സമര്‍പ്പിതശബ്ദം അല്മായ-സന്ന്യസ്ത സംഗമം; അല്മായരുടെയും സന്ന്യസ്തരുടെയും മഹാസംഗമം നടത്തി.

അല്മായരുടെയും സന്ന്യസ്തരുടെയും മഹാസംഗമം മാനന്തവാടി, ദ്വാരകയില്‍ നടന്നു. ക്രൈസ്തവസന്ന്യാസത്തിനെതിരെ തത്പരകക്ഷികള്‍ നടത്തുന്ന വ്യാജാരോപണങ്ങളെ തിരുത്തുകയും സംഘടിതമായ ആക്ഷേപങ്ങള്‍ക്ക് മറുപടി നല്കുകയുമായിരുന്നു സമ്മേളനത്തിന്‍റെ ഉദ്ദേശം. കത്തോലിക്കാസഭയിലെ സ്ത്രീ സന്ന്യാസസമൂഹങ്ങള്‍ തന്നെ മുന്‍കൈയ്യെടുത്ത് നടത്തിയ പ്രസ്തുത സമ്മേളനത്തില്‍ 2800-ാളം ആളുകള്‍ പങ്കെടുത്തു. എല്ലാ സന്ന്യാസസമൂഹങ്ങളില്‍ നിന്നുമുള്ളവരും ഇടവകകളില്‍ നിന്നുള്ള അത്മായപ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു. സിസ്റ്റര്‍ റോണ സി.എം.സി. നടത്തിയ പ്രാര്‍ത്ഥനാശുശ്രൂഷയോടെ ആരംഭം കുറിച്ച സമ്മേളനത്തിന് സി. ആന്‍സിറ്റ എസ്.സി.വി. സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് സി. ഡെല്‍ഫി സി.എം.സി., സി. ക്രിസ്റ്റീന എസ്.സി.വി, സി. റോസ് ഫ്രാന്‍സി എഫ്.സി.സി., സി. ഷാര്‍ലറ്റ് എസ്.കെ.ഡി., സി. ലിന്‍റ എസ്.എ.ബി.എസ്., എന്നിവര്‍ സന്ന്യാസജീവിതത്തെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. ദീപിക ബാലജനസഖ്യം സംസ്ഥാന ഡയറക്ടറും കേരള സ്പെഷ്യല്‍ ഒളിംപിക്സ് ഡയറക്ടറുമായ റവ. ഫാ. റോയ് കണ്ണംചിറ സി.എം.ഐ. മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് ശ്രീമതി റോസക്കുട്ടി ടീച്ചര്‍, റവ. ഫാ. ജോസ് കൊച്ചറക്കല്‍, ശ്രീമതി ഗ്രേസി ചിറ്റിനപ്പള്ളി, ശ്രീ സെബാസ്റ്റ്യന്‍ പാലംപറമ്പില്‍, കുമാരി അലീന ജോയി, ശ്രീ ഷാജി ചന്ദനപ്പറമ്പില്‍ എന്നിവര്‍ അത്മായ-വൈദിക പക്ഷത്തു നിന്ന് പ്രതികരണങ്ങള്‍

എല്ലാ കുടുംബങ്ങളിലേക്കും വേണ്ടി തയ്യാറാക്കിയ സമര്‍പ്പിതശബ്ദം എന്ന പത്രം പ്രകാശനം ചെയ്യുകയും അതിന്‍റെ ആദ്യപ്രതി വിശ്വാസസംരക്ഷണവേദിയുടെ പ്രവര്‍ത്തനഅംഗങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തു. സമര്‍പ്പിതര്‍ നേരിടുന്ന വിവിധ പ്രതിസന്ധികളെ മുന്‍നിര്‍ത്തി മുഖ്യമന്ത്രിക്കും മറ്റ് നിയമസംവിധാനങ്ങള്‍ക്കും എല്ലാ സന്ന്യസ്തരുടെയും ഒപ്പോടു കൂടി സമര്‍പ്പിക്കാനിരിക്കുന്ന പരാതി പ്രമേയ രൂപത്തില്‍ സി. മരിയ വിജി എ.സി. അവതരിപ്പിച്ചു. ദിവ്യകാരുണ്യ ആരാധനയോടു കൂടി സമാപിച്ച സമ്മേളനത്തിന് സി. ആന്‍മേരി ആര്യപ്പള്ളില്‍ നന്ദി പ്രകാശിപ്പിച്ചു.

സമര്‍പ്പിതശബ്ദം എന്ന മഹാസമ്മേളനം കത്തോലിക്കാസഭയിലെ സ്ത്രീ സന്ന്യസ്തസമൂഹങ്ങളുടെ ഇദംപ്രദമമായ സംരഭമായിരുന്നു. സി. ആന്‍സിപോള്‍ എസ്.എച്ച്., സി. ട്രീസ എസ്.എ.ബി.എസ്., സി. ജീസ സി.എം.സി. എന്നിവരായിരുന്നു പ്രോഗ്രാം കോഡിനേറ്റേഴ്സ്. വയനാടിന്‍റെയും സമീപജില്ലകളുടെയും വിവിധഭാഗങ്ങളില്‍ നിന്ന് സംഘടനകളെയും ഇടവകകളെയും സമര്‍പ്പിതസമൂഹങ്ങളെയും പ്രതിനിധീകരിച്ചുള്ള അംഗങ്ങള്‍ പങ്കെടുത്തു. ഏതുതരത്തിലുള്ള ബാഹ്യ ആക്രമണങ്ങളെയും പ്രതിരോധിക്കാനുള്ള ആത്മീയവും ധാര്‍മ്മികവുമായ ശക്തി തങ്ങള്‍ക്കുണ്ട് എന്ന് സമര്‍പ്പിതസംഗമം പ്രഖ്യാപിച്ചു. തിډയുടെ ശക്തികള്‍ക്കു മുമ്പിലും ദുരാരോപണങ്ങള്‍ക്ക് മുമ്പിലും ആത്മവീര്യം നഷ്ടപ്പെട്ടവരാകാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് ദിവ്യകാരുണ്യ ആരാധനയില്‍ സമര്‍പ്പിതസമൂഹം കത്തിച്ച തിരികള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രതിജ്ഞ ചെയ്തു.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy