സംയുക്ത പി.ആര്‍.ഓ. സമ്മേളനം

14 ഒക്ടോബര്‍ 2017-ന് പാസ്റ്ററല്‍ സെന്‍ററില്‍ വെച്ചു ചേര്‍ന്ന സംയുക്ത പി.ആര്‍.ഓ. മീറ്റിംഗിന്‍റെ റിപ്പോര്‍ട്ടും തീരുമാനങ്ങളും

മാനന്തവാടി രൂപതയിലെ എല്ലാ കോണ്‍ഗ്രിഗേഷന്‍സിന്‍റെയും സംഘടനകളുടെയും മുന്നേറ്റങ്ങളുടെയും പ്രതിനിധികളും വക്താക്കളും ( പി.ആര്‍.ഓ.) പങ്കെടുത്ത സമ്മേളനം 14/10/2017-ന് 10.30-ന് പാസ്റ്ററല്‍ സെന്‍ററില്‍ ആരംഭിച്ചു. ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ച പ്രസ്തുത സമ്മേളനത്തില്‍ മാനന്തവാടി രൂപതാ  പി.ആര്‍.ഓ. ഫാ. ജോസ് കൊച്ചറക്കല്‍ സ്വാഗതം ആശംസിച്ചു. പെരി. ബഹു. മോണ്‍. അബ്രാഹം നെല്ലിക്കല്‍ ഉദ്ഘാടനസന്ദേശം നല്കി. ഫാ. നോബിള്‍ തോമസ് പാറയ്ക്കല്‍ വിഷയാവതരണം നടത്തുകയും തുടര്‍ന്ന് ചര്‍ച്ചയിലേക്ക് പ്രവേശിക്കുകയും ചെയ്തു.

ചര്‍ച്ചയുടെ ഭാഗമായി ഉരുത്തിരിഞ്ഞ തീരുമാനങ്ങള്‍:

1. എല്ലാ സന്ന്യാസസമുഹങ്ങള്‍ക്കും സംഘടനകള്‍ക്കും പി.ആര്‍.ഓ. സ്വഭാവമുള്ള ഒരു സംവിധാനം ഉണ്ടാവുക. എല്ലാവരും പരസ്പരം സഹകരിക്കുകയും വിവരങ്ങളും വാര്‍ത്തകളും കൈമാറുകയും ആവശ്യസമയത്ത് ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുക.

2. വാര്‍ത്തകളെ വിശകലനം ചെയ്യുന്നതിനും പ്രതികരണങ്ങള്‍ രേഖപ്പെടുത്തുന്നതിനും കഴിയുംവിധം എല്ലാവരും സജ്ജരാകുക.

3.  പി.ആര്‍.ഓ. സംവിധാനം കാര്യക്ഷമമാക്കാനുള്ള ഒരു ട്രെയിനിംഗ് ഡിസംബര്‍ 9-ന് മുമ്പായി നടത്തുക.

ശ്രീ ജോസ് പള്ളത്തിന്‍റെ കൃതജ്ഞതാപ്രകാശനത്തോടെ യോഗം അവസാനിക്കുകയും പാസ്റ്ററല്‍ സെന്‍ററില്‍ ഉച്ചഭക്ഷണത്തോടെ എല്ലാവരും പിരിയുകയും ചെയ്തു.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy