറച്ചു.
ഈ പെരുമഴയിലും കാറ്റിലും കോളിലും
വീണിടേണ്ടതല്ലെന്‍ നാഥന്‍റെയാലയം
പാറമേല്‍ തീര്‍ത്തതാമീഗൃഹമെന്നുമേ
പാവനം നിത്യമായ് നിന്നിടും തീര്‍ച്ചതന്‍
പത്രോസുപോലും പാടേമറന്ന
യൂദാസുമാരാല്‍ ഒറ്റിക്കൊടുത്ത
ലോകത്തില്‍ കാറ്റാലിളക്കിയുലച്ച
മാറുലോകസഭയുടെ വേരത്രയുണ്ട് .
ചെങ്കടല്‍ പാടേ കീറിമുറിച്ച
മോശതന്‍ ചെങ്കോലിന്നിവിടല്ലെ
കാല്‍വരിമാറിലുയര്‍ന്നതാംപ്രഭ
ഇന്നുംതിളങ്ങും സഭയെത്ര ഭദ്രം
ആരൊക്കെവന്നു
ആരൊക്കെപോയി
അവരൊന്നുമല്ലയെന്‍
അകകാമ്പിനുറപ്പായ്
സഭയാം സൗധമെന്‍ നാഥന്‍
പാറമേല്‍ തീര്‍ത്ഥതാംനേരം
പത്രോസിനേകി പാരയെ
ന്നപരമാംനാമമെനിക്കമായ്
ഇനിയെന്തുവേണമവനുറപ്പുള്ള-
താമീപെരുമഴയും കാറ്റിന്‍റെയൂക്കും
മറികടന്നേവം മടിയിലേക്കെത്താന്‍
കനിവിന്‍റെ കൈകള്‍ നിവര്‍ന്നേയിരിപ്പൂ
Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy