കേരളത്തിൽ ഡിഡിയു ജികെവൈ പദ്ധതി സെന്ററുകളിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഒന്നാം സ്ഥാനത്ത്

കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും സംസ്ഥാന കുടുംബശ്രീ മിഷനും സംയുക്ത്തമായി  കേരളത്തിൽ നടപ്പിലാക്കിവരുന്ന ദീൻ ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീൺകൗശല്യ യോജന പദ്ധതിയുടെ സെന്ററുകളിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി സംസ്ഥാനത്ത് ഒന്നാംസ്ഥാനത്തെത്തി. തിരുവനന്തപുരം കവടിയാർകൊട്ടാരത്തിൽ നടന്ന ചടങ്ങിൽ കേരള സംസ്ഥാന തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോക്ടർ കെ. ടി. ജലീലിൽ  നിന്ന് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിഡി ഡി യു ജി കെ വൈ പദ്ധതി ഹെഡ് ശ്രീ റോബിൻ ജോസഫ് അവാർഡ് ഏറ്റുവാങ്ങി. യുവാക്കൾക്ക് വിവിധ മേഖലകളിൽ സാങ്കേതിക പരിശീലനം നൽകിഅവർക്ക് തൊഴിൽ നേടിക്കൊടുക്കുന്ന പദ്ധതിയാണ് ദീൻ ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൗശല്യ യോജന  അഥവാ ഡിഡിയു ജികെവൈ. കേരളത്തിൽ 62വികസന  ഏജൻസികളാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പരിശീലന കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ, നടത്തിപ്പിലെ ഗുണമേന്മ, തൊഴിൽ നൽകുന്നതിൽസജീവത തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി നടത്തിയ വിശകലനത്തിലാണ് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഒന്നാം സ്ഥാനത്ത്  എത്തിയത്.നിലവിൽ ഫുഡ് പ്രോസസ്സിംഗ്, ഫാഷൻ ഡിസൈനിങ്, സുവിങ് മെഷീൻ ഓപ്പറേറ്റർ, ബി. പി. ഒ. എന്നീ സാങ്കേതിക പരിശീലങ്ങളാണ് വയനാട് സോഷ്യൽ സർവീസ്സൊസൈറ്റിയിൽ നടന്നുവരുന്നത്. സാങ്കേതിക പരിശീലനത്തിന് പുറമെ കമ്പ്യൂട്ടർ പഠനം, ഇംഗ്ലീഷ് ഭാക്ഷയിൽ അടിസ്ഥാന പ്രാവിണ്യം, സോഫ്റ്റ് സ്‌കിൽസ്എന്നിവയും പഠിപ്പിക്കുന്നതാണ്.  പൂർണമായും  സൗജന്യമായി നടത്തുന്ന ഈ പരിശീലന പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് യൂണിഫോം, പഠനഉപകരണങ്ങൾ തുടങ്ങിയവ സൗജന്യമായി നൽകുന്നതോടൊപ്പം ഒരു ദിവസം 125 രൂപ എന്ന നിരക്കിൽ യാത്ര ചിലവും നൽകിവരുന്നു. 18 മുതൽ 35 വരെപ്രായമുള്ള SSLC വരെയെങ്കിലും വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കു ഈ പരിശീലങ്ങളിൽ പങ്കെടുക്കാം. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെഡിഡിയു ജികെവൈ പദ്ധതിക്ക് റെവ. ഫാദർ പോൾ കൂട്ടാല, റെവ.ഫാ. ജിനോജ്‌ പാലത്തടത്തിൽ, ജോസ്.പി.എ, റോബിൻ ജോസഫ്, ഫ്രാൻസിസ് പള്ളിക്കമാലിൽ,അനഘ കുര്യൻ, ഡേറ്റലി ജോസ്,  ഏയ്ഞ്ചൽ ജോസഫ്, ഹരിപ്രിയ, കാൽവിൻ ജോസഫ്, ബിജു.കെ.ജെ, ജാൻസി ജിജോ, ടെസ്‌ന വർഗീസ്, ജോസ്‌മി കെ ജോൺ ,ശ്രുതി സെബാസ്റ്റ്യൻ, സുമിഷ കെ അശോകൻ, ഹരിപ്രിയ എം. ജി, ജോമേഷ് എൻ ജെ, എന്നിവർ നേതൃത്വം നൽകുന്നു.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy