സ്‌ത്രീയും ശ്രീരാമകൃഷ്‌ണനും

ഫാ ജോസഫ്‌ നെച്ചിക്കാട്ട്‌

ആരെയും കോരിത്തരിപ്പിക്കുന്നതാണ് ശ്രീരാമകൃഷ്ണ പരമഹംസരുടെ ജീവിതകഥ:
23-ാമത്തെ വയസ്സിലായിരുന്നു അദ്ദേഹത്തിന്‍റെ വിവാഹം-1859 ല്‍. അടുത്ത ഗ്രാമമായ ജയറാംപതിയില്‍ (ബംഗാള്‍) നിന്നായിരുന്നു ഭാര്യ. അന്നു ഭാര്യ ശാരദാമണിക്കു കേവലം അഞ്ചു വയസ്സേ ഉണ്ടായിരുന്നുള്ളൂ! എങ്കിലും, അത്തരം വിവാഹങ്ങള്‍ അന്നു ബംഗാളില്‍ സര്‍വ്വസാധാരണമായിരുന്നു. കല്യാണം മുറപോലെ കഴിഞ്ഞുവെങ്കിലും അഞ്ചുവയസ്സുകാരി ഭാര്യ തുടര്‍ന്നും മാതാപിതാക്കളുടെ കൂടെ കഴിഞ്ഞു. പ്രായത്തിലേറെ അംഗസൗഷ്ഠവമുള്ളവളായിരുന്നു ശാരദാമണി. അതുകൊണ്ട് വൈകാതെതന്നെ അവളെ ഭര്‍ത്താവിന്‍റെ കൂടെ വിടുന്നതാണ് ബുദ്ധി എന്നു കരുതിയ മാതാപിതാക്കള്‍ 14-ാം വയസ്സില്‍ അവളെ കാമര്‍പുക്കൂരിലുള്ള ശ്രീരാമകൃഷ്ണന്‍റെ അടുത്തുകൊുചെന്നാക്കി. എങ്കിലും, മൂന്നു മാസത്താളം തന്നോടൊപ്പം കഴിഞ്ഞ ശാരദാമണിയെ ശ്രീരാമകൃഷ്ണന്‍ വീണ്ടും കുറച്ചുനാളത്തേക്കുകൂടി പിതൃഭവനത്തിലേക്കു മടക്കി അയയ്ക്കുകയായിരുന്നു.
18 കഴിഞ്ഞ തരുണീമണിയെയാണ് വീണ്ടും ശ്രീരാമകൃഷ്ണനു സമര്‍പ്പിക്കപ്പെടുന്നത്. 14-ാം വയസ്സില്‍ത്തന്നെ പ്രായത്തില്‍ക്കവിഞ്ഞ അംഗപുഷ്ടിമയും ആകാരസൗഷ്ഠവും തുളുമ്പിനിന്ന ശാരദാമണിയും ശ്രീരാമകൃഷ്ണനും തമ്മിലുള്ള ബന്ധങ്ങള്‍ എങ്ങനെയായിരുന്നു? അവളെ അവന്‍ ആത്മാര്‍ത്ഥമായി സ്നേഹിച്ചു- ഒരു ദേവിയെപ്പോലെ. തന്‍റെ ഇഷ്ടദേവതയായ കാളിയുടെ അപരയായിട്ടുപോലും അവന്‍ അവളെ കരുതി. ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് എങ്ങനെ ആത്മീയ
ബന്ധങ്ങള്‍ സൃഷ്ടിക്കുവാനും പുഷ്ടിപ്പെടുത്തുവാനും കഴിയും എന്ന് തന്‍റെ ജീവിതമാതൃകയിലൂടെ ശ്രീരാമകൃഷ്ണന്‍ സമൂഹത്തിനു മനസ്സിലാക്കിക്കൊടുക്കുകയായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും അദ്ദേഹം അവളുമായി ഒരിക്കലും ശാരീരികമായി ബന്ധപ്പെട്ടില്ലെ ന്നതാണു സത്യം. ലൈംഗികമായി ബന്ധപ്പെടാതെതന്നെ ഒരു പുരുഷനു സ്ത്രീയോടൊപ്പം രാപകല്‍
സഹവസിക്കുവാനും സഹചരിക്കുവാനും കഴിയുമോ? കഴിയുമെന്നും അതിലുപരി സന്യാസവും ഗൃഹസ്ഥാ
ശ്രമവും എങ്ങനെ ഒന്നിച്ചുകൊണ്ടു പോകാമെന്നും അദ്ദേഹം സമര്‍ത്ഥിച്ചു. ഏതു സ്ത്രീയേയും ആദരവോടെവേണം സമീപിക്കാന്‍ എന്നായിരുന്നു അദ്ദേഹത്തിന്‍റെ ഉപദേശം. അതിനപ്പുറത്തുള്ളതെല്ലാം തെറ്റാണ്-അക്ഷന്തവ്യമായ അപരാധമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു പറഞ്ഞു. അനുദിനമെന്നോണം നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്കെതിരായി അരങ്ങേറുന്ന അക്രമങ്ങള്‍ ഈ പശ്ചാത്തലത്തില്‍ ഒന്നു പഠിക്കുന്നതു നല്ലതാണ്. ഓരോ മണിക്കൂറിലും ഭാരതത്തില്‍ ഓരോ സ്ത്രീകള്‍വീതം പീഡനത്തിനിരയായി വധിക്കപ്പെടുന്നതായിട്ടാണു കണക്ക്1. കേരളമുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സ്ത്രീപീഡനങ്ങള്‍ അരങ്ങേറുന്നതു സ്വന്തം ഭവനങ്ങളില്‍ വച്ചുതന്നെയാണെന്നതാണ് ഏറെ ദയനീയം. പിഞ്ചുകുഞ്ഞുങ്ങള്‍പോലും ഒഴിവാക്കപ്പെടുന്നില്ല. അത്തരം എത്രയെത്ര കേസുകളാണ് ദിവസവും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്!
സ്വന്തം മാതാവിന്‍റെ മാറില്‍ചേര്‍ന്ന് ഉറങ്ങിക്കിടന്ന ശരണ്യ എന്ന രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ചു
കൊന്നത്,2 പീടികവരാന്തയില്‍ അമ്മയോടൊപ്പം കിടന്നുറങ്ങിയ അഞ്ചുവയസുകാരി നാടോടി ശിശുവിനെ
റാഞ്ചിയെടുത്തു കുറ്റിക്കാട്ടില്‍ കൊണ്ട‌ുപോയിട്ടു പീഡിപ്പിച്ചത്3 നമ്മെയൊക്കെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിച്ച സംഭവങ്ങളല്ലേ? കുറയില്‍ ഒരു അഞ്ചുവയസ്സുകാരിയെ കടന്നുപിടിച്ചത് കുഞ്ഞിന്‍റെതന്നെ അകന്ന ബന്ധുവായ മോഹനന്‍ എന്ന 48 കാരനാണത്രേ4. അഖിലേന്ത്യാതലത്തില്‍ കോളിളക്കമുണ്ടാക്കിയ സംഭവമല്ലേ ഡല്‍ഹിയിലെ മുനീര്‍ക്കയില്‍ ഡിസംബര്‍ 16-ാം തീയതി നടന്നത്? ബസ്സു കാത്തുനിന്ന ഒരു പാവം പെണ്‍കുട്ടിയെയും സുഹൃത്തിനേയും വിയിലേയ്ക്കു വിളിച്ചു
കയറ്റിയശേഷം അതിലുായിരുന്ന ആറുപേരുംകൂടി ചേര്‍ന്ന് കൂട്ട ബലാത്സംഗംചെയ്ത രംഗം 2012 ഡിസംര്‍ 16-നായിരുന്നല്ലോ!
കൈകള്‍ കൂപ്പി കണ്ണീരോടെ കരുണയ്ക്കുവേണ്ടി യാചിച്ചവളെ ഒരു മണിക്കൂറോളം വണ്ടിയിലിട്ട് ക്രൂരമായി പീഡിപ്പിച്ചു. വിസമ്മതിച്ചുനിന്നവളുടെ ഗുഹ്യഭാഗത്തുകൂടി ഒരു ഇരുമ്പുദണ്ഡ് തള്ളിക്കയറ്റിവിട്ടശേഷം പുറത്തേക്ക് എടുത്തെറിഞ്ഞിട്ടാണ് പ്രതികള്‍ കടന്നുപോയത്. അതിനിടയ്ക്ക് വണ്ടി കയറ്റികൊല്ലാനും ശ്രമം നടത്തി. മരണത്തോടു മല്ലടിച്ച് അവള്‍ ഡിസംബര്‍ 29-ാം തീയതി ലോകത്തോടു വിടപറഞ്ഞത് ഒരു മങ്ങാത്ത തേങ്ങലായി ഇന്നും നമ്മുടെ മനസ്സില്‍ അവശേഷിക്കുന്നു.
ശ്രീരാമകൃഷ്ണനെ പ്രസവിച്ച നാടിന്‍റെ നൊമ്പരങ്ങള്‍! രാമകൃഷ്ണന് അനേകം ശിഷ്യന്മാണ്ടായിരുന്നു. അവരോടൊക്കെ അദ്ദേഹത്തിനു പറയാനുണ്ടായിരുന്നത് ഇതാണ്: സ്ത്രീ നമ്മുടെ സഹോദരിയായിരിക്കാം, അമ്മയായിരിക്കാം, ഒരുപക്ഷേ, അപരയായിരിക്കാം. അവരാകുന്ന അവസ്ഥയില്‍ അവരെഉള്‍ക്കൊള്ളുവാന്‍ നമുക്കു കഴിയണം. അവര്‍ നമ്മില്‍നിന്നു പ്രതീക്ഷിക്കുന്നതും മാന്യമായ പെരുമാറ്റമാണ്. നമ്മുടെ നാടിന്‍റെ ആര്‍ഷസംസ്കാരം നമ്മെ പഠിപ്പിക്കുന്നതും അതുതന്നെ.

*പരമഹംസന്‍: ആറുതരം സന്യാസിമാരില്‍ ഒരു വിഭാഗം-അത്യുത്തമനായ സന്യാസി. രാമകൃഷ്ണന്‍റെ ശിഷ്യരാണ്
ഈ വിശേഷണം അദ്ദേഹത്തിനുനല്‍കിയത്.
1 മംഗളം, 2013 സെപ്റ്റംബര്‍ 14 ശനിയാഴ്ച.p.6.
2 മനോരമ, 03.08.2005
3 മാതൃഭൂമി, 08.04.2014.2014.p.11
4 മംഗളം, 03.05.2014.p.7

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy