കു​റ​വി​ല​ങ്ങാ​ട് ദേവാലയത്തിൽ സ്വ​ര്‍​ഗ്ഗാ​രോ​പ​ണ​തി​രു​നാ​ളും ക​ല്ലി​ട്ട​തി​രു​നാ​ളും ആഗസ്റ്റ് 15ന്

കു​റ​വി​ല​ങ്ങാ​ട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ ​മാ​താ​വി​ന്‍റെ സ്വ​ര്‍​ഗ്ഗാ​രോ​പ​ണ​തി​രു​നാ​ളും ക​ല്ലി​ട്ട​തി​രു​നാ​ളും ആഗസ്റ്റ് 15ന് (അടുത്ത വ്യാഴാഴ്ച) ആ​ഘോ​ഷി​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് 4.30ന് ​പാലാ രൂപതാ വികാരി ജനറാൾ മോൺ. സെബാസ്ത്യൻ വേത്താനത്ത് തി​രു​നാ​ള്‍ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കും. 6.00​ന് ജൂ​ബി​ലി ക​പ്പേ​ള​യി​ലേ​ക്ക് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം. 7.00 ന് സമാപനാശിർവാദം, തുടർന്ന് നേർച്ചവിതരണം.

ഇ​ട​വ​ക​യി​ലെ സ​ന്തോം സോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രു​നാ​ള്‍ ആഘോഷിക്കുന്നത്. തിരുന്നാളിനോടനുബന്ധിച്ച് സ​ന്തോം സോ​ണി​ലെ ക​ലാ​കാ​ര​ന്‍​മാ​ര്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ചെണ്ട മേളം ഡിസ്‌പ്ലെയും ന​ട​ക്കു​മെ​ന്ന് സോ​ണ്‍ ഡ​യ​റ​ക്ട​റും സ​ഹ​വി​കാ​രി​യു​മാ​യ ഫാ. ​മാ​ത്യു വെണ്ണായിപ്പള്ളിൽ, സോ​ണ്‍ ലീ​ഡ​ര്‍ ദേവസ്യാ തെനംകാലായിൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy