വെട്ടാൻ വരുന്ന പോത്തിനോട്…

എ.എം.തോമസ് ചാഴി

ഒത്തിരി പഴഞ്ചൊല്ലുകൾ ഇന്നും അനുഭവങ്ങളിൽ പരിശോദിക്കുന്നവർക്ക് പതിരില്ലന്ന് കണ്ടെത്താനാവും.
‌ വേദമോതേണ്ടതു വെട്ടാൻ വരുന്ന പോത്തിനോടല്ലന്നാണ് അർത്ഥമാക്കുന്നത്.വനാതിർത്ഥികളിൽ കാലങ്ങളായി താമസിച്ചു കൃഷി ചെയ്തു ഉപജീവനം കഴിച്ചു വന്നവർക്കു് വന്യമൃഗങ്ങൾ ഭീഷണി ആയിത്തുടങ്ങിയത് എന്നു മുതലാണന്നു് ഒരു തിയ്യതി പറയാനാവില്ല. പക്ഷേ എന്തുകൊണ്ടാണന്ന് കണ്ടെത്തി അടിയന്തിര നടപടി സ്വീകരിച്ച് കാടും നാടും ഒന്നാക്കുകയോ വേർതിരിക്കുകയോ ചെയ്യേണ്ടതാണ്.ഒന്നാക്കുക എന്നത് പണ്ടുകാലങ്ങളിൽ കാടും കാട്ടുമൃഗങ്ങളും മനുഷ്യൻ്റെ ജീവിത ക്ഷേമത്തിനായി ഭക്ഷ്യ സുരക്ഷക്കായി ഉപയോഗിക്കുകയായിരുന്നു. അന്ന് വനം വെട്ടിത്തെളിച്ച് കൃഷിചെയ്തു ഉൽപാദിപ്പിച്ചത് ഈ രാജ്യത്തെ മുഴുവൻ മനുഷ്യർക്കും വേണ്ടി ആയിരുന്നു. അന്നും ഇന്നും ആഹാരത്തിനുള്ള വകകൾ ഉൽപ്പാദിപ്പിക്കുന്നവരെ കർഷകരെന്നാണു പറയുക. നെല്ലും കപ്പയും ചേനയും ഗോതമ്പും ചോളവും കൃഷി ചെയ്യുന്നവരെ ചെറുകിട കർഷകരെന്നും, റബ്ബറും കാപ്പിയും കരുമുളകും തേയിലയും ഒക്കെയായി കൃഷി വലിയ രീതിയിൽ ചെയ്തവരെ വൻകിട കൃഷിക്കാരെന്നും തിരിവുണ്ടായി .ഇതിൽ വിളവു നശിപ്പിക്കാനെത്തുന്നവകളെ നശിപ്പിക്കാൻ വരുന്ന കൃമികീടങ്ങൾ മുതൽ കാട്ടുമൃഗങ്ങളെ വരെതടയാനുള്ള അവകാശം ഇരുകൂട്ടർക്കും അന്ന് ഭരിച്ചവർ രാജ ഭരണത്തിലും ബ്രിട്ടീഷുകാരുടെ ഭരണത്തിലും സ്വാതന്ത്ര്യം കിട്ടി ജനാധിപതൃഭരണാരംഭത്തിലും അവകാശമുണ്ടായിരുന്നു.അവർക്കൊക്കെ കർഷകൻ്റെ പ്രാധാന്യം അറിയാമായിരുന്നു, മേശപ്പുറത്തെത്തുന്ന ചോറും, ചപ്പാത്തിയും, പച്ചക്കറികളും അങ്ങിനെ ആഹരിക്കാനുള്ള വകളെല്ലാം തന്നെ പകലന്തിയോളം മണ്ണിൽ പണിയെടുത്തുണ്ടാക്കുന്ന കർഷകൻ്റെ വിയർപ്പിൻ്റെ ഗന്ധമറിയാമായിരുന്ന നേതാക്കളായിരുന്നു അവർ. രാജ ഭരണത്തിൽ എല്ലാക്കാലങ്ങളിലും നായാട്ട് രാജാക്കൻമാർക്ക് ഒരു വിനോദമായിരുന്നു അതിലുപരി വന്യമൃഗങ്ങളുടെഅമിതവർദ്ധന തടയുകയും നായാട്ടു നടത്തുന്നതിലൂടെ സംഭവിച്ചു. ജനക്ഷേമത്തിന് ഊന്നൽ കൊടുത്ത അവർ ജന ശല്യക്കാരായ മൃഗങ്ങളിൽ നിന്നും മനുഷ്യരിൽ നിന്നും പ്രജകളെ സംരക്ഷിച്ചിരുന്നു.രാജാക്കൻമാർ വേട്ടയാടി പിടിച്ച മൃഗങ്ങളെ ഭക്ഷ്യയോഗ്യമായ വകളെ മണ്ണെണ്ണയും പെട്രോളും ഒഴിച്ച് കുഴിച്ചുമൂടുകയും, കത്തിക്കുകയും ചെയ്തതായിട്ട് വാമൊഴിയാൽ പോലും അറിയാനാവുന്നില്ല. എന്നാലിന്നത്തെ “ആധിപത്യ രാജാക്കൻമാർ “കാലങ്ങളായി കൃഷിക്കാർ തങ്ങളുടെ കൃഷി നശിപ്പിക്കുന്നവന്യമൃഗങ്ങളെ തടയാനുള്ള അവകാശം ,കൃഷി സംരക്ഷിക്കാനുള്ള അവകാശം നൽകണമെന്ന് കേണപേക്ഷിച്ചതിൻ്റെ പേരിൽ അവസാനം ചില പ്രദേശങ്ങളിൽ ചിലർക്കു മാത്രം കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ അനുവാദം നലകി.എന്നിട്ടോഗതികേടിന് ഒരു വെടിക്കാരൻ ആദ്യമായി കൊന്ന പന്നിയുടെ മേൽ കാൽ ചവിട്ടി നിന്നെന്ന പേരിൽ അദ്ദേഹത്തെ തേജോവധം ചെയ്തതിനു കണക്കില്ല. ഭക്ഷ്യയോഗ്യമായ പന്നിയെ മണ്ണെണ്ണ ഒഴിച്ച് കഴിയിലിട്ട് മൂടി.അതാണു് ‘ കർഷകനെ ഉപദ്രവിക്കുന്ന ഒരു വന്യമൃഗത്തിനെതിരെ എടുത്ത ഇക്കാല നേതാക്കളുടെ “പുത്തി” .വരേണ്യവർഗ സംസ്കാരത്തിൽ ബാക്കി വരുന്നഭക്ഷ്യവസ്തുക്കൾ കുഴിച്ചുമൂടുകയാണല്ലോ അന്തസ്സ്’. ഗോഡൗണുകളിൽ ലോഡുകണക്കിന് അരി പൂഴത്തു നാറിനശിച്ചുപോയാലും അധികാരികൾക്കന്നം മുടങ്ങില്ല. എന്നാൽ വിയർപ്പൊഴുക്കി അദ്ധ്വാനിച്ചുണ്ടാക്കിയ വിളകൾ നശിപ്പിച്ച പന്നിയെ കുഴിമാന്തിച്ചെന്നു തിന്നാൻ ശ്രമിക്കുന്ന പട്ടിക്കു വരെ തിന്നാൻപറ്റാത്ത തരത്തിൽ മണ്ണെണ്ണ ഒഴിച്ചേ കുഴിച്ചിടൂ.ഏറ്റവും കുറഞ്ഞ ചിന്തയിൽ ആരുടെ കൃഷിയിടത്തിൽ നിന്നാണോ പിടിച്ചത് ആക്റിഷിക്കാരനതിനെ കൊടുത്താൽ ആ പന്നിവർഗ്ഗം നശിപ്പിച്ചതിൻ്റെ വാഴയൂടേയോ ചേനയുടേയോ ചേമ്പിൻ്റെ വിലയുടെ എന്തെങ്കിലും ഒരു ശതമാനമെങ്കിലും കിട്ടിയേനേ! അതുമല്ലങ്കിൽ അധികാരികൾ തന്നെ അതിനെ വിറ്റു് കിട്ടുന്ന പണം ഖജനാവിൽ ചേർക്കാവുന്നതു് സാമാന്യ മര്യാദയാണ്. ബോധവും വെളിയും നഷ്ടപ്പെട്ട, പേപിടിച്ച നായ്ക്കളെ കൊല്ലാൻ പോലും ഇന്നിൻ്റെ രാജ്യ നിയമങ്ങളിലില്ലത്രേ. തെരുവുനായ്ക്കളുടെ കടിയേറ്റ് എത്രയോ ആളുകൾ ആശുപത്രിയിലായിട്ടുണ്ട് പക്ഷേ ഒരെണ്ണത്തിനെ തല്ലിക്കൊന്നാൽ മൃഗസ്നേഹികൾ സടകുടഞ്ഞെണീൽക്കും. ഇന്നു് രാജ്യ നിയമങ്ങൾ തിരുത്തി എഴുതുന്നവർ പോയ കാല ഭരണകർത്താക്കളുടെ മനുഷ്യ ക്ഷേമ ഐശ്വര്യ കാഴ്ചപ്പാടുകളെ ഉൻമൂലനം ചെയ്യുകയാണ്.പണ്ടൊക്കെ വന്യ ജീവികളിൽ പലതിനേയും മനുഷ്യർഇണക്കി വളർത്തിയിരുന്നു.മാനും മയിലും, കുരങ്ങും ,കടുവയും ,ആനയും, പുലിയും, കരടിയും, പക്ഷികളും, ഒക്കെ മനുഷ്യൻ്റെ മുറ്റത്തു അവൻ്റെ സ്നേഹപരിലാളനയേറ്റ് ജീവിച്ചിരുന്നു. സർക്കസ്സു് കൂടാരങ്ങളിൽ വന്യജീവികളുടെ ഒരു ശേഖരം തന്നെ ഉണ്ടായിരുന്നു. ഇന്ന് കാഴ്ചബംഗ്ലാവുകളിൽ പോലും പലയിനം മൃഗങ്ങളുമില്ല. മൃഗങ്ങൾ മനുഷ്യനെ കൊന്നാൽ, ഉപദ്രവിച്ചാൽ ഒരു സാധാരണ സംഭവമായി പരിഗണിക്കുന്നു. അടുക്കളയിലെ കറി പാത്രമെടുത്തോടുന്ന ഒരു കൂരങ്ങിനെ കല്ലെടുത്തെറിഞ്ഞാൽ കൈകളിൽ വിലങ്ങു വീഴും ഭരണത്തിലെത്താൻ ശ്രമിക്കുന്ന നേതാക്കൾ വീടുവീടാന്തരം കയറി ഇറങ്ങി വോട്ടു ചോദിക്കുന്നു.സ്ഥാനാർത്ഥികളുടെ ചിരിക്കുന്ന മുഖവും, എളിമനിറഞ്ഞ പെരുമാറ്റവും ചോദിക്കുന്നതെന്തും തരുമെന്നുള്ള ഭാവവും ജനക്ഷേമത്തിനായി ജനങ്ങൾക്കൊപ്പം ഉണ്ടാവുമെന്നുള്ള ഉറപ്പും അതിലും ഉപരി പ്രകടന പത്രികയും ഒന്നോ രണ്ടോ മാസത്തിനുള്ളിൽ സ്ഥാനാർത്ഥിയും അനുയായികളും ചുരുങ്ങിയത് രണ്ടു വട്ടമെങ്കിലും ഒരു വീട്ടിൽ വോട്ടു തേടി എത്തുക സാധാരണമാണ്.അങ്ങിനെ വോട്ടു ചെയ്തു അധികാരത്തിലെത്തുന്നവർ അഞ്ചു വർഷത്തിനിടയിൽ കയറിയിറങ്ങി നടന്ന വീടിൻ്റെ പടി കാണാൻ അഞ്ചു വർഷം കഴിയണം.അതാണ് ഇന്നത്തെ ജനാധിപത്യം. സാധാരണക്കാരെ ”വെട്ടാൻ ” വരുന്ന പോത്തുകളെ കൊല്ലാനുള്ള അനുമതി തരാൻ കഴിയുകഭരണ കർത്താക്കൾക്കാണ്. തെരുവുനായ്ക്കളെ ഇല്ലായ്മ ചെയ്യാനും മേലേ എത്തുന്നവർക്കേ ആവൂ. കർഷ കശത്രുക്കളായ കീടങ്ങളേ നശിപിക്കാനുള്ള അനുമതി പോലെ കൃഷിനാശകാരികളായവനൃമൃഗങ്ങളേയും കൊല്ലാനോ വളർത്താനോ അനുമതി നൽകേണ്ടതാണു്. “തൻ്റെ പിതാവിൻ്റെ ആലയം കച്ചവട സ്ഥലമാക്കരുത്” എന്നു പറഞ്ഞു് ചാട്ടവാറു വീശിയ യേശുവിനെ അനുകരിച്ച് ജനദ്രോഹികളെ ആട്ടിയകറ്റണ്ട സ്ഥിതി വന്നിരിക്കന്നു. സുമനസ്സുകൾ ,സദ് ചാരികൾ അധികാരത്തിലെത്തട്ടെ. വേദമോ തേണ്ടതു് വെളിവും, തെളിവും, വിവേകവുമുള്ളവരോടാണ് .വന്യതഒളിപ്പിച്ചു വച്ച് പുഞ്ചിരി കാട്ടി അധികാരം പ്രയോഗിച്ച് മനുഷ്യ പീഡനം നടത്തുന്നോ രോടല്ല.
എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy