പത്രോസ് എന്ന പാറ

(ഷിജു വളവി, മഞ്ഞൂറ)

അന്നൊരു ഗിരി മുകളില്‍ അരികത്തിരുന്നു ഞാന്‍
ഗുരുവിന്‍റെ മൊഴികള്‍ക്ക് ചെവിയോര്‍ക്കുവാന്‍
പിന്നെയൊരു മലമുകളില്‍ കുരിശുമായ് കണ്ടു
പിന്നിലൊരു മറപറ്റിയകലത്ത് ഞാനും
അറിയില്ലയെത്തൊരു ജാര്യത്തില്‍ മുങ്ങി
അതുവരെ കാണാത്ത ജനതക്ക് മുന്നില്‍
എങ്കിലും ചിന്തിയ നിന്‍ ചോര ചൂടതില്‍
വെന്തെന്‍റെ നെഞ്ചകം പൊള്ളിയമര്‍ന്നു.
വിശ്വാസമാകുന്ന പാറക്കുമുകളിലായ്
സഭയെ ഞാന്‍ കെട്ടി പണിതുയര്‍ത്തീടവെ
തലകീഴില്‍ ജീവന്‍റെ അവസാന ബലമേകി
കാറ്റൂതി, കടലേറി -മതിലേകി സത്യം .
രണ്ടായിരം കാലമിപിപുറത്തൊരു വട്ടം
ജനതയെ തേടി ഞാന്‍ വീണ്ടും നടക്കവേ
അറിയാതെ നിറകണ്ണില്‍ വന്നു മറയുന്നു
നിറം മങ്ങി മായുന്നയവ്യക്ത കാഴ്ചകള്‍ .
”കാലന്‍റെ വാഹനം” കലി പൂണ്ട ദൂതന്‍റെ
ഇരകള്‍ക്ക് ചൂണ്ട കൊലുത്തിട്ട് പോകുന്നു
അവിടെ നിന്നോഴുകുന്ന ചോരക്ക് വര്‍ഗീയ
നിറമേകി ചിന്തക്ക് വളമൂട്ടിയേകുന്നു.
കണ്ണുകള്‍ കെട്ടി കരിമ്പട ധാരികള്‍
കൈകളില്‍ കത്തി പിടിച്ചേര്‍ത്ത് നില്‍ക്കുന്നു
മുട്ടിേډല്‍ നിര്‍ത്തി കണ്ണും മുറിക്കുന്നു
കടലിന്‍റെ നീ ചുവപ്പാക്കി മാറ്റുന്നു.
സ്വാശ്രയം , ആശ്രമം , പീഡനം ടെലിവിഷന്‍
ചാനലില്‍ ചര്‍ച്ച കനക്കുന്ന ശബ്ദം
ഇളകുന്ന ഭവനങ്ങല്‍ അടിത്തറമാന്തിയും
ചികയുന്ന നേരില്‍ അസത്യം വിളയുന്നു.
അഷ്ഠ ഭാഗ്യങ്ങളലമാരയില്‍ ഭദ്രം
ചൂണ്ടാണി വിരലുകള്‍ ഭാഗ്യം ചികയുന്നു
വലകെട്ടിനുള്ളില്‍ കുരുങ്ങുന്ന കുഞ്ഞുങ്ങള്‍
എട്ടുകാല്‍കെട്ടില്‍ ഞെരിഞ്ഞമര്‍ന്നീടുന്നു
പ്രകൃതിയെ തകിടം മിറച്ചിട്ട ലോകം
മരമില്ലാ കുരിശ്ശേറ്റി തലകീഴില്‍ തൂക്കവേ
അവസാന തോക്കല്ലയറിവിന് വേണ്ടി
ഒരു വാക്ക് ചൊല്ലി തിരിക്കട്ടെ കുട്ടി ഞാന്‍ .
” ഒരു വട്ടം ലോകം കടംകൊണ്ടതെല്ലാം
തിരികെകൊടുത്തവന്‍ കുരിശേറി മരണം.
പനിനീരിന്‍ പുഷ്പമാ കുരിശോട് ചേര്‍ത്ത്
നെഞ്ചകം കൂട്ടി പിടിക്കണമിന്ന് നീ.
ഇളകില്ല വിശ്വാസ ശിലയതിന്‍ മീതെ
മഴകള്‍ക്ക് തല്ലി തകര്‍ക്കുവാനാകാതെ
കാറ്റിന്‍റെ ശീല്‍ക്കാര ശബ്ദം തുളക്കാതെ
അരുമായായ് കാക്കണമവസാന നാള്‍വരെ”
Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy