പൂഴിത്തോട് ചുരം ബദല്‍ റോഡ് യാഥാര്‍ത്ഥ്യമാക്കണം 

റോഡിനുവേണ്ടിയുള്ള സമരമുഖത്ത് കെ.സി.വൈ.എം.

വയനാടും കോഴിക്കോടും തമ്മില്‍ ബന്ധിപ്പിക്കുന്ന പടിഞ്ഞാറത്തറ പൂഴിത്തോട് ചുരം ബദല്‍റോഡ്  യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി രൂപതാ കെ.സി.വൈ.എമ്മിന്‍റെയും കുറ്റ്യാംവയല്‍ മംഗളം ഇടവക യൂണിറ്റിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ പദയാത്ര നടത്തി. വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്നത് താമരശ്ശേരി ചുരം റോഡാണ്. മണിക്കൂറുകളോളമുള്ള ഗതാഗതതടസ്സം ഇവിടെ നിരന്തരസംഭവമാണ്. രോഗികളും പ്രായമുള്ളവരും ഏറെ ബുദ്ധിമുട്ടുന്നുണ്ട്. വയനാട്ടുകാര്‍ക്ക് ഏറെ ഉപകാരപ്രദമായ ബദല്‍റോഡ് പാതിവഴിയില്‍ ഉപേക്ഷിച്ചാണ് ഇപ്പോള്‍ ആനക്കാംപൊയില്‍ മേപ്പാടി റോഡിന്‍റെ സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ക്ക് 20 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്.

അതേസമയം ചുരം ബദല്‍റോഡിനായി നഷ്ടമാകുന്ന 54 ഏക്കര്‍ വനഭൂമിക്ക് പകരമായി വയനാട്ടിലെ പടിഞ്ഞാറത്തറ, തരിയോട്, വെള്ളമുണ്ട എന്നിവിടങ്ങളിലും കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ, ചങ്ങരോത്ത് ഉള്‍പ്പെടെ അഞ്ചു പഞ്ചായത്തുകളിലായി 104 ഏക്കര്‍ ഭൂമി സര്‍ക്കാരിന് കൊടുത്തിട്ടുണ്ട്. പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് നിര്‍മ്മാണം നടക്കുന്നില്ലെങ്കിലും 1990-ല്‍ ആരംഭിച്ച വടകരയിലെ സെക്ഷന്‍ ഓഫീസിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ശന്പളം നല്‍കിക്കൊണ്ടിരിക്കുകയാണ്. റോഡ് നിര്‍മ്മാണത്തില്‍ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയമാണ് തടസ്സം നില്ക്കുന്നതെന്ന് സംസ്ഥാനസര്‍ക്കാര്‍ പറയുന്നു. എന്നാല്‍ അത്തരം തടസ്സമില്ലെന്ന് വിവരാകവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്കിയതിനെത്തുടര്‍ന്നാണ് യുവജനങ്ങളുടെ പ്രതിഷേധം ആരംഭിച്ചത്.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy