വിദ്യാഭ്യാസം; സഭാ കാഴ്ചപ്പാടിൽ

സെബാസ്റ്റ്യൻ പാലംപറമ്പിൽ

ലോകത്തെ മാറ്റി മറിക്കുന്നതെന്താണ്? മനുഷ്യന്‍റെ ചിന്താശേഷിയും സര്‍ഗ്ഗാത്മകതയുമാണ്. ഇവ രണ്ടിനേയും തേച്ചുമിനുക്കുന്നതിനുള്ള ഉപാധിയാണ് വിദ്യാഭ്യാസം. അനുഭവങ്ങളിലൂടെ ആര്‍ജിച്ച അറിവുകളെ
പുതിയ സാഹചര്യങ്ങളില്‍ പ്രയോഗിച്ച് തത്വങ്ങളും നിലപാടുകളുമാക്കി മാറ്റി പ്രായോഗി
കതലങ്ങള്‍ കണ്ടെത്തുന്ന അന്വേഷണ പ്രക്രിയ കൂടിയാണ് വിദ്യാഭ്യാസം. വ്യക്തിതലത്തിലും സാമൂഹിക തലത്തിലും പരിവര്‍ത്തനവും വികാസവും വരുത്തന്നത് വിദ്യാഭ്യാസമാകയാല്‍ സമഗ്ര വികാസത്തിനുള്ള ഏക ഉപാധി വിദ്യാഭ്യാസമാണന്ന് പറയാം. ഈ തിരിച്ചറിവാണ് വിദ്യ നേടാന്‍ വ്യക്തികളെയും അതിനുള്ള സൗകര്യമൊരുക്കാന്‍ സര്‍ക്കാറിനേയും ഏജന്‍സികളേയും പ്രേരിപ്പിക്കുന്നത്.

വിദ്യഭ്യാസം സഭയില്‍

യേശു സമൂഹത്തെ പരിവര്‍ത്തനത്തിന്‍റെ പാതയിലേക്ക് നയിച്ചത് തന്‍റെ പ്രബോധനങ്ങളും അവക്കനുസൃതമായ പ്രവര്‍ത്തികളിലൂടേയുമാണ്. ‘ലേണിംഗ് ബൈ ഡൂയിഗ്’ എന്ന പ്രാഗ്മാറ്റിക്ക് മുദ്രാവാക്യം പിന്നീട് വിദ്യാഭ്യാസത്തിന്‍റെ ഫിലോസഫിക്കല്‍ നിലപാടായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. പഠിച്ചത്, പ്രവര്‍ത്തിക്കുന്നത് മനുഷ്യമഹത്വത്തിനും
പൊതുനന്മക്കുമായിരിക്കണമെന്ന ആത്മീയദര്‍ശനമാണ് യേശു അവതരിപ്പിച്ചത്; അത് എല്ലാ തരത്തിലുമുള്ള അടിമത്വങ്ങളില്‍ നിന്നുള്ള മോചനമാണ്. പില്‍ക്കാലത്ത് അടിമത്വത്തിന്‍റെ ചങ്ങല കണ്ണികള്‍ തകര്‍ക്കാന്‍ കരുത്തുള്ള ആയുധം വിദ്യാഭ്യാസമാണന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ സഭക്ക് സാധിച്ചു. 1965 ല്‍ അവസാനിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തുകയുമുണ്ടായി. ഇന്ന് ലോകത്തെ ഏറ്റവും വലിയ
വിദ്യാഭ്യാസ ഏജന്‍സിയാണ് ക്രൈസ്തവ സമൂഹം.

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്‌സ്

54937 സ്ഥാപനങ്ങള്‍ ഇന്ന് സഭയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു.12 മെഡിക്കല്‍ കോളേജുകളും 25 മാനേജ്മെന്‍റ് സ്ഥാപനങ്ങളും 300 പ്രൊഫഷണല്‍ കോളേജുകളും 450 ഡിഗ്രി കോളേജുകളും 5500 ജൂണിയര്‍ കോളേജുകളും 15000 ഹൈസ്കൂളുകളും 10500 മിഡില്‍ സ്കൂളുകളും ഇതില്‍പ്പെടുന്നു. സാങ്കേതിക പരിശീലന കേന്ദ്രങ്ങളും സമാന്തര പരിശിലനകേന്ദ്രങ്ങളും വേറെ. ക്രിസ്ത്യന്‍ മിഷനറിമാരുടെ വരവാണ് ഇന്ത്യന്‍ വിദ്യാഭ്യാസത്തെ മാറ്റി മറിച്ചതെന്ന് നമുക്കറിയാം. സാമൂഹ്യ നവോത്ഥാനങ്ങളുടെ ചാലകശക്തി മിഷനറിമാര്‍ പകര്‍ന്നു നല്‍കിയ മാനവീകതയിലൂന്നിയ വിദ്യാഭ്യാ സമായിരുന്നു. കേരളത്തില്‍ ഇന്ന് അതിന്‍റെ ക്രഡിറ്റ് അടിച്ച് മാറ്റാന്‍ അഭിനവ നവോത്ഥാനക്കാര്‍ വൃഥാ ശ്രമം നടത്തുമ്പോള്‍ ചരിത്രം അത് സമ്മതിച്ച് തരില്ല. 1540 ല്‍ ഗോവയില്‍ സാന്താ ഹൈസ്കൂള്‍ സ്ഥാപിച്ചുകൊണ്ടാണ് ഫ്രാന്‍സീസ് സേവ്യറിലൂടെ മിഷണറിമാര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനമാരംഭിച്ചത്. 1549 കൊച്ചിയില്‍ ആദ്യത്തെ വിദ്യാലയം ആരംഭിച്ചു. 1819 ല്‍ ആദ്യത്തെ ഗേള്‍സ് സ്കൂള്‍ (മാന്നാനം) 1857 ല്‍ ആദ്യത്തെ യൂണിവേര്‍സിറ്റി, 1817 ല്‍ ഇങട കോളേജ്, 1842 ല്‍ ആദ്യത്തെ ടെക്കനിക്കല്‍ കോളേജ് എന്നിവ യെല്ലാം ക്രൈസ്തവ നേതൃത്വത്തിന്‍റെ ക്രാന്തദര്‍ശനത്തിന്‍റെ പരിണിത ഫലമായിരുന്നു. ‘പള്ളിയോടൊ പ്പം പള്ളിക്കൂട’മെന്ന ആപ്
തവാക്യത്തിലൂടെ ചാവറ ഏലിയാസ് കുര്യാക്കോസച്ചന്‍ തെളിച്ച ദീപമാണ് കേരളത്തെ കേരളമാക്കിയത്.

വിദ്യാഭ്യാസത്തിന്‍റെ സഭാ ദാര്‍ശനീകത

‘വിവിധ വര്‍ഗ്ഗത്തിലും സ്ഥിതിയിലും പ്രായത്തിലുമുള്ള എല്ലാവര്‍ക്കും മനുഷ്യ വ്യക്തിത്വത്തിന്‍റെ മാഹാത്മ്യമുള്ളതിനാല്‍ അവരുടെ പാരമാന്ത്യം, സ്വാഭാവികമായിട്ടുള്ള ബുദ്ധിശക്തി, ലിംഗം, പരമ്പരാഗതമായ ദേശീയ സംസ്കാരം എന്നിവക്ക് യുക്തമായ വിദ്യാഭ്യാസം നേടാന്‍ അന്യാധീനപ്പെടുത്താനാവാത്ത അവകാശമുണ്ട്’ (രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിദ്യാഭ്യാസം ആര്‍ട്ടിക്കിള്‍ 1) മനുഷ്യരോടുള്ള സുഹൃദ്ബന്ധം, സമാധാനപരമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കാനും അതിനുതകുന്ന വ്യക്തിത്വത്തിന് രൂപം കൊടുക്കാനും സാധിക്കുന്നതുമായിരിക്കണം വിദ്യാഭ്യാസമെന്നതാണ് സഭാ നിലപാട്. ഇതിന് കുട്ടികളുടേയും യുവാക്കളുടേയും കായികവും ബുദ്ധിപരവും, സാമൂഹികവും മാനസീകവുമായ കഴിവുകളും ആത്മീയതയും ഒത്തിണങ്ങി വികസിക്കുന്നതിനു ള്ള സാഹചര്യമാണ് സംജാതമാകേണ്ടതെന്നും കൗണ്‍സില്‍ പഠിപ്പിക്കുന്നു.’ തങ്ങള്‍ സ്വീകരിച്ച വിശ്വാസത്തെക്കുറിച്ച് അവബോധമുള്ളവരാകാനും പിതാവായ ദൈവത്തെ സത്യത്തിലും അരൂപിയിലും ആരാധിക്കാനു ള്ള ആത്മീയ വളര്‍ച്ചയും പ്രദാനം ചെയ്യപ്പെടേണ്ടതുണ്ട്.’ ചുരുക്കത്തില്‍ പരിപൂര്‍ണ്ണമായ മനുഷ്യവ്യക്തിത്വം പ്രാപിക്കുക, മൗതീക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുക, പ്രത്യാശക്ക് സാക്ഷ്യം വഹിക്കുക, സ്വാഭാവിക മൂല്യങ്ങളെ വിലയിരുത്തി മനുഷ്യരാശി മുഴുവന്‍റേ യും നന്മക്കായി വിനയോഗിക്കാന്‍ പ്രാപ്തരാക്കുക എന്നിവ ലക്ഷ്യം വെക്കുന്നുണ്ട് ക്രൈസ്തവ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍.

വിദ്യാഭ്യാസ പ്രര്‍ത്തനങ്ങളുടെ പരിണിത ഫലങ്ങള്‍

സമൂഹത്തില്‍ എല്ലാ വിധത്തിലുമുള്ള വിവേചനങ്ങള്‍ക്കുമെതിരെ മനസാക്ഷിയെ ഉണര്‍ത്താനായതും. അനാചാരങ്ങള്‍ അവസാനിപ്പിക്കാനും, ജാതി ചിന്തകള്‍ക്കതീതമായി എല്ലാവര്‍ക്കും വിദ്യ അഭ്യസിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനും മാനവീകത വളത്തിയെടുക്കാനും കഴിഞ്ഞുവെന്നത് നാം അഭിമാനത്തോടെ ഓര്‍ക്കേണ്ടതുണ്ട്. ശാസ്ത്ര രംഗത്തും ഭൗതീക പുരോഗതിയുടെ ഘടകങ്ങളിലും മാറ്റങ്ങളുണ്ടായി.

അദ്ധ്യാപകരുടെ ഉത്തരവാദിത്വം

മേല്‍ സൂചിപ്പിച്ച ദര്‍ശനങ്ങളില്‍ ഉറച്ച് പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിനുള്ള സര്‍വാത്മനാ ഉള്ള സഹകരണവും സമര്‍പ്പണവും അദ്ധ്യാപക സമൂഹത്തിന്‍റെ ഉത്തരവാദിത്വമാണ്. തൊഴില്‍ നേടുന്നതിനു ള്ള വേദിയായി മാത്രം സഭാ സ്ഥാപനങ്ങളെ കാണുന്നതും യാന്ത്രികവും തികച്ചും ഔപചാരികവുമായ സമീപനവുമല്ല സഭ പ്രതീക്ഷിക്കുന്നത്. തങ്ങളെ ഏല്‍പിച്ചിരിക്കുന്ന കുട്ടികളുടെ കായികവും, ബുദ്ധിപരവും, വൈകാരികവും സര്‍വ്വോപരി ആത്മീയവുമായ പക്വതയിലേക്ക് നയിക്കലാണന്ന ബോധ്യം ഉണ്ടായിരിക്കേണ്ടതാണ്. മാതൃകാ ജീവിതത്തിലൂടേയും, സഹകരണ മനോഭാവത്തോടേയും നീതിപൂര്‍ണമായ നിലപാടുകളോടേയുമായിരിക്കണം അവര്‍ തങ്ങളുടെ ജോലി നിര്‍വഹിക്കേണ്ടത്. നി യോഗിക്കപ്പെടുന്നവര്‍ ഇതിന് പ്രപ്തിയുള്ളവരും തയ്യാറുള്ളവരുമാണന്ന ഉറപ്പാക്കല്‍ മാനേജ്മെന്‍റിന്‍റെ ഉത്തരവാദിത്വമാണ്. അല്ലെങ്കില്‍ അത് സമുദായത്തോടും കഞ്ഞുങ്ങളോടുമുള്ള അപാരാധമാകുകയും സഭയുടെ വിശുദ്ധമുഖത്തെ പ്രതിഫലിപ്പിക്കുന്നതില്‍ പരാജയപ്പെടലുമായിരിക്കും.

സമാപനം

സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാമൂഹിക പുരോഗതിയുടെ ചാലകശക്തിയും മാനവീകതയുടെ പ്രഭവകേന്ദ്രങ്ങ
ളുമായിരിക്കേണ്ടതുണ്ട്. ‘മുന്‍ തലമുറക ളോട് ആദരവ് നിലനിര്‍ത്തി; സാംസ്കാരിക പാരമ്പര്യങ്ങളില്‍ ആഭിമുഖ്യം നല്‍കി, മൂല്യ
ബോധം വളര്‍ത്തി, വിദ്യാര്‍ത്ഥികളെ തൊ ഴില്‍ പരവും സാമൂഹികവുമായ ജീവിതത്തിന് ഒരുക്കിയെടുക്കുകയെന്നതാണ്. (രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിദ്യാഭ്യാസം 5) ഇതിനായി വിവിധ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, കുടുമ്പ പശ്ചാത്തലുമുള്ള കുഞ്ഞുങ്ങളില്‍ സുഹൃദ് ബന്ധം വളര്‍ത്തി സഹകരണ മനോഭാവത്തോടെ ഇടപഴകാനുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്ന ഇടങ്ങളാകണം വിദ്യാലയങ്ങള്‍’. ഇതിന്‍റെ ഊര്‍ജം കുടിയിരിക്കുന്നത് സ്റ്റാഫ് റൂമുകളിലാണന്നതും മറക്കാതിരിക്കാം.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy