ദലിത് ക്രൈസ്തവർക്കുള്ള വിദ്യാഭ്യാസ സഹായം അട്ടിമറിക്കരുത്: കെ സി ബി സി

 

ദലിത് കസ്തവ ( പരിവർത്തിത ക്രൈസ്തവ ) വിദ്യാർത്ഥികൾക്കുള്ള നാമമാത്രമായ വിദ്യാഭ്യാസ സഹായം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കെസിബിസി എസ്.സി.എസ്.റ്റി കമ്മിഷൻ ചെയർമാൻ സർക്കാരിനോട് ആവശ്യപ്പെട്ടു . ദലിത് ക്രൈസ്തവർ ( പരിവർത്തിത ക്രൈസ്തവർ ) തങ്ങ ളുടെ സഹോദരന്മാരായ പട്ടിക ജാതി – പട്ടിക വർഗ്ഗക്കാരെപ്പോലെതന്നെ സാമൂഹിക -സാമ്പത്തിക – വിദ്യാഭ്യാസ – തൊഴിൽപരമായി വളരെ പിന്നോക്കമാണെന്ന് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നിയമിച്ചിട്ടുള്ള കമ്മീഷൻ റിപ്പോർട്ടുകളെല്ലാം വ്യക്തമാക്കിയിട്ടുണ്ട് . ഇതിന്റെ അടിസ്ഥാനത്തിലാണ് ദലിത് ക്രൈസ്തവർക്ക് ഒ.ഇ.സി. പദവി നൽകിയിട്ടുള്ളത് ( അർഹതപ്പെട്ട മറ്റ് ജനവിഭാഗങ്ങൾ ) . ദീർഘകാ ലത്തെ ദലിത് ക്രൈസ്തവരുടെ സമരത്തിന്റെയും സമ്മർദ്ദത്തിന്റെയും നിവേദനത്തിന്റെയും ഫലമായി ലഭിച്ചിട്ടുള്ളതുമാണ് ഒ.ഇ.സി. പദവി . സൂചനാ കത്തിൽ മറ്റർഹ വിദ്യാർത്ഥികളുടെ എസ്.എസ്.എൽ.സി ബുക്കിലെ ജാതിക്കോളത്തിൽ ഒ.ബി.സി. എന്നു മാത്രമേ ചേർക്കാൻ പാടുള്ളു എന്ന ജോയിന്റ് കമ്മീഷണറുടെ കത്ത് എല്ലാ വിദ്യാഭ്യാസ ഉപജില്ലാ ഡയറക്ടർമാർക്കും വിദ്യാഭ്യാസ ഓഫീസർമാർക്കും, ഉപജില്ലാ ഓഫീസർമാർ നൽകിയിരിക്കുന്നു . ദളിത് ക്രൈസ്തവ ( പരിവർത്തിത ക്രൈസ്തവരെ ) വിദ്യാഭ്യാസ അനുകൂല്യത്തിന് ഒ.ഇ.സിയും , ഉദ്യോഗത്തിന് സംസ്ഥാന സർവ്വീസിൽ ഒ.എക്സും കേന്ദ്രസർവ്വീസിൽ ക്രീമിലെയർ പരിധിയിൽ ഒ.ബി.സി. പട്ടികയിലുമാണ് ചേർത്തിട്ടുള്ളത് . എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിലെ ജാതി നോക്കിയാണ് ഒ.ഇ.സി, ഒ.എക്സ്, ഒ.ബി.സി എന്നീ വിഭാഗത്തിൽ ഉൾപ്പെടുത്താൻ അർഹത നിശ്ചയിക്കുന്നത് . സംവരണത്തിന്റെ മാനദണ്ഡം ജാതിയാണ്, ഒ.ബി.സി. എന്നത് ജാതിയല്ല, ദലിത് ക്രൈസ്തവവി ദ്യാർത്ഥികളുടെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെ ജാതിക്കോളത്തിൽ അവരുടെ ജാതി ( ചേരമർ, സാംബവർ, അയനവർ, ചക്രവർ, സിദ്ധനർ ) ചേർത്താണ് എഴുതുന്നത്. ഒ.ഇ.സിയും ഒ.ബി.സിയും പല ജാതിയിൽ ഉൾപ്പെടുന്നതാണ്. ജാതിക്കോളത്തിൽ ഒ.ബി.സി. മാത്രമേ ചേർക്കാവൂ എന്ന് നിഷ്ക്കർഷിക്കുന്നത് നിലവിലുള്ളതും , ഭാവിയിലേയ്ക്കുള്ളതുമായ പഠന, ഉദ്യോഗ, സർക്കാർ അവകാശങ്ങൾക്ക് സർക്കാർ അധികാരികളുടെ സർട്ടിഫിക്കറ്റ് നൽകുന്നതിന് തടസ്സമുണ്ടാകും. ഇത് ഈ വിഭാഗങ്ങളുടെ പഠന, ഉദ്യോഗ, മറ്റിതര സർക്കാർ അവകാശങ്ങൾക്ക് തടസ്സമുണ്ടാക്കുന്നതിനും, ദ്രോഹിക്കുന്നതിനും മാത്രമേ സാധിക്കുകയുള്ളു. ആയതിനാൽ ദളിത് ക്രൈസ്തവ വിദ്യാർത്ഥികളുടെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെ ജാതിക്കോളത്തിൽ നിലവിലുള്ളതുപോലെതന്നെ ജാതിപ്പേര് ചേർക്കുന്നതിന് നിർദ്ദേശം നൽകി. അതിനുള്ള അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് കമ്മീഷൻ ചെയർമാൻ ബിഷപ് ജേക്കബ് മുരിക്കൻ, വൈസ് ചെയർമാൻമാരായ സെൽവിസിറ്റർ പൊന്നുമുത്തൻ, ബിഷപ് തിയോഡേഷ്യസ് എന്നിവരുടെ സംയുക്തപ സ്താവനയിൽ ആവശ്യപ്പെട്ടു.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy