മാനന്തവാടി സെ. ജോസഫ് ആശുപത്രിയുടെ മെഡിക്കല്‍ ക്യാംപ്

Editor

പയ്യംപള്ളി: മാനന്തവാടി സെന്‍റ് ജോസഫ് ആശുപത്രിയുടെ നേതൃത്വത്തില്‍ പ്രളയസാഹചര്യങ്ങള്‍ പരിഗണിച്ച് പയ്യംപള്ളിയില്‍ വച്ച് മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു. മൂന്ന് ഡോക്ടര്‍മാരുടെ സാന്നിദ്ധ്യത്തില്‍ നടന്ന മെഡിക്കല്‍ ക്യാംപില്‍ പ്രളയത്തിലകപ്പെട്ടുപോയവര്‍ക്ക് പരിഗണന നല്കിക്കൊണ്ട് സൗജന്യമായിട്ടാണ് ക്യാംപ് സംഘടിപ്പിച്ചത്. പ്രസ്തുത ക്യാംപിലൂടെ നൂറോളം ആളുകള്‍ക്ക് ഡോക്ടര്‍മാരെ കണ്‍സള്‍ട്ട് ചെയ്യാനും ഉചിതമായ ചികിത്സ നേടാനും സാധിച്ചു. ഇനിയും ആവശ്യമുള്ള ഇടങ്ങളില്‍ ഇത്തരം ക്യാംപുകള്‍ സംഘടിപ്പിക്കാന്‍ ആശുപത്രി തയ്യാറാണെന്ന് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. മനോജ് കവളക്കാട്ട് അറിയിച്ചു.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy