സീറോ മലബാര്‍ സിനഡ് മൗണ്ട് സെന്റ് തോമസില്‍ തുടങ്ങി

കൊച്ചി: സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭ സിനഡ് സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ തുടങ്ങി. മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ദീപം തെളിയിച്ച് സിനഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ സിനഡിനു മുന്നോടിയായി പ്രാരംഭധ്യാനം നയിച്ചു. തുടര്‍ന്നു മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ മെത്രാന്മാര്‍ ഒരുമിച്ചു ദിവ്യബലിയര്‍പ്പിച്ചു.
മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സിനഡില്‍ സഭയിലെ എല്ലാ മെത്രാന്മാരും പങ്കെടുക്കുന്നുണ്ട്. സഭയും സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനഡ് രണ്ടാഴ്ച നീണ്ടു നില്‍ക്കും. സഭയുടെ 27-ാമതു സിനഡിന്റെ ഒന്നാമത്തെ സെഷനാണ് ഇന്നലെ ആരംഭിച്ചത്.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy