കോവിഡ് പ്രതിരോധം : കത്തോലിക്കാസഭ ചെലവഴിച്ചത് 50.16 കോടി രൂപ

        കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനും ലോക്ക്ഡൗണിലെ അതിജീവന പ്രവർത്തനങ്ങൾക്കുമായി കേരള കത്തോലിക്കാസഭ ചെലവഴിച്ചത് 50,16,73,954 രൂപ. കേരളത്തിലെ 32 രൂപതകളുടെയും സന്ന്യാസ സമൂഹങ്ങളുടെയും സാമൂഹ്യസേവന വിഭാഗങ്ങൾ വഴി ജൂൺ 30 വരെ ചെലവഴിച്ച തുകയാണിത്.
        കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള കേരളസഭയുടെ സേവന, കാരുണ്യപദ്ധതികൾ 39.72 ലക്ഷം പേരിലേക്ക് എത്തിയെന്നു കെസിബിസിയുടെ കീഴിലുള്ള കേരള സോഷ്യൽ സർവീസ് ഫോറം ( കെഎസ്എസ്എഫ് ) സമാഹരിച്ച കണക്കുകൾ വ്യക്തമാക്കുന്നു.
        വിവിധ സർക്കാർ വകുപ്പുകളുടെയും ജില്ലാ, പ്രാദേശിക ഭരണസംവിധാനങ്ങളുടെയും സഹകരണത്തോടെയാണു സഭയുടെ കോവിഡ് പ്രതിരോധ, കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയത്. 58312 അതിഥി തൊഴിലാളികൾക്കു സഭ ഇക്കാലത്തു സേവനങ്ങളെത്തിച്ചു. സഭാംഗങ്ങളായ യുവാക്കൾ ഉൾപ്പെടെ 37,283 സന്നദ്ധപ്രവർത്തകർ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
        4,23,559 സാനിറ്റൈസർ ബോട്ടിലുകളും 2,48,478 ഹൈജീൻ കിറ്റുകളും വിവിധ മേഖലകളിൽ വിതരണം ചെയ്തു. ലക്ഷക്കണക്കിനു മാസ്കുകളാണ് ഇക്കാലയളവിൽ സഭാസംവി ധാനങ്ങളിലൂടെ പൊതുജനങ്ങൾക്കു സൗജന്യമായെത്തിച്ചത്. ആരോഗ്യപ്രവർത്തകർക്കു പി പി കിറ്റുകളും വിതരണം ചെയ്തു . ചികിത്സാ ആവശ്യങ്ങൾക്കായി 7.35 ലക്ഷവും ബുദ്ധിമുട്ടനുഭവിക്കുന്നവർക്കു സാമ്പത്തിക സഹായമായി 4,06,37,481 രൂപയും നൽകി. 207 കമ്യൂണിറ്റി കിച്ചണുകളിലൂടെ 4.90 ലക്ഷം പേർക്കു ഭക്ഷ ണം എത്തിച്ചു. ലോക്ക്ഡൗൺ കാലത്തെ ഭക്ഷ്യ ആവശ്യങ്ങൾക്കായി നിർധന കുടുംബങ്ങൾക്കായി 5.18 ലക്ഷം ഭക്ഷ്യ കിറ്റുകളാണു രൂപത സോഷ്യൽ സർവീസ് സൊസൈറ്റികൾ വഴി വിതരണം ചെയ്തത്. ഓൺലൈൻ ക്ലാസുകൾക്കായി 701 കുടുംബങ്ങളിൽ ടെലിവിഷനുകൾ എത്തിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. സഭാസംവിധാനങ്ങളിലൂടെ കോവിഡ് പതിരോധ ബോധവത്കരണ പ്രവർത്തനങ്ങളും സജീവമായി തുടരുന്നുണ്ട്.
        കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേ ക്കു കെസിബിസിയും വിവിധ രൂപതകളും നൽകിയ സംഭാവനകൾ, പ്രാദേശിക തലങ്ങളിൽ ഇടവകകളും സഭാസ്ഥാപനങ്ങളും ചെലവഴിച്ച് തുക എന്നിവയ്ക്കു പുറമെയുള്ള കണക്കുകളാണു കെഎസ്എസ്എഫ് സമാഹരിച്ചതെന്നു എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ അറിയിച്ചു.
        1.3 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കെസിബിസി ആദ്യഘട്ടത്തി ൽ നൽകിയെന്നു ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വർഗീസ് വള്ളിക്കാട്ട് പറഞ്ഞു.
         കോവിഡ് ചികിത്സയ്ക്ക് ആശുപ്രതികളും അനുബന്ധ സംവിധാനങ്ങളും വിട്ടു നൽകാൻ കെസിബിസി ഹെൽത്ത് കമ്മീഷനും ചായ് കേരളയും സർക്കാരിനോടു നേരത്തെ തന്നെ സ ന്നദ്ധത അറിയിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിനു സഭാസ്ഥാപനങ്ങൾ ക്വാറന്റൻ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നുണ്ട്.
Published in Deepika daily Friday, 17, July 2020
Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy