കുഞ്ഞേട്ടന്‍ അവാര്‍ഡ് ശ്രീ സെബാസ്റ്റ്യന്‍ പാലംപറമ്പിലിന്

ചെറുപുഷ്പ മിഷന്‍ ലീഗ് സ്ഥാപകനേതാവ് പി.സി. എബ്രഹാം പല്ലാട്ടുകുന്നേല്‍ (കുഞ്ഞേട്ടന്‍) അവാര്‍ഡ് മാനന്തവാടി രൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയും പി.ആര്‍.ഓയും മതാദ്ധ്യാപകനുമായി ശ്രീ സെബാസ്റ്റ്യന്‍ പാലംപറമ്പിലിന് ലഭിച്ചു. കുഞ്ഞേട്ടന്‍റെ പത്താം ചരമവാര്‍ഷികദിനാചരണത്തോടനുബന്ധിച്ച് ഓഗസ്റ്റ് 10-ന് പാലാ രൂപതയിലെ ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളിയില്‍ നടക്കുന്ന യോഗത്തില്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റോം മെത്രാപ്പോലീത്ത അവാര്‍ഡ് സമ്മാനിക്കും.

ചങ്ങനാശ്ശേരി ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, പി.ഓ.സി. ഡയറക്ടര്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, മിഷന്‍ലീഗ് സംസ്ഥാന ഡയറക്ടര്‍, സംസ്ഥാന പ്രസിഡന്‍റ് ബിനു മാങ്കൂട്ടം സെക്രട്ടറി., ഓര്‍ഗനൈസര്‍ എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy