പങ്കുവയ്ക്കൽ മനോഭാവം വളർത്തണം: മാർ ജോസ് പൊരുന്നേടം

മനുഷ്യൻ പങ്കുവയ്ക്കൽ മനോഭാവത്തിലേക്ക് വളരണമെന്നും സഹജീവികളോട് കരുണകാണിക്കണമെന്നും മാർ ജോസ് പൊരുന്നേടം അഭ്യർത്ഥിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എടവക ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ദീപ്തിഗിരി ഇടവകയിലെ ഒരുകുടുംബത്തിന് നിർമിച്ചുനൽകിയ ഭവനത്തിന്റെ വെച്ചിരിപ്പും താക്കോൽദാനവും നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യൻ സമ്പത്ത് കൂട്ടിവെക്കാതെ മറ്റുള്ളവർക്ക് വേണ്ടി പങ്കുവെച്ചാൽ സമൂഹത്തിൽ ഭവനരഹിതരോ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തവരോ ഉണ്ടാകില്ല എന്നും, കോവിഡ് കാലം നമ്മൾക്കുതരുന്ന പാഠം സമ്പത്തിൽ ആശ്രയിക്കാതെ ലാളിത്യത്തിൽ ജീവിക്കണമെന്നതാനെന്നും. പിതാവ് കൂട്ടിച്ചേർത്തു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ റെവ.ഫാ.പോൾ കൂട്ടാല, അസ്സോസിയേറ്റ് ഡയറക്ടർ റെവ.ഫാ.ജിനോജ്‌ പാലത്തടത്തിൽ, ദീപ്തിഗിരി സെന്റ് തോമസ് പള്ളി വികാരി റെവ.ഫാ.ചാണ്ടി പുന്നക്കാട്ട്, പ്രോഗ്രാം ഓഫീസർ ജോസ്.പി.എ എന്നിവർ സംസാരിച്ചു.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy